28. മൂന്നാം തരത്തിന്നു വേണ്ടി.
50. കൎത്താവു നാളിൽ നാളിൽ അനുഗ്രഹിക്കപ്പെ
ട്ടവനാക! നമ്മിൽ ഭാരം ചുമത്തിയാൽ ദൈവംതന്നെ
നമ്മുടെ രക്ഷ. ഈ ദൈവം നമുക്കു ത്രാണനങ്ങളുടെ
ദൈവം: മരണത്തിൽനിന്നു പോക്കുകൾ യഹോവ
എന്ന കൎത്താവിൻ വക്കൽ ഉണ്ടു. സങ്കീ. ൬൮, ൨൦.൨൧.
*51. നമുക്കു ഈ നൊടികൊണ്ടുള്ള ലഘു സങ്കടം
അനവധി അതിയായിട്ടു നിത്യതേജസ്സിൻ ധനത്തെ
നമുക്കു സമ്പാദിക്കുന്നു. അതിന്നായും നാം കാണുന്ന
വയല്ല കാണാത്തവയത്രെ നോക്കിക്കൊള്ളുന്നു. കാ
ണുന്നതല്ലോ താല്ക്കാലികം കാണാത്തതു നിത്യം
തന്നെ. ൨. കൊരി. ൪, ൧൭. ൧൮.
*52. പരീക്ഷ സഹിക്കുന്ന ആൾ ധന്യൻ: അവൻ
കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കൎത്താവു
തന്നെ സ്നേഹിക്കുന്നവൎക്കു വാഗ്ദത്തം ചെയ്ത ജീവകി
രീടത്തെ പ്രാപിക്കും സത്യം. യാക്കോബ് ൧, ൧൨.
53. എനിക്കു ദൈവസാമീപ്യം നല്ലു; നിന്റെ
തൊഴിലുകളെ എല്ലാം ഞാൻ വൎണ്ണിപ്പാനായി യ
ഹോവയായ കൎത്താവിൽ എൻ ആശ്രയം വെച്ചിരി
ക്കുന്നു. സങ്കീൎത്തനം ൭൩, ൨൮.
54. വാൎദ്ധക്യത്തോളവും ഞാൻ അവൻ താൻ:
നരവരേയും നിങ്ങളെ ചുമക്കും. ഞാൻ അങ്ങിനേ ചെയ്തു ഞാൻ വഹിക്കയും ഞാൻ ചുമക്കയും വിടു
വിക്കയും ചെയ്യും. യശായ ൪൬, ൪.
55. നാം നല്ലതിനെയും ദൈവത്തിൽ നിന്നു
അംഗീകരിക്കുന്നുവല്ലോ: തിയ്യതിനെ അംഗീകരിക്കാ
തിരിക്കുമോ? യോബ് ൨, ൧൦.
56. നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടു; ലോ
കത്തിൽ നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും. എങ്കിലും