താൾ:56E237.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 നാലാം തരത്തിന്നു വേണ്ടി.

കുന്നു. എന്തെന്നാൽ അവന്റെ ശാശ്വതശക്തിയും
ദിവ്യത്വവുമായി അവന്റെ കാണാത്ത ഗുണങ്ങൾ
ലോകസൃഷ്ടിമുതൽ പണികളാൽ ബുദ്ധിക്കു തിരി
ഞ്ഞു കാണായി വരുന്നതു അവർ പ്രതിവാദം ഇല്ലാ
തെ ആവാൻ തന്നെ. റോമർ ൧, ൧൯, ൨൦.

*20. ധൎമ്മമില്ലാത്ത ജാതികളും ധൎമ്മത്തിൽ കല്പി
ച്ചവ സ്വഭാവത്താൽ ചെയ്യുന്തോറും ഇങ്ങിനെ ധൎമ്മ
മില്ലാതിരിക്കുന്നവർ തങ്ങൾക്കു തന്നെ ധൎമ്മമാകുന്നു.
ധൎമ്മത്തിൻ ക്രിയ തങ്ങളുടെ ഹൃദയങ്ങളിൽ എഴുതി
കിടക്കുന്നപ്രകാരം കാട്ടി ഒപ്പിക്കുന്നുവല്ലോ. അവ
രുടെ മനോബോധവും കൂടെ സാക്ഷ്യം കൊടുക്കുന്നു.
അവൎക്കു തമ്മിൽ വിചാരങ്ങൾ കുറ്റം ചുമത്തുകയും
പ്രതിവാദം ചൊല്കയും ചെയ്യും. റോമർ ൨, ൧൪, ൧൫.

21. ദൈവവചനം എന്നതോ ജീവനും ചൈതന്യ
വും ഉള്ളതായി ഇരുമുനയുള്ള ഏതു വാളിനേക്കാളും
മൂൎത്തതും ആത്മാവെയും ദേഹിയെയും സന്ധിമജ്ജ
കളെയും വേൎവ്വിടുക്കും വരെ കൂടി ചെല്ലുന്നതും ഹൃദയ
ത്തിലേ ചിന്തനാഭാവങ്ങളെയും വകതിരിക്കുന്നതുമാ
കുന്നു. എബ്രായർ ൪, ൧൨.

22. ദൈവത്തെ ഒരുത്തനും ഒരുനാളും കണ്ടിട്ടില്ല:
പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പു
ത്രൻ അവനെ തെളിയിച്ചിരിക്കുന്നു. യോഹ. ൧, ൧൩.

*23. ദൈവം ആത്മാവാകുന്നു: അവനെ കുമ്പിടു
ന്നവർ ആത്മാവിലും സത്യത്തിലും കുമ്പിടുകയും
വേണം. യോഹന്നാൻ ൪, ൨൪.

24. കൎത്താവേ, നീ തലമുറ തലമുറയായിട്ടു ഞ
ങ്ങൾക്കു ശരണമാകുന്നു. മലകൾ ജനിച്ചതിന്നും
നീ ഭൂമിയെയും ഊഴിയെയും ഉല്പാദിച്ചതിന്നു മുമ്പെ

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/38&oldid=196751" എന്ന താളിൽനിന്ന് ശേഖരിച്ചത്