പ്രവാചകലേഖകൾ/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പ്രവാചകലേഖകൾ , പരിഭാഷകൻ : ഹെർമ്മൻ ഗുണ്ടർട്ട്


[ 395 ] JOEL

യോവേൽ

<lg n="൧"> പതുവേലിൻ മകനായ യോവേലിന്ന് ഉണ്ടായ യഹോവാവചനം.

</lg> ൧. അദ്ധ്യായം. (—൨, ൧൭.)

തുള്ളങ്കൂട്ടങ്ങൾ യഹൂദയെ പാഴാക്കുകയാൽ (൫) പ്രമാദക്കാരെ ഉണൎത്തി
(൮) ശോകത്തിന്നും (൧൩) നോമ്പിന്നും വിളിച്ചു (൧൯) പ്രാൎത്ഥിച്ചു (൨, ൧)
സഭയെയും പ്രാൎത്തിപ്പിച്ചു (൧൨) മനന്തിരിയുന്നവൎക്കു വാഗ്ദത്തം ചൊല്ലിയതു (യോ
വാശ് രാജാവിൻ കാലം).

<lg n="൨"> അല്ലയോ മൂത്തോരേ ഇതു കേൾപ്പിൻ! ദേശത്തേകുടിയാന്മാരേ ഒക്ക
യും ചെവിക്കൊൾവിൻ! ഈ വക നിങ്ങളുടേ നാളുകളിൽ താൻ അപ്പ\
</lg><lg n="൩"> ന്മാരുടേ നാളുകളിൽ താൻ ഉണ്ടായോ? ഇതിനെച്ചൊല്ലി നിങ്ങളുടേ
മക്കളോടും മക്കൾ തങ്ങടേ മക്കളോടും ഇവർ പിറ്റേ കരുന്തലയോടും
</lg><lg n="൪"> കഥിപ്പൂതാക! വെട്ട് ക്കിളി ശേഷിപ്പിച്ചതു തുള്ളൻ തിന്നു, തുള്ളൻ ശേ
ഷിപ്പിച്ചതു നക്കി തിന്നു, നക്കി ശേഷിപ്പിച്ചതു നുകരി തിന്നുകളഞ്ഞു.—

</lg>

<lg n="൫"> ഹേ മത്തരേ ഉണൎന്നു കരവിൻ! ദ്രാക്ഷാരസം നിങ്ങളുടേ വായ്ക്ക് അ
</lg><lg n="൬"> റുതി വന്നതാൽ മദ്യപായികൾ എല്ലാരും മുറയിടുവിൻ! എൻദേശത്തി
ന്മേൽ അല്ലോ എണ്ണമില്ലാത്ത ബലത്തൊരു ജാതി കരേറിവന്നു, അതിന്ന്
പല്ലുകൾ സിംഹദന്തങ്ങൾ അത്രേ, കേസരിയുടേ എകിറും അതിന്ന്
</lg><lg n="൭"> ഉണ്ടു. ആയത് എന്വള്ളിയെ പാഴാക്കി, എൻഅത്തിയെ കുറ്റി
ആക്കി, അതിനെ തൊലിച്ചുരിച്ചുകളഞ്ഞു. അതിൻകൊടികൾ വെളു
</lg><lg n="൮"> വെളയായി.— (യഹൂദേ) ബാല്യത്തിലേ കാന്തനെ ച്ചൊല്ലി രട്ടുടുത്ത
</lg><lg n="൯"> കന്യയെപ്പോലേ തൊഴിക്ക! തിരുകാഴ്ചയും ഊക്കയും യഹോവാല
യത്തിൽനിന്നു ഛേദിക്കപ്പെട്ടു, യഹോവയെ ശുശ്രൂഷിക്കുന്ന പുരോഹി
</lg><lg n="൧൦"> തർ ഖേദിക്കുന്നു. വയൽ പാഴായി, വിള നഷ്ടമായി രസം വറ്റി എ
</lg><lg n="൧൧"> ണ്ണ മാഴ്കിപ്പോകയാൽ നിലവും ഖേദിക്കുന്നു. വയലിലേ കൊയ്ത്തു കെട്ടു
</lg> [ 396 ] <lg n="൧൨">പോകയാൽ കോതമ്പും യവവുംചൊല്ലി കൃഷിക്കാരേ നാണിപ്പിൻ! വ
</lg><lg n="൧൨"> ള്ളിത്തോട്ടക്കാരേ മുറയിടുവിൻ! മുന്തിരി വാടി അത്തി മാഴ്കി, താളി
മാതളം ഈത്ത നാരകം മുതൽ വയലിലേ മരങ്ങൾ എല്ലാം ഉണങ്ങി, ആ
നന്ദം മനുഷ്യപുത്രരെ സാക്ഷാൽ വിട്ടു മങ്ങി എന്നേ വേണ്ടു.

</lg>

<lg n="൧൩"> ഹേ പുരോഹിതരരേ നിങ്ങളുടേ ദൈവത്തിൻ ഭവനത്തിൽനിന്നു കാ
ഴ്ചയും ഊക്കക്കഴിക്കയും മുടങ്ങിയതാൽ അര കെട്ടി തൊഴിപ്പിൻ! ബലി
പീഠത്തെ ശുശ്രൂഷിക്കുന്നവരേ മുറയിടുവിൻ! എൻ ദൈവത്തെ ഉപാ
</lg><lg n="൧൪"> സിക്കുന്നവരേ രട്ടുടുത്തു വന്നു രാപാൎപ്പിൻ! നോമ്പിനെ സംസ്കരി
പ്പിൻ! സഭായോഗത്തെ ക്ഷണിപ്പിൻ! മൂപ്പർ തുടങ്ങി ദേശത്തേകുടിയാ
ന്മാർ എല്ലാവരെയും നിങ്ങളുടേ ദൈവമായ യഹോവയുടേ ആലയത്തിൽ
</lg><lg n="൧൫"> കൂട്ടി യഹോവയോടു കൂക്കുവിൻ!— ആ ദിവസം അയ്യയ്യോ! യഹോവാ
ദിവസം സമീപമല്ലോ, അതുകെല്പനിൽനിന്നു കലാപംപോലേ വരും.
</lg><lg n="൧൬"> നമ്മുടേ കണ്ണുകൾ കാൺങ്കേ അന്നവും നമ്മുടേ ദൈവാലയത്തിന്നു സ
</lg><lg n="൧൭"> ന്തോഷവും ഉല്ലാസവും അറുതി വന്നില്ലയോ? മൺങ്കട്ടകളുടേ കീഴേ വി
ത്തുമണികൾ നുലഞ്ഞു, ധാന്യം വാടിപ്പോയതാൽ പാണ്ടിശാലകൾ ശൂ
</lg><lg n="൧൮"> ന്യമായി, കളപ്പുരകളും ഇടിഞ്ഞു. മൃഗങ്ങൾ എത്ര ഞരങ്ങുന്നു! കന്നുകാ
ലിക്കൂട്ടങ്ങൾ മേച്ചൽ ഇല്ലായ്കയാൽ അമ്പരന്നിരിക്കുന്നു; ആട്ടിങ്കൂട്ടങ്ങളും
</lg><lg n="൧൯"> കൂടേ (കുറ്റഞ്ചുമന്നു) പാഴായിപ്പോകുന്നു.— അല്ലയോ യഹോവേ നി
ന്നോടു ഞാൻ വിളിക്കുന്നു, മരുവിലേ പുലങ്ങളെ അഗ്നി തിന്നു, വയലി
</lg><lg n="൨൦"> ലേ മരങ്ങൾ എല്ലാറ്റെയും ജ്വാല കരിച്ചും ഇരിക്കുന്നുവല്ലോ. നീൎത്തോ
ടുകൾ വറ്റി മരുവിലേ പുലങ്ങളെ അഗ്നി തിന്നുപോകയാൽ വയലിലേ
മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു.

</lg>

<lg n="൨, ൧ ">അല്ലയോ ചീയോനിൽ കാഹളം ഊതി എൻ വിശുദ്ധമലമേൽ കൂവി
ടുവിൻ! ദേശനിവാസികൾ എല്ലാം കുലുങ്ങുക! എന്തെന്നാൽ യഹോവാ
</lg><lg n="൨"> ദിവസം വരുന്നു, അത് അടുത്ത സത്യം. ഇരിട്ടും അന്ധകാരവും ഉള്ള
നാൾ, മേഘവും കാർമുകിലും ഉള്ള നാൾ; അരുണോദയം മലകളിന്മേൽ
വിരിയുമ്പോലേ പണ്ട് ഒരു നാളും തുല്യമില്ലാത്തതും തലമുറ തലമുറകളു
ടേ ആണ്ടുകൾവരേ ഇനി വരാത്തതും ആയി പെരുമയും ബലവും ഉള്ള
</lg><lg n="൩"> വംശം തന്നേ. അതിൻമുമ്പാകേ അഗ്നി തിന്നും അതിൻപിറകേ
ജ്വാല കത്തുന്നു, ദേശം അതിൻമുമ്പിൽ ഏദൻതോട്ടംപോലേ, അതിൻ
പിന്നിൽ പാഴായ മരുവത്രേ, ഒഴിഞ്ഞുപോന്നതു നാട്ടിന്ന് ആയതും ഇല്ല്.
കുതിരരൂപം പോലേ അതിന്റേ രൂപം, അശ്വബലം കണക്കേ ഓടുന്നു;
</lg> [ 397 ] <lg n="൫"> മലകളുടേ മുകളിലേ തേരൊലിപോലേ തത്തുന്നു, താളടി തിന്നുന്ന ജ്വാ
ലയുടേ ഒച്ചപോലേ, പടെക്ക് ഒരുങ്ങിയ ബലത്ത വംശംപോലേ.
</lg><lg n="൬"> അതിൻമുമ്പിൽനിന്നു വംശങ്ങൾ വിറെക്കുന്നു, എല്ലാ മുഖങ്ങൾക്കും ചുവ
</lg><lg n="൭"> പ്പു മങ്ങുന്നു. അവ വീരന്മാരെപ്പോലേ ഓടും, പടയാളികൾ കണക്കേ
</lg><lg n="൮"> മതിലേറും, നാടകളെ മാറ്റാതേ താന്താന്റേ വഴിക്കേ ചെല്ലും. തങ്ങ
ളിൽ തിക്കിത്തിരക്കാതേ ഓരോന്നു തന്റേ നിരത്തിന്മേ നടക്കും, ആയു
</lg><lg n="൯"> ധങ്ങളൂടേ ചാടിയാലും തുണ്ടങ്ങൾ ആക ഇല്ല. പട്ടണത്തിൽ ഊടാടി
മതിലിന്മേൽ ഓടും, വീടുകളിൽ കയറും, ചാലകങ്ങളൂടേ കള്ളനെപ്പോലേ
</lg><lg n="൧൦"> കടക്കും.— അതിൻമുമ്പിൽ ഭൂമി വിറെച്ചു വാനങ്ങൾ മുഴങ്ങി ചന്ദ്രാദി
ത്യന്മാർ കറുത്തു നക്ഷത്രങ്ങൾ തങ്ങളുടേ തെളക്കത്തെ അടക്കിവെച്ചു.
</lg><lg n="൧൧"> യഹോവ തൻസൈന്യത്തിന്നുമുമ്പാകേ മുഴക്കം ഇടുന്നു, അവന്റേ
പാളയം ഏറ്റം പെരുതല്ലോ, അവന്റേ വചനത്തെ നടത്തുന്നവൻ
ബലവാനല്ലോ, യഹോവാദിവസം വലിയതും അതിഭയങ്കരവും അല്ലോ,
അതിനെ പൊറുപ്പത് ആർ?

</lg>

<lg n="൧൨"> എങ്കിലും ഇന്നും കൂടേ നിങ്ങൾ സൎവ്വഹൃദയത്തോടും നോമ്പു കരച്ചൽ
തൊഴിയോടും എന്നോളം തിരിവിൻ എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൩"> നിങ്ങളുടേ വസ്ത്രങ്ങളേ അല്ല താനും ഹൃദയത്തെ ചീന്തി നിങ്ങളുടേ ദൈ
വമായ യഹോവയിലേക്കു തിരിവിൻ! അവൻ കൃപയും കനിവും കോ
പമാന്ദ്യവും ദയാസമ്പത്തും ഉള്ളവനല്ലോ, ദോഷത്തിങ്കൽ അനുതപിക്ക
</lg><lg n="൧൪"> യും ചെയ്യും. പക്ഷേ അവൻ തിരിഞ്ഞ് അനുതപിച്ചു നിങ്ങളുടേ ദൈ
വമായ യഹോവെക്കു കാഴ്ചയും ഊക്കയും (കഴിപ്പാൻ) ഓർ അനുഗ്രഹ
</lg><lg n="൧൫"> ത്തെ വിട്ടേക്കും, ആൎക്ക് അറിയാം!— ചീയോനിൽ കാഹളം ഊതുവിൻ!
</lg><lg n="൧൬"> നോമ്പു സംസ്കരിപ്പിൻ! മഹാസംഘത്തെ ക്ഷണിപ്പിൻ!(൧, ൧൪) ജന
ത്തെ ശേഖരിച്ചു തിരുസഭയെ കൂട്ടുവിൻ! മൂത്തോരെ ചേൎത്തു ശിശുക്കളെ
യും മുലയുണ്ണികളെയും കൂട്ടുവിൻ! കാന്തൻ തന്മുറിയെയും കാന്ത അറ
</lg><lg n="൧൭"> യെയും വിട്ടു പുറത്തുവരിക! മണ്ഡപത്തിനും ബലിപീഠത്തിന്നും
നടുവേ യഹോവയെ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ കരഞ്ഞും നിന്നു:
"അല്ലയോ യഹോവേ നിൻജനത്തെ ആദരിച്ചു നോക്കുക! ജാതികൾ
അവരിൽ അധികരിപ്പാൻ നിൻ അവകാശത്തെ നിന്ദയാക്കൊല്ലോ!
ഇവരുടേ ദൈവം എവിടേ? എന്നു ജാതികളിൽ എന്തിന്നു പറവൂ?"
എന്നു ചൊൽവൂതാക!
</lg> [ 398 ] ൨. അദ്ധ്യായം. (൨, ൧൮-൪, ൨൧.)

യഹോവ കനിഞ്ഞു ബാധയുടേ മാറ്റവും നീതിയുടേ ഉപദേഷ്ടാക്കളെയും
ദേശപുഷ്ടിയെയും അല്ലാതേ (൩, ൧) സകലജഡത്തിന്നും ദൈവാത്മദാനത്തെ
യും (൪, ൧) ജാതികൾക്കു ന്യായവിധിയെയും (൧൬) യഹൂദെക്കു തേജസ്കരണ
ത്തെയും വാഗ്ദത്തം ചെയ്തു.

<lg n="൧൮"> അനന്തരം യഹോവ തൻദേശത്തിന്നു വേണ്ടി എരിവു കാട്ടി സ്വജ
</lg><lg n="൧൯"> നത്തിങ്കൽ മനമലിഞ്ഞു. യഹോവ തൻജനത്തോട് ഉത്തരം പറഞ്ഞി
തു: ഇതാ ഞാൻ നിങ്ങൾക്കു തൃപ്തിയായവനായി ധാന്യവും രസവും എണ്ണ
യും ഇറക്കുന്നുണ്ടു, ഇനി നിങ്ങളെ ജാതികളിൽ നിന്ദ ആക്കുകയും ഇല്ല.
</lg><lg n="൨൦"> വടക്കനെ ഞാൻ നിങ്ങടേ മേൽനിന്ന് അകറ്റി ഉണക്കൻപാഴ്‌ദേശ
ത്തിലേക്കു തള്ളി വിടും, മുമ്പടയെ കിഴക്കുകടലിലും പിമ്പടയെ പടി
ഞ്ഞാറുകടലിലും (ആക്കും). അവൻ വമ്പുകൾ കാട്ടുകയാൽ അവന്റേ
</lg><lg n="൨൧"> നാറ്റം പൊങ്ങും ചീച്ചൽ കിളരും.— ഹേ നിലമേ ഭയപ്പെടരുതേ, ഉ
</lg><lg n="൨൨"> ല്ലസിച്ചു സന്തോഷിക്ക! യഹോവ വമ്പുകൾ കാട്ടുന്നുവല്ലോ. വയലി
ലേ മൃഗങ്ങളേ ഭയപ്പെടൊല്ലാ! മരുവിലേ പുലങ്ങൾ പച്ച പിടിക്കുന്നു
വല്ലോ, മരം തൻഫലത്തെ കായ്ക്കുന്നു, അത്തിയും വള്ളിയും സ്വവീൎയ്യ
</lg><lg n="൨൩"> ത്തെ കൊടുക്കുന്നു. വിശേഷാൽ ചീയോൻപുത്രിമാരേ നിങ്ങളുടേ ദൈ
വമായ യഹോവയിൽ ഉല്ലസിച്ചു സന്തോഷിപ്പിൻ! അവൻ ആകട്ടേ
നിങ്ങൾക്കു നീതിക്കായി ഉപദേഷ്ടാവെ തരുന്നു, ആരഭത്തിലോ മുന്മഴ
</lg><lg n="൨൪"> യും പിന്മഴയും ആകുന്ന മാരിയെ നിങ്ങൾക്ക് ഇറക്കുന്നു. കളങ്ങളിൽ
</lg><lg n="൨൫"> നെല്ലു നിറയും, ചക്കുരലുകളിൽ രസവും എണ്ണയും വഴിയും. തുള്ളൻ
നക്കി നുകരി വെട്ട് ക്കിളി ഇങ്ങനേ നിങ്ങളിൽ അയച്ച എന്റേ വമ്പട
തിന്നുകളഞ്ഞ ആണ്ടുകളേയും ഞാൻ നിങ്ങൾക്ക് ഒപ്പിച്ചു തരും.
</lg><lg n="൨൬"> അപ്പോൾ നിങ്ങൾ ഉണ്ടുണ്ടു തൃപ്തരായി, നിങളോട് അതിശയത്തോളം
ചെയ്ത നിങ്ങളുടേ ദൈവമായ യഹോവയുടേ നാമത്തെ സ്തുതിക്കും, എൻ
</lg><lg n="൨൭"> ജനം എന്നും നാണിക്കയും ഇല്ല. ഇസ്രയേലിൻ ഉള്ളിൽ ഞാൻ ഉണ്ടെ
ന്നും, നിങ്ങളുടേ ദൈവമായ യഹോവ ഞാൻ തന്നേ, മറ്റാരും ഇല്ലെന്നും
നിങ്ങൾ അറിയും, എൻജനം എന്നും നാണിക്കയും ഇല്ല.

</lg>

<lg n="൩, ൧"> അതിൽ പിന്നേ ഉണ്ടാവിതു: ഞാൻ എല്ലാ ജഡത്തിന്മേലും എന്റേ
ആത്മാവെ പകരും, നിങ്ങളുടേ പുത്രരും പുത്രിമാരും പ്രവചിക്കും, നി
ങ്ങടേ മൂത്തോർ സ്വപ്നങ്ങളേ കാണും, യുവാക്കൾ ദൎശനങ്ങളെ ദൎശിക്കും;
</lg> [ 399 ] <lg n="൨"> ദാസർദാസിമാരുടേ മേലും ഞാൻ ആ നാളുകളിൽ എൻ ആത്മാവെ പ
കരുകയും ചെയ്യും. യഹോവയുടേ വലുതും ഭയങ്കരവും ആയ നാൾ വ
രുംമുമ്പേ ഞാൻ വാനത്തിലും ഭൂമിയിലും അതിശയങ്ങളെ നല്കും: രക്തം
</lg><lg n="൪"> അഗ്നി പുകത്തൂണുകളെ (ഭൂമിയിൽ); സൂൎയ്യൻ ഇരുളായും ചന്ദ്രൻ രക്തമാ
</lg><lg n="൫"> യും മാറിപ്പോകും. എന്നാൽ ഉണ്ടാവിതു: യഹോവാനാമത്തെ വിളിച്ചെ
ടുക്കുന്ന ഏവനും ഒഴിഞ്ഞു വരും; എങ്ങനേ എന്നാൽ യഹോവ (ഒ ബ. ൧൭)
പറഞ്ഞ പ്രകാരം ചീയോൻമലയിലും യരുശലേമിലും വഴുതിപ്പോന്നവർ
ഉണ്ടാകും, യഹോവ വിളിക്കുന്നവർ തന്നേ ആ മിഞ്ചിയവരിൽ (കാണും).

</lg>

<lg n="൪, ൧">എന്തെന്നാൽ ഞാൻ യഹൂദെക്കും യരുശലേമിന്നും അടിമയെ മാറ്റുവാ
</lg><lg n="൨"> നുള്ള നാളുകളിലും ആ കാലത്തും, ഞാൻ ഇതാ സകലജാതികളെയും
കൂട്ടി യഹോശഫത്ത് താഴ്വരയിൽ ഇറങ്ങുമാറാക്കി എൻജനത്തെയും
ഇസ്രയേൽ ആകുന്ന എന്റേ അവകാശത്തെയും ചൊല്ലി അവരോട് അവി
ടേ വ്യവഹരിക്കും. ആയതിനെ അവർ ജാതികളിൽ ചിതറിച്ചു എൻ
</lg><lg n="൩"> ദേശത്തെ പകത്തു, എൻജനത്തിന്മേൽ ചീട്ടിട്ടു ബാലനെ ഒരു വേ
ശ്യെക്കായി കൊടുത്തു ബാലയെ വീഞ്ഞിന്നു വിറ്റു കുടിച്ചുകൾഞ്ഞുവല്ലോ.—
</lg><lg n="൪"> പിന്നേ ചോർ ചീദോനും എല്ലാ ഫലിഷ്ടമണ്ഡലങ്ങളും ആയുള്ളോവേ
നിങ്ങൾക്ക് എന്നോട് എന്തുപോൽ? ഞാൻ വല്ലതും പിണെച്ചതിന്നു
നിങ്ങൾ പകരം ചെയ്കയോ എനിക്കു വല്ലതും പിണെക്കയോ? ക്ഷണം
വിരഞ്ഞു ഞാൻ നിങ്ങടേ പിണെച്ചൽ അങ്ങേ തലയിന്മേൽ തിരിപ്പിക്കും,
</lg><lg n="൫"> എൻവെള്ളിപൊന്നും എടുത്തു എന്റേ കാമ്യവസ്തുക്കളിൽ നല്ലവ നിങ്ങ
</lg><lg n="൬"> ടേ ക്ഷേത്രങ്ങളിൽ ആക്കിയതും, യഹൂദമക്കളെയും യരുശലേമ്മക്കളെ
യും തങ്ങടേ അതിരോടു ദൂരേ അകറ്റേണ്ടതിന്നു യവനന്മാൎക്കു വിറ്റുക
</lg><lg n="൭"> ളഞ്ഞതും തന്നേ. ഇതാ നിങ്ങൾ അവരെ വിറ്റയച്ച ഇടത്തിൽനിന്നു
ഞാൻ അവരെ ഉണൎത്തി, നിങ്ങൾ പിണെച്ചതു നിങ്ങടേ തലമേൽ തി
</lg><lg n="൮"> രിപ്പിച്ചു, നിങ്ങടേ മക്കളെയും മകളരെയും യഹൂദാപുത്രരുടേ കയ്യിൽ
വില്ക്കയും ഇവർ ദൂരജാതിയായശബായൎക്കു അവരെ വില്ക്കയും ചെയ്യും.
</lg><lg n="൯"> യഹോവ ഉരെച്ചുവല്ലോ.— ഇതു ജാതികളിൽ ഘോഷിച്ചു വിളിപ്പിൻ!
പോരിനെ സംസ്കരിപ്പിൻ! വീരന്മാരെ ഉണൎത്തുവിൻ! എല്ലാ പടയാളി
</lg><lg n="൧൦"> കളും അടുത്തു കരേറി വരിക! നിങ്ങടേ കൊഴുക്കളെ വാളുകളും ചെ
ത്തുകത്തികളെ കുന്തങ്ങളും ആക്കി അടിപ്പിൻ! ദുർബ്ബലൻ ഞാൻ വീരൻ
</lg><lg n="൧൧"> എന്നു ചൊല്ലുക! ചുറ്റുമുള്ള സകലജാതികളും തിണ്ണം മുതിൎന്നു വന്നു
കൂടുവിൻ! യഹോവേ, അവിടേക്കു നിന്തിരുവീരന്മാരെ ഇഴിക്കേണ
</lg> [ 400 ] <lg n="൧൨"> മേ! (യഹോവ ചൊല്ലുന്നിതു:) ജാതികൾ ഉണൎന്നു യഹോശഫത്ത് താ
ഴ്വരെക്കു കരേറിവരിക! അവിടേയല്ലോ ഞാൻ ചുറ്റുമുള്ള സകലജാതി
</lg><lg n="൧൩"> കൾക്കും ന്യായം വിധിപ്പാൻ ഇരിക്കും. (എൻവീരരേ) കൊയ്ത്തു വിള
ഞ്ഞിരിക്കയാൽ അരുവാൾ ഇടുവിൻ! ചക്കു നിറകയാൽ വന്നു മെതിപ്പി
</lg><lg n="൧൪"> ൻ! അവരുടേ ദുഷ്ടത പെരുതാകയാൽ ഉഴലുകൾ വഴിയുന്നു.— തീർപ്പിൻ
താഴ്വരയിൽ ഹാ കോലാഹലകല്ലോലങ്ങൾ! യഹോവാദിവസം തീൎപ്പിൻ
</lg><lg n="൧൫"> താഴ്വരയിൽ അടുത്തതല്ലോ. ചന്ദ്രാദിത്യന്മാർ കറുത്തു, നക്ഷത്രങ്ങൾ ത
</lg><lg n="൧൬"> ങ്ങളുടേ തെളക്കത്തെ അടക്കിവെച്ചു (൨, ൧൦). പിന്നേ യഹോവ ചീ
യോനിൽനിന്ന് അലറി യരുശലേമിൽനിന്നു തൻനാദം ഇടും, വാന
വും ഭൂമിയും മുഴങ്ങും, സ്വജനത്തിന്നോ യഹോവ ശരണവും ഇസ്രയേൽ
</lg><lg n="൧൭"> പുത്രന്മാൎക്കു ദുൎഗ്ഗവും തന്നേ. എൻവിശുദ്ധമലയാകുന്ന ചീയോനിൽ വ
സിക്കുന്ന നിങ്ങടേ ദൈവമായ യഹോവ ഞാൻ എന്നു നിങ്ങൾ അറിയും,
യരുശലേം വിശുദ്ധസ്ഥലം ആകും, അതിൽക്കൂടി അന്യന്മാർ ഇനി കട
ക്കയും ഇല്ല.

</lg>

<lg n="൧൮"> അന്നാൾ ഉണ്ടാവിതു: മലകൾ രസം തുളിക്കും, കുന്നുകൾ പാൽ ഒലി
ക്കും. യഹൂദയിലേ തോടുതോറും വെള്ളം ഒഴുകും, യഹോവാലയത്തിൽ
നിന്ന് ഓർ ഉറവു പുറപ്പെട്ടു ഈങ്ങമരങ്ങളുടേ താഴ്വരയെ നനെക്കും.
</lg><lg n="൧൯"> യഹൂദാപുത്രരിൽ സാഹസം ചെയ്ത് അവരുടേ ദേശത്തിൽ നിൎദ്ദോഷമാ
യ രക്തത്തെ പകൎന്നതുകൊണ്ടു മിസ്ര പാഴാകും, എദോം പാഴയ മരുഭൂ
</lg><lg n="൨൦"> മി ആം. യഹൂദയോ എന്നേക്കും യരുശലേം തലമുറതലമുറയോളവും
</lg><lg n="൨൧"> വസിച്ചിരിക്കും. ഞാൻ പരിഹാരം ചെയ്യാത്ത അവരുടേ രക്തത്തെ
പരിഹരിക്കും, യഹോവ ചീയോനിൽ വസിക്കയും ചെയ്യുന്നു.
</lg> [ 401 ] AMOS

ആമോസ്

<lg n="൧, ൧">തെക്കോവയിലേ ഇടയന്മാരിലുള്ള ആമോസ് യഹൂദാരാജാവായ
ഉജ്ജീയാവിൻനാളുകളിലും യോവാശിൻപുത്രനായ യരോബ്യാം എന്ന ഇ
സ്രയേൽരാജാവിന്റേ നാളുകളിലും ഭുകമ്പത്തിന്ന് ഈരാണ്ടു മുമ്പേ ദൎശി
ച്ചിട്ടുള്ള വചനങ്ങൾ.

</lg>

൧. അദ്ധ്യായം. (൨.)

(൩) ദമസ്ക (൬) ഫലിഷ്ട്യ (൯) ചോർ (൧൧) എദോം (൧൩) അമ്മോൻ
(൩, ൧) മോവാബ് (൪) യഹൂദ (൬)ഇസ്രയേൽ എന്നീ എട്ടു രാജ്യങ്ങൾക്കും ന്യാ
യവിധി അടുക്കുന്നപ്രകാരം അറിയിച്ചതു.

<lg n="൧, ൨"> (ആമോസ്) പറഞ്ഞിതു: യഹോവ ചീയോനിൽനിന്ന് അലറി യരു
ശലേമിൽനിന്നു തൻനാദം ഇടുന്നു (യോവേൽ ൪, ൧൬) എന്നിട്ടു മേയ്ക്കു
ന്നവരുടേ പുലങ്ങൾ ഖേദിച്ചും കൎമ്മലിൻമുകൾ വാറണ്ടും പോകുന്നു.

</lg>

<lg n="൩"> യഹോവ ഇവ്വണ്ണം പറയുന്നു: ദമസ്കിന്റേ മൂന്നു നാലു ദ്രോഹങ്ങളിൻ
നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അവർ ഇരി
</lg><lg n="൪"> മ്പിനാലുള്ള മെതിവണ്ടികൊണ്ടു ഗില്യാദിനെ മെതിക്കയാൽ, — ഞാൻ
ഹജയേലിന്റേ ഭവനത്തിൽ തീ അയക്കും, അതു ബൻഹദാദിന്റേ അരമ
</lg><lg n="൫"> നകളെ തിന്നുകളയും. ദമസ്കിന്റേ അഴിയെ ഞാൻ തകൎത്തു ആവെൻ
എന്ന താഴ്വരയിൽനിന്നു കുടിയാനെയും ഏദൻഗൃഹത്തിൽനിന്നു
ചെങ്കോൽ ഏന്തുന്നവനേയും ഛേദിച്ചുകളയും, (ശേഷിച്ച) അറാം വംശം
കീരിലേക്കു പ്രവസിച്ചു പോകും എന്നു യഹോവ പറയുന്നു.

</lg>

<lg n="൬"> യഹോവ ഇവ്വണ്ണം പറയുന്നു: ഘജ്ജയുടേ മൂന്നു നാലു ദ്രോഹങ്ങളിൻ
നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അവർ (ഇ
സ്രയേൽപ്രവാസത്തെ എണ്ണം തികെച്ചു എദോമിൽ ഏല്പിപ്പാൻ പ്രവ
</lg><lg n="൭"> സിപ്പിക്കയാൽ,— ഞാൻ ഘജ്ജാമതിലിൽ തീ അയക്കും, ആയതു അതി
</lg> [ 402 ] <lg n="൮"> ന്റേ അരമകളെ തിന്നുകളയും. അഷ്ടോദിൽനിന്നു കുടിയാനെയും
അഷ്കലോനിൽനിന്നു ചെങ്കോൽ ഏന്തുന്നവനേയും ഛേദിച്ചുകളഞ്ഞു എ
ക്രോന്നു നേരേ എൻകയ്യിനെ തിരിക്കും, ഫലിഷ്ടരുടേ ശേഷിപ്പു കെട്ടു
പോകയും ആം എന്നു യഹോവാകൎത്താവു പറയുന്നു.

</lg>

<lg n="൯"> യഹോവ ഇവ്വണ്ണം പറയുന്നു: ചോരിന്റേ മൂന്നു നാലു ദ്രോഹങ്ങ
ളിൻ നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അവർ
സഹോദരനിയമത്തെ ഓൎക്കാതേ (ഇസ്രയേൽ)പ്രവാസത്തെ എണ്ണം തി
</lg><lg n="൧൦"> കെച്ച് എദോമിൽ ഏല്പിക്കയാൽ,— ഞാൻ ചോർമതിലിൽ തീ അയ
ക്കും, ആയതു അതിന്റേ അരമനകളെ തിന്നുകളയും.

</lg>

<lg n="൧൧"> യഹോവ ഇവ്വണ്ണം പറയുന്നു: എദോമിന്റേ മൂന്നു നാലു ദ്രോഹങ്ങ
ളിൻ നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അ
വൻ വാൾകൊണ്ടു സഹോദരനെ പിന്തുടൎന്നു മനസ്സലിവിനെ നിഗ്രഹി
ച്ചു തൻവൈരത്തെ സദാ സംഗ്രഹിച്ചു അവന്റേ കോപം എന്നേക്കും
</lg><lg n="൧൨"> ചീന്തിപ്പോരുകയാൽ,— ഞാൻ തേമാനിൽ തീ അയപ്പതു ബൊച്ര
അരമനങ്ങളെ തിന്നുകളയും.

</lg>

<lg n="൧൩"> യഹോവ ഇവ്വണ്ണം പറയുന്നു: അമ്മോൻപുത്രരുടേ മൂന്നു നാലു ദ്രോ
ഹങ്ങളിൻ നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല;
അവർ തങ്ങളുടേ അതിരിനെ വിസ്താരം ആക്കുവാൻ ഗില്യാദിലേ ഗർഭി
</lg><lg n="൧൪"> ണികളെ പിളന്നുകളകയാൽ,— ഞാൻ രബ്ബമതിലിൽ തീ കത്തിപ്പതു
അതിൻ അരമനകളെ തിന്നുകളയും, യുദ്ധദിവസത്തിലേ പോർവിളി
</lg><lg n="൧൫"> യും കൊടുങ്കാറ്റിൻ നാളിലേ വിശറും തട്ടുമന്നേ. അവരുടേ രാജാവു
താനും പ്രഭുക്കളുമായി ഒക്കത്തക്ക പ്രവസത്തിന്നാമ്മാറു പോകും, എന്നു
യഹോവ പറയുന്നു.

</lg> <lg n="൨, ൧ ">യഹോവ ഇവ്വണ്ണം പറയുന്നു: മോവാബിന്റേ മൂന്നു നാലു ദ്രോഹങ്ങ
ളിൻ നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അവർ
</lg><lg n="൨"> എദോമ്യരാജാവിൻ അസ്ഥികളെ കുമ്മായമാക്കി ചുടുകയാൽ,— ഞാൻ
മോവാബിൽ തീ അയപ്പതു കിരിയോഥിലേ അരമനകളെ തിന്നുകളയും.
ആരവാരവും പോൎവ്വിളിയും കാഹളനാദവും പൊങ്ങുകയിൽ മോവാബ്
</lg><lg n="൩"> ചാകും. അതിൻ ഉള്ളിൽനിന്നു ഞാൻ ന്യായാധിപനെ ഛേദിച്ചു അ
തിൻ സകലപ്രഭുക്കളെയും കൂടേ കൊന്നുകളയും എന്നു യഹോവ പ
റയുന്നു.
</lg> [ 403 ] <lg n="൪"> യഹോവ ഇവ്വണ്ണം പറയുന്നു: യഹൂദയുടേ മൂന്നു നാലു ദ്രോഹങ്ങളിൻ
നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അവർ യ
ഹോവയുടേ ധൎമ്മോപദേശത്തെ നിരസിച്ചു അവന്റേ വെപ്പുകളെ സൂ
ക്ഷിയാതേ പോയി പിതാക്കന്മാർപിന്തേൎന്ന പൊള്ളു(ദേവ)കൾ അവ
</lg><lg n="൫"> രെ തെറ്റിക്കയാൽ,— ഞാൻ യഹൂദയിൽ തീ അയപ്പതു യരുശലേമി
ലേ അരമനകളെ തിന്നുകളയും.

</lg>

<lg n="൬"> യഹോവ ഇവ്വണ്ണം പറയുന്നു: ഇസ്രയേലിന്റേ മൂന്നു നാലു ദ്രോഹങ്ങ
ളിൻ നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അ
വർ പണത്തിനായി നീതിമാനെയും ഒരു ജോടു ചെരിപ്പു ഹേതുവായി
</lg><lg n="൭"> അഗതിയെയും വില്ക്കയാൽ തന്നേ. ദരിദ്രരുടേ തലമേൽ മൺപൊടി
(കാണ്മാൻ) കൊതിക്കയും ദീനരുടേ വഴിയെ മറിക്കയും ചെയ്യുന്നു; താനും
തന്റേ അപ്പനും ഒരു യുവതിയെ ഗമിക്കുന്നു എന്റേ വിശുദ്ധനാമ
</lg><lg n="൮"> ത്തെ ബാഹ്യമാക്കേണം എന്നത്രേ. പിന്നേ പണയം വെച്ച വസ്ത്രങ്ങ
ളെ പരത്തി ബലിപീഠംതോറും ശയിച്ചുകൊണ്ടു തങ്ങടേ ദേവന്റേ
</lg><lg n="൯"> ആലയത്തിൽ പിഴചെയ്യിച്ചവരുടേ വീഞ്ഞു കുടിക്കുന്നു.— ഞാനോ
അമോൎയ്യനെ അവരുടേ മുമ്പിൽനിന്നു സംഹരിച്ചുകളഞ്ഞു, ദേവതാരങ്ങ
ളുടേ ഉയൎച്ചയോളം ഉയരവും കരുമരങ്ങൾക്ക് ഒത്ത ഊറ്റവും ഉള്ളവനെ
തന്നേ; മീത്തൽ അവന്റേ ഫലത്തെയും ചുവട്ടിൽ വേരുകളെയും ഒടുക്കി
</lg><lg n="൧൦"> യല്ലോ. ഞാനും നിങ്ങളേ മിസ്രദേശത്തുനിന്നു കരേറ്റി നാല്പതു വൎഷം
കൊണ്ടു നിങ്ങളെ മരുവിൽ നടത്തി അമോൎയ്യന്റേ ദേശത്തെ അടക്കുമാ
</lg><lg n="൧൧"> റാക്കി അല്ലോ. നിങ്ങളുടേ മക്കളിൽ ചിലരെ ഞാൻ പ്രവാചകരും യു
വാക്കളിൽ കണ്ടവരെ നജീരന്മാരും ആക്കി സ്ഥാപിച്ചു. ഹേ ഇസ്രയേൽ
പുത്രന്മാരേ ഇങ്ങനേ തന്നേ അല്ലയോ? എന്നു യഹോവയുടേ അരുള
</lg><lg n="൧൨"> പ്പാടു. നിങ്ങളോ നജീരന്മാരെ വീഞ്ഞു കുടിപ്പിച്ചു പ്രവാചകന്മാരോടു
</lg><lg n="൧൩"> പ്രവചിക്കരുത് എന്നു കല്പിച്ചു പോയല്ലോ? — ഇതാ കറ്റകളെ ഏ
റ്റിനിറെച്ച വണ്ടി അമുങ്ങും പോലേ ഞാൻ നിങ്ങളെ അമുക്കി ആ
</lg><lg n="൧൪"> ഴ്ത്തുന്നു. അന്നു വേഗവാന്ന് ഓട്ടം മുട്ടും, ബലവാൻ തന്റേ ഊക്കിനെ
ഉറപ്പിക്ക ഇല്ല, വീരൻ തൻദേഹിയെ ഒഴിച്ചു പോവാറാക്കുകയും ഇല്ല;
</lg><lg n="൧൫"> വില്ലിനെ ഏന്തുന്നവൻ നില്ക്കയും ഇല്ല, കാലുകൾക്കു ലഘുത്വം ഉള്ളവൻ താൻ കുതിരപ്പുറത്ത് ഏറിയവൻ താൻ ദേഹിയെ വഴുതിക്കയും ഇല്ല.
</lg><lg n="൧൬"> അന്നാൾ വീരന്മാരിൽ മിടുമിടുക്കൻ നഗ്നനായി മണ്ടിപ്പോകും എന്നു
യഹോവയുടേ അരുളപ്പാടു.
</lg> [ 404 ] ൩. അദ്ധ്യായം. (-൬)

പ്രവാചകൻ ദൈവനിയുക്തനായി അറിയിക്കേണ്ടുന്നതു: (൯) ഇസ്രയേലി
ലേ ശിക്ഷാസന്ദൎശനം (൪, ൧) ശമൎയ്യയുടേ നിൎവ്വാസവും. (൪) ബിംബസേവ
ചെയ്തുപോന്നാൽ ശിക്ഷകൾ പെരുകും (൫, ൧) മനന്തിരിയാഞ്ഞാൽ (൬, ൧) മൂല
ച്ഛേദമേ ഉള്ളു.

