താൾ:56E237.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം തരത്തിന്നു വേണ്ടി. 39

*35. നിങ്ങളെ വിളിച്ച വിശുദ്ധന്നു തക്കവണ്ണം
അനുസരണമുള്ള പൈതങ്ങളായി എല്ലാ നടപ്പിലും
വിശുദ്ധരാകുവിൻ: ഞാൻ വിശുദ്ധനാകയാൽ വിശു
ദ്ധരാകുവിൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. ൧. പേ
ത്രൻ ൧, ൧൫. ൧൬.

*36. യഹോവയുടെ വചനം നേരുള്ളതു അവ
ന്റെ സകലക്രിയയും വിശ്വാസ്യതയിൽ തന്നെ.
സങ്കീൎത്തനം ൩൩, ൪.

*37. കനിവു ഒടുങ്ങായ്കയാൽ യഹോവകരുണകൾ
നാം മുടിയാത്തതിന്നു കാരണം. ഉഷസ്സുതോറും അവ
പുതുതും നിന്റെ വിശ്വാസ്യത വലുതും ആകുന്നു.
വിലാപം. ൩, ൨൨. ൨൩.

*38. ദൈവത്തിന്റെ ദയ നിന്നെ മാനസാന്തര
ത്തിലേക്കു നടത്തുന്നുവെന്നു ബോധിക്കാതെ അവ
ന്റെ ദയ പൊറുതി ദീൎഘക്ഷാന്തി ഇവറ്റിൻ ധന
ത്തെ നിരസിക്കുന്നുവോ? റോമർ ൨, ൪.

*39. യഹോവ കരളലിവും കനിവുമുള്ളവൻ.; ദീൎഘ
ക്ഷാന്തിയും ദയയും പെരുകിയവൻ തന്നെ. നമ്മു
ടെ പാപങ്ങൾക്കു തക്കവണ്ണം നമ്മോടു ചെയ്യാ,
നമ്മുടെ അകൃത്യങ്ങൾ പോലെ നമ്മിൽ പിണെക്കാ.
കാരണം സ്വൎഗ്ഗം ഭൂമിമേൽ ഉയരുംപോലെ അവനെ
ഭയപ്പെടുന്നവരുടെ മേൽ അവന്റെ ദയ ഉയരുന്നു.
ഉദയം അസ്തമാനത്തോടു അകലുംപോലെ അവൻ
നമ്മുടെ ദ്രോഹങ്ങളെ നമ്മോടു അകറ്റുന്നു. സങ്കീ
ൎത്തനം ൧൦൩, ൮. ൧0 - ൧൨.

*40. വാനത്തിലേ പറവജാതികളെ നോക്കുവിൻ!
അവ വിതെക്കാതെയും കൊയ്യാതെയും പാണ്ടിശാല
കളിൽ കൂട്ടി വെക്കാതെയും ഇരിക്കുന്നു. എന്നിട്ടും

4*

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/41&oldid=196757" എന്ന താളിൽനിന്ന് ശേഖരിച്ചത്