Jump to content

താൾ:56E237.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം തരത്തിന്നു വേണ്ടി. 33

വിൻ ആധിക്യപ്രകാരം യേശുക്രിസ്തൻ മരിച്ചവരിൽ
നിന്നു എഴുനീറ്റതിനാൽ നമെ വീണ്ടും ജനിപ്പി
ച്ചതു ജീവനുള്ള പ്രത്യാശെക്കും വിശ്വാസത്താൽ
ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾ്ക്കായി സ്വ
ൎഗ്ഗത്തിൽ സൂക്ഷിച്ചു വെച്ചതും കേടു മാലിന്യം വാട്ടം
എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നും തന്നെ.
൧. പേത്രൻ ൧, ൩. ൪. ൫.

6. പുത്രനുള്ളവന്നു ജീവനുണ്ടു: ദൈവപുത്രൻ
ഇല്ലാത്തവന്നു ജീവനുമില്ല. ൧. യോഹ. ൬, ൧൨.

7. നീ ബാല്യം മുതൽ തിരുവെഴുത്തുകളെ അറിക
കൊണ്ടു ആയവ ക്രിസ്തുയേശുവിലെ വിശ്വാസ
ത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയാ
കുന്നു. സകലവേദവാക്യം ദൈവശ്വാസീയം ആ
കയാൽ ഉപദേശത്തിന്നും പ്രാമാണ്യത്തിന്നും ശാസ
നത്തിന്നും നീതിയിലെ അഭ്യാസത്തിന്നും ദൈവമനു
ഷ്യൻ സകല നല്ല പ്രവൃത്തിക്കും കോപ്പുണ്ടായി തിക
ഞ്ഞവൻ ആകുവാനും പ്രയോജനമാകുന്നു. ൧. തി
മോ. ൩, ൧൫. ൧൭.

8. നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു: ഇന്നതു
ആകും എന്നു ഇതുവരേ പ്രസിദ്ധമായതുമില്ല. പ്ര
സിദ്ധമായാലോ നാം അവനെ ഉള്ളവണ്ണം കാണ്മ
തിനാൽ അവനോടു സദൃശന്മാരാകും. ൧. യോഹ
ന്നാൻ ൩, ൨. ൩.

*9. വിശ്വസിച്ചും സ്റ്റാനപ്പെട്ടും ഉള്ളവൻ രക്ഷി
ക്കപ്പെടും: വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ
അകപ്പെടും. മാൎക്ക് ൧൬, ൧൬.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/35&oldid=196744" എന്ന താളിൽനിന്ന് ശേഖരിച്ചത്