<lg n="൧"> അല്ലയോ ഇസ്രയേൽപുത്രന്മാരേ നിങ്ങൾക്കു നേരേ യഹോവ ഉരെ
</lg><lg n="൨"> ക്കുന്ന ഈ വചനത്തെ കേൾപ്പിൻ! ഊഴിയിലേ സകലഗോത്രങ്ങളി
ലും ഞാൻ നിങ്ങളെ മാത്രം അറിഞ്ഞുകൊൾകയാൽ തന്നേ നിങ്ങളുടേ എ
ല്ലാ അകൃത്യങ്ങളെയും നിങ്ങടേ മേൽ സന്ദൎശിച്ചു വരുത്തും എന്നുള്ളതു
ഞാൻ മിസ്രദേശത്തുനിന്നു കരേറ്റിയ സൎവ്വ്കഗോത്രത്തിന്നും കൊള്ളുന്നു.

</lg>

<lg n="൩"> ഇരുവർ തമ്മിൽ പറഞ്ഞൊത്തിട്ട് അല്ലാതേ ഒന്നിച്ചു നടക്കുമോ?
</lg><lg n="൪"> കാട്ടിൽ സിംഹം അലറുന്നത് ഇര ഇല്ലാഞ്ഞിട്ടോ? വല്ലതും പിടിച്ചിട്ട്
</lg><lg n="൫"> ഒഴികേ ചെറുകോളരി തൻപടപ്പിൽനിന്നു നാദം ഇടുമോ? കടുക്ക്
ഏതും ഇല്ലാതേ കണ്ടോ പുള്ളു നിലത്തേവലയിൽ കുടുങ്ങുന്നതു? വാലനി
</lg><lg n="൬"> ലത്തുനിന്നു പൊങ്ങുന്നതു വല്ലതും പിടികൂടീട്ട് അല്ലാതേ കണ്ടോ? അല്ല
നഗരത്തിൽ കാഹളം ഊതിയാൽ ജനം ഞെട്ടിപ്പോക ഇല്ലയോ? അല്ല
യഹോവ ചെയ്യാതേകണ്ടു പട്ടണത്തിൽ വല്ലതിന്മ ഉണ്ടാകുമോ?
</lg><lg n="൭"> യഹോവാകൎത്താവാകട്ടേ സ്വദാസരാകുന്ന പ്രവാചകന്മാൎക്കു തന്റേ രഹ
</lg><lg n="൮"> സ്യത്തെ വെളിപ്പെടുത്തീട്ട് ഒഴികേ ഒന്നും ചെയ്ക ഇല്ല. സിംഹം അ
ലറി, ആർ ഭയപ്പെടാതിരിക്കും? യഹോവാകൎത്താവ് ഉരെച്ചു, ആർ പ്രവ
ചിക്കാതിരിക്കും?

</lg>

<lg n="൯"> (ഹേ പ്രവാചകരേ) അഷ്ടോദിലേ അരമനകളിലും മിസ്രദേശത്തേ
അരമനകളിലും കേൾപ്പിക്കേണ്ടുന്നിതു: അല്ലയോ ശമൎയ്യമലകളിന്മേൽ
വന്നു കൂടി അതിന്നറ്റുവിലുള്ള പെരിയ അലോസരങ്ങളെയും (ദീനരെ)
</lg><lg n="൧൦"> ഞെരുക്കുന്ന വിധങ്ങളെയും കാണ്മിൻ എന്നത്രേ. തങ്ങളുടേ അരമന
കളിൽ സാഹസവും കിണ്ടവും നിക്ഷേപിച്ചുംകൊണ്ടു ചൊവ്വുള്ളതു ചെ
</lg><lg n="൧൧"> യ്‌വാൻ അവർ അറിയാ എന്നു യഹോവയുടേ അരുളപ്പാടു.— അതുകൊ
ണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ദേശത്തിൻചൂഴവും മാ
റ്റാൻ അതാ! നിന്റേ ശക്തിയെ നിന്മേൽനിന്നു കിഴിച്ചു അരമന
</lg><lg n="൧൨"> കളെ കവൎന്നുകളയും. യഹോവ ഇവ്വണ്ണം പറയുന്നു: ഇടയൻ സിംഹ
ത്തിൻവായിൽനിന്നു രണ്ടു കാലോ ഒരു ചെവിത്തട്ടോ പറിച്ച് ഉദ്ധരി
</lg> [ 405 ] <lg n="">ക്കും പോലേ അത്രേ ശമൎയ്യയിൽ മെത്തക്കോണിലും കട്ടിലിൻജമക്കാള
</lg><lg n="൧൩"> ത്തിലും ഇരിക്കുന്ന ഇസ്രയേൽപുത്രന്മാർ ഉദ്ധരിക്കപ്പെടും.— (ജാതി
കളേ) നിങ്ങൾ കേട്ടു യാക്കോബ് ഗൃഹത്തോടു സാക്ഷീകരിപ്പിൻ!
എന്നു സൈന്യങ്ങളുടേ ദൈവമായ യഹോവാകൎത്താവിൻ അരുളപ്പാടു:
</lg><lg n="൧൪"> ഞാൻ ഇസ്രയേലിൻദ്രോഹങ്ങളെ അവന്മേൽ സന്ദൎശിച്ചു വരുത്തുമന്നു
ബേഥേലിലേ ബലിപീഠങ്ങളിൽ സന്ദൎശിക്കും, പീഠത്തേക്കൊമ്പുകൾ
</lg><lg n="൧൫"> അറുക്കപ്പെട്ടു നിലത്തു വീഴും. വേനൽഭവനത്തോടു ഹേമന്തഗേഹത്തെ
യും ഞാൻ തകൎക്കും, ആനക്കൊമ്പിൻമാടങ്ങൾ കെട്ടും അനേകം വീടു
കൾ മുടിഞ്ഞും പോം, എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൪, ൧"> ഹേ ശമൎയ്യമലമേലുള്ള ബാശാന്യപശുക്കളേ ഈ വചനത്തെ കേൾ
പ്പിൻ! നിങ്ങൾ അഗതികളെ ഞെരുക്കി എളിയവരെ ഉപദ്രവിച്ചുംകൊ
ണ്ടു നാം കുടിപ്പാൻ കൊണ്ടുവാ എന്നു താന്താന്റേ ഭൎത്താവോടു പറയുന്ന
</lg><lg n="൨"> വരല്ലോ. യഹോവാകൎത്താവു ത്ന്റേ വിശുദ്ധി ആണ സത്യം ചെയ്തി
തു: ഇതാ നിങ്ങളെ കൊക്കകൾകൊണ്ടും നിങ്ങളുടേ ശേഷിപ്പിനെ മീൻ
ചൂണ്ടലുകൾകൊണ്ടും പിടിച്ച് ഇഴെക്കുന്ന നാളുകൾ നിങ്ങടേ മേൽ വരും.
</lg><lg n="൩"> അന്നു നിങ്ങൾ അവളവൾ ചൊവ്വേ നോക്കി (മതിലിൻ) കണ്ടികളുടേ
പുറപ്പെട്ടു ഹൎമ്മോനവരേ എറിഞ്ഞു വിടപ്പെടും, എന്നു യഹോവയുടേ
അരുളപ്പാടു.

</lg>

<lg n="൪"> ഹേ(ഇസ്രയേലേ) ബേഥേലിലേക്കു ചെന്നു ദ്രോഹിച്ചുപോരുവിൻ!
ഗില്ഗാലിൽ(ചെന്നു) ദ്രോഹങ്ങളെ പെരുക്കുവിൻ! രാവിലേതോറും നി
ങ്ങളുടേ ബലികളെയും മൂന്നു നാൾ ചെല്ലുന്തോറും (൫ മോ. ൧൪, ൨൮)
</lg><lg n="൫"> നിങ്ങടേ ദശാംശങ്ങളേയും കഴിപ്പിൻ! പുളിച്ചമാവു കൂടിയതു സ്തുതി
ബലിയായി കത്തിച്ചു ധൂപിപ്പിൻ!മനഃപൂർവ്വകാഴ്ചകളെയും കൂറിവിളി
പ്പിൻ! നിങ്ങൾക്ക് ഇഷ്ടമല്ലോ ഇസ്രയേൽപുത്രന്മാരേ! എന്നു യ
</lg><lg n="൬"> ഹോവാകൎത്താവിൻ അരുളപ്പാടു.— ഞാനോ അങേ പട്ടണങ്ങളിൽ
എല്ലാം നിങ്ങൾക്കു പല്ലിൻവെടിപ്പും നിങ്ങളുടേ എല്ലാവിടങ്ങളിലും അ
പ്പകുറച്ചലും തന്നുവല്ലോ? നിങ്ങൾ എന്നോളം തിരിഞ്ഞതും ഇല്ല എന്നു
</lg><lg n="൭"> യഹോവയുടേ അരുളപ്പാടു. ഞാനോ കൊയ്തിന്ന് ഇനി മൂന്നു തിങ്കൾ
ഉള്ളപ്പോൾ മാരിയെ നിങ്ങൾക്കു മുടക്കി, അത്രയല്ല ഓർ ഊരിൽ പെ
യ്യിച്ചു മറ്റേ ഊരിൽ പെയ്യിക്കാതേ പോന്നു; ഒരു കണ്ടത്തിൽ മഴ പെ
</lg><lg n="൮"> യ്യും, പെയ്യാത്ത കണ്ടം ഉണങ്ങും. പിന്നേ രൺറ്റു മൂന്ന് ഊരുകൾ വെ
ള്ളം കുടിപ്പാൻ ഓർ ഉരിലേക്കു ചാഞ്ചാടിയാലും തൃപ്തി വരാ, എന്നിട്ടും
</lg> [ 406 ] <lg n="">എന്നോളം തിർഞ്ഞതും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൯"> (നെല്ലിൻ) കരുവാളിപ്പും മഞ്ഞളിപ്പുംകൊണ്ടു ഞാൻ നിങ്ങളെ അടിച്ചു,
നിങ്ങടേ തോട്ടങ്ങൾ പറമ്പുകളും അത്തികൾ ഒലീവമരങ്ങളുമ്മിക്കതി
നെ വെട്ട് കിളി തിന്നുകളഞ്ഞു, നിങ്ങൾ എന്നോളം തിരിഞ്ഞതും ഇല്ല
</lg><lg n="൧൦"> എന്നു യഹോവയുടേ അരുളപ്പാടു. ഞാൻ മിസ്രനടപ്പുപോലത്തേ മഹാ
വ്യാധിയെ നിങ്ങളിൽ അയച്ചുവിട്ടു, നിങ്ങളുടേ യുവാക്കളെയും ശത്രു
വശത്ത് ആയ്‌പ്പോയ കുതിരകളെയും വാളാൽ കൊന്നു, ഇങ്ങനേ നി
ങ്ങളുടേ മൂക്കുകളിലും അങ്ങേ പാളയങ്ങളുടേ നാറ്റത്തെ പൊങ്ങിച്ചു,
നിങ്ങൾ എന്നോളം തിരിഞ്ഞതും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൧"> ദൈവം സദോമിനെയും ഘമോറയെയും മറിച്ചതു പോലേ (൫ മോ.൨൯, ൨൨) ഞാൻ നിങ്ങളിൽ മറിപ്പു നടത്തി, നിങ്ങൾ ദഹനത്തിൽനി
ന്നു പറിച്ചെടുത്ത് കൊള്ളിക്കും ഒത്തു ചമഞ്ഞു, നിങ്ങൾ എന്നോളം തിരി
ഞ്ഞതും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൨"> അതുകൊണ്ട് ഇസ്രയേലേ ഞാൻ നിന്നെ ഇപ്രകാരം ചെയ്യും; നിന്നെ
ഇതു ചെയ്‌വാൻ ഇരിക്കയാൽ ഹേ ഇസ്രയേലേ നിൻദൈവത്തെ എതി
രേല്പാൻ ഒരിങ്ങിക്കൊൾക! ആയവൻ ആകട്ടേ ഇതാ മലകളെ ഉരു
വാക്കുകയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോട് അവന്റേ ഉന്നൽ
ഇന്നത് എന്ന് അറിയിക്കയും അരുണോദയതമസ്സുകളെ ഉണ്ടാക്കയും
ഭൂമിയുടേ അഗ്രങ്ങളിന്മേൽ നടകൊൾകയും ചെയ്യുന്നവൻ തന്നേ.
സൈന്യങ്ങളുടേ ദൈവമായ യഹോവ എന്ന് അവന്റേ നാമം.

</lg>

</lg><lg n="൫">, ൧ ഇസ്രയേൽഗൃഹമേ ഞാൻ നിങ്ങളെച്ചൊല്ലി വിലാപമായി എടുക്കുന്ന
</lg><lg n="൨"> ഈ വചനത്തെ കേൾപ്പിൻ! ഇസ്രയേൽകന്യക് വീണു, ഇനി എഴുനീ
ല്ക്കയും ഇല്ല, അവൾ തൻനിലത്തു തള്ളിയിടപ്പെട്ടു കിടക്കുന്നു, നിവി
</lg><lg n="൩"> ൎത്തുവാൻ ആരും ഇല്ല. കാരണം യഹോവാകൎത്താവ് ഇവ്വണ്ണം പറ
യുന്നു: ആയിരമായി(പോരിന്നു) പുറപ്പെടുന്ന നഗരം ഇസ്രയേൽഗൃഹ
ത്തിന്നു നൂറിനെ ശേഷിപ്പിക്കും, നൂറായി പുറപ്പെടുന്ന ഊർ പത്തിനെ
യും ശേഷിപ്പിക്കും.

</lg>

<lg n="൪"> എന്തെന്നാൽ യഹോവ ഇസ്രയേൽഗൃഹത്തോട് ഇവ്വണ്ണം പറയുന്നു:
</lg><lg n="൫"> എന്നെ തിരഞ്ഞുകൊണ്ടു ജീവിപ്പിൻ! ബേഥേലിനെ തിരയൊല്ലാ,
ഗില്ഗാലിൽ ചെല്കയും ബേർശബയിൽ കടക്കയും അരുതു! ഗില്ഗാൽ
</lg><lg n="൬"> കേവലം പ്രവസിച്ചും ബേഥേൽ ഇല്ലായ്മയും പോകും. യഹോവ
യെ മാത്രം തിരഞ്ഞു ജീവിപ്പിൻ! അവൻ അഗ്നിപോലേ യോസേഫ്
</lg> [ 407 ] <lg n="">ഗൃഹത്തിൽ ചാടിട്ടു ബേഥേലിന്നു കെടുക്കുന്നവൻ ആരും ഇല്ലാതേ തീ
</lg><lg n="൭"> തിന്നുകളയ്‌വാൻ തന്നേ! ഇവർ ന്യായത്തെ മക്കിപ്പുവാക്കി മറിച്ചു,
</lg><lg n="൮"> നീതിയെ നിലത്തോളം ചാച്ചുകളയുന്നു. അവനോ കാൎത്തികയെയും
തിരുവാതിരമൂൎഖനെയും ഉണ്ടാക്കയും മരണനിഴലിനെ ഉഷസ്സാക്കി മാ
റ്റുകയും പകലിനെ രാവാക്കി ഇരുട്ടുകയും കടൽവെള്ളങ്ങളെ വിളിച്ചു
</lg><lg n="൯"> ഭൂപ്പരപ്പിന്മേൽ പകരുകയും, കോട്ടയുടേ മേൽ കലാപം വരത്തക്കവ
ണ്ണം ശക്തന്നു കലാപം മിന്നിച്ചു തട്ടിക്കയും ചെയ്യുന്നു; യഹോവ എന്ന്
</lg><lg n="൧൦"> അവന്റേ നാമം.— ഇവരോ പടിവാതിൽക്കൽ ശാസിക്കുന്നവനെ പ
</lg><lg n="൧൧"> കെച്ചു തികവു സംസാരിക്കുന്നവനെ അറെച്ചുകളയുന്നു. ആകയാൽ
നിങ്ങൾ എളിയവന്റേ മേൽ ചവിട്ടി അവനോടു നെൽക്കോഴ മുട്ടിച്ചു
വാങ്ങുന്നതുക്കൊണ്ടു വെട്ടുകൽ വീടുകളെ പണിയിച്ചിട്ടും അവറ്റിൻ വസി
ക്ക ഇല്ല, മനോഹരവള്ളിപറമ്പുകളെ നട്ടിട്ടും അതിൻവീഞ്ഞു കുടിക്ക
</lg><lg n="൧൨"> യും ഇല്ല. ഞാൻ ആകട്ടേ നിങ്ങളുടേ ദ്രോഹങ്ങൾ പെരുത്തു പാപ
ങ്ങൾ ഉരത്തു എന്ന് അറിയുന്നു, നീതിമാനെ ഒതുക്കി (കുലപാതകനോടു)
വീൾചപ്പണം വാങ്ങി പടിവാതിൽക്കൽ ദരിദ്രരേ (ന്യായത്തെ) മറിച്ചും
പോരുന്നവരേ!

</lg>

<lg n="൧൩"> അതുകൊണ്ടു ബിദ്ധിമാൻ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാ
</lg><lg n="൧൪"> ലം അല്ലോ. നിങ്ങൾ ജീവിക്കേണ്ടതിന്നു തിന്മയെ അല്ല നന്മയെ തി
രവിൻ! സൈന്യങ്ങളുടേ ദൈവമായ യഹോവ നിങ്ങൾ പറയുന്ന പ്ര
</lg><lg n="൧൫"> കാരം നിങ്ങളോടു കൂടേ ഉണ്ടു എന്നു വരുവാനായേ. തിന്മയെ പകെ
ച്ചു നന്മയെ സ്നേഹിച്ചു പടിവാതില്ക്കൽ ന്യായത്തെ നിലനിൎത്തികൊൾ
വിൻ! പക്ഷേ സൈന്യങ്ങളുടേ ദൈവമായ യഹോവ യോസേഫിൻ
</lg><lg n="൧൬"> ശേഷിപ്പിനെ കനിഞ്ഞുകൊള്ളും.— അതുകൊണ്ടു സൈന്യങ്ങളുടേ ദൈ
വമായ യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: വീഥിതോറും അലമുറ!
അയ്യോ അയ്യോ എന്നു തെരുതോറും പറകയും ഖേദത്തിന്നായി കൃഷി
ക്കാരനെയും വിലാപവിദഗ്ദ്ധരോടു തൊഴിപ്പിൻ! എന്നും വിളിക്കയും,
</lg><lg n="൧൭"> എല്ലാ വള്ളിപറമ്പുകളിലും അലമുറ തുടരുകയും ആം. ഞാൻ ആകട്ടേ
നിന്നിൽക്കൂടി കടന്നുച്ല്ലും എന്നു യഹോവ പറയുന്നു (൨ മോ. ൧൨, ൧൨).

</lg>

<lg n="൧൮"> യഹോവാദിവസത്തെ ആഗ്രഹിക്കുന്നവൎക്കു ഹാ കഷ്ടം! യഹോവാദി
വസം നിങ്ങൾക്ക് എന്തിന്നു വേണം? അതു വെളിച്ചമല്ല ഇരുട്ടത്രേ.
</lg><lg n="൧൯"> ഓർ ആൾ സിംഹാസനത്തിൽനിന്നു മണ്ടിപ്പോയാൽ കരടി അവനെ പറ്റും,
വീട്ടിൽ പുക്കൽ കൈ ചുവരോടു ചാരീട്ടു പാമ്പു കടിക്കും എന്നപോലേ
</lg> [ 408 ] <lg n="൨൦"> അല്ലോ! വെളിച്ചമല്ല ഇരുൾ അല്ലോ യഹോവാദിവസം ആയതു, തെ
</lg><lg n="൨൧"> ളക്കമില്ലാത്ത അന്ധകാരമത്രേ.— നിങ്ങളുടേ പെരുന്നാളുകളെ ഞാൻ പ
കെച്ചു ധിക്കരിക്കുന്നു, നിങ്ങടേ സഭായോഗങ്ങളെ മണത്തുനോക്കുക ഇ
</lg><lg n="൨൨"> ല്ല; കാരണം: നിങ്ങൾ എനിക്കു ഹോമങ്ങളെയും അങ്ങേ കാഴ്ചകളെ
യും കഴിച്ചാൽ എനിക്കു തെളിയുന്നില്ല, തടിപ്പിച്ച കന്നുകാലുള്ള സ്തുതി
</lg><lg n="൨൩"> ബലിയെ നോക്കുന്നതും ഇല്ല. നിന്റേ പാട്ടുകളുടേ അമളിയെ എ
ന്മേൽനിന്ന് അകറ്റുക, നിന്റേ കിന്നരങ്ങളുടേ സ്വരം ഞാൻ കേൾക്ക
</lg><lg n="൨൪"> യും ഇല്ല. വെള്ളങ്ങൾ പോലേ ന്യായവിധിയും നിത്യനദിക്കണക്കേ
നീതിയും പ്രവാഹിച്ചു വരുവൂതാക!

</lg>

<lg n="൨൫"> അല്ലയോ ഇസ്രയേൽഗൃഹമേ മരുഭൂമിയിൽ നാല്പതുവൎഷംകൊണ്ടു നി
</lg><lg n="൨൬"> ങ്ങൾ എനിക്കു ബലിക്കാഴ്ചകളെയും അൎപ്പിച്ചിട്ടുണ്ടോ? നിങ്ങൾ ഉണ്ടാ
ക്കിക്കൊണ്ട വിഗ്രഹങ്ങൾ ആകുന്ന സക്കൂത്ത് എന്ന നിങ്ങളുടേ രാജാവെ
യും നിങ്ങടേ കേവാൻ (ശനി) എന്ന നക്ഷത്രദേവനെയും വഹിച്ചുപോ
</lg><lg n="൨൭"> ന്നുവല്ലോ? ഞാനോ നിങ്ങളെ ദമസ്കിൻ അപ്പുറത്തേക്കു പ്രവസിപ്പി
ക്കും, എന്നു സൈന്യങ്ങളുടേ ദൈവം എന്നു പേർകൊണ്ട യഹോവ പ
റയുന്നു.

</lg>

<lg n="൬, ൧"> ചീയോനിലേ പ്രമത്തന്മാൎക്കും ശമൎയ്യമലമേലേ നിൎഭയന്മാൎക്കും ഹാ ക
ഷ്ടം! ജാതികളിൽ ഒന്നാമതിങ്കൽ പേൎപെട്ടവരാകായാൽ ഇസ്രയേൽഗൃഹ
</lg><lg n="൨"> ക്കാർ ചെന്ന് ആസ്രയിക്കുന്നോരേ! കൽനെക്കു കടന്നു നോക്കുവിൻ!
അവിടേനിന്നു വലിയ ഹമത്തിലേക്കും പോവിൻ! പിന്നേ ഫലിഷ്റ്റക്കാരുടേ
ഗത്ഥിലേക്ക് ഇറങ്ങിച്ചെല്ലുവിൻ! അങ്ങേ ഇരുരാജ്യങ്ങളിലും ഇവ നല്ല
വയോ? നിങ്ങടേ അതിരെക്കാൾ ഇവറ്റിൻ അതിർ വലുത് എന്നോ?
</lg><lg n="൩"> സാഹസം ഇരുന്നരുളുന്നതിനെ അടുപ്പിച്ചിട്ടും ദുൎദിവസം ദൂരേ എന്നു
</lg><lg n="൪"> വെച്ചുള്ളോരേ! ആനകൊമ്പിൻ കട്ടിലുകളിന്മേൽ കിടന്നു മെത്തക
ളിന്മേൽ ഞെളിഞ്ഞു ചരിഞ്ഞു കൂട്ടത്തിൽനിന്നു തെരിഞ്ഞ കുഞ്ഞാടുകളേ
</lg><lg n="൫"> യും ആലയുള്ളിൽനിന്നു കന്നുകാലികളേയും ഭക്ഷിക്കുന്നോരേ! കിന്നരത്തോ
ടു കളിഗാനം മേളിച്ചു ദാവിദെപ്പോലേ വാദ്യരാഗങ്ങളെ കാറ്റു പഠിച്ചു
</lg><lg n="൬"> കൊള്ളുന്നോരേ! തിരുക്കിണ്ണങ്ങളിൽ വീഞ്ഞു കുടിച്ചു മേത്തരതൈലങ്ങ
ളെ മേല്ക്ക തേച്ചുംകൊണ്ടു യോസേഫിൻ ഭംഗത്തെച്ചൊല്ലി ഒരു വേദന
</lg><lg n="൭"> യും ഇല്ലാതോരേ!— അതുകൊണ്ട് അവർ ഇപ്പോൾ പ്രവസിക്കുന്നവ
രുടേ മുമ്പരായി പ്രവസിച്ചുപോകും, ഞെളിഞ്ഞുചരിഞ്ഞവരുടേ കൂക്കലും
</lg><lg n="൮"> നീങ്ങും. സൈന്യങ്ങളുടേ ദൈവമായ യഹോവയുടേ അരുളപ്പാടാവി
</lg> [ 409 ] <lg n="">തു: യാക്കോബിൻഡംഭത്തെ ഞാൻ അറെച്ചു അവന്റേ അരമനകളെ
പകച്ചു പട്ടണത്തെയും അതിൻനിറവിനെയും ഏല്പിച്ചു വിടുന്നുണ്ടു
</lg><lg n="൯"> എന്നു യഹോവാകൎത്താവു തന്നാണ സത്യം ചെയ്തു. പിന്നേ ഉണ്ടാവിതു:
</lg><lg n="൧൦"> ഒരു വീട്ടിൽ പത്ത് ആൾ മിഞ്ചി ഇരുന്നാലും അവർ മരിക്കും. (ചത്ത
വന്റേ) അമ്മാവനോ ശവദഹനനോ വീട്ടിൽനിന്നു ശവത്തെ പുറത്താ
ക്കുവാൻ എടുക്കുമ്പോൾ വീട്ടിന്റേ ഉള്ളറയിൽ ഉള്ളവനോടു: ഇനിയും
അങ്ങ് ഉണ്ടോ? എന്നു ചോദിച്ചാൽ ഇവൻ ആരും ഇല്ലെന്നും മിണ്ടല്ലേ
</lg><lg n="൧൧"> യഹോവാനാമം ഇന്ന് ഓൎപ്പിക്കേണ്ടതല്ലോ എന്നു പറയും. യഹോവ
ആകട്ടേ ഇതാ കല്പിക്കുന്നു, എന്നിട്ടു വലിയ വീടു ശകലങ്ങളും ചെറിയ
വീടു തുണ്ടുകളാക്കി തകൎക്കും.

</lg>

<lg n="൧൨"> കുതിരകൾ പാറമേൽ ഓടുമോ? അവിടേ മൂരികളെ കെട്ടി ഉഴാമോ?
എന്നാലും നിങ്ങൾ ന്യായത്തെ വിഷവും നീതിയുടേ ഫലത്തെ മക്കിപ്പൂ
</lg><lg n="൧൩"> വും ആക്കി മറിക്കുന്നു! ഹേ ഞങ്ങളുടേ ശക്തികൊണ്ടു ഞങ്ങൾ കൊമ്പു
കളെ സാധിച്ചുകൊള്ളുന്നു എന്നു ചൊല്ലി ഇല്ലാത്ത വസ്തുവിങ്കൽ സന്തോ
</lg><lg n="൧൪"> ഷിക്കുന്നോരേ! ഞാനോ ഇസ്രയേൽഗൃഹമേ ഇതാ നിങ്ങളുടേ മേൽ
ഒരു ജാതിയെ എഴുനീല്പിക്കുന്നു, അവർ നിങ്ങളെ ഹമത്തിൻ അരികിൽ
മുതൽ പാഴ്നിലത്തോടു വരെക്കും ഒതുക്കി വെക്കും എന്നു സൈന്യങ്ങളുടേ
ദൈവമായ യഹോവയുടേ അരുളപ്പാടു.

</lg>

൭. അദ്ധ്യായം. (—൯)

അഞ്ചു ദൎശനങ്ങളാൽ ഇസ്രയേലിൽ തട്ടുന്ന ന്യായവിധിയെ വൎണ്ണിക്കുന്നതിൽ
(൧) രണ്ടുകൊണ്ടു ശിക്ഷയുടേ ആരംഭത്തെയും (൭) മൂന്നാമതുകൊണ്ടു രാജ്യസം
ഹാരത്തെയും (൧൦) ബേഥേലിലേ ശത്രുത്വം വെളിപ്പെട്ട ശേഷം (൮, ൧)
നാലാമതുകൊണ്ടു ജനത്തിന്റേ മുടിവിനെയും (൯, ൧) അഞ്ചാമതുകൊണ്ടു യരുശ
ലേമ്യദേവാലയത്തിൻ ഇടിവിനെയും (൧൨) പുതിയ ദൈവരാജ്യത്തെയും സൂ
ചിപ്പിച്ചതു.

<lg n="൧"> യഹോവാകൎത്താവ് എനിക്ക് ഈവണ്ണം കാണിച്ചു: രണ്ടാം പുല്ലുമുളെച്ചു
തുടങ്ങുമ്പോൾ അവൻ ഇതാ വെട്ടിലുകളെ നിൎമ്മിച്ചു രണ്ടാം മുളെപ്പോ
</lg><lg n="൨"> ഇതാ രാജാവു പല്ലുകളെ അരിഞ്ഞതിന്റേ ശേഷമത്രേ. പിന്നേ അവ
നിലത്തേസസ്യത്തെ തിന്നു തീൎന്നാറേ ഞാൻ പറഞ്ഞു: അയ്യോ യഹോ
വാകൎത്താവേ ക്ഷമിക്കേണമേ! യാക്കോബ് എങ്ങനേ നിൽക്കും? ചെറിയ
</lg> [ 410 ] <lg n="൩"> വനല്ലോ! എന്നാറേ യഹോവെക്ക് അതിങ്കൽ പശ്ചാത്താപം തോന്നി,
അത് ആകയില്ല എന്നു യഹോവ പറകയും ചെയ്തു.

</lg>

<lg n="൪"> യഹോവാകൎത്താവ് എനിക്ക് ഇവ്വണ്ണം കാണിച്ചു: യഹോവാകൎത്താവ്
ഇതാ തീകൊണ്ടു ദണ്ഡിപ്പിപ്പാൻ (തീക്കു) വിളിച്ചു, ആയതു വലിയ ആ
</lg><lg n="൫"> ഴിയെ തിന്ന ശേഷം യഹോവാവകാശത്തെ തിന്നു( തുടങ്ങി). ഞാനോ
പറഞ്ഞു: ഹാ യഹോവാകൎത്താവേ അടങ്ങേണമേ! യാക്കോബ് എങ്ങ
</lg><lg n="൬"> നേ നിൽക്കും? ചെറിയനല്ലോ! എന്നാറേ യഹോവെക്ക് അതിങ്കൽ
പശ്ചാത്താപം തോന്നി, അതും ആകയില്ല എന്നു യഹോവ പറകയും
ചെയ്തു.

</lg>

<lg n="൭"> അവൻ എനിക്ക് ഇവ്വണ്ണം കാണിച്ചു: തൂക്കുനൂൽ ഇട്ടു തീൎത്തൊരു മതി
ലിന്മേൽ ഇതാ കൎത്താവു കയ്യിൽ ഈയക്കട്ടിയെ പിടിച്ചു നില്ക്കുന്നു.
</lg><lg n="൨"> ആമോസേ നീ എന്തു കാണുന്നു? എന്നു യഹോവ എന്നോടു പറഞ്ഞാറേ
തൂക്കുകട്ടി എന്നു ഞാൻ പറഞ്ഞു. കൎത്താവു പറഞ്ഞു: ഇതാ എൻജന
മായ ഇസ്രയേലിന്റേ ഉള്ളിൽ ഞാൻ തൂക്കുകട്ടിയെ ഇടുന്നു, ഇനി അവ
</lg><lg n="൯"> നെ കടന്നു വിട്ടേക്കയില്ല. ഇഛാക്കിൻ കുന്നുകാവുകൾ ശൂന്യവും ഇ
സ്രയേലിൻ വിശുദ്ധസ്ഥലങ്ങൾ പാഴായും പോകും, ഞാൻ വാളുമായി യ
രോബ്യാംഗൃഹത്തിന്നു നേരേ എഴുന്നീല്ക്കയും ചെയ്യും.

</lg>

<lg n="൧൦"> എന്നാറേ ബേഥേലിലേ പുരോഹിതനായ അമച്യാവ് ഇസ്രയേൽരാ
ജാവായ യരോബ്യാമിന്ന് ആളയച്ചു ചൊല്ലിവിട്ടിതു: "ആമോസ് ഇസ്ര
യേൽഗൃഹത്തിൻ ഉള്ളിൽ നിനക്ക് എതിരേ കൂട്ടുകെട്ട് ഉണ്ടാക്കുന്നു;
</lg><lg n="൧൧"> അവന്റേ വചനങ്ങളെ ഒക്കയും ദേശത്തിന്നു സഹിച്ചുകൂടാ. ആമോ

സാകട്ടേ യരോബ്യാം വാൾകൊണ്ടു മരിക്കും ഇസ്രയേൽതനതുനാട്ടിൽ
</lg><lg n="൧൨"> നിന്നു പ്രവസിച്ചു പോകയും ആം എന്നിപ്രകാരം പറഞ്ഞു." ആമോ
സോടുഅമച്യാവ് പറഞ്ഞിതു: ദൎശനക്കാരാ പോയി യഹൂദാദേശത്തേ
ക്കു മണ്ടികളക! അവിടേ അപ്പം തിന്നു അവിടേ പ്രവചിച്ചു പോരാം.
</lg><lg n="൧൩"> ബേഥേലിലോ ഇനി പ്രവചിച്ചു വരരതു ഇതു രാജാവിന്റേ വിശുദ്ധ
</lg><lg n="൧൪"> സ്ഥലവും രാജത്വത്തിൻ കുലധാനിയും അല്ലോ. അമച്യാവോട് ആ
മോസ് ഉത്തരം പറഞ്ഞു: ഞാൻ പ്രവാചകനും അല്ല പ്രവാചകപുത്രനും
അല്ല ഞാൻ, കന്നുകാലി നോക്കി അമാറത്തിപ്പഴങ്ങൾ തിന്നു കഴിക്കുന്ന
</lg><lg n="൧൫"> വനത്രേ. ആട്ടിൻകൂട്ടത്തിൻ പിറകിൽനിന്നോ യഹോവ എന്നെ കൂട്ടി
കൊണ്ടു: നീ ചെന്നു എൻജനമായ് ഇസ്രയേലിനോടു പ്രവചിക്ക എന്നു
</lg><lg n="൧൬"> യഹോവ എന്നോടു പറഞ്ഞു. ഇപ്പോൾ യഹോവാവചനത്തെ കേൾക്ക!
</lg> [ 411 ] <lg n="">ഇസ്രയേലിന്ന് എതിരേ പ്രവചിക്കൊല്ലാ, ഇഛാക്‌ഗൃഹത്തെക്കൊള്ളേ
</lg><lg n="൧൭"> രുകയും അരുതു എന്നു നീ പറയുന്നു. അതു കൊണ്ടു യഹോവ ഇവ്വ
ണ്ണം പറയുന്നു: നിന്റേ ഭാൎയ്യ നഗരത്തിൽ പുലയാടും, നിന്റേ മക്കളും,
മകളരും വാളാൽ വീഴും, നിന്റേ നിലമ്പറമ്പു അളത്തച്ചരടുകൊണ്ടു
വിഭാഗിച്ചുപോകും, നീയോ അശുദ്ധരാജ്യത്തു മരിക്കും, ഇസ്രയേൽ തനതു
നാട്ടിൽനിന്നു പ്രവസിച്ചുപോകയും ആം.

