നാലാം തരത്തിന്നു വേണ്ടി. 45
*68. പാപത്തെ അറിയാത്തവനെ നാം അവനിൽ
ദൈവനീതിയാകേണ്ടതിന്നു ദൈവം നമുക്കുവേണ്ടി
പാപം ആക്കിയിരിക്കുന്നു. ൨. കൊരിന്തർ ൫. ൨൧.
*69. പിശാചിന്റെ ക്രിയകളെ അഴിപ്പാനായി
തന്നെ ദൈവപുത്രൻ പ്രത്യക്ഷനായിവന്നു. ൧. യോ
ഹന്നാൻ ൩, ൮.
70. ക്രിസ്തുയേശു മരണത്തെ നീക്കി സുവിശേഷം
കൊണ്ടു ജീവനെയും കെടായ്മയെയും വിളങ്ങിച്ചിരി
ക്കുന്നു. ൨. തിമോത്ഥ്യൻ ൧, ൧൦.
71. ക്രിസ്തൻ നിങ്ങൾക്കു വേണ്ടി കഷ്ടപ്പെട്ടു നി
ങ്ങൾ അവന്റെ കാൽവടുക്കളിൽ പിഞ്ചെല്ലുവാനാ
യി ഒരു പ്രമാണം വെച്ചു വിട്ടിരിക്കുന്നു. അവൻ
പാപം ചെയ്തില്ല. അവന്റെ വായിൽ ചതി കാ
ണപ്പെട്ടതുമില്ല. ശകാരിക്കപ്പെട്ടും ശകാരിക്കാതെ
യും കഷ്ടം അനുഭവിച്ചും ഭീഷണം ചൊല്ലാതെയും
പാൎത്തു. നേരായി വിധിക്കുന്നവനിൽ തന്നെ ഏല്പി
ക്കയും ചെയ്തു. ൧. പേത്രൻ ൨, ൨൧. ൨൩.
72. ശത്രുക്കളായ നമുക്കു അവന്റെ പുത്രമരണ
ത്താൽ ദൈവത്തോടു നിരപ്പു വന്നുവെങ്കിൽ നിരന്ന
ശേഷം നാം അവന്റെ ജീവനാൽ എത്ര അധികം
രക്ഷിക്കപ്പെടും. റോമർ ൫, ൧൦.
73. വിലെക്കു നിങ്ങൾ കൊള്ളപ്പെട്ടു: ആയതുകൊ
ണ്ടു ദൈവത്തെ നിങ്ങളുടെ ശരീരത്തിലും ആത്മാവി
ലും മഹത്വീകരിപ്പിൻ! ൧. കൊരിന്തർ ൬, ൧൯. ൨ഠ.
*74. ക്രിസ്തൻ എല്ലാവൎക്കും വേണ്ടി മരിച്ചതു ജീവി
ക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേ