താൾ:56E237.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68. അഞ്ചാം തരത്തിന്നു വേണ്ടി.

184. നാം എല്ലാവരും പലതിലും തെറ്റുന്നുവ
ല്ലോ: ഒരുത്തൻ വാക്കിൽ തെറ്റാതെ ഇരുന്നാൽ തിക
ഞ്ഞ പുരുഷൻ തന്നെ. യാക്കോബ് ൩, ൨.

*185. ദൈവമേ, എന്നെ ആരാഞ്ഞു എൻ ഹൃദയ
ത്തെ അറിഞ്ഞുകൊൾക! എന്നെ ശോധന ചെയ്തു
എൻ ചഞ്ചലഭാവങ്ങളെ അറിയേണമേ! എന്നിൽ
വ്യസനത്തിന്നുള്ള വഴിയോ എന്നു നോക്കി നിത്യ
മാൎഗ്ഗത്തിൽ എന്നെ നടത്തേണമേ! സങ്കീൎത്തനം
൧൩൯, ൨൩. ൨൪.

186. ഞാൻ എൻ ദ്രോഹങ്ങളെ അറിയുന്നു
എൻ പാപം നിത്യം എന്റെ മുമ്പിൽ ആകുന്നു.
നിന്നോടു മാത്രം ഞാൻ പിഴെച്ചു തൃക്കണ്ണുകളിൽ
തിന്മയായതു ചെയ്തു. അതോ നീ ചൊല്ലുന്നതിൽ
നീതിമാനും നീ ന്യായം വിധിക്കുന്നതിൽ നിൎമ്മലനും
ആകേണ്ടതിന്നു തന്നെ. സങ്കീത്തനം ൫൧, ൫. ൬.

*187. ഞാൻ മനം തിരിവാൻ എന്നെ തിരിക്കേ
ണമേ! എനിക്കു സൌഖ്യം വരുവാൻ, യഹോവേ
എന്നെ പൊറുപ്പിക്കേണമേ! രക്ഷ വരുവാൻ എന്നെ
രക്ഷിക്കേണമേ! യറമിയ ൩൧, ൧൮. ൧൪.

188. നിങ്ങളുടെ പാപങ്ങൾ ധൂമ്രംപോലെ ഇരു
ന്നാലും ഹിമംപോലെ വെളുക്കും അരക്കുപോലെ
ചുവന്നാലും പഞ്ഞിപോലെ ആകും. യശായ
൧, ൧൮.

189. ആത്മാവിൻ ഫലമോ സ്നേഹം സന്തോഷം
സമാധാനം ദീൎഘക്ഷാന്തി സാധുത്വം സദ്ഗുണം വി

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/70&oldid=196824" എന്ന താളിൽനിന്ന് ശേഖരിച്ചത്