താൾ:56E237.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 അഞ്ചാം തരത്തിന്നു വേണ്ടി.

136. നിൻ നിയോഗങ്ങളാൽ ഞാൻ തിരിച്ചറിയു
ന്നവനാകയാൽ എല്ലാ വ്യാജമാൎഗ്ഗത്തെയും ഞാൻ
പകെക്കുന്നു. നിന്റെ വചനം എൻ കാലിന്നു വി
ളക്കും എൻ പാതയിൽ വെളിച്ചവും ആകുന്നു. സങ്കീ
ൎത്തനം ൧൧൯, ൧൦൪. ൧൦൫.

*137. സകലഭൂമിയും യഹോവയെ ഭയപ്പെടുക!
ഊഴിവാസികളെല്ലാം അവന്റെ മുമ്പാകെ അഞ്ചുക!
അവനല്ലോ പറഞ്ഞുടൻ ഉണ്ടായി കല്പിച്ചുടൻ
നിലനില്ക്കയും ചെയ്തു. സങ്കീൎത്തനം ൩൩, ൮. ൯

*138. ലോകത്തെയും ലോകത്തിലുള്ളവറ്റെയും
സ്നേഹിക്കൊല്ല! ഒരുവൻ ലോകത്തെ സ്നേഹിച്ചാൽ
അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോ
ഹം കൺമോഹം സംസാരത്തിൽ വമ്പു ഇങ്ങിനെ
ലോകത്തിലുള്ളതെല്ലാം പിതാവിൽനിന്നല്ല ലോക
ത്തിൽനിന്നാകുന്നു. ലോകവും അതിൻ മോഹവും
കഴിഞ്ഞു പോകുന്നു. ദൈവേഷ്ടത്തെ ചെയ്യുന്നവ
നോ എന്നേക്കും വസിക്കുന്നു. ൧.യോഹ. ൨, ൧൫. ൧൭.

*139. യഹോവയിൽ പൂൎണ്ണഹൃദയത്തോടെ തേറു
ക! നിന്റെ ബുദ്ധിയിൽ ഊന്നിക്കൊള്ളരുതെ! നി
ന്റെ എല്ലാ വഴികളിലും അവനെ അറിഞ്ഞുകൊ
ൾക! എന്നാൽ അവൻ നിന്റെ ഞെറികളെ നിര
ത്തും. സദൃശം ൩, ൫. ൬.

*140. ദേഹത്തെ കൊല്ലുന്നവരെങ്കിലും ദേഹിയെ
കൊല്ലുവാൻ കഴിയാത്തവരെ ഭയപ്പെടേണ്ട! ദേഹി
യെയും ദേഹത്തെയും അഗ്നിനരകത്തിൽ നശിപ്പി
പ്പാൻ കഴിയുന്നവനെ ഭയപ്പെടുവിൻ! മത്ത. ൧൦, ൨൮.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/60&oldid=196802" എന്ന താളിൽനിന്ന് ശേഖരിച്ചത്