താൾ:56E237.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം തരത്തിന്നു വേണ്ടി. 27

*45. തിന്മയിൽ നിന്നു നിൻ നാവിനെയും ചതി
ചൊല്വതിൽ നിന്നു അധരങ്ങളെയും സൂക്ഷിക്ക! ദോ
ഷത്തോടു അകന്നു ഗുണം ചെയ്ക; സമാധാനത്തെ
അന്വേഷിച്ചു അതിനെ പിന്തേരുക! സങ്കീൎത്തനം
൩൪, ൧൩. ൧൪.

*46. യഹോവേ, നീ എന്നെ ആരാഞ്ഞു അറിഞ്ഞി
രിക്കുന്നു. എൻ ഇരിപ്പും എഴുനീല്പും നീയേ അറിയു
ന്നു. എൻ അഭിപ്രായം ദൂരത്തു നിന്നു ബോധിക്കുന്നു.
എൻ നടപ്പും കിടപ്പും നീ ചേറിക്കണ്ടു എന്റെ എ
ല്ലാവഴികളിലും പരിചയിച്ചിരിക്കുന്നു. യഹോവേ,
കണ്ടാലും നീ മുറ്റും അറിയാത്ത ഒരു മൊഴിയും
എന്റെ നാവിൽ ഇല്ലല്ലോ. സങ്കീ. ൧൩൯, ൧-൪.

*47. തന്റെ ദ്രോഹങ്ങളെ മൂടുന്നവന്നു സിദ്ധി
യില്ല: ഏറ്റു പറഞ്ഞു വിടുന്നവനു കനിവുണ്ടാകും.
സദൃശങ്ങൾ ൨൮, ൧൩.

*48. എൻദേഹിയേ, യഹോവയെ അനുഗ്രഹിക്ക!
എൻ ഉള്ളിലേവയെല്ലാം അവന്റെ വിശുദ്ധനാമ
ത്തെ തന്നെ. നിന്റെ അകൃത്യങ്ങളെ ഒക്കെയും
ക്ഷമിച്ചു നിന്റെ എല്ലാ ബാധകൾക്കും ചികിത്സിച്ചു
നിന്റെ ജീവനെ കുഴിയിൽനിന്നു വീണ്ടെടുത്തും ദയ
യും കനിവും ചൂടിച്ചും തരുന്നവനെ തന്നെ, സങ്കീ
ൎത്തനം ൧൦൩, ൧. ൩. ൪.

*49. ഏതു തിന്നും ഏതു കുടിക്കും എന്നു നിങ്ങളുടെ
പ്രാണന്നായിക്കൊണ്ടും ഏതുടുക്കും എന്നു ശരീരത്തി
ന്നായും ചിന്തപ്പെടരുതു! ആഹാരത്തേക്കാൾ പ്രാ
ണനും ഉടുപ്പിനേക്കാൾ ശരീരവും ഏറെ വലുതല്ലോ.
മത്തായി ൬, ൨൫

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/29&oldid=196730" എന്ന താളിൽനിന്ന് ശേഖരിച്ചത്