32 നാലാം തരത്തിന്നു വേണ്ടി
V. അഞ്ചാം ഖണ്ഡം.
(സ്ഥിരീകരണപുസ്തകം അനുസരിച്ചു
ക്രമപ്പെടുത്തിയതു.)
(1) നാലാം തരത്തിന്നു വേണ്ടി.
(A. തലവാചകം. ചോദ്യം 1-4.)
1. ഭൂമിയിൽ ഉള്ളവയല്ല മേലേവ തന്നെ വിചാ
രിപ്പിൻ! കൊലൊസർ ൩, ൨.
*2. പുഴുവും പൂപ്പും കെടുക്കയും കള്ളന്മാർ തുരന്നു
കക്കുകയും ചെയ്യുന്ന ഈ ഭൂമിമേൽ നിങ്ങൾ്ക്കു നിക്ഷേ
പങ്ങളെ സ്വരൂപിക്കാതെ പുഴുവും പൂപ്പും കെടുക്കാ
തെയും കള്ളന്മാർ തുരന്നു കക്കാതെയും ഇരിക്കുന്ന
സ്വൎഗ്ഗത്തിലത്രെ നിങ്ങൾ്ക്കു നിക്ഷേപങ്ങളെ സ്വരൂ
പിച്ചു കൊൾവിൻ ! കാരണം നിങ്ങളുടെ നിക്ഷേപം
എവിടെ അവിടെ നിങ്ങളുടെ ഹൃദയവും ആകും.
മത്തായി ൬, ൧൯. ൨൧.
3. നിത്യജീവൻ എന്നതോ സത്യമായുള്ള ഏക
ദൈവമാകുന്ന നിന്നെയും നീ അയച്ച യേശു തന്നെ
ക്രിസ്തൻ എന്നും അറിയുന്നതു തന്നെ. യോഹ
ന്നാൻ ൧൭, ൩.
*4. കൎത്താവേ, കൎത്താവേ, എന്നു പറയുന്നവനെ
ല്ലാം സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല: സ്വൎഗ്ഗസ്ഥ
നായ എന്റെ പിതാവിന്റെ ഇഷ്ടത്തെ ചെയ്യുന്ന
വനത്രെ. മത്തായി ൭, ൨൧.
5. നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ പിതാ
വായ ദൈവത്തിന്നു സ്നോത്രം! അവൻ തന്റെ കനി