</lg>

<lg n="൮, ൧"> യഹോവാകൎത്താവ് എനിക്ക് ഇവ്വണ്ണം കാണിച്ചു: ഇതാ ഒരു കൊട്ട
</lg><lg n="൨"> പഴുത്ത പഴം. ആമോസേ നീ എന്തു കാണുന്നു? എന്ന് അവൻ പറ
ഞ്ഞാറേ ഒരു കൊട്ട പഴം എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ എ
ന്നോടു പറഞ്ഞു: എൻജനമായ ഇസ്രയേലിന്ന് അവസാനം വന്നു, ഞാൻ
</lg><lg n="൩"> ഇനി അവനെ കടന്നു വിട്ടേക്കയില്ല (൭, ൮). അന്നു മന്ദിരത്തിലേ
പാട്ടുകൾ ഓളിയായി തിരിയും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു,
പിണങ്ങൾ പെരുത്തു, അവൻ അവറ്റെ എല്ലവിടത്തും എറിഞ്ഞുകള
</lg><lg n="൪"> യുന്നു, മിണ്ടല്ലേ!— എന്നുള്ളതു കേൾപ്പിൻ ദരിദ്രനെ വിഴുങ്ങുവാനും
</lg><lg n="൫"> ഭൂമിയിലേ സാധുക്കളെ മുടിപ്പാനും കപ്പുന്നവരേ! ഞങ്ങൾ നെല്ലു വി
ല്ക്കേണ്ടതിന്നു വാവും ധാന്യശാലയെ തുറക്കേണ്ടതിന്നു ശബ്ബത്തും എപ്പോൾ
കഴിയും? ഏഫയെ കുറെച്ചു ശേക്കലിനെ വലുതാക്കി വ്യാജത്തുലാസ്സു
</lg><lg n="൬"> മറിച്ചുകളഞ്ഞുവല്ലോ? പണത്തിന്നായി എളിയവരെയും ഒരുജോടു ചെരി
പ്പുഹേതുവായി അഗതിയെയും വാങ്ങുകയും, (൨,൬) നെല്ലിൻ ചണ്ടിയെ
</lg><lg n="൭"> വില്ക്കയും വേണ്ടത് എന്നുള്ളോരേ!— അവരുടേ പ്രവൃത്തികൾ എല്ലാ
റ്റെയും ഞാൻ എന്നും മറക്ക ഇല്ല എന്നു യഹോവ യാക്കോബിൻ വമ്പാ
</lg><lg n="൮"> യവനാണ (ഹോ. ൫, ൫) സത്യം ചെയ്തു. ഇതു നിമിത്തം ഭൂമി കുലു
ങ്ങുകയും അതിൽ വസിക്കുന്നവൻ എല്ലാം ഖേദിക്കയും ഇല്ലയോ?
ഇതു വിശ്വം കാരാറു പോലേ ഏറി കവിഞ്ഞും മിസ്രനദിപ്പരിശ് ഓളം
</lg><lg n="൯"> പൊങ്ങി താണും തുളുമ്പും. അന്നാൾ സംഭവിപ്പതു: ഞാൻ സൂൎയ്യനെ
ഉച്ചെക്ക് അസ്തമിപ്പിച്ചു പട്ടാപകലിൽ ഭൂമിക്ക് ഇരുട്ട് ആക്കുകയും,
</lg><lg n="൧൦"> നിങ്ങളുടേ പെരുന്നാളുകളെ ഖേദവും എല്ലാ പാട്ടുകളെയും വിലാപവും
ആക്കി മാറ്റി എല്ലാ അരകളിലും രട്ടുകെട്ടും എല്ലാ തലമേലും കഷണ്ടിയും
വരുത്തി ആ നാളിനെ ഒറ്റമകന്റേ ഖേദം പോലേയും അതിൻശേഷ
ത്തെ കൈപ്പുള്ള ദിവസവും ആക്കിവെക്കയും ചെയ്യും എന്നു യഹോവാ
കൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൧"> ഇതാ ഞാൻ ദേശത്തേക്ക് ഒരു ക്ഷാമത്തെ അയക്കുന്ന നാളുകൾ വരു
</lg> [ 412 ] <lg n="">ന്നു എന്നു യഹോവാകൎത്താവിൻ അരുൾപ്പാടു, അപ്പത്തിന്നു ക്ഷാമവും അല്ല
വെള്ളത്തിന്നു ദാഹവും അല്ല, യഹോവയുടേ വചനങ്ങളെ കേൾപ്പാൻ
</lg><lg n="൧൨"> (പൈദാഹം) അത്രേ. അവർ യഹോവാവചനത്തെ അൻവേഷിക്കേ
ണ്ടതിന്നു കടലോടു കടലോളവും ചാഞ്ചാടി ഉത്തരദിക്കാദി കിഴക്കു വരേ
</lg><lg n="൧൩"> ഉഴന്നലയും കണ്ടെത്തുകയും ഇല്ല. അന്നു സുന്ദരകന്യമാർ മയങ്ങി യു
</lg><lg n="൧൪"> വാക്കൾ ദാഹത്താൽ മാഴ്കി വീഴും. ശമൎയ്യയുടേ കുറ്റമൂൽത്തെ പിടിച്ച്
ആണയിട്ടും ദാനേ നിൻദേവതാജീവനാണ എന്നും ബേൎശബായാ
ത്രാജീവനാണ എന്നും പറഞ്ഞും വരുന്നവർ വീഴും, ഇനി എഴുന്നിൽക്ക
യും ഇല്ല.

</lg>

<lg n="൯, ൧"> ബലിപീഠത്തിന്നരികേ യഹോവ നിൽക്കുന്നതു ഞാൻ കണ്ടു. അവൻ
പറഞ്ഞു: (ദൂതാ) ഉമ്മരപ്പടികൾ കലങ്ങുമാറു തൂൺപോതികയെ അടിച്ചു
എല്ലാവരുടേ തലമേലും ചതെച്ചുകളക! അവരുടേ ശേഷിപ്പിനേ ഞാൻ
വാൾകൊണ്ടു കൊല്ലും, അതിൻ മണ്ടുന്നവൻ ആരും വഴുതിപ്പോരുക ഇല്ല,
</lg><lg n="൨"> ചാടുന്നവൻ ഒഴിക്കയും ഇല്ല. അവർ പാതാളത്തിലേക്കു തുരന്നാൽ അ
വിടുന്നു എൻകൈ അവരെ എടുക്കും, വാനത്തിൽ കയറി ചെന്നാൽ അ
</lg><lg n="൩"> വിടുന്നു ഞാൻ അവരെ ഇറക്കും, കൎമ്മലിൻമുകളിൽ ഒളിച്ചാൽ അവി
ടുന്നു ഞാൻ അവരെ ആരാഞ്ഞു പറിക്കും, എൻസമക്ഷത്തുനിന്നു കടലടി
യിൽ പതുങ്ങിയാൽ അവിടുന്നു ഞാൻ പാമ്പിനോടു കല്പിക്കും അത് അ
</lg><lg n="൪"> വരെ കടിക്കയും ചെയ്യും; ശത്രുക്കളുടേ മുമ്പാകേ അടിമയിലേക്കു പോയാ
ൽ അവിടുന്നു ഞാൻ വാളോടു കല്പിക്കും. അത് അവരെ കൊല്ലും,
നന്മെക്കല്ല തിന്മെക്കായത്രേ എൻകണ്ണിനെ അവരുടേ മേൽ വെക്കുന്നു
</lg><lg n="൫"> ണ്ടു. (ഇങ്ങനേ ചെയ്യുന്നതു) സൈന്യങ്ങളുടയ യഹോവാകൎത്താവു, അ
വൻ ഭൂമിയെ തൊട്ടാൽ അത് ഉരുകിപ്പോയിട്ടു അതിൽ വസിക്കുന്ന
വരൊക്കയും ഖേദിക്കും, അതു വിശ്വം കാരാറു പോലേ പൊങ്ങി കവി
</lg><lg n="൬"> ഞ്ഞും മിസ്രനദിപ്പരിശു താണും പോകുന്നു(൮, ൮); വാനത്തിൽ തൻമാ
ളികകളെ പണിതു ഭൂമിക്കു മീതേ തന്റേ വളവിന്ന് അടിസ്ഥാനം ഇടു
ന്നവൻ, കടലിലേ വെള്ളങ്ങളെ വിളിച്ചു ഭൂമിയുടേ പരപ്പിന്മേൽ പൊ
ഴിക്കുന്നവൻ, യഹോവ എന്ന് അവന്റേ പേർ.

</lg> <lg n="൭"> ഇസ്രയേൽപുത്രന്മാരേ നിങ്ങൾ എനിക്കു കൂശ്യരുടേ പുത്രർകണക്ക
നേ അല്ലോ? എന്നു യഹോവയുടേ അരുളപ്പാടു. ഞാൻ ഇസ്രയേലിനെ
മിസ്രദേശത്തുനിന്നും ഫലിഷ്ടരെ കപ്തോരിൽനിന്നും അറാമിനെ കീ
</lg><lg n="൮"> റിൽനിന്നും കരേറ്റി വരുത്തി ഇല്ലയോ? ഇതാ യഹോവാകൎത്താവി
</lg> [ 413 ] <lg n="">ന്റേ കണ്ണുകൾ പാപമുള്ളരാജ്യത്തിന്ന് എതിരേ ആകുന്നു, അതിനെ
ഞാൻ മന്നിടത്തിൽനിന്നു മുടിക്കും, യാക്കോബ് ഗൃഹത്തെ മുറ്റടിക്ക
</lg><lg n="൯"> ഇല്ല താനും എന്നു യഹോവയുടേ അരുളപ്പാടു. എങ്ങനേഎന്നാൽ
അരിപ്പയിൽ അരിച്ചാൽ ഒരു നെന്മണിയും നിലത്തു വീഴാത്തതു പോ
ലേ ഞാൻ കല്പിച്ചു ഇസ്രയേൽഗൃഹത്തെ സകലജാതികളുടേ ഇടയിലും
</lg><lg n="൧൦"> തുറ്റിപ്പാറ്റും. ദോഷം ഞങ്ങളെ എത്തിപ്പിടിക്കയും ചുറ്റുകയും ഇല്ല
എന്നു പറയുന്ന എൻജത്തിലേപാപികൾ എല്ലാവരും വാളാൽ ചാ
കേ ഉള്ളു.

</lg> <lg n="൧൧"> ആ ദിവസത്തിൽ ഞാൻ ജീൎണ്ണിച്ചുപോയ ദാവിദിൻകുടിലിനെ നി
വിൎത്തി അതിന്റേ വിള്ളുകളെ അറ്റേച്ചു ഇടിവുകളെ കെട്ടി പണ്ടേത്ത
</lg><lg n="൧൨"> നാളുകളെ പോലേ അതിനേ പണിയും, (ഇസ്രയേലർ) എദോമിൻശേ
ഷിപ്പിനെയും ആരുടേ മേൽ എൻനാമം വിളിക്കപ്പെട്ടത് ആ സകല
ജാതികളെയും അടക്കേണ്ടതിന്നത്രേ, എന്ന് ഇവ അനുഷ്ഠിക്കുന്ന യഹോ
</lg><lg n="൧൩"> വയുടേ അരുളപ്പാടു. ഇതാ ഉഴുതവൻ കൊയ്യുന്നവനോടും മുന്തിരിങ്ങാ
പ്പഴങ്ങളെ മെതിക്കുന്നവൻ വിത്തു വാളുന്നവനോടും എത്തുന്ന നാളുകൾ
വരുന്നു, അന്നു മലകൾ രസം തുളിക്കയും എല്ലാകുന്നുകളും (പാലും തേനും,
യോ. ൪, ൧൮.) ഒലിക്കയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൪"> എൻജനമായ ഇസ്രയേലിൻ അടിമയെ ഞാൻ മാറ്റുകയാൽ അവർ ശൂ
ന്യമായിപ്പോയ പട്ടണങ്ങളെ പണിതു കുടിയിരുന്നു വള്ളിപ്പറമ്പുകളെ
നടന്നു അതിലേ വീഞ്ഞു കുടിക്കയും തോട്ടങ്ങളെ ഉണ്ടാക്കി അതിൻഫലം
</lg><lg n="൧൫"> ഭുജിക്കയും ചെയ്യും. അവരുടേ നാട്ടിൽ ഞാൻ അവരെ നടും, അവൎക്കു
കൊടുത്ത സ്വദേശത്തുനിന്ന് അവർ ഇനി പൊരിക്കപ്പെടുകയും ഇല്ല
എന്നു നിന്റേ ദൈവമായ യഹോവ പറയുന്നു.
</lg> [ 414 ] OBADIAH.

ഒബദ്യാ.

ഏദോമ്യർ ശൈലവാസത്തിൽ തേറുന്നത് ഒഴികേ (൧൦) യഹൂദരോട് അ
ഹങ്കരിക്കയാൽ യഹോവ പക വീണ്ടു (൧൭) ചീയോനിൽ സ്വരാജത്വത്തെ
സ്ഥാപിക്കും. (യോരാമിന്റേ കാലം, നാള. ൨൧, ൧൬.)

<lg n="൧"> ഒബദ്യാവിൻ ദൎശനം. എദോമിനെ പറ്റി യഹോവാകൎത്താവ് ഇവ്വണ്ണം
പറഞ്ഞു. യഹോവയിൽനിന്നു നാം ഒരു കേൾവിയെ കേട്ടു: അല്ലയോ
എഴുന്നീല്പിൻ അതിനെക്കൊള്ളേ പോരിന്നായി നാം മുതിരുക! എന്ന്
</lg><lg n="൨"> ഒരു ദൂതൻ ജാതികളിൽ അയക്കപ്പെട്ടു വരുന്നു. ഇതാ ഞാൻ നിന്നെ
</lg><lg n="൩"> ജാതികളിൽ ചെറുതാക്കി, നീ ഏറ്റം ധിക്കൃതമായി. ഹേ ഉയരവേ
വസിച്ചു, ചുരക്കണ്ടികളിൽ അമൎന്നുകൊണ്ടു ആർ എന്നെ നിലത്തു തള്ളി
വിടും എന്ന് ഉള്ളത്തിൽ പറയുന്നവനേ! ഹൃദയത്തിൻതിളപ്പു നിന്നെ
</lg><lg n="൪"> ചതിച്ചു നിന്റേ കൂടു കഴുക്കൺക്കേ ഉയൎത്തിയാലും നക്ഷത്രങ്ങളുടേ ഇട
യിൽ കൂട്ടിയാലും അവിടുന്നും ഞാൻ നിന്നെ തള്ളിവിടും എന്നു യഹോ
</lg><lg n="൫"> വയുടേ അരുളപ്പാടു.— അയ്യോ നീ എങ്ങനേ അന്തരിച്ചു! കള്ളന്മാരോ
രാക്കുത്തിക്കവരുന്നവരോ നിന്നിൽ പുക്കാൽ മതിയാവോളമ്മാത്രം കക്കുക
ഇല്ലയോ? മുന്തിരിപ്പഴം അരിഞ്ഞു പറിക്കുന്നവർ നിന്മേൽ വന്നാൽ കാ
</lg><lg n="൬"> ലായ്ക്കുലകൾ ശേഷിപ്പിക്ക ഇല്ലയോ? ഏസാവിനുള്ളവൎക്കു എന്തോർ
ആരായ്‌ ച്ചയും അവന്റേ ഒളിനിധികൾക്കു എന്തൊരു കൊതിയും തട്ടി
</lg><lg n="൭"> യതു! നിന്നോടു സഖ്യം ചെയ്ത ആളുകൾ ഒക്കയും നിന്നെ അതിർവ
രേ അയച്ചുവിട്ടു, നിന്നോടു സമാധാനമുള്ള ആളുകൾ നിന്നെ ചതിച്ചു
തോല്പിച്ചു; നിന്റേ അപ്പത്തെ നിന്റേ കീഴ്പുറത്തു പുണ്ണാക്കി തീൎക്കുന്നു.
</lg><lg n="൮"> അവനു ബോധം ഒട്ടും ഇല്ല! അന്നാളിൽ ഞാൻ ഏദോമിൽനിന്നു ജ്ഞാ
നികളെയും ഏസാവിൻമലയിങ്കന്നു ബോധത്തെയും ഞാൻ കൊടുക്ക ഇ
</lg><lg n="൯"> ല്ലയോ? എന്നു യഹോവയുടേ അരുളപ്പാടു. തേമാനേ നിന്റേ വീര
ന്മാരും ക്രൂശിമടുക്കും, ഏസാവ് മലമേൽ ഏവനും കുലയാൽ ഛേദിക്കപ്പെ
ടേണം എന്നുണ്ടല്ലോ.
</lg> [ 415 ] <lg n="൧൦"> നിന്റേ ഉടപ്പിറന്ന യാക്കോബിൻ ചെയ്ത സാഹസം നിമിത്തം ലജ്ജ
</lg><lg n="൧൧"> നിന്നെ മൂടും നീ എന്നേക്കും ഛേദിക്കപ്പെടുകയും ചെയ്യും. നീ എതി
രേ നിന്നന്നു, അന്യന്മാർ അവന്റേ സമ്പത്തു കൊണ്ടുപോയി പരന്മാർ
അവന്റേ വാതിലുകളിൽ പുക്കു യരുശലേമിന്മേൽ ചീട്ടിടുന്നു നീയും അ
</lg><lg n="൧൨"> വരിൽ ഒരുത്തനെപ്പോലേ (കാട്ടി). നീയോ സഹോദരന്നു നിൎഭാഗ്യം
വരുന്നന്നു അവന്റേ നാളിനെ നോക്കായ്ക! അവർ കെടുന്നന്നു യഹൂദാ
പുത്രരെച്ചൊല്ലി സന്തോഷിയായ്ക! ഞെരുക്കത്തിൻനാളിൽ നിന്റേ വാ
</lg><lg n="൧൩"> യിനെ വലുതാക്കൊല്ലാ! എൻജനത്തിൻ ആപദ്ദിവസത്തിൽ അവരുടേ
വാതില്ക്കൽ പൂകൊല്ലാ, അവന്റേ കലാപനാളിൽ നീയും അവന്റേ സ
ങ്കടത്തെ നോക്കായ്ക, കലാപനാളിൽ അവന്റേ സമ്പത്തിന്നായി കൈ
</lg><lg n="൧൪"> കളിക്കായ്ക! അവനിൽ ചാടിപ്പോയവരെ ഛേദിച്ചുകളയേണം എന്നു
വെച്ചു വഴിത്തിരച്ചലിൽ നില്ക്കയും ഞെരുക്കനാളിൽ ആ വഴുതിപ്പോ
</lg><lg n="൧൫"> ന്നവരെ ഏല്പിച്ചുകൊടുക്കയും അരുതു!— കാരണം: സകലജാതികളി
ന്മേലും യഹോവാദിവസം അടുത്തിരിക്കുന്നു. നീ ചെയ്തപ്രകാരം
നിണക്കു ചെയ്യപ്പെടും, നീ പിണെച്ചതു നിൻതലയിലേക്കു മടങ്ങിച്ചേ
</lg><lg n="൧൬"> രും. നിങ്ങൾ എൻവിശുദ്ധമലമേൽ കുടിച്ചപ്രകാരമല്ലോ സകലജാ
തികളും ഇടവിടാതേ കുടിച്ചു കുടിച്ച് ഇറക്കി ഒട്ടും ഇല്ലാഞ്ഞപ്രകാരം
ആകേണ്ടിവരും.

</lg>

<lg n="൧൭"> എങ്കിലും ചീയോൻമലയിൽ വഴുതിപ്പോന്നവർ ഉണ്ടാകും, അതു വി
ശുദ്ധസ്ഥലമായിരിക്കും, യാക്കോബ് ഗൃഹം (ശത്രുക്കൾ) ആയവരുടേ അ
</lg><lg n="൧൮"> ടക്കങ്ങളെ അടക്കിക്കൊള്ളും, അപ്പോൾ യാക്കോബ് ഗൃഹം അഗ്നിയും
യോസേഫ് ഗൃഹം ജ്വാലയും ഏസാവ് ഗൃഹം താളടിയും ആയ് ച്ചമയും,
അവർ ഇവരിൽ എരിഞ്ഞു തിന്നും, ഏസാവ് ഗൃഹത്തിന്നു മിഞ്ചുന്നവൻ
</lg><lg n="൧൯"> ഇരിക്കയും ഇല്ല. യഹോവ ഉരെച്ചുവല്ലോ.— തെക്കങ്കാറ്റുകാർ ഏസാവ്
മലയെയും താഴ്വീതിക്കാർ ഫലിഷ്ട്യയെയും അടക്കും, (ശേഷം യഹൂദർ)
എഫ്ര യീംപാടത്തെയും ശമൎയ്യമലയെയും ബിന്യമീനർ ഗില്യാദിനെയും
</lg><lg n="൨൦"> അടക്കും. ഇസ്രയേൽപുത്രന്മാരുടേ ഈ സൈന്യത്തിൽ പ്രവസിച്ചു
പോയവർ ചൎപ്പത്ത് വരേ കനാന്യൎക്കുള്ളതിനെ (അടക്കും), യരുശലേ
മിൽനിന്നു പ്രവസിച്ചു സ്ഫാരാദിൽ ആയവർ തെക്കേ പട്ടണങ്ങളെ
</lg><lg n="൨൧"> യും അടക്കും. ഏസാവ് മലെക്കും വിധി കല്പിപ്പാൻ രക്ഷകന്മാർ ചീ
യോൻമലയിൽ കരേറിവരും, രാജത്വം യഹോവെക്ക് ആകയും ചെയ്യും.
</lg> [ 416 ] JONAH

യോനാ

നീനവെക്ക് അയക്കപ്പെടുകയാൽ യോനാ മണ്ടിപ്പോയാറേ (൪) കൊടുങ്കാ
റ്റിനാൽ കുറ്റം തെളിഞ്ഞിട്ടു (൧൩) കടലിൽ എറിയപ്പെട്ടു. (രണ്ടാം യരോ
ബ്യാമിന്റേ കാലം, ൨ രാജ. ൧൪, ൨൫.)

<lg n="൧"> അമിത്ഥായ്പുത്രനായ യോനാവിന്നു യഹോവാവചനം ഉണ്ടായി പറ
</lg><lg n="൨"> ഞ്ഞിതു: അല്ലയോ നീനവ എന്ന മഹാപട്ടണത്തേക്കു ചെന്നു അവരു
ടേ ദുഷ്ടത എന്റേ മുമ്പാകേ എത്തുകയാൽ അതിന്ന് എതിരേ ഘോഷി
</lg><lg n="൩"> ക്ക! എന്നാറേ യോനാ യഹോവയുടേ സന്നിധിയിൽനിന്നു തൎശീശിൽ
മണ്ടിപ്പോവാൻ എഴുനീറ്റു യാഫോവിൽ ഇറങ്ങിചെന്നു, തൎശീശിലേക്ക്
ഓടുന്ന കപ്പൽ കണ്ടു കേവു കൊടുത്തു യഹോവാസന്നിധിയെ വിട്ടു ഇവ
</lg><lg n="൪"> രോടു കൂടി തൎശീശിൽ പോകാം എന്നിട്ട് അതിൽ കരേറി.— അനന്ത
രം യഹോവ വങ്കാറ്റിനെ കടലിലേക്കു തള്ളിച്ചിട്ടു സമുദ്രത്തിൽ കൊടി
</lg><lg n="൫"> യ വിശറ് ഉണ്ടായി കപ്പൽ ഉടയും എന്നുവന്നപ്പോൾ, മരക്കാർ ഭയ
പ്പെട്ടു താന്താൎക്കുള്ള നോക്കി വിളിച്ചു ഭാരം കുറെപ്പാൻ കപ്പലി
ലേ കോപ്പുകളെ കടലിൽ ചാടിക്കളഞ്ഞു. യോനാവോ ഉരുവിന്റേ ഉള്ള
</lg><lg n="൬"> കത്തു കിഴിഞ്ഞു കിടന്നു തുയിൽകൊണ്ടിരുന്നു. അപ്പോൾ മാലിമ്മിശ്രേ
ഷ്ഠൻ അവനോട് അണഞ്ഞു: നീ ഉറങ്ങുവാൻ എന്തു? എഴുനീറ്റു നിന്റേ
ദേവരോടു വിളിക്ക! പക്ഷേ ദൈവം നാം കെട്ടുപോകായ്‌വാൻ നമ്മെ
</lg><lg n="൭"> സ്മരിക്കിലും ആം എന്നു പറഞ്ഞു. അനന്തരം അവർ: എടോ ആർ മുത
ലായിട്ട് ഈ ദോഷം നമുക്ക് അകപ്പെട്ടു എന്ന് അറിവാൻ നാം ചീട്ടിടുക
എന്നു തമ്മിൽ ചൊല്ലി നറുക്കുകളെ എടുത്തു ചീട്ടു യോനാവിൻമേൽ വീ
</lg><lg n="൮"> ഴുകയും ചെയ്തു.— ആയവനോട് അവർ പറഞ്ഞു: ആർ മുതലായിട്ട്
ഈ ദോഷം നമുക്ക് ഉണ്ട് എന്നു ഞങ്ങളെ ധരിപ്പിക്ക! നിണക്ക് എന്തു
തുരം? എവിടേനിന്നു വരുന്നു? നിന്റേ നാട് ഏതു? നീ ഏതു വംശ
</lg> [ 417 ] <lg n="൯"> ത്തിലുള്ളവൻ? — അവരോടിവൻ പറഞ്ഞു: ഞാൻ എബ്രായൻ തന്നേ,
സമുദ്രത്തെയും കരയെയും ഉണ്ടാക്കിയ യഹോവ എന്ന സ്വൎഗ്ഗദൈവ
</lg><lg n="൧൦"> ത്തെ ഭജിക്കുന്നവൻ ഞാൻ. എന്നതു കൂടാതേ (യാത്രാഹേതുവിനെയും)
ഗ്രഹിപ്പിക്കയാൽ യഹോവയുടേ സന്നിധിയിൽനിന്നു ഇവൻ മണ്ടുന്നു
എന്ന് ആയാളുകൾ അറിഞ്ഞു ഏറ്റവും ഭയപ്പെട്ടു: എന്ത് ഈ ചെയ്തത്!
എന്നു പറഞ്ഞു. കടൽ ഇളകി മറിഞ്ഞു പോരുകയാൽ അവർ അവ
നോടുചോദിച്ചു: നിന്നെ എന്തൊന്നു ചെയ്തുവേണം കടൽ ഇളെച്ച്
</lg><lg n="൧൨"> അമൎന്നു വരുവാൻ? എന്നതിന് അവരോടു പറഞ്ഞു: ഞാൻ മുതലായിട്ടു
ഈ കൊടിയ വിശറു നിങ്ങടേ മേൽ വന്നപ്രകാരം ഞാൻ അറിയു
ന്നു, അതുകൊണ്ട് കടൽ ഇളെച്ച് അമരുവാൻ എന്നെ എടുത്തു കടലിൽ
തള്ളിവിടുവിൻ.

</lg>

<lg n="൧൩"> എന്നാറേ ആയാളുകൾ കര പറ്റുവാൻ എത്ര വലിച്ചു ദണ്ഡിച്ചിട്ടും ക
</lg><lg n="൧൪"> ടൽ എതിരേ തള്ളി മറികയാൽ ആവത് ഇല്ലാഞ്ഞു, യഹോവയെ നോ
ക്കി വിളിച്ചു പറഞ്ഞു: അല്ലയോ യഹോവേ ഈ പുരുഷന്റേ പ്രാണൻ
നിമിത്തം ഞങ്ങൾ കെട്ടുപോകരുതേ! നിൎദോഷരക്തത്തെ ഞങ്ങളിൽ
ചുമത്തരുതേ! യഹോവേ നിണക്കു തോന്നിയപ്രകാരമല്ലോ നീ ചെയ്തു.
</lg><lg n="൧൫"> എന്നിട്ടു യോനാവെ എടുത്തു കടലിൽ തള്ളിവിട്ടു, ഉടനേ സമുദ്രക്ഷോഭം
</lg><lg n="൧൬"> ശമിച്ചു നിലയായി. അപ്പോൾ ആ ആളുകൾ യഹോവയെ എത്ര
യും ഭയപ്പെട്ടു യഹോവെക്ക് എന്നു യാഗം കഴിച്ചു നേൎച്ചകളെ നേരു
കയും ചെയ്തു.

</lg>

൨. അദ്ധ്യായം.

ചുറാവിൻ വയറ്റിൽനിന്നു യോനാ പ്രാൎത്ഥിച്ചു കരയേറി.

<lg n="൧"> യോനാവെ വിഴുങ്ങുവാൻ യഹോവ ഒരു വലിയ മീനിനെ കല്പിച്ചാ
ക്കി, പിന്നേ യോനാ മീനിന്റേ വയറ്റിൽ മൂന്നു രാപ്പകൽ ആയ്നിന്നു.
</lg><lg n="൨"> യോനാ മീനിൻ കടലിൽനിന്നു തൻദൈവമാകുന്ന യഹോവയോടു പ്രാ
ൎത്ഥിച്ചു പറഞ്ഞു:

</lg>

<lg n="൩"> എന്റേ ഞെരുക്കത്തിൽനിന്നു യഹോവയോടു നിലവിളിച്ചപ്പോൾ
അവൻ ഉത്തരം അരുളി, ഞാൻ പാതാളവയറ്റിൽനിന്നു കൂക്കിയ ഒച്ച
യെ നീ കേട്ടു. സമുദ്രഹൃദയമാകുന്ന അഗാധത്തിൽ നീ എന്നെ തള്ളി
വിട്ടതാൽ പ്രവാഹം എന്നെ ചുറ്റി, നിന്റേ തിരകളും അലകളും
</lg> [ 418 ] <lg n="൫"> എല്ലാം എന്മേൽ കടക്കുന്നു. (സ. ൪൨. ൮).ഞാനോ നിന്റേ കണ്ണുകളു
ടേ മുമ്പിൽനിന്ന് ആട്ടപ്പെട്ടു (സ. ൩൧, ൨൩). എന്നു പറഞ്ഞു, എങ്കി
</lg><lg n="൬"> ലും നിൻവിശുദ്ധമന്ദിരത്തെ ഇനിയും നോക്കും (സ്. ൫, ൮). വെള്ള
ങ്ങൾ പ്രാണനോളം എന്നെ ചുഴന്നു, ആഴി എന്നെ ചുറ്റി, പാശി
</lg><lg n="൭"> എൻതലെക്കു കെട്ടി; മലവേരുകളോളം ഞാൻ ഇറങ്ങി, ഭൂമിയുടേ അ
ഴികൾ എന്റേ പിറകിൽ എന്നേക്കും അടെച്ചുപോയി, അപ്പോൾ എൻ
ദൈവമായ യഹോവേ നീ എൻജീവനെ കുഴിയിൽനിന്നു കരേറ്റി
</lg><lg n="൮"> (സ്. ൩൦, ൪). എന്നോട് എന്ദേഹി മറുകി ഇരിക്കയിൽ (സ.
൧൪൨, ൪). ഞാൻ യഹോവയെ ഓൎത്തു, എൻപ്രാൎത്ഥന നിൻവിശുദ്ധ
</lg><lg n="൯"> മന്ദിരത്തിൽ നിന്നോട് എത്തുകയും ചെയ്തു. മായയായ പൊയ്ദേ വക
ളെ കരുതുന്നവൻ (സ. ൩൧. ൭) തങ്ങളുടേ ദയയായവനെ കൈവിടുന്നു.
</lg><lg n="൧൦"> ഞാനോ സ്തുതിശബ്ദത്തോടേ നിണക്കു യാഗം കഴിക്കും ഞാൻ നേൎന്നതി
</lg><lg n="൧൧"> നെ ഒൎപ്പിക്കും. രക്ഷ യഹോവെക്കേ ഉള്ളു.— എന്നാറേ യഹോവ മീ
നിനോടു കല്പിക്കയാൽ അതു യോനാവെ കരെക്കു കക്കിക്കളഞ്ഞു.

</lg>

൩. അദ്ധ്യായം.

നീനവയിൽ ഘോഷിച്ചപ്പോൾ (൫) അനുതാപവും ക്ഷമയും ഉണ്ടായി.

<lg n="൧"> യഹോവാവചനം യോനാവിന്നു രണ്ടാമത് ഉണ്ടായി പറഞ്ഞിതു:
</lg><lg n="൨"> അല്ലയോ നീനവ എന്ന മഹാപട്ടണത്തേക്കു ചെന്നു ഞാൻ നിന്നോടു
</lg><lg n="൩">
ചൊല്ലുന്ന ഘോഷണത്തെ അതിനോടു ഘോഷിക്ക! എന്നാറേ യോനാ
എഴുനീറ്റു യഹോവാവചനപ്രകാരം നീനവയിൽ പോയി. നീനവ
യോ ദൈവത്തിൻതോന്നലിന്നും വലിയ പട്ടണമായി, മൂന്നു ദിവസത്തേ
</lg><lg n="൪"> നട കാണും. യോനാ പട്ടണത്തിൽ ഒരു നാളത്തേവഴി പുക്കുതുടങ്ങി:
ഇനി നാല്പതു നാൾ കഴിഞ്ഞാൽ നീനവ മറിഞ്ഞുപോകും എന്നു ഘോ
</lg><lg n="൫"> ഷിച്ചു.— നീനവക്കാർ ദൈവത്തിൽ വിശ്വസിച്ചു നോമ്പിനെ കൂറി
</lg><lg n="൬"> വലിയവർ മുതൽ ചെറിയവർ ഓളം രട്ടുകളെ ഉടുത്തു. ആ കാൎയ്യം നീ
നവരാജാവിൻമുമ്പിൽ വന്നാറേ അവൻ സിംഹാസനത്തുനിന്ന് ഇറ
ങ്ങി തിരുവുടയെ വീഴ്ത്തു രട്ടു പുതെച്ചുകൊണ്ടു ചാരത്തിൽ ഇരുന്നു.
</lg><lg n="൭"> പിന്നേ അവൻ നീനവയിൽ കൂറിവിളിപ്പിച്ചതു: രാജാവും തിരുപ്രധാ
നികളും അരുളിചെയ്കയാൽ മനുഷ്യരും കന്നുകാലി ആടുമുതലായ മൃഗവും
</lg><lg n="൮"> ഒന്നും ആസ്വദിക്കായ്ക (പുല്ലു) മേയായ്ക വെള്ളം കുടിക്കായ്കയും; മനു
</lg> [ 419 ] <lg n="">ഷ്യനും നാല്ക്കാലിയും രട്ടുകളെ പുതെച്ചുകൊണ്ടു ദൈവത്തോട് ഉറക്കേ
വിളിക്കയും അവനവൻ ദുൎവ്വഴിയെയും താന്താന്റേ കൈകളിൽ ഉള്ള സാ
</lg><lg n="൯"> ഹസത്തെയും വിട്ടു തിരികയും വേണം. പക്ഷേ ദൈവം തിരിഞ്ഞു
പശ്ചാത്താപപ്പെട്ടു നാം കെട്ടു പോകായ്‌വാൻ തിരുക്കോപത്തിൻ ഊഷ്മാ
</lg><lg n="൧൦">വിനെ കൈവിടുകിലുമാം ആൎക്കറിയാം!— എന്നാറേ അവർ തങ്ങളുടേ
ദുൎവ്വഴിയെ വിട്ടു തിരിഞ്ഞു ചെയ്യുന്നത് ഒക്കയും ദൈവം കണ്ടപ്പോൾ അ
വൎക്കു ചെയ്‌വാൻ ഉരെച്ച ദോഷത്തെ വിചാരിച്ചു പശ്ചാത്താപപ്പെട്ടു ചെ
യ്യാതേ ഇരുന്നു.

</lg>

൪. അദ്ധ്യായം.

യോനാവിന്റേ മുഷിച്ചലും (൬) ദൈവം ശാസിക്കുന്ന വിധവും.

<lg n="൧"> ആയതു യോനാവിന്ന് എത്രയും വല്ലാത്തത് എന്നു തോന്നി കോപ
</lg><lg n="൨"> വും ഉണ്ടായി. അവൻ യഹോവയോടു പ്രാൎത്ഥിച്ചു: അല്ലയോ യഹോ
വേ, ഞാൻ സ്വന്തനാട്ടിൽ ആയിരുന്നന്നേ ചൊല്ലിയത് ഇതു തന്നേയ
ല്ലോ? ആയതു തടുപ്പാൻ തന്നേ ഞാൻ തൎശീശിലേക്കു മണ്ടിപ്പോയതു,
നീ കൃപയും കനിവും കോപമാന്ദ്യവും ദയാസമ്പത്തും ഉള്ളവൻ ആയി
ദോഷത്തിങ്കൽ അനുതപിക്കുന്നവൻ (യോവേ. ൨, ൧൩) എന്ന് അറി
</lg><lg n="൩"> ഞ്ഞിട്ടല്ലോ. ഇപ്പോഴോ യഹോവേ ഞാൻ ജീവിക്കയിൽ മരിക്ക നല്ലു
എന്നുവരികയാൽ എൻദേഹിയെ എന്നോട് എടുത്തുകൊള്ളേണമേ.
എന്നു പറഞ്ഞാറേ: നിണക്കു ചുടുന്നതു നന്നോ? എന്നു യഹോവ പറഞ്ഞു.
യോനാവോ പട്ടണത്തിൽനിന്നു പുറപ്പെട്ടു പട്ടണത്തിന്നു കിഴക്കേ ഇ
രുന്നു, തനിക്ക് അവിടേ കുടിൽ ഉണ്ടാക്കി പട്ടണത്ത് എന്തുണ്ടാകും
എന്നു കാണുന്നവരയും അതിൻകീഴേ തണലത്ത് ഇരുന്നു.

</lg>

<lg n="൬"> പിന്നേ യോനാവെ മുഷിച്ചലിൽനിന്ന് ഉദ്ധരിക്കേണ്ടതിന്ന് യഹോ
വാദൈവം ഓർ ആമണക്കു കല്പിച്ചാക്കി, ആയത് അവന്റേ തലെക്കു
മീതേ നിഴൽ ഇടുമാറു വളൎന്നു യോനാവിന്ന് ആമണക്കു ഹേതുവായി
</lg><lg n="൭"> വലിയ സന്തോഷവും ഉണ്ടായി. പിറ്റേ ദിവസം പുലരുമ്പോൾ ദൈ
വം ഒരു പുഴുവിനെ കല്പിച്ചാക്കി, അത് ആമണക്കിനെ കടിക്കയാൽ
</lg><lg n="൮"> ഇത് ഉണങ്ങിപ്പോയി. ആദിത്യൻ ഉദിച്ചപ്പോൾ ദൈവം വേവെടുപ്പാ
ന്തക്ക കിഴക്കങ്കാറ്റിനെ കല്പിച്ചാക്കി, വെയിൽ യോനാവിൻതല
യിൽ കൊള്ളുകയാൽ അവൻ മയങ്ങി തൻദേഹി ചാവാൻ ആഗ്രഹിച്ചു:
</lg> [ 420 ] <lg n="൯"> ഞാൻ ജീവിക്കയിൽ മരിക്ക നല്ലു എന്നു പറഞ്ഞു. ദൈവം യോനാവോടു:
ആമണക്കു നിമിത്തം നിണക്കു ചൂടുന്നതു നന്നോ? എന്നു ചോദിച്ചാറേ:
</lg><lg n="൧൦"> ചാവോളം എനിക്കു ചുടുന്നതു നന്നു എന്നു പറഞ്ഞു. യഹോവ പറഞ്ഞു:
നീ അദ്ധ്വാനിക്കാതേയും നട്ടു വളൎക്കാതേയും കണ്ടു ഒരു രാക്കുണ്ടായി ഒരു
രാക്കു കെട്ടുപോയ ആമണക്കിൽ നിണക്ക് അയ്യോഭാവം തോന്നിയ
</lg><lg n="൧൧"> ല്ലോ, എനിക്കോ ഈ വലിയ പട്ടണമായ നീനവയിൽ അയ്യോഭാവം
അരുത് എന്നോ? വലങ്കൈയും ഇടങ്കൈയ്യും തിരിച്ചറിയാത്ത പേർ നൂറ്റി
രുപതിനായിരത്തിൽ അധികവും അനേകം നാൽക്കാലിയും ഉള്ളതല്ലോ?

