56 അഞ്ചാം തരത്തിന്നു വേണ്ടി.
*125. ജഡം ആത്മാവിന്നും ആത്മാവു ജഡത്തി
ന്നും വിരോധമായി മോഹിക്കുന്നു. നിങ്ങൾ ഇച്ഛി
ക്കുന്നവറ്റെ ചെയ്യാതവണ്ണം ഇവ തമ്മിൽ പ്രതി
കൂലമായി കിടക്കുന്നു. ഗലാത്യർ ൫, ൧൭.
126. പരീക്ഷയിൽ അകപ്പെടായ്വാൻ ഉണൎന്നും
പ്രാൎത്ഥിച്ചും കൊൾവിൻ! ആത്മാവു മനഃപൂൎവ്വമു
ള്ളതു സത്യം ജഡമോ ബലഹീനമത്രെ. മത്തായി
൨൬, ൪൧.
*127. എൻ പുത്ര, കൎത്താവിന്റെ ശിക്ഷയെ
ലഘുവാക്കുകയും അവൻ ശാസിക്കുമ്പോൾ മടുത്തു
പോകയുമരുതു! കൎത്താവു സ്നേഹിക്കുന്നവനെ അ
ല്ലോ ശിക്ഷിക്കുന്നതു താൻ കൈക്കുള്ളുന്ന ഏതു
മകനെയും തല്ലുന്നു. എബ്രായർ ൧൨, ൫. ൬.
*128. ഏതു ശിക്ഷയും തൽക്കാലത്തേക്കു സന്തോഷ
മല്ല ദുഃഖമത്രെ എന്നു കാണുന്നു. പിന്നേ മാ
ത്രം അതിനാൽ അഭ്യാസം തികഞ്ഞവൎക്കു നീതി
യാകുന്ന സമാധാനഫലത്തെ എത്തിക്കുന്നു. എ
ബ്രായർ ൧൨, ൧൧.
129. എൻ ദേഹിയേ, നീ ചാഞ്ഞും എന്റെ
മേൽ അലെച്ചും പോകുന്നതെന്തു? ദൈവത്തെ പാ
ൎത്തുനില്ക്ക! അവനെ അല്ലോ എന്റെ മുഖത്തിൻ
രക്ഷയും എൻ ദൈവവും എന്നു ഞാൻ ഇനി വാഴ്ത്തും
നിശ്ചയം. സങ്കീൎത്തനം ൪൨, ൧൨.
*130. ദൈവം തനിക്കു തെരിഞ്ഞെടുത്തവർ രാപ്പ
കൽ തന്നോടു നിലവിളിക്കയിൽ അവരുടെ മേൽ
ദീൎഘക്ഷാന്തിയുള്ളവനെങ്കിലും അവൎക്കായി പ്രതി