Jump to content

താൾ:56E237.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം തരത്തിന്നു വേണ്ടി. 47

വെച്ച അടിസ്ഥാനത്തിന്മേൽ നിങ്ങൾ പണിചെ
യ്യപ്പെട്ടവർ തന്നെ. എഫെസ്യർ ൨, ൧൯. ൨൦.

81. നിങ്ങൾ അന്ധകാരത്തിൽനിന്നു തന്റെ അ
ത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ
സദ്ഗുണങ്ങളെ വൎണ്ണിപ്പാൻ തക്കവണ്ണം തെരിഞ്ഞെടു
ത്തൊരു ജാതിയും രാജകീയപുരോഹിതകുലവും വി
ശുദ്ധവംശവും പ്രത്യേകം സമ്പാദിച്ച പ്രജയും ആ
കുന്നു. ൧. പേത്രൻ ൨, ൯.

*82. ഇടുക്കുവാതിലൂടെ അകമ്പൂകുവിൻ! കാരണം
നാശത്തിലേക്കു ചെല്ലുന്ന വാതിൽ വീതിയുള്ളതും
വഴി വിശാലവും അതിൽ കൂടി കടക്കുന്നവർ അനേ
കരുമാകുന്നു. ജീവങ്കലേക്കു ചെല്ലുന്ന വാതിൽ ഹാ
എത്ര ഇടുക്കും വഴി ഞെരുക്കവും ആകുന്നു. അതി
നെ കണ്ടെത്തുന്നവർ ചുരുക്കമത്രെ. മത്തായി ൭,
൧൩. ൧൪.

83. ഞാൻ പുതിയ ഹൃദയത്തെ നിങ്ങൾക്കു തരി
കയും പുതിയ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ
ഇടുകയും കൽഹൃദയത്തെ നിങ്ങളുടെ മാംസത്തിൽ
നിന്നു നീക്കി മാംസഹൃദയത്തെ തരികയും ചെയ്യും.
എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ തന്നു
നിങ്ങൾ എൻ വെപ്പുകളിൽ നടന്നു എൻ ന്യായ
ങ്ങളെ കാത്തു അനുഷ്ഠിപ്പാറാക്കും. ഹെസ. ൩൬,
൨൬. ൨൭.

*84. ദ്രോഹം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയ
വൻ ധന്യൻ. യഹോവ അകൃത്യം എണ്ണാതെ വിട്ടും
ആത്മാവിൽ വ്യാജം ഇല്ലാതെയും ഇരിക്കുന്ന മനു
ഷ്യൻ ധന്യൻ. സങ്കീൎത്തനം ൩൨, ൧. ൨.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/49&oldid=196776" എന്ന താളിൽനിന്ന് ശേഖരിച്ചത്