</lg>

MICAH.

മീകാ.

<lg n="൧, ൧ ">മോരഷ്ടഊൎക്കാരനായ മീകാവിന്നു യോഥാം ആഹജ് ഹിജക്കിയാ
എന്ന യഹൂദാരാജാക്കന്മാരുടേ നാളുകളിൽ ഉണ്ടായ വചനവും ശമൎയ്യ യ
രുശലേം ഇവറ്റെ തൊട്ടു ദൎശിച്ചതും ആവിതു:

</lg>

൧. അദ്ധ്യായം. (—൨)

യഹോവ ന്യായവിധിക്കു വന്നു (൫) ശമൎയ്യയെ സംഹരിച്ചു (൮) യഹൂദയെ
യും ശിക്ഷിപ്പതു (൨,൧) പ്രധാനികൾ മുതലായവരുടേ ഭോഷങ്ങൾനിമിത്തം
അത്രേ; (൧൧) ശിക്ഷിതരെ പിന്നേയും ചേൎക്കും താനും.

<lg n="൨"> സകലവംശങ്ങളും കേൾപ്പിൻ! (൧ രാജ. ൨൨. ൨൮.) ഭൂമിയും അതിൻ
നിറവും ആയുള്ളോവേ ചെവി കോടുപ്പിൻ! യഹോവാകൎത്താവു നിങ്ങൾ
ക്ക് എതിരേ സാക്ഷിയാക, തന്റേ വിശുദ്ധമന്ദിരത്തിൽനിന്നുള്ള കൎത്താ
</lg><lg n="൩"> വുതന്നേ. യഹോവ ആകട്ടേ സ്വസ്ഥാനത്തിങ്കൽനിന്ന് ഇതാ പുറപ്പെട്ടു
</lg> [ 421 ] <lg n="൪"> ഇറങ്ങി ഭൂമിയുടേഅഗ്രങ്ങളിന്മേൽ സഞ്ചരിക്കുന്നു. തീമുന്നൽ മെഴുകു
എന്ന പോലേ അവന്റേ കീഴിൽ മലകൾ ഉരുകി, ചരിവിൽ പൊഴി
</lg><lg n="൫"> ഞ്ഞ വെള്ളം പോലേ താഴ്വരകൾ വിണ്ടുപോകുന്നു.— ഇത് ഒക്കയും
യാക്കോബിൻ ദ്രോഹത്താലും ഇസ്രയേൽഗൃഹത്തിൻ പാപങ്ങളാലും
(വരുന്നു). യാക്കോബിന്നു ദ്രോഹ(കാരണം) ആർ? ശമൎയ്യ അല്ലയോ?
യഹൂദയിൽ കന്നുകാവുകളുടേ (കാരണം) ആർ? യരുശലേം അല്ലയോ?
</lg><lg n="൬"> എന്നിട്ടു ഞാൻ ശമൎയ്യയെ വയലിൽ കൽക്കൂമ്പലും പറമ്പിലേ നടുതലയും
ആക്കും, അതിലേ കല്ലുകളെ താഴ്വരയിൽ ചൊരിയും, ജഗതികളെ വെ
</lg><lg n="൭"> ളിവാക്കും. അതിന്റേ ശിലാപ്രതിമകൾ ഒക്കയും ഇടിഞ്ഞുംവേശ്യാ
സമ്മാനം എല്ലാം തീയിൽ ചുട്ടുപോകും, എല്ലാ തിടമ്പുകളെയും ഞാൻ
പാഴാക്കി വെക്കും. വേശ്യയുടേ കൂലിയിൽനിന്നു സ്വരൂപിച്ചുകൊണ്ടതു
(വേറു) വേശ്യക്കൂലിയായി തന്നേ തിരിയുമല്ലോ.

</lg>

<lg n="൮"> ഇവനിമിത്തം ഞാൻ തൊഴിച്ചു മുറയിടും (ശത്രു) ഉടുപ്പു പറിച്ച നഗ്ന
നായി നടക്കും, കുറുക്കനെ പോലേ ഓരിയിടും തീവിഴുങ്ങിയെ പോലേ
</lg><lg n="൯"> വിലപിക്കും. പൊറുക്കാതല്ലോ ശമൎയ്യയുടേ മുറിവുകൾ. ആയതു യഹൂ
ദയോളം വന്നു, എൻജനം കൂടുന്ന വാതിൽവരേ യരുശലേം ഓളവും
</lg><lg n="൧൦"> തട്ടി ഇരിക്കുന്നു. ഗത്ഥിൽ അതിനെ കഥിക്കരുതു ('2 ശമു. ൧, ൨൦),
അക്കോവിൽ കരയരുതു, ഒഫ്ര എന്ന പൂഴിയകത്തു ഞാൻ പൂഴി പിരണ്ടു.
</lg><lg n="൧൧"> ശഫീരിലേ നിവാസിനിയേ നിന്ദ്യയായ നഗ്നതയോടും കടന്നുപോ,
ചനാനിൽ പാൎക്കുന്നവൾ (പോരിന്നായി) പുറപ്പെടുന്നില്ല ഏചൽ (അയ
</lg><lg n="൧൨"> ല്‌വക്കത്ത്) ഉള്ള വിലാപം നിങ്ങൾക്ക് ഇടം മുടക്കുന്നു. യരുശലേം
വാതിലിന്നു നേരേ യഹോവയിൽനിന്നു ദോഷം ഇറങ്ങുകകോണ്ടു, മാ
രോഥ് നിവാസിനി (പോയ്പ്പോയ്) ഗുണത്തിന്നായി പിടെക്കുന്നു.
</lg><lg n="൧൩"> ലാക്കീശ് നിവാസിനിയേ തേരിൽ കുതിര പൂട്ടുക, ഇസ്രയേലിൻ ദ്രോഹ
ങ്ങൾ നിങ്കൽ കാണപ്പെടുകകൊണ്ടു ചീയോൻപുത്രിക്കു പാപാരംഭം ഇ
</lg><lg n="൧൪"> തത്രേ. അതുകൊണ്ടു (ചീയോനേ) നീ ഗത്ഥിലേ മോരഷ്ടിന്നു വിടക്കാ
ഴ്ച കൊടുക്കും; അക്സീബിലേ ഭവനങ്ങൾ ഇസ്രയേൽരാജാക്കന്മാൎക്കു ചതി
</lg><lg n="൧൫"> പ്പുഴ പോലേ ചമയും. മരേശനിവാസിനിയേ നിന്നെ രണ്ടാമത് അ
ടക്കുന്നവനെ ഞാൻ നിണക്കു വരുത്തും, അടുല്ലത്തോളം ഇസ്രയേലിൻ
</lg><lg n="൧൬"> സാന്നിദ്ധ്യം മണ്ടിപ്പോകും; എടീ (ചീയോനേ) നിന്റേ ഓമനപ്പൈ
തങ്ങൾ നിന്നെ വിട്ടു പ്രവസിക്കയാൽ അവരെ വിചാരിച്ചു ക്ഷൗരം
ചെയ്തു മൊട്ടയാക്കി പരന്തു പോലേ കഷണ്ടിയെ പരത്തുക.
</lg> [ 422 ] <lg n="൨, ൧"> അയ്യോ കിടക്കമേലേ അതിക്രമം ചിന്തിച്ചു ദോഷം ഉണ്ടാക്കുന്നവൎക്കു
ഹാ കഷ്ടം! സ്വന്തകൈ അവൎക്കു ദൈവമാകകോണ്ടു പുലൎന്നിട്ടു വെളി
</lg><lg n="൨"> ച്ചമായാൽ അതിനെ അനുഷ്ഠിക്കും. അവർ നിലങ്ങളെ മോഹിച്ച് അ
പഹരിക്കുന്നു, ഭവനങ്ങളെ (മോഹിച്ചു) കൈക്കൽ ആക്കുന്നു. അവർ
പുരുഷനെ തൻഭവനത്തോടും ആളെ തൻഅവകാശത്തോടും അമ
</lg><lg n="൩"> ൎക്കുന്നു. അതുകൊണ്ടു യഹോവ ഇവ്വണ്ണം പറയുന്നു: ഈ കുഡുംബത്തി
ന്നു നേരേ ഞാൻ ഇതാ ദോഷത്തെ ചിന്തിക്കുന്നു, അതിൽനിന്നു നിങ്ങ
ളുടേ കഴുത്തുകളെ ഇളക്കി കഴിക ഇല്ല, നിങ്ങൾ ഞെളിഞ്ഞു നടക്കയും
</lg><lg n="൪"> ഇല്ല, ഇതു ദുഷ്കാലമല്ലോ. അന്നു നിങ്ങളെ കുറിച്ച് ഒരു സദൃശം മൊഴി
കയും വിലാപപ്പാട്ടു വിലപിക്കയും ആം. കഥതീൎന്നു, ഞങ്ങൾ അശേഷം
പാഴായിപ്പോയി, എൻജനത്തിന്റേ ഓഹരിയെ (യഹോവ) മാറ്റി
വെക്കുന്നു, ആയതു എങ്ങനേ എങ്കൽനിന്നു നീക്കുന്നു! പിഴുകിപ്പോയവ
</lg><lg n="൫"> ൎക്കു നമ്മുടേ നിലങ്ങളെ പങ്കിട്ടു കൊടുക്കുന്നു! എന്നത്രേ. അതുകൊണ്ടു
ദൈവസഭയിൽ നിണക്ക് അവകാശത്തിന്നായി അളത്തക്കയറിടുന്നവൻ
</lg><lg n="൬"> ശേഷിക്ക ഇല്ല.— മൊഴിതൂകരുത് എന്നു (കള്ളപ്രവാദികൾ) തൂകുന്നു;
</lg><lg n="൭"> ഇവൎക്കു തൂകാതേ ഇരുന്നാൽ നിന്ദകൾ നീങ്ങാതു. അല്ലയോ യാക്കോ
ബ് ഗൃഹം എന്നുള്ളോവേ, യഹോവാത്മാവിന്നു (പൊറുമ) ചുരുങ്ങി
പ്പോയോ? ഇവ (മാത്രം) അവന്റേ നടപ്പുകളോ? നേരായി നടക്കുന്നവ
</lg><lg n="൮"> ന്ന് എന്റേ വചനങ്ങൾ നന്മ ചെയ്യുന്നില്ലയോ? ഇന്നലേ തന്നേ എൻ
ജനം ശത്രുവായി എഴുനീറ്റു വന്നു. പൊരിൽനിന്നു തിരിഞ്ഞു നിൎഭയമാ
യി കടക്കുന്നവരുടേ വസ്ത്രങ്ങളിൽ മേലങ്കിയേ നിങ്ങൾ പിടിച്ചുപറി
</lg><lg n="൯"> ക്കുന്നു. ഓമനവീട്ടിൽനിന്ന് എൻജനത്തിന്റേ സ്ത്രീകളെ നിങ്ങൾ
ആട്ടി അവരുടേ കുഞ്ഞുങ്ങളോട് എന്റേ ഭൂഷണത്തെ എന്നേക്കും എടു
</lg><lg n="൧൦"> ത്തുകളയുന്നു.— എടോ എഴുനീറ്റു പോവിൻ! ഇതു (നിങ്ങൾക്കു) സ്വ
സ്ഥതാസ്ഥാനം അല്ല, നാശത്തെ തീക്ഷ്ണനാശത്തെ തന്നേ വരുത്തുന്ന അ
</lg><lg n="൧൧"> ശുദ്ധിഹേതുവാൽ അത്രേ. പക്ഷേ കാറ്റിനെ തേടി പൊളിപറഞ്ഞു
ചതിച്ചു നടക്കുന്ന ഒരുവൻ: വീഞ്ഞും മദ്യവും പറ്റി ഞാൻ നിന്നോടു
തൂകാം എന്നു പറഞ്ഞാൽ, അവൻ ഈ ജനത്തിന്നു ഘോഷകനായിരിക്കും.

</lg>

<lg n="൧൨"> ഹേ യാക്കോബേ ഞാൻ നിന്നെ അശേഷം ചേൎക്കയുണ്ടു ഇസ്രയേലിൻ
ശേഷിപ്പിനെ മുറ്റ കൂട്ടുന്നുണ്ടു. ബൊച്രയിൽ തിങ്ങിയ ആടുകളെപ്പോ
ലേ, തൻകാട്ടിൻനടുവിൽ മേയുന്ന നിവഹം പോലേ ഞാൻ അവരെ
</lg><lg n="൧൩"> ഒക്കത്തക്ക കൂട്ടും; ആൾപ്പെരുക്കത്താൽ മുഴങ്ങും. തകൎക്കുന്നവൻ അവ
</lg> [ 423 ] <lg n="">രുടേ മുമ്പിൽ, കരേറ്റുന്നു; അവർ (മതിൽ) തകൎത്തു പടിവാതിലൂടേ കട
ന്നു, അതൂടേ പുറപ്പെടും, അവരുടേ രാജാവു മുമ്പനായും യഹോവ അ
വരുടേ തലെക്കലും കടന്നു ചെല്ലുന്നു.

</lg>

൩. അദ്ധ്യായം. (-൫)

പ്രഭുക്കൾ (൫) കള്ളപ്രവാദികൾ (൯) മുതലായവരുടേ ദ്രോഹം നിമിത്തം
യരുശലേം നശിച്ചുപോയാലും (൪, ൧) മശീഹയുടേ രാജ്യം സ്ഥാപിപ്പാൻ
(൮) ദാവിദിൻപുത്രൻ എഴുനീല്ക്കയും (൫, ൧) ബേത്ത്ലഹെമിൽനിന്നു പുറപ്പെട്ടു
സമാധാനത്തെ നടത്തുകയും ചെയ്യും.

<lg n="൧"> പിന്നേ ഞാൻ പറഞ്ഞു: അല്ലയോ യാക്കോബിൻതലവന്മാരും ഇസ്ര
യേൽഗൃഹത്തിൻന്യായകൎത്താക്കന്മാരും ആയുള്ളോരേ, കേൾപ്പിൻ! ന്യാ
</lg><lg n="൨"> യത്തെ അറിയുന്നതു നിങ്ങളുടേ കാൎയ്യമല്ലയോ? ഗുണം ദ്വേഷിച്ചു ദോ
ഷത്തെ സ്നേഹിച്ചുംകൊണ്ട് അവരിൽനിന്നു തോലിനെയും അസ്ഥിക
</lg><lg n="൩"> ളിൽനിന്നു മാംസത്തെയും ഉരിക്കുന്നവരും. എൻജനത്തിൻമാംസ
ത്തെ തിന്നും മേലേത്തോൽ പോളിച്ചും അസ്ഥികളെ ഉടെച്ചും കലത്തി
ലും കുട്ടകത്തിലും ഇറച്ചിയെ ഇടുന്ന വിധത്തിൽ നുറുക്കുന്നവരും (നി
</lg><lg n="൪"> ങ്ങൾ അല്ലയോ). അന്ന് അവർ യഹോവയോടു നിലവിളിക്കും, എ
ങ്കിലും അവൻ ഉത്തരം അരുളുക ഇല്ല, അവർ സ്വക്രിയകളെ ദോഷമാ
ക്കുകകൊണ്ടു അവരിൽനിന്നു തിരുമുഖത്തെ മറെപ്പൂതാക!

</lg>

<lg n="൫"> എൻജനത്തെ തെറ്റിക്കുന്ന് പ്രവാചകന്മാരെക്കൊള്ളേ യഹോവ ഇ
വ്വണ്ണം പറയുന്നു: അവൎക്കു പല്ലുകൾകൊണ്ടു കടിപ്പാൻ ഉണ്ടാകുമ്പോൾ
സമാധാനം ഘോഷിച്ചും, വായിൽ ഒന്നും ഇടാത്തവന്റേ നേരേ പോർ
</lg><lg n="൬"> സംസ്കരിച്ചുംകൊള്ളുന്നവർ. ആകയാൽ, നിങ്ങൾക്കു ദൎശനം നിമിത്തം
രത്രിയും ലക്ഷണം പറകനിമിത്തം ഇരിട്ടും (ഉണ്ടാക)! പ്രവാചകരി
</lg><lg n="൭"> ന്മേൽ ആദിത്യൻ അസ്തമിച്ചു പകൽ ഇരുണ്ടുപോകും. ദൈവത്തിൻ
ഉത്തരം ഇല്ലായ്കയാൽ ദൎശനക്കാർ നാണിച്ചു ലക്ഷണം പറന്നുവർ ല
</lg><lg n="൮"> ജ്ജിച്ചുപോകും, എല്ലാവരും താടിമീശ മൂടും (൩ മോ. ൧൩, ൯൫). ഞാനോ
യാക്കോബോടു സ്വദ്രോഹത്തെയും ഇസ്രയേലിനോടു സ്വപാപത്തെയും
അറിയിപ്പാൻ യഹോവയുടേ ആത്മാവു തുണെച്ചിട്ട് ഊക്കും ന്യായവി
ധിയും വീൎയ്യവും നിറഞ്ഞിരിക്കുന്നു സത്യം.

</lg> <lg n="൯"> ന്യയത്തെ അറെച്ചു നേരേയുള്ളത് എല്ലാം വളെച്ചുകളയുന്ന യാ
ക്കോബ് ഗൃഹത്തിലേ തലവന്മാരും ഇസ്രയേൽഗൃഹത്തിലേ ന്യായകൎത്താ

</lg> [ 424 ] <lg n="൧൦"> ക്കന്മാരുമായുള്ളോരേ ഇത് (ഒന്നു) കേൾക്കേണമേ! ചീയോനെ രക്തം
</lg><lg n="൧൧"> കൊണ്ടും യരുശലേമിനെ അക്രമംകൊണ്ടും പണിയിക്കുന്നവരേ! അതി
ലേ തലവന്മാർ കൈക്കൂലിക്കായി വിധിക്കുന്നു, പുരോഹിതന്മാർ ദക്ഷി
ണെക്കായി ഉപദേശിക്കുന്നു, പ്രവാചകന്മാർ വെള്ളിക്കായി ലക്ഷണം
പറയുന്നു; എന്നിട്ടും: "യഹോവ നമ്മുടേ ഉള്ളിലല്ലയോ? ദോഷം നമ്മുടേ
മേൽ വരിക ഇല്ല" എന്നുവെച്ചു യഹോവയിൽ ഊന്നികൊണ്ടിരിക്കുന്നു.
</lg><lg n="൧൨"> ആയതുകൊണ്ടു നിങ്ങൾമുതലായിട്ടു ചീയോൻ ഉഴുന്ന വയലും യരുശലേം
കൽക്കൂമ്പലുകളും ആലയപൎവ്വതം കാട്ടുകുന്നുകളും ആയ് ത്തീരും.

</lg>

<lg n="൪, ൧"> ദിവസങ്ങളുടേ അന്ത്യത്തിലോ സംഭവിപ്പതു: യഹോവാലയപൎവ്വതം
മലകളുടേ തലമേൽ സ്ഥാപിക്കപ്പെട്ടും കുന്നുകളെക്കാൾ ഉയൎന്നും ഇരിക്കും,
</lg><lg n="൨"> വംശങ്ങൾ അതിലേക്ക് ഒഴുകിച്ചെല്ലും. അനേകജാതികൾ വന്നു: "അ
ല്ലയോ നാം യഹോവയുടേ മലെക്കും യാക്കോബ് ദൈവത്തിന്റേ ആല
യത്തിലേക്കും കരേറിപ്പോക, അവൻ സ്വമാൎഗ്ഗങ്ങളെ നമുക്ക് ഉപദേശി
ക്കയും അവന്റേ ഞെറികളിൽ നാം നടക്കയും ചെയ്‌വാൻ!" എന്നു പ്രയും.
ചീയോനിൽനിന്നു ധൎമ്മോപദേശവും യരുശലേമിൽനിന്നു യഹോവാ
</lg><lg n="൩"> വചനവും പുറപ്പെടുമല്ലോ. (അന്ന്) അവൻ അനേകവംശങ്ങൾക്കു നടു
തീൎത്തു പ്രബലജാതികൾക്കു ദൂരത്തോളം ശാസന വിധിപ്പതാൽ, ആയ
വർ വാളുകളെ കൊഴുക്കളായിട്ടും കുന്തങ്ങളെ ചെത്തുകത്തികളായിട്ടും അ
ടിച്ചു തീൎക്കും, ജാതിയെകൊള്ളേ ജാതി വാൾ ഓങ്ങുകയില്ല അവർ യു
</lg><lg n="൪"> ദ്ധത്തെ ഇനി അഭ്യസിക്കയും ഇല്ല. താന്താന്റേ വള്ളിയുടേയും അത്തി
യുടേയും കീഴിൽ ആരും അരട്ടാതേകണ്ട് ഇരിക്കും. സൈന്യങ്ങളുടേയ
</lg><lg n="൫"> യഹോവയുടേ വായി ഉരെച്ചുവല്ലോ. സകലവംശങ്ങൾ ആകട്ടേ താ
ന്താന്റേ ദേവരുടേ നാമത്തിൽ നടക്കുന്നു, നാമും നമ്മുടേ ദൈവമായ യ
</lg><lg n="൬"> ഹോവയുടേ നാമത്തിൽ യുഗാദിനിത്യത്തോളം നടക്കും.— അന്നു ഞാൻ
നൊണ്ടിനടക്കുന്നതിനെ കൂട്ടുകയും ഞാൻ ആട്ടി തീമ പിണെച്ചതിനെ
</lg><lg n="൭"> ചേൎക്കുകയും, നൊണ്ടുന്നതിനെ ശേഷിപ്പിക്കുകയും അകറ്റികളഞ്ഞതി
നെ പ്രബലജാതിയാക്കുകയും ചെയ്യും, അവരുടേ മേൽ യഹോവ ചീ
യോൻമലയിൽ അന്നുമുതൽ എന്നേക്കും വാഴുകയുമാം എന്നു യഹോവയു
ടേ അരുളപ്പാടു.

</lg>

<lg n="൮"> ഹേ ആട്ടിങ്കൂട്ടത്തിന്റേ ഗോപുരവും ചീയോൻപുത്രിയുടേ കുന്നും ആ
യുള്ളോവേ! നിന്നോളം വരും മുമ്പേത്ത വാഴ്ച, യരുശലേംപുത്രിക്കു രാജ
</lg><lg n="൯"> ത്വം തന്നേ എത്തുകയും ചെയ്യും. ഇപ്പോഴോ നീ എന്തിന്ന് ഉറക്കേ വി
</lg> [ 425 ] <lg n="">ളിക്കുന്നു? പെറുന്നവളെ പോലേ നിന്നെ വേദന പിടിച്ചിരിക്കുന്നതു
നിങ്കൽ രാ ജാവ് ഇല്ലാഞ്ഞിട്ടോ നിന്റേ മന്ത്രി (യശ. ൯, ൫) നശിച്ചി
</lg><lg n="൧൦"> ട്ടോ? ചീയോൻപുത്രിയേ പെറുന്നവളെ പോലേ നൊന്തു പൊട്ടിതെ
റിക്ക! ഇപ്പോഴല്ലോ നീ പട്ടണത്തിൽനിന്നു പുറപ്പെട്ടു വയലിൽ രാപ്പാ
ൎത്തു ബാബേലോളം ചെല്ലേണ്ടിവരും; അവിടേ നീ ഉദ്ധരിക്കപ്പെടും,
അവിടേ യഹോവ നിന്നെ ശത്രുക്കളുടേ കൈക്കൽനിന്നു വീണ്ടെടു
</lg><lg n="൧൧"> ക്കും.— ഇപ്പോൾ നിണക്ക് എതിരേ അനേകജാതികൾ കൂടി: ഇ
വൾ ബാഹ്യമായ് പ്പോക! നമ്മുടേ കണ്ണു ചീയോനിൽ നോക്കേണം! എ
</lg><lg n="൧൨"> ന്നു പറയുന്നു. ആയവർ യഹോവയുടേ വിചാരങ്ങളേ അറിയാ, അ
വന്റേ ആലോചന ബോധിക്കുന്നതും ഇല്ല, (അതോ) കറ്റകൾ കണ
</lg><lg n="൧൩"> ക്കേ അവരേ കളത്തിൽ കൂട്ടിയത് എന്നത്രേ. അല്ലയോ ചീയോൻപു
ത്രിയേ നീ എഴുനീറ്റു മെതിക്ക! ഞാൻ നിൻകൊമ്പിനെ ഇരിമ്പും കള
മ്പുകളെ ചെമ്പും ആക്കീട്ടു നീ ബഹുവംശങ്ങളെ ചതെച്ചുകളയും ഞാൻ
അവരുടേ കൊള്ളയെ യഹോവെക്കും സമ്പത്തിനെ സൎവ്വഭൂപതിക്കും
പ്രാവി സംസ്കരിക്കും. ഇപ്പോഴോ പടക്കൂട്ടത്തിൻമകളായുള്ളോവേ നീ
കൂട്ടംകൂടിപ്പോകും; അവർ നമ്മെ വളഞ്ഞു ഞെരുക്കി ഇസ്രയേലിലേ
ന്യായകൎത്താവിനെ വടികൊണ്ടു കവിളിന്ന് അടിക്കുന്നു സത്യം.

</lg>

<lg n="൫, ൧"> നീയോബേഥ് ലെഹം എഫ്ര ത്തേ, യഹൂദയുടേ ആയിരങ്ങളിൽ
കൂടുവാൻ അതിചെറുതായുള്ളോവേ! ഇസ്രയേലിൽ വാഴേണ്ടുന്നവൻ നി
ങ്കൽനിന്നത്രേ എനിക്കു പുറപ്പെട്ടു വരും, അവന്റേ പുറപ്പാടുകൾ പ
</lg><lg n="൨"> ണ്ടേ യുഗദിവസങ്ങളിൽനിന്നു തന്നേ. അതുകൊണ്ടു പെറുന്നവൾ
പെറ്റു എന്നു വരുന്ന കാലംവരേ അവൻ (ശത്രുക്കൾക്ക്) അവരെ ഏ
ല്പിക്കും, എന്നാൽ അവന്റേ സഹോദരന്മാരുടേ ശേഷിപ്പു ഇസ്രയേൽപുത്രന്മാ
</lg><lg n="൩"> രോട് ഒന്നിച്ചു മടങ്ങി ചേരും. ആയവൻ നിന്നു യഹോവയുടേ ഊ
ക്കിലും സ്വദൈവമായ യഹോവാനാമത്തിൻ മഹത്വത്തിലുമ്മേയ്ക്കും.
അവൻ അന്നുമുതൽ ഭൂമിയുടേ അറ്റങ്ങളോളം വളരേണ്ടുകയാൽ അവർ
</lg><lg n="൪"> ഇരുന്നുപാൎക്കും. ഇവൻ തന്നേ സമാധാനം ആകും. അശ്ശൂർ നമ്മുടേ
ദേശത്തിൽ പുക്കാലോ നമ്മുടേ അരമനകളിൽ നടകൊണ്ടാലോ നാം
ഏഴ് ഇടയന്മാരെയും മനുഷ്യരാൽ നിയുക്തർ എണ്മരെയും എതിരേ
</lg><lg n="൫"> നിറുത്തും. ആയവർ അശ്ശൂർദേശത്തെ വാൾകൊണ്ടും നിമ്രോദിൻഭൂമി
യെ അതിലേ തുറവുകളിലും മേയ്ക്കും. (അശ്ശൂർ) നമ്മുടേ ദേശത്തു വന്ന്
ഇങ്ങേ അതിരിൽ നടകൊണ്ടാൽ അവൻ അശ്ശൂരിൽനിന്ന് ഉദ്ധരിക്കും.
</lg> [ 426 ] <lg n="൬"> അനതരം യാക്കോബിൻശേഷിപ്പു ബഹുവംശങ്ങളുടേ ഇടയിൽ യ
ഹോവയിൽനിന്നുള്ള മഞ്ഞുപോലേയും ഒരാൾക്കും കാത്തിരിക്കാതേ മനു
ഷ്യപുത്രരെ പാൎക്കാതേയും പുല്ലിന്മേൽ (പൊഴിയുന്ന) വൎഷധാരകൾ
</lg><lg n="൭"> പോലേയും ആകും. പിന്നേ കാട്ടുജന്തുക്കളിൽ സിംഹവും ആട്ടിങ്കൂട്ടങ്ങ
ളിൽ പാഞ്ഞ ഉടനേ ഉദ്ധരിപ്പവൻ ഇല്ലാതേ ചവിട്ടി ചീന്തുന്ന ചെറു
കോളരിയും ഏതുപ്രകാരം, അപ്രകാരം യാക്കോബിൻശേഷിപ്പു ജാതി
</lg><lg n="൮"> കളിൽ ബഹുവംശങ്ങളുടേ ഇടയിൽ തന്നേ ആകും. നിന്റേ കൈ
മാറ്റാന്മാരുടേ മേൽ ഉയൎന്നിരിക്ക! നിൻശത്രുക്കൾ എല്ലാം ഛേദിക്ക
പ്പെടാക!

</lg>

<lg n="൯"> അന്നു സംഭവിപ്പതു, എന്നു യഹോവയുടേ അരുളപ്പാടു, ഞാൻ നിൻ
</lg><lg n="൧൦"> നടുവിലേ കുതിരകളെ ഛേദിച്ചു നിൻതേരുകളെ കെടുക്കയും, നിൻ
</lg><lg n="൧൧"> ദേശത്തേപട്ടണങ്ങളെ ഛേദിച്ചു കോട്ടകളെ ഒക്കയും ഇടിക്കയും, മന്ത്ര
വാദങ്ങളെ നിൻകൈക്കൽനിന്നു മുടിച്ചു ശകുനക്കാർ നിണക്ക് ഇല്ല
</lg><lg n="൧൨"> എന്നു വരുത്തുകയും, നിന്റേ തിടമ്പുകളേയും നാട്ടക്കല്ലുകളെയും നിൻ
ഉള്ളിൽനിന്നു മുടിക്കയും ചെയ്യും, സ്വന്തകൈകളുടേ പണിയെ നീ
</lg><lg n="൧൩"> ഇനി നമസ്കരിക്കയും ഇല്ല. നിൻ ഉള്ളിൽനിന്നു ശ്രീപ്രതിമകളെ ഞാൻ
</lg><lg n="൧൪"> പൊരിച്ചു നിൻനഗരങ്ങളെ നിൎമ്മൂലമാക്കും. കേളാതേ പോയ ജാതി
കളിലോ ഞാൻ കോപത്തോടും ഊഷ്മാവോടും പ്രതിക്രിയ നടത്തും.

</lg>

൬. അദ്ധ്യായം. (—൭.)

കൃതഘ്നവംശത്തോടു യഹോവ വ്യവഹരിച്ചു (൬) കൎമ്മങ്ങളെ അല്ല നീതി
ദയതാഴ്മകളെ ചോദിച്ചു (൯) അനുതപിക്കാത്തവരെ അരട്ടി ശിക്ഷിക്കുന്നു.
(൭, ൧) സഭ സങ്കടപ്പെട്ടു പ്രാൎത്ഥിച്ചശേഷം (൭) കൃപാജയത്തെ ആശിച്ചു
(൧൫) പുതിയ വാഗ്ദത്തം അംഗീകരിച്ചു(൧൮)നിത്യകരുണയെ സ്തുതിക്കുന്നു.

<lg n="൧"> അല്ലയോ യഹോവ പറയുന്നതിനെ കേൾക്കണമേ! എടോ എഴുനീ
റ്റു മലകളുടേ മുമ്പാകേ വാദിക്ക, കുന്നുകൾ നിന്റേ ശബ്ദം കേൾക്കാവു!
</lg><lg n="൨"> യഹോവെക്കു തൻജനത്തോടു വാദം ഉണ്ടു, ഇസ്രയേലിനോട് അവൻ
വ്യവഹരിപ്പാൻ പോകയാൽ, മലകളും ഭൂമിയുടേ അടിസ്ഥാനങ്ങളായ
അചലങ്ങളും ആയുള്ളോവേ യഹോവയുടേ വാദത്തെ കേൾപ്പിൻ: —
</lg><lg n="൩"> എൻജനമേ ഞാൻ നിണക്ക് എന്തു ചെയ്തു? ഏതൊന്നിനാൽ നിണക്കു
</lg> [ 427 ] <lg n="൪"> മടുപ്പുവരുത്തി? എന്റേ നേരേ (സങ്കടം) ബോധിപ്പിക്കാ! ഞാനോ
മിസ്രദേശത്തുനിന്നു നിന്നെ കരേറ്റി അടിമവീട്ടിൽനിന്നു മോചിച്ചു.
</lg><lg n="൫"> മോശെ അഹരോൻ മിൎയ്യാം നിന്റേ മുമ്പിൽ അയച്ചുവല്ലോ? എൻജന
മേ മോവാബ് രാജാവായ ബാലാക് മന്ത്രിച്ചത് എന്ത് എന്നും ബയോർ
പുത്രനായ ബില്യാം അവനോടു പറഞ്ഞ ഉത്തരം എന്തെന്നും ശിത്തിംമു
തൽ ഗില്ഗാൽവരേ (ഉണ്ടായതും) ഓൎത്തുകൊണ്ടാലും! യഹോവയുടേ നീ
</lg><lg n="൬"> തിക്രിയകളെ അറിയേണ്ടതിന്നായേ!— (ജനം ചോദിക്കുന്നു:) " എന്തൊ
ന്നു കൊണ്ടുവന്നു ഞാൻ യഹോവയെ എതിരേറ്റു ഉന്നതദൈവത്തിന്നു
കുമ്പിടേണ്ടു? ഹോമങ്ങൾകൊണ്ടോ ഒരു വയസ്സുള്ള കന്നുകളെക്കൊണ്ടോ
</lg><lg n="൭"> വരേണ്ടതു? യഹോവെക്കു രുചിക്കുന്നതു ആയിരം മുട്ടാടുകളോ ലക്ഷം
എണ്ണത്തോടുകളോ? എൻദേഹത്തിന്നു മുങ്കുട്ടിയെയോ ഈ ദേഹിയുടേ
</lg><lg n="൮"> പാപത്തിന്നു ഗൎഭഫലത്തെയോ കൊടുക്കേണ്ടത് എന്നോ?"— ഹേ മനുഷ്യ
നല്ലത് ഇന്നത് എന്നും യഹോവ നിന്നോട് അ‌ന്വേഷിക്കുന്നത് ഇന്ന
ത് എന്നും നിന്നോട് അറിയിച്ചിട്ടുണ്ടല്ലോ. ന്യായം ചെയ്കയും ദയയെ
സ്നേഹിക്കയും നിൻദൈവത്തോടു വിനയമായി നടക്കയും വേണ്ടു
ന്നതേ ഉള്ളു.

</lg> <lg n="൯"> യഹോവയുടേ ശബ്ദം പട്ടണത്തോടു വിളിക്കുന്നു, തത്വബോധത്തെ
നിന്തിരുനാമം നോക്കുന്നുവല്ലോ, (ശാസിക്കുന്ന) വടിയെയും അതിനെ
</lg><lg n="൧൦"> നിയോഗിച്ചത് ആർ എന്നും കേൾപ്പിൻ! ദുഷ്ടന്റേ ഭവനത്തിൽ ദുഷ്ട
താനിധികളും വ്യസനത്തിൻപാത്രമായ ചുരുങ്ങിയ നാഴിയും ഇനിയും
</lg><lg n="൧൧"> ഉണ്ടോ? ദുഷ്ടത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയും ഇരിക്കേ ഞാൻ
</lg><lg n="൧൨"> നിൎമ്മലൻ എന്നു വരുമോ? അതിലേ ധനവാന്മാർ സാഹസം നിറ
ഞ്ഞും കുടിയാന്മാർ ചതി പറഞ്ഞും വരുന്നു, അവരുടേ നാവുവായിൽ
</lg><lg n="൧൩"> വ്യാജസ്വരൂപമത്രേ.— എന്നിട്ടു നിൻപാപങ്ങളേ ഹേതുവായി നിന്നെ
</lg><lg n="൧൪"> പാഴാക്കുവോളം ഞാൻ നിന്നെ അടിക്കുന്നതു, കലശൽ ആക്കുന്നു. നീ ഉ
ണ്ടാലും തൃപ്തി ആക ഇല്ല, നിൻഉള്ളിൽ വെറുമ നില്ക്കും, (വല്ലതും) അക
റ്റിവെച്ചാലും അതിനെ വിടുവിക്ക ഇല്ല, നീ വിടുവിക്കുന്നതും കൂടേ
</lg><lg n="൧൫"> ഞാൻ വാളിന്ന് എല്പിക്കും. വിതെച്ചാലും നീ മൂരുക ഇല്ല, ഒലിവ
ഫലങ്ങളെ മെതിച്ചാലും എണ്ണതേക്ക ഇല്ല. ദ്രാക്ഷരസത്തെ (ആട്ടിയാ
</lg><lg n="൧൬"> ലും) വീഞ്ഞു കുടിക്കയും ഇല്ല. ഒമ്രി വെച്ച വെപ്പുകളും അഹാബ് ഗൃഹ
ത്തിൻനടപ്പുകളും എല്ലാം കരുതി പ്രമാണിക്കയും അവരുടേ ആലോച
നകളെ നിങ്ങൾ ആചരിക്കയും ഉണ്ടല്ലോ ഞാൻ നിന്നെ വിസ്മയവും
</lg> [ 428 ] <lg n=""> കുടിയാന്മാരെ ചീറ്റുന്നതും ആക്കിവെക്കേണ്ടതിനത്രേ; എൻജനത്തി
ന്റേ നിന്ദയെ നിങ്ങൾ തന്നേ വഹിക്കും.
</lg>

<lg n="൭, ൧"> ഹാ ഹാ എനിക്കു കഷ്ടം! പഴുത്ത പഴത്തിൻ എടുപ്പിനും മുന്തിരിങ്ങ
കാലയിൽ പറിക്കുന്നതിനും ഞാൻ ഒത്തു ചമഞ്ഞുവല്ലോ തിന്മാൻ നല്ലൊ
രു കുല പിന്നേ ഇല്ല! ആദ്യം പഴുത്ത അത്തിക്കയെ എൻദേഹി കൊ
</lg><lg n="൨"> തിക്കുന്നതു (കാണ്മാനില്ല) ഭക്തൻ ഭൂമിയിൽനിന്നു മുടിഞ്ഞു, മനുഷ്യ
രിൽ നേരുള്ളവൻ ഇല്ല; എല്ലാവരും രക്തങ്ങൾക്കായി പതിയിരിക്കുന്നു,
</lg><lg n="൩"> സഹോദരർ ഏവരും തമ്മിൽ വലവെച്ചു നായാടുന്നു. തിന്മയെ നന്നാ
യി നടത്തുവാൻ കൈയിണ നീട്ടും ; പ്രഭു ചോദിക്കുന്നു, ന്യായാധിപൻ
പ്രത്യുപകാരത്തിന്നായി (ചെയ്യുന്നു), മഹാൻ കൊതിക്കുന്ന കിണ്ടത്തെ
</lg><lg n="൪"> ഉരെക്കുന്നു, (മൂവരും) അതു നൂലാക്കി പിരിക്കുന്നു. അവരിൽ ഉത്തമൻ
ചുണ്ടകണക്കേ, നേരുള്ളവൻ വേലിക്കള്ളിയെക്കാളും (ആക). നിന്റേ
കാവല്ക്കാർ (ഘോഷിച്ച) ദിവസം ആകുന്ന സന്ദൎശനം വരുന്നു, അന്ന്
</lg><lg n="൫"> അവരുടേ തിക്കും തിരക്കും കാണും. കൂട്ടുകാരനെ വിശ്വസിക്കായ്‌വിൻ!
ചങ്ങാതിയിൽ തേറൊല്ലാ! തഴുകിക്കിടക്കുന്നവളിൽനിന്നു മുഖദ്വാരത്തെ
</lg><lg n="൬"> സൂക്ഷിക്ക! മകൻ ആകട്ടേ അഛ്ശനെ അലക്ഷ്യമാക്കുന്നു, മകൾ അമ്മ
യോടും മരുമകൾ അമ്മാവിയോടും മറുത്തു നില്ക്കുന്നു, പുരുഷന്റേ ശത്രു
ക്കൾ തൻ ‌വീട്ടിലേ ആളുകൾ അത്രേ.

