Jump to content

താൾ:56E237.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം തരത്തിന്നു വേണ്ടി. 65

168. ധൂൎത്തൻ കടംവാങ്ങുന്നു വീട്ടുവാറാകയുമില്ല.
നീതിമാനോ കരുണ കാട്ടി സമ്മാനിക്കുന്നു. സങ്കീ
ൎത്തനം ൩൭, ൨൧.

169. അന്യോന്യം സ്നേഹിക്കുന്നതൊഴികെ
ആരോടും ഒന്നും കടംപെടരുതു. റോമർ ൧൩, ൮.

*170. ഒരു മനുഷ്യൻ സൎവ്വലോകം നേടിയാലും
തന്റെ ദേഹി ചേതം വന്നാൽ അവന്നു എന്തു പ്ര
യോജനം ഉള്ളു? അല്ല തന്റെ ദേഹിയെ വീണ്ടു
കൊൾവാൻ മനുഷ്യൻ എന്തൊരു മറുവില കൊടു
ക്കും? മത്തായി ൧൬, ൧൬.

*171. അലംഭാവത്തോടു കൂടിയ ഭക്തി വലുതായ
അഹോവൃത്തിയാകുന്നു. ഇഹലോകത്തിലേക്കു നാം
ഒന്നും കൊണ്ടു വന്നിട്ടില്ല ഒന്നും കൊണ്ടു പോവാൻ
കഴികയുമില്ല സ്പഷ്ടം. ഉണ്മാനും ഉടുപ്പാനും സാധി
ച്ചാൽ മതി എന്നു നാം വിചാരിപ്പൂതാക. ൧, തിമോ
ത്ഥ്യൻ ൬, ൬-൮.

172. ഏറ്റം ചെറിയതിൽ വിശ്വസ്തനായവൻ
അധികത്തിലും വിശ്വസ്തനാകുന്നു. ഏറ്റം ചെറി
യതിൽ നീതികേടുള്ളവൻ അധികത്തിലും നീതികെ
ട്ടവൻ തന്നെ. ലൂക്ക് ൧൬, ൧൦.

173. ഓരോരുത്തൻ വരംപ്രാപിച്ച പ്രകാരമേ നാ
നാവിധമുള്ള ദൈവകൃപയുടെ നല്ല വീട്ടുവിചാരക
രായിട്ടു അതിനെ തങ്ങളിൽ ശുശ്രൂഷിച്ചു നടത്തു
വിൻ! ൧. പേത്രൻ ൪, ൧൦.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/67&oldid=196818" എന്ന താളിൽനിന്ന് ശേഖരിച്ചത്