താൾ:56E237.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 മൂന്നാം തരത്തിന്നു വേണ്ടി.

ഭാഗത്തിരിക്കുന്നു. അവിടെനിന്നു ജീവികളോടും മരി
ച്ചവരോടും ന്യായം വിസ്തരിപ്പാൻ വരികയും ചെയ്യും.
(വിശ്വാസപ്രമാണം.)

*14. ഭയപ്പെടായ്വിൻ! കണ്ടാലും വംശത്തിന്നെ
ല്ലാം ഉണ്ടാവാനുള്ള ഒരു മഹാസന്തോഷം ഞാൻ നി
ങ്ങളോടു സുവിശേഷിക്കുന്നു. ഇന്നല്ലോ കത്താവാ
കുന്ന ക്രിസ്തൻ എന്ന രക്ഷിതാവു ദാവീദുരിൽ നിങ്ങ
ൾ്ക്കായി ജനിച്ചിരിക്കുന്നു. ല്യൂക്ക് ൨, ൧൦. ൧൧,

*15. മനുഷ്യപുത്രൻ, ശുശ്രൂഷ ചെയ്യിപ്പാനല്ല,
താൻ ശുശ്രഷിപ്പാനും അനേകൎക്കു വേണ്ടി തന്റെ
പ്രാണനെ വീണ്ടെടുപ്പായി കൊടുപ്പാനും വന്നിരി
ക്കുന്നു. മത്തായി ൨൦, ൨൮.

*16. നമ്മുടെ ദ്രോഹങ്ങൾ നിമിത്തം അവൻ മുറി
ഞ്ഞു നമ്മുടെ അകൃത്യങ്ങളാൽ തകൎന്നുപോയി; നമ്മു
ടെ ശാന്തിക്കുള്ള ദണ്ഡനം അവന്മേൽ ആയി
അവന്റെ പുണ്ണിനാൽ നമുക്കു സൌഖ്യം വന്നു.
യശായ ൫൩, ൫.

17. കൎത്താവേ, ഞങ്ങൾ ആരെ ചേൎന്നു പോകേ
ണ്ടു? നിത്യജീവന്റെ മൊഴികൾ നിണക്കുണ്ടു; നീ
ജീവനുള്ള ദൈവത്തിന്റെ പുത്രനായ മശിഹ എന്നു
ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു. യോ
ഹന്നാൻ ൬, ൬൮. ൬൯.

*18, എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ള
തല്ല. ഞാൻ രാജാവാകുന്നു സത്യം: സത്യത്തിന്നു
സാക്ഷി നില്ക്കേണ്ടതിന്നു ഞാൻ ജനിച്ചും അതിന്നാ
യി ലോകത്തിൽ വന്നും ഇരിക്കുന്നു. സത്യത്തിൽ
നിന്നുള്ളവൻ എല്ലാം എന്റെ ശബ്ദം കേൾക്കുന്നു.
യോഹന്നാൻ ൧൮, ൩൬. ൩൭.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/24&oldid=196718" എന്ന താളിൽനിന്ന് ശേഖരിച്ചത്