</lg>

<lg n="൭"> ഞാനോ യഹോവയിലേക്കു നോക്കിക്കൊണ്ട് എൻരക്ഷയുടേ ദൈ
</lg><lg n="൮"> വത്തിന്നു കാത്തിരിക്കും, എൻദൈവം എന്നെ കേൾക്കും. എന്റേ വി
രോധിനിയേ എന്മേൽ സന്തോഷിക്കേണ്ട, ഞാൻ വീണു എങ്കിൽ എഴു
നീല്ക്കുമല്ലോ, ഇരിട്ടത്ത് ഇരിക്കുമ്പോൾ യഹോവയല്ലോ എനിക്കു പ്ര
</lg><lg n="൯"> കാശം. യഹോവയോടു ഞാൻ പിഴെച്ചതുകൊണ്ടു അവന്റേ രോഷ
ത്തെ വഹിക്കും, അവൻ എന്റേ വ്യവഹരത്തെ എൻന്യായത്തെ നട
ത്തുംവരേ തന്നേ. അവൻ വെളിച്ചത്തിലേക്ക് എന്നെ പുറപ്പെടുവി
</lg><lg n="൧൦"> ക്കും, ഞാൻ അവന്റേ നീതിയെ കാണും. നിൻദൈവമായ യഹോവ
എവിടേ? എന്ന് എന്നോടുപറയുന്ന വിരോധിനി അതുകൊണ്ടു ലജ്ജ
പൂണ്ടിരിക്ക! എൻകണ്ണുകൾ അവളെ (യഥേഷ്ടം) കാണും, അന്ന് അ
</lg><lg n="൧൧"> വൾ തെരുക്കളിലേ ചളിപോലേ ചവിട്ടുവാൻ മാത്രം ആകും.— (പട്ടണ
മേ), നിൻമതിലുകളെ മാടുവാനുള്ളദിവസം (ഇതാ വരുന്നു), ആ ദിവ
</lg><lg n="൧൨"> സം വെപ്പിന്നു നീക്കം വരും. അന്ന് അശ്ശൂരിൽനിന്നും മിസ്രനഗരങ്ങ
ളിൽനിന്നും, മിസ്രതൊട്ടു പ്രാത്ത് നദിപൎയ്യന്തവും, കടലോടു കടലോള
</lg> [ 429 ] <lg n="൧൩"> വും മലയോടു മലയോളവും (എല്ലാം) നിങ്കലേക്കു വരും. ഭൂമിയോ അ
തിൽ വസിക്കുന്നവർ മുതലായിട്ടു അവരുടേ ക്രിയാഫലം നിമിത്തം പാ
</lg><lg n="൧൪"> ഴായിപ്പോകും.— അല്ലയോ നിന്റേ അവകാശത്തിലേ ആടുകളായ
നിൻജനത്തെ തിരുക്കോൽകൊണ്ടു മേയ്ക്കണമേ, കൎമ്മൽനടുവിൽ അ
വർ കാട്ടിൽ തനിച്ചു വസിക്കുമാറു തന്നേ; പണ്ടേ നാളുകളിൽ എന്ന
പോലേ അവർ ബാശാൻ ഗില്യാദിലും മേഞ്ഞുകൊള്ളാവു!

</lg>

<lg n="൧൫"> നീ മിസ്രയിൽനിന്നു പുറപ്പെട്ട നാളുകളെ പോലേ ഞാൻ അതിന്നു
</lg><lg n="൧൬"> അതിശയങ്ങളെ കാണിക്കും. ജാതികൾ കണ്ടു സകലശൗൎയ്യത്തിലും
നാണിച്ചു കൈകൊണ്ടു വായി പൊത്തി ചെവികൾ അടെച്ചുപോകും.
</lg><lg n="൧൭"> അവർ പാമ്പു പോലേ മണ്ണു നക്കി, നിലത്ത് ഇഴയുന്നവകണക്കേ
തങ്ങളുടേ മാടങ്ങളെ വിട്ടു നടുങ്ങി നമ്മുടേ ദൈവമായ യഹോവയിലേക്കു
</lg><lg n="൧൮"> പേടിച്ചു ചേരും നിന്നെ മാത്രം ഭയപ്പെടുകയും ചെയ്യും.— നിന്നെപ്പോ
ലേ ദൈവം ആർ ഉള്ളു? അകൃത്യം ക്ഷമിച്ചും തന്റേ അവകാശത്തിലേ
ശേഷിപ്പിന്നു ദ്രോഹത്തെ കടന്നും കൊള്ളുന്നവനേ! ദയയിൽ പ്രിയപ്പെ
</lg><lg n="൧൯"> ടുകകൊണ്ടു സ്വകോപത്തെ എന്നേക്കും ഉറപ്പിക്കുന്നില്ല. അവൻ മട
ങ്ങി നമ്മിൽ കരളലിഞ്ഞു നമ്മുടേ അകൃത്യങ്ങളെ കാല്ക്കീഴാക്കും! അവ
രുടേ സകലപാപങ്ങളേയും നീ കടലാഴങ്ങളിലേക്ക് ഇട്ടുകളയും.
</lg><lg n="൨൦"> പുരാതനദിവസങ്ങൾമുതൽ നീ ഞങ്ങടേ പിതാക്കന്മാരോട് ആണയി
ട്ടിട്ടുള്ള സത്യത്തെ യാക്കോബിന്നും (വാഗ്ദത്തം ചെയ്ത) ദയയെ അബ്രഹാ
മിന്നും കാട്ടിത്തരണമേ!
</lg> [ 430 ] NAHUM

നഹൂം.

എൽക്കോശ്യനായ നഹൂമിൻദൎശനപുസ്തകം. നീനവയെകൊണ്ടുള്ള
ആജ്ഞ. (മനശ്ശെ രാജാവിൻകാലത്തു.)

൧. അദ്ധ്യായം.

നീതിനിധിയായ യഹോവ (൭) നിനവയെ സംഹരിച്ചു (൧൨) സ്വജനത്തിന്മേൽ ഉള്ള ഭാരത്തെ കുറെക്കും

<lg n="൨"> യഹോവ എരിവുള്ള ദേവനും പകവീളൗന്നവനും തന്നേ. യഹോവ
പകവീളുന്നവനും ഊഷ്മാവാണ്ടവനും തന്നേ. യഹോവ തൻമാറ്റാന്മാ
രിൽ പകവീളുവോനും സ്വശത്രുക്കൾക്കു (വൈരം) സംഗ്രഹിപ്പവനും
</lg><lg n="൩"> തന്നേ. യഹോവ കോപമാന്ദ്യവും ഊക്കിൻവലിപ്പവും ഉള്ളവനായി
(ദണ്ഡ്യനെ) കേവലം നിർദ്ദോഷീകരിക്ക ഇല്ല (൨ മോ. ൩൪, ൭). കൊടു
ങ്കാറ്റിലും വിശറുകോളിലും വെച്ചു യഹോവയുടേ വഴി; അവന്റേ കാൽ
</lg><lg n="൪"> പ്പൊടി കാർമുകിൽ തന്നേ. അവൻ കടലിനെ ഭൎത്സിച്ചു(കൊണ്ടു) വറ
ട്ടുന്നു, എല്ലാ പുഴകളെയും ഉണക്കി വെക്കുന്നു, ബാശാനും കൎമ്മലും വാ
</lg><lg n="൫"> ടി ലിബനോനിലേ പൂവൽ മാഴ്ക്കുന്നു. അവന്മുമ്പിൽ മലകൾ കുലുങ്ങി
കുന്നുകൾ ഉരുകിപ്പോകുന്നു, തന്മുഖത്തുനിന്നു ഭൂമി പൊങ്ങുന്നു, പാരിടവും
</lg><lg n="൬"> അതിൽ പാൎക്കുന്നവരും എല്ലാം കൂടേ. അവന്റേ ഈറലിന്ന് ആർ
നില്ക്കും? അവൻകോപത്തിൻചൂടിൽ ആർ നിവിരും! തീപ്പോലേ
അവന്റേ ഊഷ്മാവ് ചൊരിഞ്ഞു വരുന്നു, പാറകൾ അവനാൽ പൊ
രിഞ്ഞു പോകുന്നു.

</lg>

<lg n="൭"> യഹോവ നല്ലവൻ, ഞെരുക്കനാളിൽ ശരണമായിക്കൊള്ളാം, തങ്കൽ
</lg><lg n="൮"> ആശ്രയിക്കുന്നവരെ അറിയുന്നു. (നീനവ) ആയവളുടേ സ്ഥാനമോ
അവൻ കവിഞ്ഞു തള്ളുന്ന ഓളംകൊണ്ടു മുടിച്ചുകളയും തന്റേ ശത്രുക്കളെ
</lg><lg n="൯"> ഇരിട്ടിൽ പിന്തുടൎന്നും കൊള്ളും. (യഹൂദരേ) യഹോവയെ ചൊല്ലി നി
</lg> [ 431 ] <lg n="">ങ്ങൾ എന്തു പോൽ നിനെക്കുന്നു? അവൻ തീരേ മുടിവു വരുത്തും, ഞെ
</lg><lg n="൧൦"> രുക്കം രണ്ടുവട്ടം എഴുന്നുകാൺകയില്ല. (അശ്ശൂരർ) മുള്ളുകൾകണക്കേ
കെട്ടി പിണഞ്ഞും അവരുടേ മദ്യം കുടിച്ച മത്തരെ പോലേ ലഹരിപി
</lg><lg n="൧൧"> ടിച്ചിട്ടും ഉണങ്ങിയ താളടി പോലേ തീരേ (തീക്ക്) ഇരയാകും. യഹോ
വെക്ക് എതിരേ ദോഷം ചിന്തിച്ചു വല്ലായ്മ മന്ത്രിക്കുന്നവൻ നിങ്കൽനി
ന്ന് ഉളവായ്‌വന്നു.

</lg>

<lg n="൧൨"> യഹോവ ഇവ്വണ്ണം പറയുന്നു: അവർ ബലം കുറയാതേ എത്ര ബഹു
ക്കളായിരുന്നാലും വെറുതേ മൂൎന്നുപോയി കഴിഞ്ഞു എന്നു വരും, (യഹൂ
</lg><lg n="൧൩"> ദേ) നിന്നെയോഞാൻ താഴ്ത്തീട്ടുണ്ടു ഇനി താഴ്ത്തുകയും ഇല്ല. നിന്മേ
ലേ അവന്റേ നുകത്തെ ഞാൻ ഇപ്പോൾ ഒടിച്ചു നിന്റേ കെട്ടുകളെ
</lg><lg n="൧൪"> അറുത്തു തരും (അശ്ശൂരേ) നിന്റേ മേൽ കല്പിച്ചതു: ഇനി
നിന്റേ നാമം ഒട്ടും വിതെക്കപ്പെടുക ഇല്ല, നിൻദേവസ്ഥാനത്തുനിന്നു
കൊത്തിയും വാൎത്തും തീൎത്തതിനെ ഞാൻ അറുതി വരുത്തി, നീ കനം
കുറഞ്ഞവനായി കാൺകയാൽ നിന്റേ ശ്മശാനത്തെ ഒരുക്കും.

</lg>

൨. അദ്ധ്യായം.

യഹോവ നീനവയെ കൊള്ളേ ഉരത്ത പടയെ നിയോഗിച്ചു (൬) പട്ടണ
ത്തെ പിടിപ്പിച്ചു (൧൨) മൂലനാശം വരുത്തും.

<lg n="൧"> സമാധാനം കേൾപ്പിക്കുന്ന സുവാൎത്തക്കാരുടേ കാലുകൾ ഇതാ മലക
ളിന്മേൽ കണ്ടാലും! വല്ലായ്മക്കാരൻ ഇനി നിന്നിൽ കടക്കാതവണ്ണം
അശേഷം അറുതിവന്നു പോയതാൽ യഹൂദേ നിന്റേ ഉത്സവങ്ങളെ
</lg><lg n="൨"> കൊണ്ടാടുക: നിന്റേ നേൎച്ചകളെ ഒപ്പിക്ക!— (നീനവേ) നിന്മുഖത്തി
ന്നു നേരേ ഒരു മൎദ്ദകൻ കരേറി വന്നു; കൊത്തളം സൂക്ഷിക്ക! നിരത്തി
നെ കാത്തുനോക്ക ! അരകളെ മുറുക്കുക. ഊക്കിനെ ഏറേ ഉറപ്പിക്ക!
</lg><lg n="൩"> എങ്ങനേഎന്നാൽ യാക്കോബിൻപ്രാഭാവത്തിലേക്കു മടങ്ങി അതിനെ
ഇസ്രയേലിൻപ്രഭാവത്തോടു സമമാക്കി വെക്കും, വെറുമ വരുത്തുന്നവർ
അവരെ വെറുമയാക്കി അവരുടെ വള്ളികളെ കെടുക്കയാൽ തന്നേ.—
</lg><lg n="൪"> പട ഒരുക്കനാൾ അവന്റേ വീരന്മാരുടേ പലിശ ചുവപ്പിച്ചിട്ടും പോരാ
ളികൾ അരെക്കു വസ്ത്രം ധരിച്ചും രഥങ്ങൾ ഉരുക്കലങ്ങളുടേ മിന്നൽ പൂ
</lg><lg n="൫"> ണ്ടും കുന്തങ്ങളാംകാടു ഓങ്ങിയും നിൽക്കുന്നു. (അകത്തു) തെരുക്കളിൽ
</lg> [ 432 ] <lg n="">തേരുകൾ ഭ്രാന്തിപിടിച്ചു വീഥികളിൽ അങ്ങിടിങ്ങിട് ഓടുന്നു, അതിൻ
കാഴ്ച ദീപട്ടികൾക്കു സമം, ഇടികൾകണക്കേ ഊടാടുന്നു.

</lg>

<lg n="൬"> (അശ്ശൂർരാജാ) തന്റേ ആഢ്യന്മാരെ ഓൎക്കുന്നു, ആയവർ തങ്ങളുടേ
നടകളിൽ ഇടറി അകത്തുനിന്നു മതിൽക്കലേക്കു വിരഞ്ഞോടി, മേൽത്തട്ടു
</lg><lg n="൭"> കെട്ടി നിൽക്കുന്നു. നദികളിലേ വാതിലുകൾ തുറന്നുപോകുന്നു, രാജമന്ദി
</lg><lg n="൮"> രം ഉരുകുന്നു. അതു വിധിവിഹിതം! അവൾ വസ്ത്രം ഊരി കരേറ്റ
പ്പെടുന്നു, അവളുടേ ദാസിമാർ പ്രാവിൻഒച്ചപോലേ കുറുട്ടി നെഞ്ചിൽ
</lg><lg n="൯"> അലെച്ചുകൊള്ളുന്നു. നീനവ ഉണ്ടായന്നുമുതൽ ജലസർസ്സു തന്നേ;
അവരോ മണ്ടുന്നു, നില്ക്ക നിൽപ്പിൻ! എന്നിട്ടും തിരിഞ്ഞുകൊള്ളുന്നവർ
</lg><lg n="൧൦"> ആരും ഇല്ല. വെള്ളി കവരുവിൻ! പൊൻ കവരുവിൻ! ചിത്രനിൎമ്മാ
ണങ്ങളും സകലമനോഹരസാധനത്തിൻ തേജസ്സും ഒരു അറ്റവും ഇല്ല!
</lg><lg n="൧൧"> ഒഴിവും പാഴും വെറുമയും അത്രേ! നെഞ്ച് അഴികയും മുഴങ്കാൽ മുടങ്ങു
കയും അരകൾതോറും ഈറ്റുവലിയും സകലമുഖങ്ങളിൽനിന്നും ചൂവ
പ്പു പുക്കുപോയി!

</lg>

<lg n="൧൨"> അരട്ടുന്നവൻ ആരും ഇല്ലാതേ സിംഹവും സിംഹിയും കിടാവും നട
ന്നുവന്ന സിംഹങ്ങളുടേ പാൎപ്പ് എവിടേ? ചെറുകോളരികളുടേ മേച്ചലും
എവിടേ? തന്റേ കിടാക്കളുടേ മുട്ടിന്നു ചീന്തി സിംഹികൾക്കായി ഞെ
ക്കിക്കൊല്ലുന്നൊരു സിംഹം തന്റേ മാളികയിൽ ഇരയും ഗുഹകളിൽ ചീ
</lg><lg n="൧൪"> ന്തിയതും നിറെച്ചുവല്ലോ. സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാ
ടാവിതു: ഞാൻ ഇതാ നിന്നോട് ഏറ്റു ആ തേർബലം പുകയാക്കി എ
രിച്ചുകളയിക്കും, നിൻചെറുകോരികളെ വാൾ തിന്നും, നിന്റേ ഇരയെ
ഞാൻ ഭൂമിയിങ്കന്ന് അറുതിവരുത്തും, നിൻദൂതരുടേ ഒച്ച ഇനി കേൾ
പ്പാറും ഇല്ല.

</lg>

൩. അദ്ധ്യായം.

പട്ടണത്തിന്നു പാപസംഖ്യനിമിത്തം ശിക്ഷ വരുന്നതു (൮) മിസ്രയിലേ
നോ എന്ന പോലേ ഒഴിച്ചു കൂടാത്തതും (൧൪) നിശ്ശേഷ സംഹാരവും ആ
യ്‌ത്തീരും.

<lg n="൧"> ചോരകൾ ആണ്ടപട്ടണത്തിന്നു ഹാ കഷ്ടം! ചതിയും ഹത്യയും മുറ്റും
</lg><lg n="൨"> നിറഞ്ഞവളേ! ഇര പറിക്കുന്നതു വിടുന്നില്ല. (കേൾ) ചമ്മട്ടിയോശയും
</lg><lg n="൩"> ഉരുളൊലികളും ഓടുന്ന കുതിരയും കുതിക്കുന്ന വണ്ടിയും! തള്ളിയെഴുന്ന
</lg> [ 433 ] <lg n="">അശ്വബലവും വാളിൻജ്വാലയും കുന്തത്തിൻമിന്നലും കുതൎന്നവർപെരു
പ്പവും ശവങ്ങൾ പാരിക്കയും പിണങ്ങൾ അറ്റമില്ലായ്കയും അവരുടേ ശ
</lg><lg n="൪"> വങ്ങളിൽ ഇടറുകയും! തൻപുലയാട്ടിനാൽ ജാതികളെയും ക്ഷുദ്രങ്ങ
ളാൽ കുലങ്ങളെയും വില്ക്കുന്ന വേശ്യയുടേ ഏറിയ പുലയാട്ടുകളും ആഭി
</lg><lg n="൫"> ചാരക്കാരത്തിയുടേ ലാവണ്യശ്രേഷ്ഠതയും നിമിത്തം തന്നേ. സൈന്യ
ങ്ങളുടയ യഹോവയുടേ അരുളപ്പാടാവിതു: ഇതാ ഞാൻ നിന്നോട് ഏ
റ്റു നിന്റേ തോങ്ങലുകളെ നിന്മുഖത്തിന്മേൽ വലിച്ചെടുത്തു ജാതികൾക്കു
</lg><lg n="൬"> നിന്റേ ഗുഹ്യവും രാജ്യങ്ങൾക്കു നിൻ ഇളപ്പവും കാണിക്കും; നിന്റേ
മേൽ അമേദ്ധ്യങ്ങൾ എറിയിക്കയും നിന്നെ ധിക്കരിച്ചു കാഴ്ചയാക്കി
</lg><lg n="൭"> ക്കളകയും ചെയ്യും. എന്നാൽ നിന്നെ കാണുന്നവർ ഒക്കയും: ഹാ നീനവ
പാഴായി! അവൾക്കായിട്ട് ആർ തൊഴിക്കും? നിണക്ക് എവിടുന്നു ആ
ശ്വസിപ്പിക്കുന്നവരെ തിരയണ്ടു? എന്നു ചൊല്ലി നിന്നെ വിട്ടു മണ്ടും.

</lg>

<lg n="൮"> നീലനദികളിൽ ഇരുന്നു സമുദ്രത്താൽ കിടങ്ങും പുറമതിലും ഉള്ളതാ
യി വെള്ളം ചുറ്റിക്കൊണ്ടിരിക്കുന്ന നോആമോനെക്കാൾ നീ നല്ലവൾ
</lg><lg n="൯"> എന്നു വരുമോ? അവൾക്ക് ഊറ്റമായതു കൂഷും അറ്റമില്ലാതോളം മി
</lg><lg n="൧൦"> സ്രക്കാരും, തുണെപ്പാൻ പൂത്തും ലൂബ്യരും ഉണ്ടു.എന്നിട്ടും അവൾ
കൂടേ അടിമയായി പ്രവാസത്തിന്നു നടന്നു, അവളുടേ ശിശുക്കളും തെരു
ക്കളിലേ കോടിക്കല്ലുതോറും ഞെരിഞ്ഞും ചതഞ്ഞും പോയി, അവളു
ടേ ഘനശാലികളിന്മേൽ നറുക്കിട്ടു മഹത്തുക്കളെ എല്ലാം ചങ്ങലകളാൽ
</lg><lg n="൧൧"> വരിഞ്ഞു കെട്ടുകയും ചെയ്തു.— (അങ്ങനേ) നീയും മത്തയാകും, മറഞ്ഞു
</lg><lg n="൧൨"> പോകും, നീയും ശത്രുവിൽനിന്നു ശരണം അന്വേഷിക്കും. നിൻകോ
ട്ടകൾ എല്ലാം മുമ്പഴത്ത ക്കയ്കൾ ഉള്ള അത്തികൾ അത്രേ, അവ കുലുക്കി
</lg><lg n="൧൩"> യാൽ തിന്നുന്നവന്റേ വായിൻമേൽ വീഴും. നിന്റേ വംശം കണ്ടാ
ലും, നിൻനടുവിൽ പെണ്ണുങ്ങളത്രേ! നിൻദേശത്തിൻ വാതിലുകൾ ശത്രു
ക്കൾക്ക് അശേഷം തുറന്നുപോകും, നിൻതഴുതുകളെ അഗ്നി തിന്നുന്നു.

</lg>

<lg n="൧൪"> വളച്ചലിന്നു വെള്ളം നിനക്കു, കോരിക്കൊൾക! നിൻകോട്ടകളെ ഉറ
പ്പിക്ക! ചളിയിൽ ചെന്നു മണ്ണു ചവിട്ടുക! ഇട്ടികച്ചൂളയെ പൊളിതീൎത്തു
</lg><lg n="൧൫"> കെട്ടുക! അതിൽ തന്നേ നിന്നെ തീ തിന്നും, വാൾ അറുക്കും നക്കിത്തു
ള്ളൻ എന്നപോലേ നിന്നെ തിന്നും. നക്കികണക്കേ നിന്നെ പെരു
</lg><lg n="൧൬"> ക്കുക! തുള്ളൻകൂട്ടം പോലേ പെരുക്കുക! നിന്റേ കച്ചവടക്കാരെ നീ
വാനമീനുകളെക്കാളും വർദ്ധിപ്പിച്ചു, തുള്ളൻ പുക്കു പറിച്ചു പറക്കയും
</lg><lg n="൧൭"> ചെയ്യുന്നു. നിന്റേ വിരുതന്മാർ തുള്ളന്നും പണിക്കന്മാർ വെട്ടിലിണ്ടെ
</lg> [ 434 ] <lg n="">ക്കും ഒക്കും; ഇവ കുളിർനാളിൽ തിണ്ടുകളോടു മേവിക്കോള്ളും, സൂൎയ്യൻ
ഉദിക്കേ പാറിപ്പോകും, എവിടേ എന്ന് അവറ്റിൻസ്ഥലം പിന്നേ അ
</lg><lg n="൧൧"> റിയുന്നതും ഇല്ല.— അല്ലയോ അശ്ശൂർരാജാവേ നിന്റേ ഇടയന്മാർ
തുയിൽകൊണ്ടു ആഢ്യന്മാർ കിടന്നുറങ്ങി, നിൻജനം ചേൎപ്പവൻ ഇല്ലാത
വണ്ണം മലകളിന്മേൽ ചിതറിപ്പോയി. നിൻമുറിവിന്ന് ശമനം ഒട്ടും
ഇല്ല, നിന്റേ തല്ലു കലശലായി, നിന്റേ കേൾവി കേൾക്കുന്നവൻ എ
ല്ലാം നിന്നെചൊല്ലി കൈകൊട്ടുന്നു; കാരണം നിന്റേ ദുഷ്ടത നിച്ചലും
കവിഞ്ഞു തട്ടാത്തവർ ആരുപോൽ?

</lg>

HABAKKUK.

ഹബക്കൂൿ.

<lg n="൧"> പ്രവാചകനായ ഹബക്കൂൿ ദൎശിച്ച ആജ്ഞ. (യോശീയാവിൻ കാ
ലത്തു.)

</lg>

൧. അദ്ധ്യായം.

സാഹസവൎദ്ധനകൊണ്ടു സങ്കടപ്പെട്ടാറേ (൫) കല്ദയർ നടത്തേണ്ടുന്ന ശി
ക്ഷയെയും അവരുടേ തിളപ്പിനെയും അറിയിച്ച ശേഷം (൧൨) ഇവരുടേ അ
തിക്രമത്തെ ദൈവം സഹിക്കുമോ എന്നു ചോദിച്ചതു.

<lg n="൨"> യഹോവേ ഞാൻ എത്രത്തോളം (തുണെക്കായി) കൂവീട്ടൂം നീ കേളാ
തേ പോകുന്നു? സാഹസം എന്നു നിന്നോടു നിലവിളിച്ചാലും നീ രക്ഷി
</lg><lg n="൩"> ക്കുന്നില്ല. നീ എന്നെ അതിക്രമം കാണുമാറാക്കി വ്യസനക്കണ്ടം താൻ
നോക്കുന്നത് എന്തിന്ന്? നാശങ്ങളും സാഹസവും എന്മുമ്പിൽ ഉൺറ്റു,
</lg><lg n="൪"> വാദവും കലശലും എടുക്കുന്നു. അതുകൊണ്ടു ധൎമ്മം വിറന്നുപോകുന്നു,
</lg> [ 435 ] <lg n="">ന്യായം ഒരു നാളും പുറപ്പെടുന്നതും ഇല്ല; ദുഷ്ടന്മാർ നീതിമാനെ വള
ഞ്ഞുകൊള്ളുന്നുവല്ലോ, അതുകൊണ്ടു വക്രിച്ച ന്യായം പുറപ്പെടുകേ ഉള്ളു.

</lg>

<lg n="൫"> (യഹോവയുടേ ഉത്തരം:) ജാതികളിൽ നോക്കിക്കണ്ടു വിസ്മയിപ്പിൻ,
സ്തംഭിപ്പിൻ! എന്തിനെന്നാൽ നിങ്ങടേ ദിവസങ്ങളിൽ (ഞാൻ) ഒരു
പ്രവൃത്തി പ്രവൃത്തിക്കുന്നു, അതു വിവരിച്ചു തന്നാലും നിങ്ങൾ വിശ്വ
</lg><lg n="൬"> സിക്ക ഇല്ല. ഞാൻ ആകട്ടേ ഇതാ കല്ദയരെ ഉണൎത്തുന്നു, തനിക്കല്ലാ
ത്ത കുടികളെ അടക്കുവാൻ ഭൂമിയുടേ അകലങ്ങളോളം നടക്കുന്ന കൈ
</lg><lg n="൭"> പ്പും വിരവും ഉള്ളൊരു ജാതി. അതു ഘോരവും ഭയങ്കരവും തന്നേ,
</lg><lg n="൮"> അതിന്റേ ന്യായവും മേന്മയും തങ്കൽനിന്നത്രേ ഉളവാകുന്നതു. അതിൻ
കുതിരകൾ വള്ളിപ്പുലികളിൽ ലഘുതയും വൈകുന്നേരത്തു ചെന്നായ്ക്ക
ളിൽ കടുപ്പവും ഏറിയവ; കുതിരക്കാർ ചാടി പുളെക്കുന്നു, ദൂരത്തുനിന്ന്
അതിൻകുതിരക്കാർ തിന്മാൻ വിരയുന്ന കഴുകു പോലേ പറന്നു വരുന്നു.
</lg><lg n="൯"> എപ്പേരും സാഹസത്തിന്നായി വരും, മുഖങ്ങളുടേ മുതിൎച്ച മുന്നോട്ട് എ
</lg><lg n="൧൦"> ന്നത്രേ, മണൽകണക്കേ ബദ്ധന്മാരെ ചേൎക്കും. അവർ രാജാക്കന്മാ
രെ ശകാരിച്ചു തമ്പ്രാക്കളെ ഹാസ്യമാക്കും, എല്ലാ കോട്ടയിലും ചിരിച്ചു
</lg><lg n="൧൧"> മണ്ണു കുന്നിച്ചു അതിനെ പിടിക്കും. അതാ കാറ്റായി ഉടാടി കടക്കുന്നു,
കുറ്റവാളിയായും പോകുന്നു. തനിക്കുള്ള ഈ ഊക്കു തന്റേ ദേവനത്രേ.

</lg>

<lg n="൧൨"> അല്ലയോ നീ പണ്ടേ എൻദൈവവും എൻവിശുദ്ധനും ആകിയ യ
ഹോവ അല്ലോ? ഞങ്ങൾ മരിക്ക ഇല്ല. യഹോവേ ന്യായവിധി നട
ത്തുവാൻ നീ ഇവനെ ആക്കിയതു, പാറയായുള്ളോവേ ശിക്ഷിപ്പാനാ
</lg><lg n="൧൩"> യി ഇവനെ സ്ഥാപിച്ചതു. തിന്മ കണ്ടുകൂടാതവണ്ണം കണ്ണിൻശുദ്ധിയു
ള്ളൊരു നീ, വ്യസനക്കിണ്ടം നോക്കുവാൻ കഴിയാത്തൊരു നീ (൩) വി
ശ്വാസവഞ്ചകരെ (വെറുതേ) നോക്കി ദുഷ്ടൻ തന്നിൽ നീതി ഏറയുള്ള
</lg><lg n="൧൪"> വനെ വിഴുങ്ങുകയിൽ മിണ്ടാതിരിക്കുന്നത് എന്തിന്നു? മനുഷ്യരെ കട
ലിലേ മത്സ്യങ്ങൾക്കും വാഴുന്നവൻ ഇല്ലാത്ത ഇഴജാതിക്കും സമമാക്കുന്നു
</lg><lg n="൧൫"> വോ? അവരെ ഒക്കയും അവൻ ചൂണ്ടൽകൊണ്ടു കരേറ്റി തന്റേ വ
ലയിൽ ഇഴെച്ചു കണ്ണിയിൽ ചേൎത്തുകൊള്ളുന്നു, അതുകൊണ്ട് അവൻ
</lg><lg n="൧൬"> സന്തോഷിച്ച് ഉല്ലസിക്കുന്നു. ആകയാൽ തൻവലെക്കു ബലി കഴിച്ചു
തൻകണ്ണിക്കു ധൂപം കാട്ടുന്നു, ഇവകൊണ്ടു സാക്ഷാൽ അവന്റേ ഓഹരി
നെയ്യുള്ളതും തീൻ പുഷ്ടിയുള്ളതും അല്ലോ! ഇങ്ങനേ ആകകൊണ്ട് അ
വൻ തൻവലയെ കുടഞ്ഞു നിത്യം ജാതികളെ ആദരിയാതേ കൊന്നു
പോരാമോ?
</lg> [ 436 ] ൨. അദ്ധ്യായം.

അരുളപ്പാടിൻനിവൃത്തി താമസിച്ചാലും എത്തും നിശ്ചയം (൪) വിശ്വാസ
ത്താലേ ജീവൻ വരൂ (൬) കല്ദയന്ന് ദ്രോഹാധിക്യം നിമിത്തം മൂലനാശം നി
ൎണ്ണയം.

<lg n="൧"> എന്റേ കാവലിൽ ഞാൻ നിന്നു ഗോപുരത്തിന്മേൽ സ്ഥിതികൊണ്ടു,
എന്റേ ഉള്ളിൽ അവൻ എന്ത് ഉരിയാടും എന്നും എന്റേ ആവലാധി
</lg><lg n="൨"> ക്ക് എന്തൊരു ഉത്തരം കിട്ടും എന്നും എത്തി നോക്കട്ടേ! എന്നാറേ യ
ഹോവ എന്നോട് ഉത്തരം പറഞ്ഞിതു: ദൎശനത്തെ എഴുതുക! ഓടി വാ
</lg><lg n="൩"> യിക്കുംവണ്ണം പലകകളിൽന്മേൽ തെളിയ വരെക്ക! കാരണം: ദൎശനം
ഇനി(ദൂരമുള്ള) അവധിക്ക് ആകുന്നു, ആ ലാക്കിലേക്കു കിഴെച്ച് ഓടുന്നു,
ചതിക്കയും ഇല്ല; താമസിക്കുന്നെങ്കിൽ അതിനെ പാൎത്തിരിക്ക, അതു
വരുന്നുണ്ടു നിശ്ചയം, പിൻപെടുക ഇല്ല.

</lg> <lg n="൪"> ഇതാ (കല്ദയൻ) അവന്റേ ദേഹി വീങ്ങിപ്പോയതു, അവനിൽ നേ
</lg><lg n="൫"> രുള്ളതല്ല; നീതിമാനോ തന്റേ വിശ്വാസത്താൽ ജീവിക്കും. വിശേ
ഷിച്ചും വീഞ്ഞു തോല്പിക്കുന്നു; ചിൎത്തു കൊള്ളുന്ന പുരുഷൻ നിലനില്ക്ക
യില്ല. (അങ്ങനേ) പാതാളം പോലേ വായി ചാല പിളൎന്നുള്ള കൊതി
യൻ, മരണംകണക്കേ തൃപ്തിവരാതേ സൎവ്വജാതികളെയും തങ്കലേക്കു
ചേൎത്തു സകലവംശങ്ങളെയും തങ്കലേക്കു ശേഖരിച്ചു കൊള്ളുന്നവൻ.

