Jump to content

താൾ:56E237.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 ഒന്നാം തരത്തിന്നു വേണ്ടി.

രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലേ
പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങൾക്കു വേ
ണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാ
ൎക്കു ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ
വിട്ടുതരേണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ
ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമേ. രാജ്യ
വും ശക്തിയും തേജസ്സും എന്നേക്കും നിണക്കല്ലോ
ആകുന്നു: ആമെൻ. മത്താ. ൬, ൯ – ൧൩..
21. നിങ്ങളുടെ സകലചിന്തയും അവന്റെ മേൽ
ചാടുവിൻ! അവനല്ലോ നിങ്ങൾക്കായി കരുതുന്നതു.
൧. പേത്രൻ ൫, ൭.
22. നീ തിന്നു തൃപ്തിയാകുമ്പോൾ നിന്റെ ദൈ
വമായ യഹോവയെ സ്തുതിക്കേണ്ടതാകുന്നു. ആവ
ൎത്തനം ൮, ൧൦.
*23. മനുഷ്യൻ അപ്പത്താൽ തന്നെയല്ല ദൈവ
വായിലൂടെ വരുന്ന സകലവചനത്താലത്രെ ജീവിക്കു
ന്നതു. മത്താ. ൪, ൪.
24. തിരുവെഴുത്തുകളെ ആരാഞ്ഞുകൊൾവിൻ!
അവറ്റിൽ നിങ്ങൾക്കു നിത്യജീവൻ ഉള്ളപ്രകാരം
തോന്നുന്നുവല്ലോ: അവയും എനിക്കു സാക്ഷികളായി
നില്ക്കുന്നു. യോഹന്നാൻ ൫, ൩൯.
25. യഹോവേ, നിന്റെ ഭവനത്തിൽ പാൎപ്പും
നിന്റെ തേജസ്സിൻ വാസസ്ഥലവും ഞാൻ സ്നേഹി
ക്കുന്നു. സങ്കീ. ൨൬, ൮.
*26. മക്കളേ, നിങ്ങളുടെ പിതാക്കളെ എല്ലാംകൊ
ണ്ടും അനുസരിപ്പിൻ: ഇതല്ലോ കൎത്താവിന്നു പ്രസാ
ദം ഉള്ളതു. കൊലോസ്സർ ൩, ൨൦.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/12&oldid=196689" എന്ന താളിൽനിന്ന് ശേഖരിച്ചത്