താൾ:56E237.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം തരത്തിന്നു വേണ്ടി. 59

*141. സ്നേഹത്തിൽ ഭയമില്ല. ഭയത്തിനു ദണ്ഡ
നം ഉണ്ടാകയാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറ
ത്താക്കിക്കളയുന്നു. ഭയപ്പെടുന്നവൻ സ്നേഹത്തിൽ
തികവുവന്നവനല്ല. ൧. യോഹന്നാൻ ൪, ൧൮.

142. എന്നിട്ടും നിത്യം ഞാൻ നിന്നോടത്രെ: എ
ന്റെ വലങ്കൈ നീ പിടിച്ചുവല്ലോ. നിൻ ആലോച
നയാൽ എന്നെ നടത്തും; പിന്നെ തേജസ്സിൽ എ
ന്നെ ചേൎത്തുകൊള്ളും. സ്വൎഗ്ഗങ്ങളിൽ എനിക്കു ആ
രുള്ളൂ? ഭൂമിയിൽ നിന്നെ ഒഴികെ ഞാൻ ആഗ്രഹിക്കു
ന്നവനുമില്ല. എൻ ദേഹവും ദേഹിയും മാഴ്കിപ്പോ
യാലും ദൈവം എന്നും എന്റെ ഹൃദയപാറയും എൻ
ഓഹരിയും തന്നെ. സങ്കീൎത്തനം ൭൩, ൨൩-൨൬.

*143. ദൈവത്തെ അറിഞ്ഞിട്ടും ദൈവം എന്നു
മഹത്വീകരിച്ചു കൃതജ്ഞരാകയും ചെയ്യാതെ തങ്ങളു
ടെ നിരൂപണങ്ങളിൽ വ്യൎത്ഥരായി തീൎന്നു ബോധമി
ല്ലാത്ത അവരുടെ ഹൃദയം ഇരുണ്ടു പോകയും ചെയ്തൂ.
ജ്ഞാനികൾ എന്നു ചൊല്ലിക്കൊണ്ടു അവർ മൂഢരാ
യിപ്പോയി. കെടാത്ത ദൈവത്തിൻ തേജസ്സിനെ
കേടുള്ള മനുഷ്യൻ പക്ഷി പശു ഇഴജാതി ഇവറ്റിൻ
രൂപസാദൃശ്യത്തോടു പകൎന്നുകളകയും ചെയ്തു. റോ
മർ ൧, ൨൧-൨൩..

*144. നാം ദൈവവംശം എന്നു വരികയാൽ
പൊൻ വെള്ളി കല്ലു ഇവകൊണ്ടു മനുഷ്യന്റെ വിദ്യ
യും സങ്കല്പവും കൊത്തി തീൎക്കുന്നതിന്നു ദേവത്വം
സാദൃശ്യമാകുന്നു എന്നു നിരൂപിച്ചു പോകേണ്ടതല്ല.
അപ്പോ. ൧൭, ൨൯.

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/61&oldid=196804" എന്ന താളിൽനിന്ന് ശേഖരിച്ചത്