</lg>

<lg n="൬"> ഇവനെച്ചൊല്ലി അവർ എല്ലാവരും സദൃശവും കവിതയും കടങ്കഥക
ളും എടുക്കുക ഇല്ലയോ? എന്നാൽ പറവിതു: തനിക്കല്ലാത്തതിനെ വൎദ്ധി
പ്പിച്ചു പണയപ്പാടു തന്റേ മേൽ കനമാക്കി പോരുന്നവന്നു ഹാ കഷ്ടം!
</lg><lg n="൭"> എത്രോടം പോൽ? നിന്നെ കടിപ്പവർ പെട്ടന്ന് എഴുനീല്ക്കയും നിന്നെ
</lg><lg n="൮"> ഉലെപ്പവർ ഉണൎകയും നീ അവൎക്കു കൊള്ള ആകയും ഇല്ലയോ? അനേക
വംശങ്ങളെ നീ കവൎന്നുവല്ലോ? വംശങ്ങളുടേ ശേഷിപ്പ് എല്ലാം നി
ന്നെയും കവൎന്നുകളയും, മനുഷ്യരക്തങ്ങൾ പകൎന്നു ഭൂമിയിലും നഗരങ്ങ
ളിലും അതതിൽ വസിക്കുന്ന ഏവരിലും സാഹസം ചെയ്ത് നിമിത്തം
</lg><lg n="൯"> തന്നേ.— തൻകൂടിനെ ഉയരത്തിൽ വെച്ചു തിന്മയുടേ കൈയിൽനി
ന്നു തന്നെ ഉദ്ധരിക്കേണ്ടതിന്നു തൻഗൃഹത്തിന്നു ദുൎലാഭം നേടുന്നവന്നു
</lg><lg n="൧൦"> ഹാ കഷ്ടം! അനേകവംശങ്ങളുടേ സംഹാരം നീ ആലോചിച്ചതു നിൻ
ഗൃഹത്തിന്നു തന്നേ നാണവും നീ നിന്നിൽ തന്നേ പാപിയും ആയിച്ച
</lg> [ 437 ] <lg n="൧൧"> മഞ്ഞു. കാരണം: ചുവരിൽനിന്നു കല്ലും നിലവിളിക്കും. അറ്റത്തുകെ
</lg><lg n="൧൨"> ട്ടിൽനിന്നു വിട്ടം അതിന്ന് ഉത്തരം പറയും.— ചോരകളെക്കൊണ്ടു പട്ട
ണം പണിതു അക്രമത്താൽ നഗരം നിൎമ്മിക്കുന്നവന്നു ഹാ കഷ്ടം!
</lg><lg n="൧൩"> കാൺങ്കെ വംശങ്ങൾ തീക്കായിട്ട് അദ്ധ്വാനിച്ചു കുലങ്ങൾ പഴുതിന്നായി
ക്ഷീണിച്ചു കൊള്ളുന്നതു സൈന്യങ്ങളുടേയ യഹോവയിൽനിന്ന് ആകു
</lg><lg n="൧൪"> ന്നുവല്ലോ? കടലിൽ വെള്ളം മൂടുമ്പോലേ ഭൂമിയിൽ യഹോവാതേജസ്സ്
</lg><lg n="൧൫"> അറികനിറഞ്ഞിരിക്കും സത്യം (യശ ൧൧, ൯).— കൂട്ടുകാരെ മത്തരാക്കി
അവരുടേ ഗുഹ്യം നോക്കുവാൻ മാത്രം കുടിപ്പിച്ചും (മദ്യത്തിൽ) നിന്റേ
</lg><lg n="൧൬"> ഊഷ്മാവെ കലക്കിയും കൊടുക്കുന്നവന്നു ഹാ കഷ്ടം! കനത്താൽ അല്ല
ഇളപ്പത്താൽ നീ തൃപ്തനായി! ഇനി നീയും കുടിച്ചു മുന്തോൽ കാട്ടുക!
യഹോവയുടേ വലങ്കയ്യിലേ പാനപാത്രം നിന്നോളവും തിരിയും നിൻ
</lg><lg n="൧൭"> തേജസ്സിന്മേൽ നിന്ദ്യ ച്ഛൎദ്ദിയും വരും. എന്തിനെന്നാൽ ലിബനോനിൽ
ചെയ്ത സാഹസവും മൃഗങ്ങളെ ഭ്രമിപ്പിച്ച നാശവും നിന്നെ മൂടും,
മനുഷ്യരക്തങ്ങൾ പകൎന്നു ഭൂമിയിലും നഗരങ്ങളിലും അതതിൽ വസി
</lg><lg n="൧൮"> ക്കുന്ന ഏവരിലും സാഹസം ചെയ്ത നിമിത്തം തന്നേ (൮).— വിഗ്രഹ
ത്തെ ഉരുവാക്കുന്നവൻ അതിനെ കൊത്തുവാൻ വിഗ്രഹത്താൽ എന്തു
ഫലം? ബിംബം തീൎപ്പവൻ ഊമരാകുന്ന അസത്തുകളെ ഉന്റാക്കുന്നതിൽ
ആശ്രയിപ്പാൻ വാൎത്തുതീൎത്തതിനാലും ആ വ്യാജഗുരുവിനാലും എന്തേ
</lg><lg n="൧൯"> ഫലം? മരത്തോട്: ഉണൎന്നെഴുക! എന്നും മൗനക്കല്ലോട്: ജാഗരിക്ക!
എന്നും പറയുന്നവന്നു ഹാ കഷ്ടം! ഇതു തന്നേ ഉപദേശിക്കുമോ? കാൺ
ഇതു പൊന്നും വെള്ളിയും പൊതിഞ്ഞതല്ലാതേ ഉള്ളിൽ ആത്മാവ് ഒട്ടും
</lg><lg n="൨൦"> ഇല്ല. യഹോവയോ തൻവിശുദ്ധമന്ദിരത്തിൽ ഉണ്ടു, അവന്തിരുമു
മ്പിൽ ഭൂമി നെല്ലാം മിണ്ടായ്ക!

</lg>

൩. അദ്ധ്യായം.

യഹോവ സ്വക്രിയയെ നടത്തി കോപത്തിലും കനിവു കാട്ടേണം
(൩) അവൻ ന്യായവിധിക്കുവന്നാൽ (൧൩)വിശ്വാസൈയിൽ ഭയവും ആനന്ദവും
നിറയും.

<lg n="൧"> പ്രവാചകനായ ഹബക്കൂക്കിൻ പ്രാൎത്ഥന. ഭ്രമരാഗത്തിൽ (സങ്കീ. ൭, ൧).
</lg><lg n="൨"> യഹോവേ നിന്റേ കേൾവിയെ ഞാൻ കേട്ടു ഭയപ്പെടുന്നു. യഹോ
വേ നിൻപ്രവൃത്തിയെ (൧, ൫) ആണ്ടുകളുടേ നടുവിൽ ജീവിപ്പിക്ക,
</lg> [ 438 ] <lg n="">ആണ്ടുകളുടേ നടുവിൽ (൨, ൩) അറിയിക്ക! ചൊടിയിൽ കനിവും
ഓൎക്കേണമേ!

</lg>

<lg n="൩"> ദൈവം തേമാനിൽനിന്നും വുശുദ്ധൻ പാറാൻമലയിൽനിന്നും (൫ മോ.
൩൩, ൫) വരുന്നു. (സേല.) വാനത്തെ അവന്റേ ഓലക്കം മൂടുന്നു ഭൂ
</lg><lg n="൪">മി അവന്റേ യശസ്സിനാൽ നിറഞ്ഞതു. വെയിൽപോലേ ചുടരൊളി
ഉണ്ടാകുന്നു, അവന്റേ ഭാഗത്തുനിന്നു കതിരുകൾ (കാണും), അതിലോ
</lg><lg n="൫"> അവന്റേ ഈക്കു മറഞ്ഞു വസിക്കുന്നു, അവൻമുമ്പിൽ മഹാരോഗം നട
൬ക്കുന്നു, വഴിയേ എരിപൊരി സഞ്ചരിക്കുന്നു. അവൻ നിന്നുടൻ ഭൂമി
യെ ഉലെക്കുന്നു, കണ്ടുടൻ ജാതികളെ കുലുക്കുന്നു; ശാശ്വതപൎവ്വതങ്ങൾ
വിള്ളുന്നു, നിത്യകുന്നുകൾ കുനിയുന്നു, അവൻ പുരാതന സഞ്ചാരങ്ങൾ
</lg><lg n="൭"> നടക്കുന്നു (സങ്കീ. ൬൮, ൨ ൫). കൂഷ്യന്റേ കൂടാരങ്ങളെ ഞാൻ അനത്ഥ
ത്തിൽ മുഴുകി കണ്ടു, മിദ്യാൻദേശത്തേതിരശീലകൾ നടുങ്ങുന്നു.—
</lg><lg n="൮"> നിൻകുതിരകളോടേ രക്ഷാരഥങ്ങളിന്മേൽ നീ ഏറി വരുന്നതു പുഴകളി
ലോ യഹോവേ പുഴകളിൽ തന്നേ നിൻകോപം എരിഞ്ഞിട്ടോ? കടലിൽ
</lg><lg n="൯"> നിൻക്രോധമോ? നിൻവില്ലു മുറ്റും നഗ്നമായി വരുന്നു, (തിരു) ച്ചൊ
ല്ലാൽ ആണയിട്ടു കിടക്കുന്നതു ശിക്ഷവടികൾ തന്നേ (൫ മോ. ൩൨,
</lg><lg n="൧൦"> ൪൦—൪൨) സേല. നീ ഭൂമിയെ നദികളാക്കി പിളൎക്കുന്നു.— നിന്നെ
കണ്ടു മലകൾ പിടെക്കുന്നു, വെള്ളം പൊഴിയുന്ന വന്മാരി ഊടാടുന്നു,
ആഴി തൻനാദത്തെ കേൾപ്പിച്ചു തൻകൈകളെ ഉയരേ നീട്ടുന്നു.
</lg><lg n="൧൧"> നിൻഅമ്പുകൾ പാറിവിളങ്ങി നിൻകുന്തത്തിൻപിണർ മിന്നുകയാൽ
</lg><lg n="൧൨"> ചന്ദ്രാദിത്യരും ഭവനം പുക്കു നില്ക്കുന്നു.— ചീറ്റത്തിൽ നീ ഭൂമിയുടേ
</lg><lg n="൧൩"> എഴുന്നെള്ളി കോപത്തിൽ ജാതികളെ മെതിക്കുന്നു. നിൻജനത്തിൻ
രക്ഷെക്കായി നിൻഅഭിഷിക്തന്റേ രക്ഷെക്കായി നീ പുറപ്പെട്ടു ദുഷ്ട
ന്റേ മനയിൽനിന്നു തലയെ തകൎക്കയും കഴുത്തോളം അടിസ്ഥാനത്തെ
</lg><lg n="൧൪"> നഗ്നമാക്കുകയും ചെയ്യുന്നു (സേല). എന്നെ പൊടിപെടുപ്പാൻ തള്ളി
വരുന്നവരും ഒളിമറയത്തു എളിയവനെ തിന്മാൻ എന്നപോലേ ഒല്ലസി
ക്കുന്നവരും ആയ അവന്റേ പടച്ചാൎത്തുകളുടേ തലകളേ നീ അവന്റേ
</lg><lg n="൧൫"> സ്വന്തകണകളെക്കൊണ്ടു തുളെക്കുന്നു. പെരുവെള്ളങ്ങളുടേ കൂമ്പൽ
ആകുന്ന സമുദ്രത്തുടേ നിൻകുതിരകളാൽ നീ നടകോള്ളുന്നു (സങ്കീ. ൭൭, ൨൦).

</lg>

<lg n="൧൬"> ഞാൻ കേട്ടുടൻ വയറു വിറെച്ചു, അധരങ്ങൾ ആ ശബ്ദത്തിന്നു കിലു
കില മുഴങ്ങി; അവൻ വംശത്തെക്കൊള്ളേ കരേറി തള്ളിവരുന്ന് അനൎത്ഥ
</lg> [ 439 ] <lg n="">ദിവസത്തെ ഞാൻ സ്വസ്ഥായി പാൎക്കേണ്ടതാകകൊണ്ടു എന്റേ എല്ലുക
</lg><lg n="൧൭"> ളിൽ പഴുപ്പു കടന്നു അടി വിറെക്കുന്നതും ഉണ്ടു. അന്നാകട്ടേ അത്തി
തളിൎക്കയും വള്ളികളാൽ അനുഭവം വരികയും ഇല്ല, ഒലിവിൻഫലം
ചതിക്കും, കണ്ടങ്ങൾ ആഹാരം ഉണ്ടാക്കയും ഇല്ല, തൊഴുത്തോട് ആടു
</lg><lg n="൧൮"> വേറായി ആലകളിൽ പശുവും ഇല്ല (എന്നു വരും).— ഞാനോ യഹോ
</lg><lg n="൧൯"> വയിൽ ഉല്ലസിച്ചു എൻരക്ഷയുടേ ദൈവത്തിൽ ആനന്ദിക്കും. യഹോ
വാകൎത്താവ് എൻപ്രാപ്തി തന്നേ, അവൻ എൻ കാലുകളെ പേടമാനു
കൾക്കു നേരാക്കി (സങ്കീ. ൧൮, ൩൪) എന്റേ ശിഖരങ്ങളിൽ എന്നെ നട
കൊള്ളുമാറാക്കുന്നു (൫ മോ. ൩൩, ൨൯)— സംഗീതപ്രമാണിക്കു, എ
ന്റേ കമ്പിനാദത്തോടേ.(സങ്കീ. ൪, ൧).

</lg> ZEPHANIAH.

ചഫന്യാ.

<lg n="൧"> ഹിജക്കീയാപുത്രനായ അമൎയ്യാപുത്രനായ ഗദല്യാപുത്രനായ കുഷി
യുടേ പുത്രനായ ചഫന്യാവിന്നു യഹൂദാരാജാവും ആമോൻപുത്രനുമാകി
യ യോശീയാവിൻ നാളുകളിൽ ഉണ്ടായ യഹോവാവചനം.

</lg>

൧. അദ്ധ്യായം.

സൎവ്വഭൂമിയിലും (൪) യഹൂദയിലും (൮) ഏതു പാപികൾക്കും ശിക്ഷ വരു
ത്തുവാൻ (൧൪) യഹോവയുടേ ഭയങ്കരദിവസം ഉണ്ടാകും.

<lg n="൨"> മന്നിടത്തിന്മേൽനിന്നു ഞാൻ സകലത്തെയും വാരിക്കളയും എന്നു യ
</lg><lg n="൩"> ഹോവയുടേ അരുളപ്പാടു. മനുഷ്യമൃഗങ്ങളെയും വാരും, വാനത്തേ
പക്ഷിയെയും സമുദ്രമത്സ്യങ്ങളെയും ദുഷ്ടന്മാരോടു കൂട ഇടൎച്ചകളെയും
വാരി മന്നിടത്തിന്മേൽനിന്നു മനുഷ്യനെ അറുതി ചെയ്യും എന്നു യഹോ
വയുടേ അരുളപ്പാടു.
</lg> [ 440 ] <lg n="൪"> വിശേഷാൽ യഹൂദയിന്മേലും യരുശലേമിൽ സകലനിവാസികളി
ന്മേലും എൻകൈ നീട്ടി ഇവടത്തുനിന്നു ബാളിൻശിഷ്ടത്തെയും പു
൫രോഹിതരോടു കോമരനാമത്തെയും, പുരമുകളിൽവെച്ചു വാനസൈ
ന്യത്തെ തൊഴുന്നവരെയും യഹോവ ആണയും തങ്ങളരചൻ ആണയും
</lg><lg n="൬"> ഇട്ടു തൊഴുന്നവരെയും, യഹോവയെ വിട്ടു പിൻവാങ്ങുന്നവരെയും
യഹോവയെ തിരിയാതേയും ചോദിക്കാതേയും ഇരിക്കുന്നവരെയും
</lg><lg n="൭"> ഞാൻ അറുതി ചെയ്യും. യഹോവാകൎത്താവിൻതിരുമുമ്പിൽ മിണ്ടായ്ക!
(ഹബ. ൨, ൨൦) യഹോവാദിവസം അടുത്തതല്ലോ, യഹോവ ആകട്ടേ
ബലിയെ ഒരുക്കി (അതിന്നു) ക്ഷണിച്ചവരെ വിശുദ്ധീകരിച്ചു.—
</lg><lg n="൮"> യഹോവാബലിനാളിൽ സംഭവിപ്പതു: ഞാൻ പ്രഭുക്കളെയും രാജപുത്ര
</lg><lg n="൯"> രെയും പരദേശവസ്ത്രം ഉടുത്തവരെയും സന്ദൎശിക്കും. (കുടികളുടേ) ഉ
മ്മരപ്പടിമേൽ ചാടി സാഹസവും ചതിയും പ്രയോഗിച്ചു സ്വാമിയുടേ
</lg><lg n="൧൦"> വീടു നിറെക്കുന്നവരെ ഒക്കയും അന്നു സന്ദൎശിക്കും. അന്നു മീൻവാതു
ക്കൽനിന്നു മുറവിളിനാദവും പുതുപ്പട്ടണത്തുനിന്നു തൊഴിച്ചലും കുന്നു
കളിൽനിന്നു വലിയ തകൎച്ചയും കിളരും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൧"> ഉരൽ (എന്ന പള്ളത്തിൽ) പാൎക്കുന്നവരേ തൊഴിപ്പിൻ! കനാന്യ (വ്യാ
പാരി)ജനം എല്ലാം മാഞ്ഞുപോയി, വെള്ളി പേറുന്നവർ ഒക്ക അറുതി
൧൨പ്പെടുന്നു നിശ്ചയം. അന്നേരം സംഭവിപ്പതു: ഞാൻ യരുശലേമെ വി
ളക്കുകൾകൊണ്ടു ശോധന നോക്കി തങ്ങളുടേ മട്ടിന്മേൽ ഉറഞ്ഞിരിക്കു
ന്നവരായി: യഹോവ നന്മയും ചെയ്യാ തിന്മയും ചെയ്യാ എന്നു കരളിൽ
</lg><lg n="൧൩"> ചൊല്ലുന്ന പുരുഷന്മാരെ സന്ദൎശിക്കും. അവരുടേ സമ്പത്തു കൊള്ളയും
വീടുകൾ ശൂന്യവും ആകും, അവർ ഭവനങ്ങൾ പണിയും വസിക്കയും
ഇല്ല, പറമ്പുകളെ നടും അവറ്റിൻവീഞ്ഞു കുടിക്കയും ഇല്ല.

</lg>

<lg n="൧൪"> യഹോവയുടേ മഹാദിവസം അടുത്തതു, അണഞ്ഞും ഏര വിരഞ്ഞും
വരുന്നു. യഹോവാദിവസം കേൾ! അതിൽ വീരൻ കൈപ്പോടേ
</lg><lg n="൧൫"> അലറും. ആ ദിവസം ചീറ്റത്തിൻനാൾ! ഇടുക്കഞെരുക്കങ്ങളുടേ
നാൾ, ഇടിപൊടിപെടും നാൾ, ഇരിട്ടും അന്ധകാരവും ഉള്ള നാൾ,
</lg><lg n="൧൬"> മേഘവും കാർമുകിലും ഉള്ള നാൾ. (യോവെ. ൨, ൨). ഉറപ്പിച്ച പട്ട
ണങ്ങൾക്കും ഉയൎന്ന കൊത്തളങ്ങൾക്കും ആരവാരകാഹളങ്ങളുടേ നാൾ!
</lg><lg n="൧൭"> യഹോവയോടു പിഴെച്ചവരാകയാൽ ഞാൻ മനുഷ്യൎക്ക‌് ഇറുക്കാ വരു
ത്തും, അവർ കുരുടരെപ്പോലേ നടക്കും. പൊടികൺക്കേ അവരുടേ
</lg><lg n="൧൮"> ചോരയും തീട്ടംപോലേ മാംസവും ചൊരിയപ്പെടും. യഹോവയുടേ
</lg> [ 441 ] <lg n="">ചീറ്റനാളിൽ അവരുടേ വെള്ളിക്ക് എങ്കിലും പൊന്നിന്ന് എങ്കിലും അ
വരെ ഉദ്ധരിപ്പാൻ ആമല്ല, അവന്റേ എരിവിൻതീയിൽ ഭൂമി മുഴുവൻ
തിന്നപ്പെടും, അവൻ ആകട്ടേ ഭൂവാസികൾക്ക് എല്ലാം മുടിവും അപമൃ
ത്യുവും വരുത്തും.

</lg>

൨. അദ്ധ്യായം. (—൩, ൮.)

അനുതപിപ്പാൻ സാധുക്കളെ പ്രബോധിപ്പിക്കുന്നതു (൪) ഫലിഷ്ടർ മുത
ലായ അയൽവൈരികൾക്കും (൧൧) കൂഷ് അശ്ശൂർ തുടങ്ങിയുള്ള സാമ്രാജ്യങ്ങൾ
ക്കും (൩, ൧) നിത്യം മറുക്കുന്ന യരുശലേമിന്നും ശിക്ഷ അടുത്തതാകകൊണ്ടു.

<lg n="൧"> ഹേ (നാണിച്ചു) വിളൎക്കാത്ത ജാതിയായുള്ളോവേ നിങ്ങളെ തന്നേ
ആഞ്ഞും ആരാഞ്ഞും കൊൾവിൻ! തീൎപ്പു (ശിക്ഷയെ) ഉളവാക്കുംമുമ്പേ
</lg><lg n="൨"> തന്നേ വേണ്ടു! ആ ദിവസം പതിർപോലേ പാറി വരും! യഹോ
വാകോപത്തിൽ ഊഷ്മാവ് നിങ്ങളുടേ മേൽ വരാത്തപ്പോഴും യഹോ
വാകോപദിവസം നിങ്ങളുടേ മേൽ വരാത്ത കാലത്തിൽ തന്നേ
</lg><lg n="൩"> (വേണ്ടു). യഹോവയെ അന്വേഷിപ്പിൻ! അവന്റേ ന്യായത്തെ പ്ര
വൃത്തിച്ചുള്ള ദേശത്തിൽ സകലസാധുക്കളായുള്ളോരേ! നീതിയെ അന്വേ
ഷിപ്പിൻ, വിനയത്തെ അന്വേഷിപ്പിൻ! പക്ഷേ യഹോവാകോപദി
വസത്തിൽ നിങ്ങൾക്കു മറഞ്ഞു നില്ക്കാം.

</lg>

<lg n="൪"> എങ്ങനേഎന്നാൽ ലജ്ജ ത്യജിക്കപ്പെടും, അഷ്കളോൻ പാഴാകും,
അഷ്ടോദിനെ ഉച്ചയിൽ തന്നേ ആട്ടിക്കളയും, എക്രോൻ വേരറ്റു
</lg><lg n="൫"> പോകും. കടലരുവിൽ പാൎക്കുന്ന ക്രേതജാതിക്കു ഹാ കഷ്ടം! ഫലിഷ്ട
ദേശമാകിയ കനാനേ നിങ്ങളുടേ മേൽ യഹോവാവചനം ആവിതു: കു
</lg><lg n="൬"> ടിയില്ലാതവണ്ണം ഞാൻ നിന്നെ കെടുക്കും. കടലരുവോ മേക്കുന്നവർ
ഗുഹകളെ തോണ്ടുന്ന പാൎപ്പും ആട്ടുതൊഴുത്തുകളും ആകും. ആ അരുവു
യഹൂദാഗൃഹത്തിൽ ശേഷിച്ചവൎക്ക് അതിൽ മേപ്പാൻ തന്നേ ആകും,
</lg><lg n="൭"> അഷ്കളോന്റേ ഭവനങ്ങളിൽ അവർ അന്തി പാൎത്തുകിടക്കും. കാരണം:
അവരുടേ ദൈവമായ യഹോവ അവരെ സന്ദൎശിച്ച് അവരുടേ അടി
</lg><lg n="൮"> മയെ മാറ്റിക്കൊടുക്കും.— എൻജനത്തെ നിന്ദിച്ച് അവരുടേ അതിരെ
ക്കൊള്ളേ വമ്പിച്ചുപോയ മോവാബിൻനിന്ദയും അമ്മോന്യരുടേ ദൂഷ
</lg><lg n="൯"> ണങ്ങളും ഞാൻ കേട്ടു. ആകയാൽ ഇസ്രയേൽദൈവമായ സൈന്യങ്ങ
ളുടയ യഹോവയുടേ അരുളപ്പാടാവിതു: എൻജീവനാണ മോവാബ്
</lg> [ 442 ] <lg n="൧൨">സദോമിന്നും അമ്മോന്യർ ഘമോറെക്കും സമമായി തുവപ്പാടും ഉപ്പുപട
ന്നയും എന്നേക്കും പാഴ്നിലവും ആകും, എൻജനത്തിൻ ശേഷിപ്പ് അവ
രെ കൊള്ളയിടും , എൻജാതിയിൽ മിഞ്ചിയവർ അവരെ അടക്കും.
</lg><lg n="൧൦"> സൈന്യങ്ങളുടയ യഹോവയുടേ ജനത്തെ അവർ നിന്ദിച്ചു വമ്പിച്ചു
</lg><lg n="൧൧"> പോയ ഡംഭത്തിന്ന് ഇതത്രേ പകരം. യഹോവ അവരുടേ മേൽ ഭയ
ങ്കരനായി വിളങ്ങുന്നു; അവനാകട്ടേ ഭുമിയിലേ സകലദേവന്മാരെയും
ക്ഷയിപ്പിക്കുന്നു, ജാതികളുടേ ദ്വീപുകൾ എല്ലാം അവരവർ താന്താന്റേ
ഇടത്തുനിന്ന് അവനെ നമസ്കരിപ്പാറു തന്നേ.

</lg>

<lg n="൧൨"> കൂഷ്യരായുള്ളോരേ നിങ്ങളും എന്റേ വാളാൽ കുതിൎന്നവരത്രേ.
</lg><lg n="൧൩"> അവൻ വടക്കോട്ടും തൃക്കൈനീട്ടി അശ്ശൂരെ കെടുത്തു നീനവയെ ശൂന്യ
</lg><lg n="൧൪"> വും മരുവോളം ശുഷ്കവും ആക്കുക! പട്ടണനടുവിൽ എല്ലാ ജാതി നാ
ല്ക്കാലികളും കൂട്ടങ്ങളായി കിടക്കും, ഞാരയും മുള്ളനും (യശ. ൩൪, ൧൧)
അതിലേ തൂൺപോതികകളിന്മേൽ രാപാൎക്കും; അതിൻദേവദാരുപ്പ
ണിയെ അവൻ തുറന്നുകളകയാൽ പക്ഷി പാടുന്ന ഒച്ച ചാലകത്തൂടേ
</lg><lg n="൧൫"> കേൾക്കാം, ഉമ്മരങ്ങളിൽ ഇടിവത്രേ. ഞാനേ ഉള്ളു; മറ്റൊരുത്തിയും
ഇല്ല എന്ന് ഉള്ളംകൊണ്ടു പറഞ്ഞു നിൎഭയത്തോടേ വസിച്ച് ഉല്ലസിക്കുന്ന്
പട്ടണം ഇതു തന്നേ (യശ. ൪൭, ൮). അതു ശൂന്യവും മൃഗങ്ങൾക്കു കിട
ക്കയും ആയത് എങ്ങനേ! അതിൽ കടക്കുന്നവൻ എല്ലാം ഒന്നു ചീറ്റി
കൈ ആട്ടും.

</lg>

<lg n="൩, ൧"> ഹാ മറുത്തും തീണ്ടിപ്പോയും അതിക്രമിച്ചും പോരുന്ന പട്ടണമേ!
</lg><lg n="൨"> ശബ്ദത്തെ അവൾ കേട്ടില്ല, ശാസനയെ കൈക്കൊണ്ടില്ല, യഹോവയിൽ
</lg><lg n="൩"> തേറീട്ടില്ല, തൻദൈവത്തോട് അടുത്തുവന്നതും ഇല്ല. അതിന്നുള്ളി
ലേ പ്രഭുക്കന്മാർ അലറുന്ന സിംഹങ്ങൾ, അതിൻന്യായാധിപന്മാർ പു
ലരോളം എല്ലും വെച്ചേക്കാത്ത അന്തിച്ചെന്നായ്ക്കൾ തന്നേ. അതിൻ
പ്രവാചകന്മാർ പൊങ്ങച്ചക്കാരായ വിശ്വാസവഞ്ചകർ, അതിൻപുരോ
ഹിതന്മാർ വിശുദ്ധത്തെ ബാഹ്യമാക്കി ധൎമ്മോപദേശത്തെ ഹേമിച്ചു.—
</lg><lg n="൫"> യഹോവയോ അതിനകത്തു നീതിമാൻ, അക്രമം ചെയ്കയില്ല, ഇടമുറി
യാതേ പുലരുന്തോറും തൻന്യായത്തെ വെളിച്ചത്താക്കുന്നു, എങ്കിലും
</lg><lg n="൬"> അക്രമക്കാരൻ നാണം അറിയുന്നില്ല. ഞാൻ ജാതികളെ അറുതി ചെയ്തു,
അവറ്റിൻകൊത്തളങ്ങൾ ശൂന്യമായി, നിരത്തുകൾ ആരും കടക്കാത
വണ്ണം ഞാൻ പാഴാക്കി, അവറ്റിൻപട്ടണങ്ങൾ നിവാസി കൂടാതേ
</lg><lg n="൭"> ആൾ ഒഴികേ അഴിഞ്ഞുപോയി. എന്നെ മാത്രം നീ ഭയപ്പെട്ടു ശാസ
</lg> [ 443 ] <lg n="">നയെ കൈക്കൊണ്ടാലും! എന്നാൽ അവളുടേ മേൽ ഞാൻ വിധിച്ചവണ്ണം
എല്ലാം പാൎപ്പിനറുതിവരിക ഇല്ല എന്നു ഞാൻ പറഞ്ഞു. എന്നിട്ടും പു
ലരേ മുതിൎന്നു തങ്ങളുടേ കൎമ്മങ്ങളെ ഒക്കയും അതിവഷളാക്കി നടന്നു.
</lg><lg n="൮"> അതുകൊണ്ടു യഹോവയുടേ അരുളപ്പാടാവിതു: ഞാൻ സാക്ഷിക്കായി എ
ഴുനീല്ക്കുംനാൾവരേ എന്നെ പാൎത്തിരിപ്പിൻ! കാരണം: ജാതികളെ ചേ
ൎത്തും രാജ്യങ്ങളെ ശേഖരിച്ചുംകൊണ്ട് അവറ്റിൽ എൻചീറ്റവും കോപ
ത്തിൻ ഊഷ്മാവും എല്ലാം പകരുക എന്റേ ന്യായമാകുന്നു. എന്റേ എരി
വിൻ തീയിൽ ഭൂമി മുഴുവൻ തിന്നപ്പെടും സത്യം (൧, ൧൮).

</lg>

൩. അദ്ധ്യായം.

(൯) ജാതികളും യഹോവയെ അറിഞ്ഞു സേവിക്കും (൧൧) ഇസ്രയേലിൻ
ശേഷിപ്പു കൎത്താവിൽ ആശ്രയിച്ചു അവന്റേ വാഴ്ച അനുഭവിച്ച് ആനന്ദിക്കും.

<lg n="൯"> അപ്പോഴാകട്ടേ ഞാൻ വംശങ്ങൾക്കു വെടിപ്പുള്ള അധരം സാധിപ്പി
ക്കും, അവർ എല്ലാം യഹോവാനാമത്തെ വിളിച്ചു ഒരു ചുമലാലേ അവ
നെ സേവിപ്പാനായി തന്നേ. കൂഷിലേ നദികൾക്ക് അക്കരേനിന്നു
അവർ എന്റേ യാചകർ ആകുന്ന എന്റേ ചിതറിയ കൂട്ടത്തെ എനിക്കു
വഴിപാട് എന്നു കൊണ്ടുവരും.

</lg>

<lg n="൧൧"> (ചീയോൻപുത്രിയേ) നീ എന്നോട് അപരാധിച്ച സകലകൎമ്മങ്ങൾ
നിമിത്തം അന്നു നീ നാണിക്ക ഇല്ല, അന്നാകട്ടേ ഞാൻ നിന്നുള്ളിൽ
നിന്നു ഡംഭിച്ച് ഉല്ലസിക്കുന്നവരെ നീക്കും, എൻവിശുദ്ധമലമേൽ നീ
</lg><lg n="൧൨"> ഇനി ഞെളിഞ്ഞു കാട്ടുകയും ഇല്ല. ഞാൻ നിന്റകത്തു വിനയവും
എളിമയും ഉള്ള വംശത്തെ ശേഷിപ്പിക്കും, അവർ യഹോവാനാമത്തിൽ ആ
</lg><lg n="൧൩"> ശ്രയിക്കും. ഇസ്രയേലിൻശേഷിപ്പു അക്രമം ചെയ്കയും കള്ളം പറകയും
ഇല്ല, കൃത്രിമനാവ് അവരുടേ വായിൽ കാണാകയും ഇല്ല. ആരും അ
രട്ടാതേ അവർ മേഞ്ഞും കിടന്നുകൊള്ളും.

</lg> <lg n="൧൪"> അല്ലയോ ചീയോൻപുത്രിയേ ആൎക്കുക! ഇസ്രയേലേ ഘോഷിപ്പിൻ!
</lg><lg n="൧൫"> യരുശലേംപുത്രിയേ മുഴുമനസ്സോടും സന്തോഷിച്ച് ഉല്ലസിക്ക! നിൻ
ന്യായവിധികളെ യഹോവ നീക്കി നിൻശത്രുവിനെ അകറ്റി, ഇസ്ര
യേൽരാജാവായിട്ടു യഹോവ തന്നേ നിൻഉള്ളിൽ ഉണ്ടു, നീ തിന്മ ഇ
</lg><lg n="൧൬"> നി കാൺങ്കെയില്ല. അന്നാൾ യരുശലേമോടു പറയപ്പെടുന്നിതു: ഭയപ്പെ
</lg><lg n="൧൭"> ടായ്ക, ചീയോനേ നിൻകൈകൾ തളരായ്ക! നിൻദൈവമായ യഹോ
</lg> [ 444 ] <lg n="">വ രക്ഷിക്കുന്ന വീരനായി നിന്റകത്ത് ഉണ്ടു, അവൻ നിന്റേ മേൽ
സന്തോഷത്തോടേ ആനന്ദിക്കും, തൻപ്രേമത്തിൽ മിണ്ടാതേ ഇരിക്കും,
</lg><lg n="൧൮"> നിങ്കൽ ആൎപ്പോളം മകിഴും.— ഉത്സവസംഘത്തോട് അകന്നു മറുകുന്ന
വരെ ഞാൻ ചേൎക്കുന്നു, നിന്ദ അവരുടേ മേൽ പാരിച്ചു, അവർ നി
</lg><lg n="൧൯">ന്നിൽ ഉണ്ടായവരല്ലോ. അക്കാലം കാൺങ്ക നിന്നെ താഴ്ത്തുന്നവർ എല്ലാ
വരോടും ഞാൻ വ്യാപരിക്കയും നൊണ്ടിനടക്കുന്നതിനെ രക്ഷിക്കയും
ആട്ടിയതിനെ ചേൎക്കയും(മീ. ൪, ൬) അവൎക്ക് അപമാനം വന്ന സകല‌
</lg><lg n="൨൦"> ദേശത്തും അവരെ പുകഴും പേരും ആക്കിവെക്കയും ചെയ്യും. അക്കാലം
നിങ്ങളെ പൂകിക്കും അക്കാലം നിങ്ങളെ ചേൎക്കയുമാം, നിങ്ങളുടേ കണ്ണു
കാൺങ്കേ ഞാൻ നിങ്ങളുടേ അടിമയെ മാറ്റുകയിൽ ഭൂമിയിലേ എല്ലാ വം
ശങ്ങളിലും നിങ്ങളെ പേരും പുകഴും ആക്കും സത്യം എന്നു യഹോവ
പറയുന്നു.

</lg>

HAGGAI.

ഹഗ്ഗായി.

൧. അദ്ധ്യായം.

ദിവ്യാനുഗ്രഹം സാധിക്കേണ്ടതിന്നു ദൈവാലയത്ത പണിവാൻ ഉത്സാ
ഹിപ്പിക്കുന്ന ഒന്നാം പ്രബോധനം (൧൨) സഫലമായി.

<lg n="൧"> ദാരയവുഷ് രാജാവിന്റേ രണ്ടാം ആണ്ടു ആറാം മാസത്തിൽ ഒന്നാം
തിയ്യതി ഹഗ്ഗായി എന്ന പ്രവാചകന്മുഖേന ശയല്ത്തിയേലിൻ പുത്രൻ
(പൗത്രൻ) ആയ ജരുബാബൽ എന്ന യഹൂദനാടുവാഴിക്കും യഹോചദാ
ക്കിൻപുത്രനായ യഹോശുവ എന്ന മഹാപുരോഹിതന്നും യഹോവാവച
നം ഉണ്ടായി പറഞ്ഞിതു.
</lg> [ 445 ] <lg n="൨"> സൈന്യങ്ങളുടയ യഹോവ ഇവ്വണ്ണം പറയുന്നു: യഹോവാലയത്തെ
പണിവാൻ വരേണ്ടൗന്ന സമയം ആയില്ല എന്ന് ഈ ജനം പറയുന്നു
</lg><lg n="൩"> വല്ലോ. എന്നാറേ ഹഗ്ഗായിപ്രവാചകൻമുഖേന യഹോവാവചനം ഉ
</lg><lg n="൪"> ണ്ടായി പറഞ്ഞിതു: ഈ ഭവനം അഴിഞ്ഞു കിടക്കേ നിങ്ങൾ തന്നേ
മച്ചു പടുത്ത ഭവനങ്ങളിൽ വസിപ്പാൻ സമയം നിങ്ങൾക്ക് ആയിട്ടുണ്ടോ?
</lg><lg n="൫"> ഇപ്പോഴോ സൈന്യങ്ങളുടയ യഹോവ ഇവ്വണ്ണം പറയുന്നു: നിങ്ങടേ വ
</lg><lg n="൬"> ഴികൾക്കു മനസ്സു വെപ്പിൻ! നിങ്ങൾ വളരേ വിതെച്ചിട്ടും വരവ് അ
ല്പമായി, ഉണ്ടാലും തൃപ്തിക്കു പോര, കുടിച്ചാലും ലഹരിക്ക് എത്താതു, ഉടു
ത്താലും തനിക്കു ചൂടു പിടിക്കാ, കൂലിയെ സമ്പാദിക്കുന്നവൻ ഓട്ടയുള്ള
</lg><lg n="൭"> മടിശീലയിലേ സമ്പാദിക്കുന്നുള്ളു.— നിങ്ങളുടേ വഴികൾക്കു മനസ്സു
</lg><lg n="൮"> വെപ്പിൻ! എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു. മലമേൽ കയ
റി മരം കൊണ്ടുവന്നു ആലയത്തെ കെട്ടുവിൻ! ആയതിൽ ഞാൻ പ്ര
സാദിച്ചു എന്നെ തന്നേ തേജസ്കരിക്കും എന്നു യഹോവ പറയുന്നു.
</lg><lg n="൯"> നിങ്ങൾ അധികത്തിന്നായി നോക്കി, ഇതാ അസാരമായിപ്പോയി; അ
കത്തേക്കു നിങ്ങൾ കൊൺറ്റുവന്നിട്ടും ഞാൻ അതിനെ ഊതികളഞ്ഞു;
അത് എന്തുകൊണ്ടു? എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാ
ടു. നിങ്ങൾ താന്താന്റേ ഭവനത്തിന്നായി ഓടുമ്പോൾ എൻഭവനം അ
</lg><lg n="൧൦"> ഴിഞ്ഞുകിടക്ക നിമിത്തമത്രേ. അതുകൊണ്ടു വാനം നിങ്ങളുടേ മേൽ
</lg><lg n="൧൧"> മഞ്ഞിനെ മുടക്കി, ഭൂമിയും തന്റേ വിളവിനെ മുടക്കി; ഞാനും ഭൂമി
മേലും മലകളിൻമേലും ധാന്യരസതൈലങ്ങൾമേലും നിലം പുറപ്പെടീ
ക്കുന്നതിന്മേലും മനുഷ്യന്റേ മേലും നാല്ക്കാലിയുടേ മേലും കൈകളുടേ
സൎവ്വപ്രയത്നത്തിന്മേലും വറൾചയെ വിളിച്ചു (വരുത്തി) ഇരിക്കുന്നു.

