നാലാം തരത്തിന്നു വേണ്ടി. 35
സ്തൻമൂലം നമ്മുടെ മേൽ ധാരാളമായി പകൎന്നു തന്ന
വിശുദ്ധാത്മാവിലേ നവീകരണവും പുനൎജ്ജന്മവും
ആകുന്ന കുളികൊണ്ടു തന്നെ. തീതൻ ൩, ൫. ൭.
15. ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം
നിലനില്ക്കുന്നു. കൎത്താവു തനിക്കുള്ളവരെ അറിഞ്ഞി
രിക്കുന്നുവെന്നും കൎത്താവിൻനാമത്തെ ഉച്ചരിക്കുന്ന
വനെല്ലാം അനീതിയെ വൎജ്ജിച്ചുകൊൾക എന്നും
ഉള്ളതു തന്നെ അതിന്നു മുദ്രയാകുന്നു. ൨. തിമോ
ത്ഥ്യൻ ൨, ൧൯.
16. ഞാൻ ഇസ്രയേൽഗൃഹത്തോടു തീൎക്കും നിയ
മം ഇതു തന്നെ: എന്റെ ധൎമ്മത്തെ ഞാൻ അവ
രുടെ ഉള്ളിലാക്കി അവരുടെ ഹൃദയത്തിൽ എഴുതും.
ഞാൻ അവൎക്കു ദൈവവും അവർ എൻ ജനവും
ആകും. യറമിയ ൩൧, ൩൩
(C. വിശ്വാസത്തെ കുറിച്ചുള്ള ചോദ്യം 12-42.)
*17. വിശ്വാസം ആകട്ടെ, ആശിച്ചവറ്റിങ്കൽ ആ
ശ്രയവും കാണപ്പെടാത്ത കാൎയ്യങ്ങളുടെ പ്രാമാണ്യ
വുമാകുന്നു. എബ്രായർ ൧൧, ൧.
*18. എന്നാൽ വിശ്വാസം കൂടാതെ ദൈവപ്രസാ
ദം വരുത്തുവാൻ കഴികയില്ല: ദൈവം ഉണ്ടെന്നും
തന്നെ തിരയുന്നവൎക്കു പ്രതിഫലം കൊടുക്കുന്നവനെ
ന്നും വിശ്വസിച്ചിട്ടു വേണമല്ലോ ദൈവത്തെ അണ
യുവാൻ. എബ്രായർ ൧൧, ൬.
*19. അവൎക്കു ദൈവം പ്രകാശിപ്പിച്ചതിനാലല്ലോ
ദൈവത്തിങ്കൽ അറിയായ്വന്നതു അവരിൽ സ്പഷ്ടമാ