താൾ:56E237.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 മൂന്നാം തരത്തിന്നു വേണ്ടി.


IV. നാലാം ഖണ്ഡം.
(മൂന്നാം തരത്തിന്നു വേണ്ടി.)

1. സ്വൎഗ്ഗങ്ങൾക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വ
ശക്തനായി പിതാവായിരിക്കുന്ന ദൈവത്തിങ്കൽ
ഞാൻ വിശ്വസിക്കുന്നു. (വിശ്വാസപ്രമാണം.)

*2. ലോകവും അതിൽ ഉള്ളവ ഒക്കയും ഉണ്ടാ
ക്കിയ ദൈവം സ്വൎഭൂമിക്കും കൎത്താവാകകൊണ്ടു കൈ
പ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
അപ്പോ. ൧൭, ൨൪.

*3. ചെറിയെ നടുന്നവൻ കേൾക്കാതിരിക്കുമോ?
കണ്ണിനെ നിൎമ്മിക്കുന്നവൻ കാണാതിരിക്കുമോ? സങ്ക
ൎത്തനം ൯൪, ൯.

*4 സ്വർഗ്ഗത്തിൽനിന്നു യഹോവ നോക്കി സകല
മനുഷ്യപുത്രരെയും കാണുന്നു. സങ്കീ. ൩൩, ൧൩

5. അവന്റെ പ്രവൃത്തി തികവുള്ളതു അവന്റെ
വഴികൾ എല്ലാം ന്യായം തന്നെ, അവൻ സത്യത്തീ
ന്റെ ദൈവം; അവനിൽ അന്യായം ഇല്ല; അവൻ
നീതിയും നേരും ഉള്ളവൻ ആകുന്നു. ആവൎത്തനം ൩൨, ൪.

6. ദൈവം വ്യാജം പറയുംവണ്ണം മനുഷനല്ല,
അനുതപിക്കുംവണ്ണം മനുഷ്യപുത്രനുമല്ല. അവൻ
പറഞ്ഞതു ചെയ്യാതെയും സംസാരിച്ചതു അനുഷ്ഠി
ക്കാതെയും ഇരിക്കുമോ. സംഖ്യ. ൨൩, ൧൯.

*7. ഉയരത്തിൽനിന്നുണ്ടായി അശേഷം നല്ല ദാ
നവും തികഞ്ഞവരവും വെളിച്ചങ്ങളുടെ പിതാവിൽ
നിന്നു ഇറങ്ങിവരുന്നുള്ളു. യാക്കോബ് ൧, ൧൭.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/22&oldid=196713" എന്ന താളിൽനിന്ന് ശേഖരിച്ചത്