</lg>

<lg n="൧൨"> എന്നറേ ശയല്ത്തീയേലിൻപൗത്രനായ ജരുബാബലും യഹോചദാ
ക്കിൻപുത്രനായ യോശു എന്ന മഹാപുരോഹിതനും ജനത്തിൻശേഷി
പ്പും എല്ലാം തങ്ങളുടേ ദൈവമായ യഹോവയുടേ ശബ്ദത്തെ കേട്ടു സ്വ
ദൈവമായ യഹോവ നിയോഗിച്ചപ്രകാരം ഹഗ്ഗായി പ്രവാചകന്റേ
വാക്കുകളെ (കുറിക്കൊണ്ടു) ജനക്കൂട്ടം യഹോവമുമ്പിൽ ഭയപ്പെടുകയും
</lg><lg n="൧൩"> ചെയ്തു. അപ്പോൾ യഹോവാദൂതനായ ഹഗ്ഗായി യഹോവ ജനത്തിന്നു
അയച്ച ദൂതിൽ പറഞ്ഞിതു: ഞാൻ നിങ്ങളോടു കൂടി ഇരിക്കുന്നു എന്നു
</lg><lg n="൧൪"> യഹോവയുടേ അരുളപ്പാടു. ഉടനേ ശയല്ത്തിയേലിൻപൗത്രനായ ജരു
ബാബൽ എന്ന യഹൂദനാടുവാഴിയുടേ ആത്മാവെയും യഹോചദാ
ക്കിൻപുത്രനായ യോശു എന്ന മഹാപുരോഹിതന്റേ ആത്മാവെയും ജ
</lg> [ 446 ] <lg n="">നത്തിലേ സകലശേഷിപ്പിന്റേ ആത്മാവെയും യഹോവ ഉണൎത്തുക
യാൽ അവർ വന്നു സ്വദൈവമായ സൈന്യങ്ങളുടയ യഹോവയുടേ
</lg><lg n="൧൫"> ആലയത്തിൽ പണിചെയ്തു. ദാരയവുഷ് രാജാവിന്റേ രണ്ടാം ആണ്ടു
ആറാം മാസം ഇരുപത്തുനാലാം തിയ്യതിയിൽ തന്നേ.

</lg>

൨. അദ്ധ്യായം.

പുതിയ ആലയത്തിന്ന് ഇന്ന തേജസ്സ് ഉണ്ടാകും എന്നും (൧൦) ജനം അ
നുതപിച്ചതുമുതൽക്കൊണ്ടു ദിവ്യാനുഗ്രഹം മടങ്ങിവരുന്നു എന്നും (൨൦) ദാവിദ്യ
രാജത്വം ജരുബാബേലിൽ നിത്യം അമരും എന്നും വാഗ്ദത്തങ്ങൾമൂന്നും.

<lg n="൧"> ഏഴാം തിങ്ങൾ ഇരുപത്തൊന്നാം തിയ്യതി യഹോവാവചനം ഹഗ്ഗായി
</lg><lg n="൨"> പ്രവാചകൻമുഖേന ഉണ്ടായിതു: ശയൽത്തിയേലിൻപൗത്രനായ ജരു
ബാബൽ എന്ന യഹൂദനാടുവാഴിയോടും യഹോചദാക്കിൻപുത്രനായ
യോശുവ് എന്ന മഹാപുരോഹിതനോടും ജനശേഷിപ്പിനോടും നീ പറ
</lg><lg n="൩"> യേണ്ടുന്നിതു: ഈ ആലയത്തെ അതിന്റേ പൂൎവ്വതേജസ്സിൽ കണ്ടിട്ടു
നിങ്ങളിൽ ശേഷിച്ചവർ ആർ? ഇപ്പോഴോ നിങ്ങൾ അതു കാണുന്നത്
എങ്ങനേ? അതു നിങ്ങളുടേ കണ്ണുകൾക്ക് ഒന്നും ഇല്ല എന്നു തോന്നുന്നി
</lg><lg n="൪"> ല്ലയോ? ഇന്നോ ജരുബാബലേ തേറിക്കൊൾക! എന്നു യഹോവയുടേ
അരുളപ്പാടു; യഹോചദാക്കിൻപുത്രനായ യോശുവ് എന്ന മഹാപുരോ
ഹിത നീയും തേറുക! ദേശത്തിലേ ജനവും എല്ലാം തേറുക! എന്നു യ
ഹോവയുടേ അരുളപ്പാടു; പണി ചെയ്‌വിൻ! ഞാൻ നിങ്ങളോടു കൂടേയ
</lg><lg n="൫"> ല്ലോ എന്നു സൈന്യങ്ങളുടേയ യഹോവയുടേ അരുളപ്പാടു. നിങ്ങൾ
മിസ്രയിൽനിന്നു പുറപ്പെടുമ്പോൾ ഞാൻ നിങ്ങളോടു സഖ്യം ചെയ്ത വച
നവും (൨ മോ. ൧൯, ൫); എന്റേ ആത്മാവും നിങ്ങളുടേ നടുവിൽ നി
</lg><lg n="൬"> ല്ക്കുന്നുണ്ടു; പേടിയായ്‌വിൻ!— കാരണം സൈന്യങ്ങളുടേയ യഹോവ പ
റയിന്നിതു: ചെറ്റുകാലം ചെന്നാൽ ഞാൻ ഇനി ഒരിക്കൽ വാനത്തെയും
</lg><lg n="൭"> ഭൂമിയെയും കടലിനെയും ഉണക്കുനിലത്തെയും കുലുക്കുന്നു. എല്ലാ ജാ
തികളെയും കുലുക്കുന്നുണ്ടു, എന്നാൽ സൎവ്വജാതികൾക്കും കാമ്യമായുള്ളതു
വരും (യശ. ൬൦, ൫); ഈ ആലയത്തെ ഞാൻ തേജസ്സുകൊണ്ടുനിറെ
</lg><lg n="൮"> ക്കും എന്നു സൈന്യങ്ങളുടേയ യഹോവ പറയുന്നു എനിക്കു വെള്ളിയും
എനിക്കു പൊന്നും ഉള്ളതു എന്നു സൈന്യങ്ങളുടയ യഹോവയുടേ അരു
</lg><lg n="൯"> ളപ്പാടു. ഈ ആലയത്തിന്റേ ഒടുക്കത്തേ തേജസ്സു മുന്നേതിൽ വലുതാ
</lg> [ 447 ] <lg n="">യിരിക്കും എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു. ഈ സ്ഥലത്തിൽ
ഞാൻ സമാധാനം കൊടുക്കുകയും ചെയ്യും എന്നു സൈന്യങ്ങളുടയ യഹോ
വയുടേ അരുളപ്പാടു.

</lg>

<lg n="൧൦"> ദാരയവുഷിന്റേ രണ്ടാം ആണ്ടു ഒമ്പതാം മാസം ഇരുപത്തുനാലാം
തിയ്യതി ഹഗ്ഗായിപ്രവാചകൻമുഖേന യഹോവാവചനം ഉണ്ടായിതു:
</lg><lg n="൧൧"> സൈന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പറയുന്നു: അല്ലയോ നീ ചെന്നു
</lg><lg n="൧൨"> പുരോഹിതന്മാരോട് ഒരു ഉപദേശം ചോദിക്ക! ഒരു ആൾ വിശുദ്ധ
മാംസം എടുത്തു തന്റേ വസ്ത്രത്തിൽ കോന്തലയിൽ ഇട്ടാൽ ആ കോന്ത
ലകൊണ്ടു അപ്പത്തിനും വെച്ചതിന്നും വീഞ്ഞിനും നെയ്ക്കും വല്ല ഭക്ഷ്യ
ത്തിനും തട്ടി എങ്കിൽ (തൊട്ടതു) വിശുദ്ധമാകുമോ? എന്നതിന്നു പുരോ
</lg><lg n="൧൩"> ഹിതന്മാർ ഇല്ല എന്ന് ഉത്തരം പറഞ്ഞു. പിന്നേ ശവം തീണ്ടിയവൻ
ആ വക എല്ലാം തൊട്ടാൽ അശുദ്ധമാകുമോ എന്നു ഹഗ്ഗായി പറഞ്ഞാറേ
</lg><lg n="൧൪"> പുരോഹിതന്മാർ അശുദ്ധമാം എന്ന് ഉത്തരം പറഞ്ഞു. അതിന്നു ഹഗ്ഗാ
യി ഉത്തരം പറഞ്ഞിതു: അതേപ്രകാരം ഈ ജനവും ഈ ജാതിയും എ
ന്റേ മുമ്പിൽ ആകുന്നു എന്നു എന്നു യഹോവയുടേ അരുളപ്പാടു. അതേപ്രകാ
രം അവരുടേ കൈവേലയും എല്ലാം അവർ ഇവിടേ അടുപ്പിച്ചു കഴിക്കു
</lg><lg n="൧൫"> ന്നതും ആകുന്നു, അശുദ്ധമത്രേ.— ഇപ്പോഴോ ഇന്നേ നാൾ മുതൽ കീഴോ
ട്ട് (ഉണ്ടായതിന്നു) മനസ്സു വെപ്പിൻ! യഹോവാ മന്ദിരത്തിൽ കല്ലിന്മേൽ൧൬ കല്ലു വെക്കും മുമ്പേ, ഈ പണികൾക്കു മുന്നമേ ഒരുത്തൻ ഇരുപതു
(നാഴി) ഉള്ള കറ്റക്കെട്ടിലേക്കു ചെന്നാൽ പത്തേ കാണ്മാൻ ഉള്ളു, ചക്കി
ലേക്കു ചെന്നു ഉരലിൽനിന്ന് അമ്പതു കോരുവാൻ നിനെക്കുമ്പോൾ ഇ
</lg><lg n="൧൭"> രുപതേ ഉള്ളു. കരുവാളിപ്പും മഞ്ഞളിപ്പും കന്മഴയുംകൊണ്ടു ഞാൻ നി
ങ്ങളെ, നിങ്ങടേ കൈപ്പണി ഒക്കയും തന്നേ, അടിച്ചു (ആമോ. ൪, ൯),
നിങ്ങൾ ആരും എങ്കലേക്കായില്ല താനും എന്നു യഹോവയുടേ അരുള
</lg><lg n="൧൮"> പ്പാടു.— ഇന്നേ നാൾ മുതൽ മേലാൽ (ഉണ്ടാകുന്നതിന്നു) മനസ്സു വെ
പ്പിൻ! ഈ ഒമ്പതാം തിങ്ങളിൽ ഇരുപത്തുനാലാം തിയ്യതിമുതൽ, യഹോ
വാമന്ദിരത്തിന്ന് അടിസ്ഥാനം ഇട്ട നാൾ തുടങ്ങി (ഉണ്ടാവാനുള്ളതിന്നു)
</lg><lg n="൧൯"> മനസ്സു വെപ്പിൻ! നെല്ല് ഇന്നും കളപുരയിൽ (ശേഷിപ്പ്) ഉണ്ടോ?
മുന്തിരി കൂടേ അത്തിയും താളിമാതളവും ഒലിവമരവും കാചിട്ടില്ലല്ലോ?
ഇന്നാൾ തൊട്ടു ഞാൻ അനുഗ്രഹിക്കാം.

</lg>

<lg n="൨൦"> ആ മാസത്തിൽ ഇരുപത്തുനാലാം തിയ്യതി യഹോവാവചനം രണ്ടാ
</lg><lg n="൨൧"> മതും ഹഗ്ഗായ്ക്ക് ഉണ്ടായി വന്നിതു: യഹൂദനാടുവാഴിയായ ജരുബാബ
</lg> [ 448 ] <lg n="൨൨"> ലേടു നീ പറക: ഞാൻ വാനത്തെയും ഭൂമിയെയും കുലുക്കുന്നു; രാജ്യ
ങ്ങളുടേ സിംഹാസനംതോറും മറിച്ചും ജാതികളിലേ രാജ്യങ്ങളുടേ ബല
ത്തെ നിഗ്രഹിച്ചും തേരും തേരാളികളെയും മറിച്ചും കളയും; കുതിരക
ളും പുറത്തു കയറിയവരും അന്യോന്യം വാൾകൊണ്ട് ആഴുകയും ചെയ്യും.
</lg><lg n="൨൩"> അന്നാളിൽ എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാടു: ശയ
ല്ത്തിയേലിൻ പൗത്രനായ ജരുബാബൽ എന്ന എന്റേ ദാസനായുള്ളോ
വേ ഞാൻ നിന്നെ കൈക്കൊള്ളും എന്നു യഹോവയുടേ അരുളപ്പാടു,
നിന്നെ മുദ്രമോതിരംപോലേ ആക്കി വെക്കും; നിന്നെയല്ലോ തെരിഞ്ഞെ
ടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാടു.

</lg>

ZECHARIAH.

ജകൎയ്യാ.

I. രാദൎശനങ്ങൾ ഏഴും.(അ. ൧— ൬.

൧. അദ്ധ്യായം.

അനുതാപത്തിന്നു വിളിച്ചശേഷം (൭)രാജ്യക്കുലുക്കം സംഭവിക്കും എന്നും
യരുശലേം യഥാസ്ഥാനമാകും എന്നും കാട്ടുന്ന ഒന്നാം ദൎശനം.

<lg n="൧"> ദാരയവുഷിന്റേ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോപുത്രനായ
ബരക്യയുടേ പുത്രനാകുന്ന ജകൎയ്യപ്രവാചകന്നു യഹോവാവചനം ഉ
</lg><lg n="൨"> ണ്ടായിതു: നിങ്ങളുടേ പിതാക്കളോടു യഹോവ ചിനമോടേ ക്രുദ്ധിച്ചു.
</lg><lg n="൩"> നീ അവരോടു പറയേണ്ടുന്നിതു: സൈന്യങ്ങളുടയ യഹോവ ഇവ്വണ്ണം
പറയുന്നു: എങ്കലേക്കു തിരിവിൻ! എന്നു സൈന്യങ്ങളുടയ യഹോവയു
ടേ അരുളപ്പാടു. എന്നാൽ ഞാൻ നിങ്ങളിലേക്കും തിരിയും എന്നു
</lg><lg n="൪"> സൈന്യങ്ങളുടയ യഹോവ പറയുന്നു. അല്ലയോ നിങ്ങളുടേ ദുൎവ്വഴിക
</lg> [ 449 ] <lg n=""> ളിൽനിന്നും ദുഷ്ക്രിയകളിൽനിന്നും തിരിഞ്ഞുകൊൾവിൻ എന്നു സൈന്യ
ങ്ങളുടയ യഹോവ ചൊല്ലുന്നു, എന്നിങ്ങനേ മുമ്പേത്ത പ്രവാചകന്മാർ
</lg><lg n="൫"> പറഞ്ഞു വിളിച്ചുള്ള നിങ്ങടേ പിതാക്കന്മാൎക്കു തുല്യരാകരുതേ! നിങ്ങ
ടേ അഛ്ശന്മാർ എവിടേ? പ്രവാചകന്മാരും എന്നേക്കും ജീവിക്കുമോ?
</lg><lg n="൬"> എങ്കിലോ എന്റേ ദാസന്മാരായ പ്രവാചകരോടു ഞാൻ ഞാൻ കല്പിച്ചുള്ള എ
ന്റേ വചനങ്ങളും വെപ്പുകളും നിങ്ങളുടേ അഛ്ശന്മാരെ എത്തിപ്പിടിച്ചി
ല്ലയോ? അവരും (മനം) തിരിഞ്ഞു സൈന്യങ്ങളുടയ യഹോവ നമ്മുടേ
വഴികൾക്കും ക്രിയകൾക്കും തക്കവണ്ണം നമുക്കു ചെയ്‌വാൻ ഭാവിച്ച പോലേ
തന്നേ നമ്മോട് അനുഷ്ഠിച്ചു സത്യം (വിലാപ. ൨, ൧൭) എന്നു പറഞ്ഞു
വല്ലോ?

</lg>

<lg n="൭"> ദാരയവുഷിന്റേ രണ്ടാം ആണ്ടു ശബാട്ട് എന്ന പതിനൊന്നാം മാസ
ത്തിൽ ഇരുപത്തുനാലാം തിയ്യതി ഇദ്ദോപുത്രനായ ബരക്യയുടേ പുത്ര
</lg><lg n="൮"> നാകുന്ന ജകൎയ്യാപ്രവാചകന്നു യഹോവാവചനം ഉണ്ടായിതു: രാത്രി
യിൽ ഞാൻ കണ്ടത് ഇതാ ചുവന്ന കുതിരമേൽ ഏറിയ പുരുഷൻ ചോ
ലയിലേ കൊഴുന്തു (പെരിഞ്ഞാറ) മരങ്ങളുടേ നടുവിൽ നില്ക്കുന്നു. അവ
ന്റേ പിന്നിൽ ചുവപ്പും പുള്ളിയും വെള്ളയും ഉള്ള കുതിരകൾ ഉണ്ടു.
</lg><lg n="൯"> എൻകൎത്താവേ ഇവർ എന്തു? എന്നു ഞാൻ പറഞ്ഞാറേ, എന്നോടു സം
സാരിക്കുന്ന ദൂതൻ: ഇവർ എന്തെന്നു ഞാൻ കാണിച്ചു തരാം, എന്ന് എ
</lg><lg n="൧൦"> ന്നോടു പറഞ്ഞു. അപ്പോൾ കൊഴുന്തുകൾഇടയിൽ നില്ക്കുന്ന പുരുഷൻ:
ഇവർ ഭൂമിയിൽ ഉടാടുവാൻ യഹോവ അയച്ചവരത്രേ എന്ന് ഉത്തരം
</lg><lg n="൧൧"> പറഞ്ഞു. കൊഴുന്തുകൾഇടയിൽ നില്ക്കുന്ന യഹോവാദൂതനോട് അവ
രും പറഞ്ഞു തുടങ്ങി: ഞങ്ങൾ ഭൂമിയിൽ ഊടാടി വന്നു, ഇതാ സൎവ്വഭൂമി
</lg><lg n="൧൨"> യും സ്വസ്ഥവും സ്വൈരവും ആയ്‌വസിക്കുന്നു. ഉടനേ യഹോവാദൂതൻ
ഉത്തരം പറഞ്ഞിതു: സൈന്യങ്ങളുടേയ യഹോവേ ഈ എഴുപതു വൎഷം
കൊണ്ടു നീ ഈറിപ്പോന്ന യരുശലേമിനെയും യഹൂദപട്ടണങ്ങളെയും
</lg><lg n="൧൩"> കനിഞ്ഞുകൊള്ളാതിരിക്കുന്നത് എത്രത്തോളം? എന്നാറേ എന്നോടു
സംസാരിക്കുന്ന ദൂതനോടു യഹോവ നല്ല വാക്കുകൾ ആശ്വാസവാക്കുകൾ
</lg><lg n="൧൪"> തന്നേ ഉത്തരമായി പറഞ്ഞു.— എന്നോടു സംസാരിക്കുന്ന ദൂതനും എ
ന്നോടു പറഞ്ഞു: നീ ഘോഷിക്കേണ്ടത് എന്തെന്നാൽ: സൈന്യങ്ങളുടയ
യഹോവ ഇപ്രകാരം പറയുന്നു: യരുശലേമിന്നും ചീയോന്നും ആയ്ക്കൊ
</lg><lg n="൧൫"> ണ്ടു ഞാൻ വലിയ എരിവിനാൽ എരിഞ്ഞിരിക്കുന്നു. സ്വൈരപ്രമത്ത
രായ ജാതികളോടോ ഞാൻ കടുഞ്ചിനമായി ക്രുദ്ധിക്കുന്നു; ഞാനാകട്ടേ ക്ഷ
</lg> [ 450 ] <lg n="">ണമാത്രം ക്രുദ്ധിച്ചപ്പോഴേക്കു അവർ ദോഷത്തിന്നായി സഹായിച്ചു.
</lg><lg n="൧൬"> അതുകൊണ്ടു യഹോവ ഇവ്വണ്ണം പറയുന്നു: ഞാൻ കനിവോടേ യരുശ
ലേമിലേക്കു തിരിഞ്ഞിരിക്കുന്നു, അതിൽ എൻഭവനം കെട്ടപ്പെടും എന്നു
സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാടു; അളവുനൂൽ യരുശലേമി
</lg><lg n="൧൭"> ന്മേൽ ഇടുകയും ആം. ഇനിയും നീ ആഘോഷിക്കേണ്ടതു: എന്റേ നഗ
രങ്ങളിൽ ഇനി നന്മ നിറഞ്ഞു വഴിയും, യഹോവ ഇനിയും ചീയോ
നെ ആശ്വസിപ്പിച്ചു യരുശലേമിനെ ഇനിയും തെരിഞ്ഞുകൊള്ളും എ
ന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു.

</lg>

൨. അദ്ധ്യായം.

നാലുകൊമ്പുകളെ ഇടിക്കുന്നതും (൫) യരുശലേം അളവറുവോളം വൎദ്ധി
ക്കുന്നതും കണ്ട ദൎശനങ്ങൾ രണ്ടും.

<lg n="൧"> പിന്നേ എന്റേ കണ്ണുകളെ ഉയൎത്തി നോക്കുമ്പോൾ ഇതാ നാലു കൊമ്പു
</lg><lg n="൨"> കൾ കണ്ടു. എന്നോടു സംസാരിക്കുന്ന ദൂതനോട്: ഇവ എന്ത് എന്നു
ചോദിച്ചാറേ: യഹൂദയെയും ഇസ്രയേലെയും യരുശലേമെയും (കുത്തി)
</lg><lg n="൩"> ചിതറിച്ച കൊമ്പുകൾ ഇവ തന്നേ എന്ന് എന്നോടു പറഞ്ഞു. ഉടനേ
</lg><lg n="൪"> യഹോവ എനിക്കു നാലു കൊല്ലന്മാരെയും കാണിച്ചു. ഇവർ എന്തു ചെ
യ്‌വാൻ വരുന്നു? എന്നു ഞാൻ ചോദിച്ചതിന്ന് അവൻ പറഞ്ഞു: യഹൂദ
യെ ആരും തല ഉയൎത്താതോളം ചിതറിച്ചത് ആ കൊമ്പുകൾ അല്ലോ
ഇവരോ വന്നതു അവറ്റെ മെരിട്ടുവാനും യഹൂദാദേശത്തെക്കൊള്ളേ
കൊമ്പുയൎത്തി ചിതറിപ്പാൻ ഭാവിക്കുന്ന ജാതികളുടേ കൊമ്പുകളെ തള്ളി
യിടുവാനും തന്നേ.

</lg>

<lg n="൫"> പിന്നേ ഞാൻ കണ്ണുകളെ ഉയൎത്തി നോക്കുമ്പോൾ ഇതാ ഒരു പുരുഷ
</lg><lg n="൬"> നെയും അവന്റേ കയ്യിൽ അളവുനൂലും കണ്ടു. നീ എവിടേ പോകു
ന്നു? എന്നു ചോദിച്ചാറേ: യരുശലേമെ അളപ്പാൻ തന്നേ, അതിന്ന് അ
കലം എത്ര, നീളവും എത്ര എന്നു കാണേണ്ടതിനത്രേ എന്ന് എന്നോടു
</lg><lg n="൭"> പറഞ്ഞു. അനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ ഇതാ പുറപ്പെട്ടു,
</lg><lg n="൮"> അവനെ എതിരേല്പാൻ വേറൊരു ദൂതനും പുറത്തു വന്നു, അവനോടു
പറഞ്ഞു: നീ ഓടിച്ചെന്നു ഈ ബാല്യക്കാരനോട് ഉരിയാടി പറക: യരുശ
ലേമിന്മദ്ധ്യേ മനുഷ്യരും നാല്ക്കാലികളും പെരുകകഹേതുവാൽ (പട്ടണം)
തുറന്ന ഊരുകൾകണക്കനേ കുടിയിരുന്നുകൊള്ളും (യഹെ. ൩൮, ൧൧).
</lg> [ 451 ] <lg n="൯"> ഞാനോ അതിന്നു ചൂഴവും അഗ്നിമതിൽ ആകും അതിൻനടുവിൽ
</lg><lg n="൧൦"> തേജസ്സായും നില്ക്കും എന്നു യഹോവയുടേ അരുളപ്പാടു.— അല്ലയോ
അച്ചോ വടക്കൻദേശത്തുനിന്നു മണ്ടിവരുവിൻ! എന്നു യഹോവയുടേ
അരുളപ്പാടു; ഞാനാകട്ടേ വാനത്തേനാലുകാറ്റുകളെ പോലേ നിങ്ങ
</lg><lg n="൧൧"> ളെ പരത്തുന്നുണ്ടു എന്നു യഹോവയുടേ അരുളപ്പാടു. അല്ലയോ ചീ
യോനേ! ബാബെല്പുത്രിയരികത്തു വസിക്കുന്നവളേ വഴുതിപ്പോരുക!
</lg><lg n="൧൨"> കാരണം സൈന്യങ്ങളുടയ യഹോവ ഇവ്വണ്ണം പറയുന്നു: നിങ്ങളെ ക
വൎന്നുകൊണ്ട ജാതികളിലേക്ക് അവൻ എന്നെ (സ്വദൂതനെ) അയച്ചതു
തേജസ്സിന്നായിക്കൊണ്ടത്രേ; നിങ്ങളെ തൊടുന്നവൻ അവന്റേ കണ്മ
</lg><lg n="൧൩"> ണി തൊടുന്നുവല്ലോ. എങ്ങനേഎന്നാൽ ഇതാ ഞാൻ അവരുടേ മേൽ
കൈ വീശുന്നു, അവരും അവരെ സേവിച്ചവൎക്കു കൊള്ള ആകും; സൈ
ന്യങ്ങളുടേയ യഹോവ എന്നെ അയച്ചപ്രകാരം നിങ്ങൾ അറികയും ചെ
</lg><lg n="൧൪"> യ്യും.— ചീയോൻപുത്രിയേ ആൎത്തു സന്തോഷിക്ക! കാരണം ഇതാ ഞാൻ
വന്നു നിൻനടുവിൽ കുടിയിരിക്കും എന്നു യഹോവയുടേ അരുളപ്പാടു.
അന്നാൾ അനേകജാതികൾ യഹോവയെപ്പറ്റിക്കൊണ്ട് എനിക്കു ജന
മായ്‌വരും, ഞാനോ നിൻനടുവിൽ കുടിയിരിക്കും, സൈന്യങ്ങളുടേയ യ
ഹോവ എന്നെ നിങ്കലേക്ക് അയച്ചപ്രകാരം നീ അറികയും ചെയ്യും.
</lg><lg n="൧൬"> യഹോവ വിശുദ്ധനിലത്തിൽ തന്റേ അവകാശാംശമായിട്ടു യഹൂദയെ
</lg><lg n="൧൭"> അടക്കി ഇനിയും യരുശലേമിനെ തെരിഞ്ഞുകൊള്ളും. തന്റേ വിശു
ദ്ധപാൎപ്പിടത്തിങ്കുന്ന് അവൻ ഉണൎന്നുകൊൾകയാൽ ഹേ സൎവ്വജഡമേ
അവൻതിരുമുമ്പിൽ മിണ്ടായ്ക! (ഹബ. ൨, ൨൦).

</lg>

൩. അദ്ധ്യായം.

ഇസ്രയേലിൻപ്രതിനിധി ആകുന്ന മഹാപുരോഹിതന്നു പാപമോചനം വരു
ന്ന നാലാംദൎശനത്തിൽ (൬) ദാവിദ്യത്തളിരിനാൽ പൂൎണ്ണമോചനം എത്തുന്നപ്രകാ
രം കാട്ടിയതു.

<lg n="൧"> പിന്നേ(യഹോവ) എന്നെ കാണിച്ചതു: യഹോവാദൂതന്റേ മുമ്പാകേ
യോശുവ് എന്ന മഹാപുരോഹിതൻ നില്‌ക്കേ അവനോടു ശഠിക്കേണ്ടതി
</lg><lg n="൨"> ന്നു വലഭാഗത്തു സാത്താൻ നില്ക്കുന്നു. യഹോവ സാത്താനോടു പറ
ഞ്ഞു: സാത്താനേ യഹോവ നിന്നെ ഭൎത്സിക്ക! യരുശലേമിനെ തെരി
ഞ്ഞുകൊണ്ടുള്ള യഹോവ തന്നേ നിന്നെ ഭൎത്സിക്ക! ഇവൻ തീയിൽനിന്നു
</lg> [ 452 ] <lg n="൩"> വലിച്ചെടുത്ത കൊള്ളി അല്ലയോ? യോശുവോ മുഷിഞ്ഞ വസ്ത്രങ്ങൾ
</lg><lg n="൪"> ഉടുത്തുംകൊണ്ടു ദൂതന്റേ മുമ്പിൽ നില്ക്കുമ്പോൾ, ഇവൻ തന്റേ മുമ്പിൽ
(ശുശ്രൂഷിച്ചു) നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രങ്ങളെ അവന്മേൽനിന്നു
നീക്കുവിൻ! എന്നു ചൊല്ലിയതല്ലാതേ: കാൺങ്കെ നിന്മേൽനിന്നു നിന്റേ
അകൃത്യത്തെ ഞാൻ പോക്കി ഉടയാടകളെ ധരിപ്പിക്കുന്നു എന്ന് അവ
</lg><lg n="൫"> നോടു പറഞ്ഞു. ഞാനോ പറഞ്ഞു: അവന്റേ തലെക്കു ശുദ്ധ രാജമുടി
യെ ചൂടിക്കേ ആവു! എന്നാറേ അവർ ശുദ്ധമുടിയെ അവന്റേ തലെ
ക്കു ചൂടിച്ചു, യഹോവാദൂതൻ നിന്നിരിക്കേ വസ്ത്രങ്ങളെ ധരിപ്പിക്കയും
</lg><lg n="൬"> ചെയ്തു.— അനന്തരം യഹോവാദൂതൻ യോശുവോടു സാക്ഷീകരിച്ചു പറ
</lg><lg n="൭"> ഞ്ഞിതു: സൈന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പറയുന്നു: എന്റേ വ
ഴികളിൽ നീ നടന്നു എന്റേ വിചാരണ കാത്തുകൊണ്ടാൽ (൩ മോ. ൮,
൩൫) നീ എൻആലയത്തിന്നു ന്യായം വിധിക്കയും എൻമുറ്റങ്ങളെ കാ
ക്കയും ചെയ്യും, ഈ നില്ക്കുന്നവരുടേ ഇടയിൽ (ആഗമിപ്പാൻ) നിണക്കു
</lg><lg n="൮"> പാതകൾ തരുന്നതും ഉൺറ്റു.— ഹേ യോശുവെന്ന മഹാപുരോഹിത കേ
ട്ടാലും! നീയും നിന്റേ മുമ്പിൽ ഇരിക്കുന്ന് കൂട്ടാളികളും (പുരോഹിതർ)
കേവലം മുങ്കുറിക്കാർ ആകുന്നു. എന്തിന്നെന്നാൽ ഇതാ തളിർ എന്ന എ
</lg><lg n="൯"> ന്റേ ദാസനെ (യിറ. ൨൩, ൫) ഞാൻ വരുത്തുന്നു. യോശുവിൻമുമ്പിൽ
ഞാൻ വെച്ച കല്ല് ഇതാ, കല്ല് ഒന്നിലേക്ക് ഏഴു കണ്ണുകൾ (൪, ൧൦) ഉ
ണ്ടു, അതിലേ പണിയെ ഞാൻ ഇതാ കൊത്തുന്നു എന്നും ഈ ദേശത്തി
ലേ അകൃത്യത്തെ ഒരു നാളിൽ മാറ്റിക്കളയും എന്നും സൈന്യങ്ങളുടേയ
</lg><lg n="൧൦"> യഹോവയുടേ അരുളപ്പാടു. അന്നാളിൽ നിങ്ങൾ മുന്തിരിവള്ളിക്കീഴി
ലേക്കും അത്തിക്കീഴിലേക്കും (മീക. ൪, ൪) എന്നു തമ്മിൽ ക്ഷണിക്കും എ
ന്നു സൈന്യങ്ങളുടേയ യഹോവയുടേ അരുളപ്പാടു.

</lg>

൪. അദ്ധ്യായം.

തിരുവിളക്കുതണ്ടും (ജരുബാബേലും യോശുവും ആകുന്ന) ഒലീവമരങ്ങളും
സഭെക്ക് ആത്മവരങ്ങൾ ലഭിക്കുന്നതിന്നു മുങ്കുറിയായ അഞ്ചാം ദൎശനം.

<lg n="൧"> എന്നോടു സംസാരിക്കുന്ന ദൂതൻ മടങ്ങിവന്ന് ഉറക്കത്തിൽനിന്ന് ഉണ
</lg><lg n="൨"> ൎത്തുന്ന ആളെ പോലേ എന്നെ ഉണൎത്തിയ ശേഷം, നീ എന്തു കാണു
ന്നു? എന്ന് എന്നോടു ചോദിച്ചാറേ ഞാൻ പറഞ്ഞു: കാണുന്നത് ഇതാ മുഴു
വൻ പൊന്നുകൊണ്ടുള്ള വിളക്കുതണ്ടും അതിൻമുകളിൽ നെയ്‌വട്ടയും അതി
</lg> [ 453 ] <lg n="">ങ്കൽ ഏഴു വിളക്കുകളും തലെക്കുള്ള വിളക്കുകൾക്കായി ഏഴേഴു കുഴലുകളും
</lg><lg n="൩"> തന്നേ. അതിനരികിൽ രണ്ട് ഒലിവമരങ്ങളും നെയ്‌വട്ടയുടേ വലത്തും
</lg><lg n="൪"> ഒന്നു ഇടത്തും ഒന്നു.— എന്നാറേ എന്നോടു സംസാരിക്കുന്ന ദൂതനോടു:
</lg><lg n="൫"> കൎത്താവേ ഇവ എന്ത്? എന്നു ചൊല്ലിത്തുടങ്ങിയപ്പോൾ, എന്നോടു
സംസാരിക്കുന്ന ദൂതൻ: ഇവ എന്തെന്ന് അറിയുന്നില്ലയോ എന്നു ചോദി
</lg><lg n="൬"> ച്ചതിന്നു: ഇല്ല കൎത്താവേ എന്നു പറഞ്ഞു. അവനും എന്നോട് ഉത്തരം
പറഞ്ഞിതു: ജരുബാബേലോടുള്ള യഹോവാവചനം എന്തെന്നാൽ: പ്രാ
പ്തിയാലുമല്ല ഊക്കിനാലും അല്ല എന്റേ ആത്മാവിനാലത്രേ എന്നു സൈ
</lg><lg n="൭"> ന്യങ്ങളുടയ യഹോവ പറയുന്നു. അല്ലയോ ജരുബാബലിന്നു മുമ്പിലു
ള്ള വന്മലയേ നീ ആർ? സമഭൂമിയായി (പോക)! അവൻ തലക്കല്ലി
നെ ഇതിന്നു കൃപ കൃപ എന്നുള്ള ആൎപ്പുകുറ്റുകളോടും പുറത്തു വരുത്തു
</lg><lg n="൮"> കയും ചെയ്യും.— പിന്നേ യഹോവാവചനം എനിക്ക് ഉണ്ടായിതു:
</lg><lg n="൯"> ജരുബാബലിൻ കൈകൾ ഈ ആലയത്തിന്ന് അടിസ്ഥാനം ഇട്ടു, അ
വന്റേ കൈകൾ അതിന്നു സമാപ്തി വരുത്തും, എന്നാൽ സൈന്യങ്ങളു
</lg><lg n="൧൦"> ടയ യഹോവ എന്നെ നിങ്ങളിലേക്ക് അയച്ചു എന്നു നീ അറിയും. എ
ങ്ങനേ എന്നാൽ ചെറുകാൎയ്യങ്ങളുടേ നാളിനെ തുച്ഛീകരിക്കുന്നത് ആർ?
എന്നിട്ട് ആ എഴുവർ ജരുബാബലിൻകൈയിലേ തൂക്കുകട്ടിയെ സ
ന്തോഷിച്ചു കാണുന്നു, സൎവ്വഭൂമിയിലും ഊടാടുന്ന യഹോവയുടേ കണ്ണു
</lg><lg n="൧൧"> കൾ തന്നേ.— ഞാൻ ഉത്തരം പറഞ്ഞു: വിളക്കുതണ്ടിന്നു ഇടവലത്തും
</lg><lg n="൧൨"> ഉള്ള രണ്ട് ഒലിവമരങ്ങൾ എന്ത്? എന്നും, രണ്ടുപൊല്ക്കുഴലുകളോടു
പറ്റി (നെയ്‌വട്ടയിൽ) തങളുടേ പൊന്നെയി പകരുന്ന ഒലിവശാഖ
</lg><lg n="൧൩"> കൾ രണ്ടും എന്ത്? എന്നും രണ്ടാമതും അവനോടു ചോദിച്ചു. ഇവ എ
ന്തെന്ന് അറിയുന്നില്ലയോ? എന്ന് എന്നോടു ചൊല്ലിയാറേ: ഇല്ല കൎത്താ
</lg><lg n="൧൪"> വേ എന്നു ഞാൻ പറഞ്ഞു. അവനും സൎവ്വഭൂമിയുടേ കൎത്താവിന്മുമ്പിൽ
നില്ക്കുന്ന രണ്ടു നെയ്പുത്രന്മാർ ഇവർ തന്നേ എന്നു പറഞ്ഞു.

</lg>

൫. അദ്ധ്യായം.

പാറുന്ന ശാപച്ചുരുളും (൫) ഏഫയിലേ ദുഷ്ടത ആകുന്ന സ്ത്രീയും സഭയിൽ
നിന്നു പാപികളെ നീക്കുന്നതിനെ കാട്ടുന്ന ആറാം ദൎശനം.

<lg n="൧"> ഞാൻ തിരികേ കണ്ണുയൎത്തി നോക്കുമ്പോൾ ഒരു ചുരുൾ പാറി കണ്ടു.
</lg><lg n="൨"> അവനും എന്നോടു: നീ എന്തു കാണുന്നു? എന്നു പറഞ്ഞാറേ, ഇരുപതു
</lg> [ 454 ] <lg n="">മുളം നീളത്തിലും പത്തു മുളം അകലത്തിലും (൧ രാ. ൬, ൩)ഒരു ചുരുൾ
</lg><lg n="൩"> പാറി കാണുന്നു എന്നുപറഞ്ഞു. അവനും എന്നോടു പറഞ്ഞു: സമസ്ത
ദേശത്തിന്മേൽ പരന്നു പോകുന്ന ശാപം ഇതു തന്നേ. എങ്ങനേ എന്നാൽ
കക്കുന്നവൻ എല്ലാം ചുരുളിന്റേ ഈ ഭാഗത്തിന്ന് ഒത്തവണ്ണം വടിച്ചു
കളയപ്പെടുന്നു, (കള്ള)സത്യക്കാരൻ എല്ലാം അതിന്റേ ആ ഭാഗത്തിന്ന്
</lg><lg n="൪"> ഒത്തവണ്ണം വടിച്ചു കളയപ്പെടുന്നു. ശാപത്തെ ഞാൻ പുറപ്പെടുവിച്ചു
എന്നു സൈന്യങ്ങളുടേയ യഹോവയുടേ അരുളപ്പാടു, അതു കള്ളന്റേ
വീട്ടിലും എൻനാമത്താണ കള്ളസത്യം ചെയ്യുന്നവന്റേ വീട്ടിലും കടന്നു
ഭവനമദ്ധ്യത്തിൽ രാപ്പാൎത്തു അതിനെ മരപ്പണിയും കല്ലുകളുമായി മുടിച്ചു
കളകയും ചെയ്യും.

</lg>

<lg n="൫"> പിന്നേ എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തു വന്നു: അല്ലയോ
നിൻകണ്ണുകളെ ഉയൎത്തി ഈ ഉദിക്കുന്നത് എന്തെന്നു കാൺ എന്ന് എ
</lg><lg n="൬"> ന്നോടു പറഞ്ഞു. ഇതെന്ത്? എന്നു ഞാൻ പറഞ്ഞാറേ, ഈ ഉദിക്കുന്ന
ത് ഏഫ (പറ) അത്രേ എന്നും സമസ്തദേശത്തും ആ പാപികളുടേ രൂ
</lg><lg n="൭"> പം ഇങ്ങണേ എന്നും പറഞ്ഞു. ഉടനേ ഇതാ ഒരു ഈയമൂടി നീങ്ങീട്ട്
</lg><lg n="൮"> എഫാമദ്ധ്യേ ഒരു സ്രീ ഇരിക്കുന്നതു കണ്ടു. അവനും ഇവൾ ദുഷ്ടത
തന്നേ എന്നു ചൊല്ലി അവളെ ഏഫനടുവിൽ തള്ളീട്ടു അതിൻമുഖത്ത്
</lg><lg n="൯"> ഈയക്കട്ടിയെ ഇട്ടുകളകയും ചെയ്തു.— ഞാൻ കണ്ണ് ഉയർത്തി നോക്കു
മ്പോൾ ഇതാ രണ്ടു സ്രീകൾ ചിറകുകളിൽ കാറ്റുണ്ടായിട്ടും കൊക്കുപക്ഷ
ങ്ങൾക്ക് ഒത്ത ചിറകുകളോടും ഉദിക്കുന്നതു കണ്ടു, അവരും ഏഫയെ
</lg><lg n="൧൦"> എടുത്തു ഭൂമിക്കും വാനത്തിന്നും നടുവിൽ ആക്കി. എന്നോടു സംസാരി
</lg><lg n="൧൧"> ക്കുന്ന ദൂതനോടു: ഇവർ ഏഫയെ എവിടേ കൊണ്ടുപോകുന്നു? എന്നു
ചോദിച്ചാറേ അവൻ എന്നോടു പറഞ്ഞു: ശിണാർദേശത്തിൽ ഇതിന്നു
ഭവനം കെട്ടുവാനത്രേ, അതിനെ തീൎത്ത ശേഷം അവൾ തൻസ്ഥാന
ത്തിൽ സ്ഥാപിക്കപ്പെടും.

</lg> ൬. അദ്ധ്യായം.

ലോകത്തിൽ ന്യായവിധികൾ നടത്തുന്ന നാൽ രഥങ്ങൾ ആകുന്ന ഏഴാം
ദൎശനം (൯) യോശുവിൻതലമേൽ പൊൻവെള്ളിക്കിരീടങ്ങൾ രാജപുരോഹി
തനായ തളിരിന്നു മുങ്കുറി.

<lg n="൧"> ഞാൻ തിരികേ കണ്ണുകൾ ഉയൎത്തി നോക്കുമ്പോൾ ഇതാ ചെമ്പുമലകൾ
ആകുന്ന രണ്ടു പൎവ്വതങ്ങളുടേ നടുവിൽനിന്നു നാലു തേരുകൾ പുറപ്പെട്ടു
</lg> [ 455 ] <lg n="൨"> കണ്ടു. ഒന്നാം തേരിൽ ചുവന്ന കുതിരകളും രണ്ടാം തേരിൽ കറു
</lg><lg n="൩"> ത്ത കുതിരകളും, മൂന്നാം തേരിൽ വെള്ളകുതിരകളും നാലാം തേരിൽ
</lg><lg n="൪"> ഉരത്ത പുള്ളികുതിരകളും ഉണ്ടു. എന്നോടു സംസാരിക്കുന്ന ദൂതനോടു:
</lg><lg n="൫"> കൎത്താവേ ഇവ എന്ത്? എന്നു പറഞ്ഞുതുടങ്ങിയപ്പോൾ അവൻ എ
ന്നോട് ഉത്തരം പറഞ്ഞിതു: ഇവ വാനത്തിലേ നാലു കാറ്റുകൾ തന്നേ,
സൎവ്വഭൂമിയുടേ കൎത്താവിൻമുമ്പിൽ നിന്നുകൊണ്ട ശേഷം അവ പുറപ്പെ
</lg><lg n="൬"> ടുന്നു. കറുത്ത കുതിരകൾ പൂട്ടിയതോ അവ വടക്കേ ദേശത്തേക്കു പോ
കുന്നു, വെളുത്തവ അവറ്റിൻപിന്നാലേ ചെല്ലുന്നു, പുള്ളിയുള്ളവ തെ
</lg><lg n="൭"> ക്കേ ദേശത്തേക്കു പുറപ്പെടുന്നു. ഉരം ഏറിയവ പുറപ്പെട്ടു ഭൂമിയിൽ
ഊടാടുവാൻ ഭാവിച്ചു, അവനും: നിങ്ങൾ പോയി ഭൂമിയിൽ ഊടാടുവിൻ
</lg><lg n="൮"> എന്നു പറഞ്ഞു, അവ ഭൂമിയിൽ ഊടാടുകയും ചെയ്തു. പിന്നേ അവൻ
എന്നോടു കൂക്കിപ്പറഞ്ഞിതു: കാൺങ്കെ വടക്കേ ദേശത്തേക്കു പുറപ്പെടുന്നവ
എന്റേ ആത്മാവിനെ വടക്കേദേശത്തിൽ അമരുമാറാക്കുന്നു എന്നത്രേ.

</lg>

<lg n="൯">. ൧൦ അനന്തരം യഹോവാവചനം എനിക്ക് ഉണ്ടായിതു: പ്രവാസിക്കൂട്ട
ത്തിലുള്ള ഹെല്ദായി തോബിയ്യാ യദയ്യാ എന്നവരോടു നീ ഒന്നു വാങ്ങേ
ണം. അന്നാൾ തന്നേ ചെന്നു അവർ ബാബെലിൽ നിന്നു വന്നുപാൎക്കു
</lg><lg n="൧൧"> ന്ന യോശിയാ എന്ന ചഫന്യപുത്രന്റേ വീട്ടിൽ പുക്കു. വെള്ളിയും
പൊന്നും വാങ്ങി കിരീടങ്ങൾ ഉണ്ടാക്കി യോചദാക്കിൻപുത്രനായ യോ
</lg><lg n="൧൨"> ശുവെന്ന മഹാപുരോഹിതന്റേ തലമേൽ ഇടുക.— പിന്നേ അവനോ
ടു പറക: സൈന്യങ്ങളുടയ യഹോവ ഇവ്വണ്ണം പറയുന്നു: ചെമഃ(ത
ളിർ ൩, ൮) എന്നുള്ള പുരുഷൻ ഇതാ, അവൻ തന്റേഇടത്തുനിന്നു ത
</lg><lg n="൧൩"> ളിൎക്കും യഹോവാമന്ദിരത്തെ പണികയും ചെയ്യും. യഹോവാമന്ദിരത്തെ
അവൻ താൻ തീൎത്തു പ്രതാപം ധരിച്ചു സ്വസിംഹാസനത്തിൽ ഇരുന്നു
കൊണ്ടു വാഴും; തന്റേ സിംഹാസനത്തിന്മേൽ പുരോഹിതനും ആകും, ഇ
</lg><lg n="൧൪"> രുവൎക്കും തമ്മിൽ സമാധാനമന്ത്രണവും ഉണ്ടാം. കിരീടമോ ഹെലം തോ
ബിയ്യാ യദയ്യാ എന്നവൎക്കും ചഫന്യപുത്രന്റേ ദയെക്കും ഓൎമ്മയായിട്ട്
</lg><lg n="൧൫"> യഹോവാമന്ദിരത്തിൽ ആകും. ദൂരസ്ഥന്മാരും വന്നു യഹോവാമന്ദിര
ത്തെ പണിയുന്നതിൽ ചേരും. സൈന്യങ്ങളുടയ യഹോവ എന്നെ നി
ങ്ങളിലേക്ക് അയച്ചു എന്നു നിങ്ങൾ അറിയും. നിങ്ങളുടേ ദൈവമായ
യഹോവയുടേ ശബ്ദത്തെ നിങ്ങൾ കേട്ടുകൊണ്ടാലേ ഉണ്ടാകും.
</lg> [ 456 ] II. നോമ്പിനെച്ചൊല്ലി ചോദിച്ചതിന്നു
ദൈവത്തിൻ ഉത്തരം. (അ. ൭. ൮.)

൭. അദ്ധ്യായം. (൮)

യരുശലേമിൻ ആപദ്ദിവസത്തെ ഖേദിച്ചുകൊണ്ടാടിയവൎക്ക് (൪) നോമ്പ
ല്ല അനുസരണം ആവശ്യം എന്നും (൮)കല്പന കേളായ്കയാലത്രേ പ്രവാസശി
ക്ഷ വേണ്ടിവന്നത് എന്നും (൮, ൧) ഇനി സത്യവും സ്നേഹവും ആചരിച്ചാൽ
ദിവ്യാനുഗ്രഹം നിശ്ചയം എന്നും (൧൮) നോമ്പുനാളുകൾ മഹോത്സവമായും യ
ഹൂദ ശേഷംജാതികൾക്കു രക്ഷാകാരണമായും തീരും എന്നും ഗ്രഹിപ്പിച്ചതു.

<lg n="൧"> ദാരയവുഷ്രാജാവിന്റേ നാലാം ആന്റു കിസ്ലേവ് എന്ന് ഒമ്പതാം
മാസം നാലാം തിയതി യഹോവാവചനം ജകൎയ്യാവിന്ന് ഉണ്ടായിതു.
</lg><lg n="൨"> അന്നു ബേഥേലിൽനിന്നു ശരേചർ രെഗമ്മെലക് എന്നവരെ ആളുകളു
</lg><lg n="൩"> മായി അയച്ചതു യഹോവയുടേ മുഖപ്രസാദം തേടുവാനും, ഇത്ര വൎഷം
ചെയ്തു വന്ന പ്രകാരം ഞാൻ അഞ്ചാം മാസത്തിൽ (യിറ. ൫൨, ൧൨) ഇ
നി വരഞ്ഞുനിന്നു കരയേണമോ എന്നു സൈന്യങ്ങളുടേയ യഹോവാലയ
ത്തിലേ പുരോഹിതന്മാരോടും പ്രവാചകന്മാരോടും ചോദിപ്പാനും ത
</lg><lg n="൪"> ന്നേ.— അതിന്നു സൈന്യങ്ങളുടേയ യഹോവാവചനം എനിക്ക് ഉണ്ടാ
</lg><lg n="൫"> യി പറഞ്ഞിതു: ദേശത്തിലേ സകലജനത്തോടും പുരോഹിതരോടും
പറക: നിങ്ങൾ ഈ എഴുപതു വൎഷംതോറും അഞ്ചാം ഏഴാം (യിറ.
</lg><lg n="൪൧">, ൧) മാസങ്ങളിൽ നോറ്റു തൊഴിച്ചുവന്നതിനാൽ എന്നെ കുറിച്ചു
</lg><lg n="൬"> തന്നേയോ നോമ്പെടുത്തതു? തിന്നുകിലും കുടിക്കിലും തിന്നും കുടിച്ചും
</lg><lg n="൭"> കൊള്ളുന്നതു നിങ്ങൾ തന്നേ അല്ലയോ? യരുശലേമും ചുറ്റുന്ന പട്ട
ണങ്ങളും നിൎഭയമായി കുടിയേറിയും തെക്കേ നാടും താഴേ നാടും കുടികളു
ള്ളതായും ഇരിക്കുമ്പോഴേക്കു പൂൎവ്വപ്രവാചകരെക്കൊണ്ടു യഹോവ വി
</lg><lg n="൮"> ളിച്ച വചനങ്ങൾ (അറിയുന്ന്) ഇല്ലയോ?— പിന്നേ ജകൎയ്യാവിന്നു യ
</lg><lg n="൯"> ഹോവാവചനം ഉണ്ടായിതു: സൈന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പ
റഞ്ഞു: സത്യന്യായം വിധിപ്പിൻ! അന്യോന്യം ദയയും കനിവും കാട്ടു
</lg><lg n="൧൦"> വിൻ! വിധവ അനാഥൻ പരദേശി എളിവവൻ ഇവരെ ദുഃഖിപ്പി
ക്കയും ഏതു സഹോദരന്റേയും അനൎത്ഥത്തെ ഹൃദയത്തിൽ നിരൂപിക്ക
</lg><lg n="൧൧"> യും അരുതേ. എന്നാറേ അവർ കുറികൊൾവാൻ മറുത്തു ശാഠ്യമുള്ള ചു
</lg><lg n="൧൨">മൽ കാട്ടി ചെവികളെ കേൾക്കാതവണ്ണം തടിപ്പിച്ചു, സന്യങ്ങളുട

</lg> [ 457 ] <lg n="">യ യഹോവ പൂൎവ്വപ്രവാചകരാൽ തന്റേ ആത്മാവിനെക്കൊണ്ട് അയ
ച്ച ധൎമ്മോപദേശത്തെയും വചങ്ങളെയും കേളാതേ ഇരിപ്പാൻ തങ്ങളു
ടേ ഹൃദയത്തെ വജ്രമാക്കി വെച്ചു, സൈന്യങ്ങളുടേയ യഹോവയിൽ
</lg><lg n="൧൩"> നിന്നു വലിയ ചിനം ഉണ്ടാകയും ചെയ്തു. പിന്നേ സഭവിച്ചതു: അ
വൻ വിളിച്ചിട്ടും അവർ കേളാഞ്ഞതുപോലേ തന്നേ അവർ വിളിച്ചിട്ടും
ഞാനും കേളാതേപോകും എന്നു സൈന്യങ്ങളുടേയ യഹോവ പറഞ്ഞു,
</lg><lg n="൧൪"> അവർ അറിയാത്ത ജാതികളുടേയും അവരെ പാറ്റിക്കളയും ചെയ്യും.
ദേശമോ കടക്കുന്നവനും തിരിക്കുന്നവനും ആരും ഇല്ലാതവണ്ണം അവരു
ടേ പിന്നിൽ പാഴായിക്കിടക്കുന്നു. ഇങ്ങനേ അവർ മനോഹരദേശ
ത്തെ (യിറ. ൩, ൧൯) പാഴാക്കി വെച്ചതു.

</lg>

<lg n="൮, ൧"> അനന്തരം സൈന്യങ്ങളുടേയ യഹോവയുടേ വചനം ഉണ്ടായിതു:
</lg><lg n="൨"> സൈന്യങ്ങളുടേയ യഹോവ ഇവണ്ണം പറയുന്നു: ചീയോന്നായിക്കൊണ്ടു
ഞാൻ വലിയ എരിവിനാൽ എരിഞ്ഞിരിക്കുന്നു (൧, ൧൪) അവൾക്കായി
</lg><lg n="൩"> വലിയ ഊഷ്മാവോടും എരിയുന്നു. യഹോവ ഇപ്രകാരം പറയുന്നു:
ഞാൻ ചീയോനിലേക്കു മടങ്ങി യരുശലേംനടുവിൽ കടിപാൎക്കും, യരു
ശലേമിന്നു സത്യത്തിൻനഗരം എന്നും സൈന്യങ്ങളുടേയ യഹോവാ
</lg><lg n="൪"> പൎവതത്തിന്നു വിശുദ്ധമല എന്നും പേരുകൾ വരും.— സൈന്യങ്ങളു
ടേയ യഹോവ ഇവ്വണ്ണം പറയുന്നു: യരുശലേംതെരുക്കളിൽ ഇനിയും
വൃദ്ധന്മാരും വൃദ്ധമാരും ഇരുന്നും അതിവയസ്സു മുതലായിട്ടു അതാതു
</lg><lg n="൫"> കയ്യിൽ വടി പിടിച്ചുംകൊണ്ടിരിക്കും; തെരുക്കളിൽ കളിക്കുന്ന ബാ
</lg><lg n="൬"> ലന്മാരും ബാലമാരും പട്ടണവീഥികളിൽ നിറഞ്ഞും കാണും. സൈന്യ
ങ്ങളുടേയ യഹോവ ഇവണ്ണം പറയുന്നു: ആയത് ഈ ജനത്തിന്റേ ശേ
ഷിപ്പിന്ന് ആ ദിവസങ്ങളിലും അതിശയമായി തോന്നിയാൽ എനിക്കും
അതിശയമായി വരുമോ? എന്നു സൈന്യങ്ങളുടേയ യഹോവയുടേ അരുള
</lg><lg n="൭"> പ്പാടു. സൈന്യങ്ങളുടേയ യഹോവ ഇവണ്ണം പറയുന്നു: ഇതാ ഞാൻ
സൂൎയ്യോദയദിക്കിൽനിന്നും അസ്തമാനദിക്കിൽനിന്നും എൻജനത്തെ രക്ഷി
</lg><lg n="൮"> ക്കുന്നു, ഞാൻ അവരെ വരുത്തും, അവർ യരുശലേമിൻനടുവിൽ പാ
ൎത്തു സത്യത്തിലും നീതിയിലും എനിക്കു ജനവും ഞാൻ അവൎക്കു ദൈവ
</lg><lg n="൯"> വും ആകും.— സൈന്യങ്ങളുടേയ യഹോവ ഇവണ്ണം പറയുന്നു: സൈ
ന്യങ്ങളുടേയ യഹോവാലയം ആകുന്ന മന്ദിരത്തെ തീൎപ്പാൻ അടിസ്ഥാനം
ഇട്ട നാളിൽ കള്ളപ്രവാചകരുടേ വായിൽനിന്ന് ഈ വാഗ്ദത്തങ്ങളെ
(ഹഗ്ഗ. ൨) ഈ ദിവസങ്ങളിൽ കേൾക്കുന്നോരേ, നിങ്ങളുടേ കൈകൾ

</lg> [ 458 ] <lg n="൧൦"> ബലപ്പെട്ടു വരിക! കാരണം: ആ ദിവസങ്ങൾക്കു മുമ്പേ മനുഷ്യനു
കൂലി എത്തിയില്ല നാല്ക്കാലിക്കും കൂലി ഇല്ലാഞ്ഞു, പോകുന്നവനും വരു
ന്നവന്നും മാറ്റാൻ ഹേതുവായി സമാധാനം ഇല്ലാഞ്ഞു, ഞാൻ എല്ലാ മനു
</lg><lg n="൧൧"> ഷ്യരെയും തങ്ങളിൽ എതിൎപ്പാൻ തെളിച്ചുപോന്നു. ആദ്യദിവസങ്ങളെ
പോലേ അല്ല ഞാൻ ഇപ്പോൾ ഈ ജനത്തിന്റേ ശേഷിപ്പിന്ന് ആകു
</lg><lg n="൧൨"> ന്നത് എന്നു സൈന്യങ്ങളുടേയ യഹോവയുടേ അരുളപ്പാടു. മുന്തിരി
ആകുന്ന സമാധാനവിത തന്റേ ഫലം നല്കും, ഭൂമിയും തന്റേ വിളവു
തരും, വാനം തന്റേ മഞ്ഞും ഏകും, ഞാനും ഈ ജനത്തിൻ ശേഷിപ്പി
</lg><lg n="൧൩"> നെ ഇവ ഒക്കയും അടക്കുമാറാക്കും. അപ്പോൾ യഹൂദാഗൃഹവും ഇസ്ര
യേൽഗൃഹവും ആയുള്ളോരേ നിങ്ങൾ ജാതികളിൽ പ്രാക്കൽ ആയതു
പോലേ തന്നേ ഞാൻ നിങ്ങളെ രക്ഷിപ്പതിനാൽ നിങ്ങൾ അനുഗ്രഹവും
</lg><lg n="൧൪"> ആകും, ഭയപ്പെടായ്‌വിൻ! നിങ്ങളുടേ കൈകൾ ബലപ്പെടാക!— എങ്ങ
നേ എന്നാൽ സൈന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പറയുന്നു: നിങ്ങടേ
അച്ഛന്മാർ എന്നെ ക്രുദ്ധിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തു
</lg><lg n="൧൫"> വാൻ ചിന്തിച്ചു അനുതപിയാതേ ഇരുന്നതു പോലേ തന്നേ, എന്നു
സൈന്യങ്ങളുടേയ യഹോവ പറയുന്നു, ഞാൻ ഈ ദിവസങ്ങളിൽ തിരി
കേ ചിന്തിച്ചതു യരുശലേമിനും യഹൂദാഗൃഹത്തിന്നും നന്മ വരുത്തുവാൻ
</lg><lg n="൧൬"> അത്രേ. ഭയപ്പെടായ്‌വിൻ! നിങ്ങളോ ചെയ്യേണ്ടുന്ന വചനങ്ങൾ ആ
വിതു: അന്യോന്യം സത്യം പറവിൻ! നിങ്ങളുടേ പടിവാതിലുകളിൽ
</lg><lg n="൧൭"> സത്യപ്രകാരം സമാധാനത്തിനുള്ള ന്യായം വിധിപ്പിൻ! ഹൃദയങ്ങ
ളിൽ അന്യോന്യം ദോഷം ഭാവിക്കയും കള്ളസത്യം സ്നേഹിക്കയും അരു
തേ! ഇവ ഒക്കയും ഞാൻ പകെക്കുന്നതല്ലോ എന്നു യഹോവയുടേ അരു
ളപ്പാടു.

</lg>

<lg n="൧൮"> പിന്നേ സൈന്യങ്ങളുടേയ യഹോവാവചനം എനിക്ക് ഉണ്ടായിതു:
</lg><lg n="൧൯"> സൈന്യങ്ങളുടേയ യഹോവ ഇപ്രകാരം പറയുന്നു: നാലാം മാസത്തിലേ
നോമ്പും (യിറ. ൩൯, ൨) അഞ്ചാമതിൻനോമ്പും (൭, ൩) ഏഴാമതിൻ
നോമ്പും (൭, ൫) പത്താമതിൻനോമ്പും (യിറ. ൩൯, ൧) ഇസ്രയേൽ ഗൃഹ
ത്തിന്ന് ഇനി ആനന്ദസന്തോഷങ്ങളും നല്ല മഹോത്സവങ്ങളും ആയ്ച്ച
</lg><lg n="൨൦"> മയും. സത്യത്തെയും സമാധാനത്തെയും സ്നേഹിപ്പിൻ താനും! സൈ
ന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പറയുന്നു: ഇനിയും വംശങ്ങളും പല
</lg><lg n="൨൧"> പട്ടണങ്ങളിലേ കുടിയാരും വരിക ഉണ്ടാകും. ഒന്നിൽ വസിക്കുന്നവർ
മറ്റുള്ളവരെ ചെന്നു കണ്ടു: അല്ലയോ യഹോവാമുഖപ്രസാദം വരുത്തു

</lg> [ 459 ] <lg n=""> വാനും സൈന്യങ്ങളുടേയ യഹോവയെ അന്വേഷിപ്പാനും നാം പോക
</lg><lg n="൨൨"> എന്നും ഞാനും കൂടേ പോരാം എന്നും പറയും. അനേകവംശങ്ങളും
ഉരത്ത ജാതികളും യരുശലേമിൽ സൈന്യങ്ങളുടേയ യഹോവയെ അ
</lg><lg n="൨൩"> ന്വേഷിപ്പാനും യഹോവാമുഖപ്രസാദം വരുത്തുവാനും വരും. സൈന്യ
ങ്ങളുടേയ യഹോവ ഇവണ്ണം പറയുന്നു: ആ നാളുകളിൽ ജാതികളുടേ
സകലഭാഷകളിൽനിന്നും പത്താൾ വന്നു പിടിക്കും എങ്കിലോ: നിങ്ങ
ളോടു കൂടേ ദൈവം ഉണ്ടെന്നു കേൾക്കയാൽ ഞങ്ങൾ നിങ്ങളോട് ഒന്നി
ച്ചു ചെല്ലുക! എന്നു ചൊല്ലി ഓരോ യഹൂദന്റേ വിളുമ്പിനെ പിടിച്ചു
കൊള്ളും.

</lg>

III. ദൈവരാജ്യത്തിൻ ഭാവിയെ അറിയിക്കുന്ന ആജ്ഞകൾ രണ്ടും.

൯. അദ്ധ്യായം. (—൧൧.)

അറാം മുതലായ അയൽനാടുകളിൽന്യായവിധി തട്ടുകേ (൮) ദൈവജന
ത്തിന്നു സമാധാനരാജാവിനാൽ വീണ്ടെടുപ്പും (൧൧) ദിഗ്ജയവും പുഷ്ടിയും
(൧൦, ൮) എഫ്രയിമിന്നു കൂടേ യഥാസ്ഥാനത്വവും ലഭിക്കും. (൧൧,൧) കനാൻ
പാഴാകുന്നതല്ലാതേ (൪) പ്രവാചകൻ ആട്ടിങ്കൂട്ടത്തെ മേച്ച ശേഷം (൧൨) കൃത
ഘ്നത ഹേതുവായി (൧൫) മൂഢനായ ഇടയനിൽ ഏല്പിക്കണം.

<lg n="൧"> യഹോവാവചനത്തിൽ ആജ്ഞ ഹദ്രാക്‌ദേശത്തിൽ (വരുന്നു) ദമഷ്കും
അത് അമരും ഇടം. യഹോവെക്ക് ആകട്ടേ മനുഷ്യരിലും ഇസ്രയേൽ
</lg><lg n="൨"> സൎവ്വഗോത്രങ്ങളിലും നോക്ക് ഉണ്ടല്ലോ.ദമഷ്കിനോട് അണഞ്ഞ ഹ
മാത്തിലും ജ്ഞാനം ഏറയുള്ള ചോർ ചീദോനുകളിലും (അത് അമരും).
</lg><lg n="൩"> ചോരല്ലോ തനിക്കു കോട്ട തീൎത്തു മണൽപോലേ വെള്ളിയും തെരുക്കളേ
ചളി പോലേ തങ്കവും കുന്നിച്ചു. ഇതാ യഹോവ അതിനെ അടക്കിച്ചു
കടലിൽ അതിന്റേ അധികാരത്തെ (യഹെ. ൨൮, ൪) തല്ലും, അതും
</lg><lg n="൫"> തീക്ക് ഇരയാം. അഷ്കലോൻ കണ്ടു ഭയപ്പെടും, ഘജ്ജയും (കണ്ട്) ഏ
റ്റം നടുങ്ങും, എക്രോനും കൂടേ അതിന്റേ പ്രതീക്ഷ ചതിക്കയാൽ ത
ന്നേ; ഘജ്ജയിൽനിന്നു രാജാവ് ഒടുങ്ങും അഷ്കലോൻ വസിക്കാതാകും.
</lg><lg n="൬"> അഷ്ടോദിൽ കലപ്പിഴുകി വസിക്കും, ഫലിഷ്ടഡംഭത്തെ ഞാൻ അറുതി
</lg><lg n="൭"> ചെയ്യും. അവന്റേ വായിൽനിന്നു ഞാൻ (യാഗ) രക്തത്തെയും പല്ലിട
യിൽനിന്ന് അറെപ്പുകളെയും നീക്കും, അവനും നമ്മുടേ ദൈവത്തിന്നായി

</lg> [ 460 ] <lg n="">ശേഷിക്കയും, യഹൂദയിലേ തലവനോടും എക്രോന്യൻ യബൂസ്യനോടും
(൨ ശമു. ൧൮) ഒത്തുവരികയും ചെയ്യും.

</lg>

<lg n="൮"> എന്റേ ആലയത്തിന്നോ സേനയായി കടക്കുന്നവനും തിരിക്കുന്നവ
നും ഇല്ലാതവണ്ണം ഞാൻ പാളയം ഇറങ്ങും, പീഡിപ്പിക്കുന്നവന്നു അവരു
ടേ മേൽ ഇനി കടക്കയും ഇല്ല, ഇപ്പോൾ ഞാൻ കണ്ണാലേ കണ്ടുവ
</lg><lg n="൯"> ല്ലോ. ചീയോൻപുത്രിയേ അത്യന്തം മകിഴുക, യരുശലേംപുത്രിയേ ആ
ൎക്കുക! ഇതാ നിൻരാജാവു നിങ്കലേക്കു വരും; അവൻ നീതിമാനും രക്ഷാ
ന്വിതനും ആയി എളിയവനും കഴുതയേറിയവനും തന്നേ, കഴുതപ്പെട്ട
</lg><lg n="൧൦"> കളുടേ കുട്ടിപ്പുറത്തത്രേ. ഞാൻ എഫ്ര യിമിൽനിന്നു തേരും യരുശലേ
മിൽനിന്ന് അശ്വവും അറുതി ചെയ്യും, പോവില്ലും അറ്റുപോകും. ആ
യവൻ ജാതികളോടു സമാധാനം ഉരെക്കും, അവന്റേ വാഴ്ച സമുദ്രം
മുതൽ സമുദ്രംവരേയും നദിമുതൽ ഭൂമിയറ്റങ്ങളോളവും ആം (സങ്കീ.
</lg><lg n="൧൧"> ൭൨, ൮)— എടീ നിണക്കും വെള്ളമില്ലാത്ത കുഴിയിൽനിന്നു നിന്റേ
ബദ്ധന്മാരെ നിൻനിയമരക്തം നിമിത്തം ഞാൻ വിട്ടയക്കുന്നുണ്ടു.
</lg><lg n="൧൨"> ഹാ ആശാബദ്ധന്മാരായുള്ളോരേ ദുൎഗ്ഗത്തിലേക്കു തിരികേ വരുവിൻ!
ഇന്നു കൂടേ ഞാൻ അറിയിക്കുന്നിതു: നിണക്ക് ഇരട്ടി തിരികേ തരാം
</lg><lg n="൧൩"> (യശ. ൬൧, ൭). എങ്ങനേ എന്നാൽ ഞാൻ യഹൂദയെക്കൊണ്ടു വില്ലു
കുലെക്കും എഫ്ര യിമിനാൽ തൊടുക്കും, ചീയോനേ നിന്റേ പുത്രരെ യാ
പാനേ നിൻമക്കൾക്കു നേരേ ഉണൎത്തി വിടും, നിന്നെ വീരന്റേ വാൾ
</lg><lg n="൧൪"> പോലേ ആക്കും. യഹോവ അവൎക്കു മീതേ കാണാകും, മിന്നൽകണ
ക്കേ അവന്റേ അമ്പു പുറപ്പെടും, കൎത്താവായ യഹോവ കാഹളം ഊതി
</lg><lg n="൧൫"> തെക്കേ കൊടുങ്കാറ്റുകളോടും നടക്കും. സൈന്യങ്ങളുടേയ യഹോവ
അവരെ ആച്ഛാദിക്കും, അവർ (മാംസം) തിന്നു കവിണക്കല്ലുകളെ നി
ലത്തു ചവിട്ടുകയും (ചോര) കുടിച്ചു വീഞ്ഞിനാൽ വരുംപരിശു കുറ്റിടു
കയും യാഗകലശം പോലേ പീഠത്തിന്റേ കോണുകൾ കണക്കേ നിറ
</lg><lg n="൧൬"> കയും ചെയ്യും (൪ മോ. ൨൩, ൨൪). അന്നാൾ അവരുടേ ദൈവമായ
യഹോവ ആടുകൾ പോലേ സ്വജനത്തെ രക്ഷിക്കും, ആയവർ അവ
</lg><lg n="൧൭"> ന്റേ നാട്ടിന്മേൽ മിന്നുന്ന കിരീടമണികൾ ആയല്ലോ. അല്ലയോ അ
തിന്റേ ഭാഗ്യം എത്രയോ, ഭഗിയും എന്തോ! ധാന്യം യുവാക്കളെയും
രസം കന്യമാരെയും മുളപ്പിക്കും.

</lg> <lg n="൧൦, ൧ ">യഹോവയോടു വസന്തകാലത്തേമഴയെ ചൊദിപ്പിൻ! യഹോവ
തന്നേ മിന്നല്പിണരുകളെ ഉണ്ടാക്കുന്നു, വന്മാരി അവൎക്കു പെയ്യിച്ചു അ

</lg> [ 461 ] <lg n="൨"> വനവന്നു വയലിലേ സസ്യാദികൾ നല്കും. എങ്ങനേ എന്നാൽ തെരാ
ഫുകൾ (എന്ന പിതൃക്കൾ) നിസ്സാരം ഉരെച്ചു, ലക്ഷണക്കാർ ചതി ദൎശി
ച്ചു പഴുതായ സ്വപ്നങ്ങളെ ച്ചൊല്ലി മായകൊണ്ട് ആശ്വസിപ്പിക്കേ ഉള്ളു.
അതുകൊണ്ട്(ഇസ്രയേൽ) ആടുകൾ പോലേ യാത്രയായി, ഇടയൻ ഇല്ലാ
</lg><lg n="൩"> യ്കയാൽ വലഞ്ഞുപോകുന്നു.— ഇടയന്മാൎക്കു നേരേ എന്റേ കോപം ജ്വ
ലിച്ചു ആട്ടുകൊറ്റന്മാരെ ഞാൻ സന്ദൎശിക്കും; കാരണം സൈന്യങ്ങളുടേയ
യഹോവ തന്റേ കൂട്ടമാകുന്ന യഹൂദാഗൃഹത്തെ സന്ദൎശിച്ചു പടയിലേ ത
ന്റേ പ്രതാപക്കുതിര പോലേ ആക്കുന്നു. യഹൂദയിൽനിന്നു മൂലക്കല്ലും
അവനിൽനിന്നു കൂടാരക്കുറ്റിയും അവനിൽനിന്നു പോർവില്ലും (ഉണ്ടു),
</lg><lg n="൫"> പീഢിപ്പിക്കുന്നവനും ഒക്കയും അവനിൽനിന്നു വരും.— അവർ പോ
രിൽ (ശത്രുക്കളെ) തെരുക്കളേ ചെളിയിൽ ചവിട്ടുന്ന വീരന്മാൎക്കു തുല്യരാ
യി പോരാടും, സാക്ഷാൽ യഹോവ അവരോടു കൂടേ ആകയാൽ കുതി
</lg><lg n="൬"> രകൾപുറത്ത് ഏറുന്നവർ നാണിച്ചുപോകും. ഞാനും യഹൂദാഗൃഹത്തി
ന്ന് ആണ്മ വളൎത്തു യോസേഫ് ഗൃഹത്തെ രക്ഷിച്ചു അവരെ വസിപ്പി
ക്കും; ഞാൻ അവരെ കുനിഞ്ഞുകൊണ്ടുവല്ലോ, അവരും ഞാൻ തള്ളി
വിട്ടിട്ടില്ലാത്ത പന്തിയിൽ ആയ് ത്തീരും, യഹോവയായ ഞാനല്ലോ അവ
</lg><lg n="൭"> ൎക്കു ദൈവമായി അവൎക്ക് ഉത്തരം കൊടുക്കുന്നുണ്ടു. എഫ്ര യിം ശൂരനു
സമനാകും, അവരുടേ ഹൃദയം വീഞ്ഞിനാൽ എന്ന പോലേ സന്തോ
ഷിക്കും,അവരുടേ മക്കളും കണ്ടു സന്തോഷിക്കും, അവരുടേ ഹൃദയം
യഹോവയിൽ മകിഴുകേ ആവു.

</lg>

<lg n="൮"> ഞാൻ അവരെ വീണ്ടെടുക്കകൊണ്ട് അവൎക്ക് ഊഴലിട്ട് അവരെ ചേ
ൎത്തുകൊള്ളട്ടേ! അവരും (പണ്ടു) പെരുകിയ പ്രകാരം പെരുകി വരും.
</lg><lg n="൯"> ഞാൻ അവരെ വംശങ്ങളിൽ വിതെക്കും, അവർ ദൂരദിക്കുകളിലും എ
</lg><lg n="൧൦"> ന്നെ ഓൎത്തിട്ടു മക്കളുമായി ജീവിച്ചുകൊണ്ടു മടങ്ങിവരും. അവരെ മി
സ്രദേശത്തുനിന്നു ഞാൻ തിരിപ്പിച്ചും അശ്ശൂരിൽനിന്നു ചേൎത്തുംകൊണ്ടു
ഗില്യാദ് ലിബനോൻ എന്ന ദേശത്തിൽ പൂകിക്കും, അവൎക്ക് ഇടം
</lg><lg n="൧൧"> കാണാതേയും ആം. (യഹോവ) ആയവൻ ഞെരിക്കസാഗരത്തൂടേ കട
ന്നു കടലിൽ തിരകളെ അടിക്കും, കരാറ്റിൻ ആഴങ്ങൾ ഒക്കയും വ
റ്റിപ്പോകും, അശ്ശൂരിന്റേ ഡംഭത്തിന്നു താഴ്ചയും മിസ്രക്കോലിന്നു നീക്ക
</lg><lg n="൧൨"> വും വരും. ഞാൻ അവൎക്കു യഹോവയിങ്കൽ ആണ്മ വളൎക്കും, അവന്റേ
നാമത്തിൽ അവർ നടക്കയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൧, ൧"> ഹേ ലിബനോനേ, നിന്റേ ദേവദാരുക്കളെ തീ തിന്നുവാൻ നിൻ

</lg> [ 462 ] <lg n="൨"> കതകുകളെ തുറക്ക! ദേവദാരു വീണും നിറന്നവ പാഴായും പോയതു
കൊണ്ടു കീൽമരമേ തൊഴിക്ക! ദുൎഗ്ഗമവനം കിഴിഞ്ഞതിനാൽ ബാശാനി
</lg><lg n="൩"> ലേ പെരുമരങ്ങളേ തൊഴിപ്പിൻ! ഇടയന്മാരുടേ (മേച്ചൽ) നിറപ്പു
പാഴായതിനാൽ അവരുടേ വിലാപശബ്ദം (കേൾക്കാക)! യൎദ്ദന്റേ ഡം
ഭു പാഴായതിനാൽ ചെറുകോളരികൾ അലറുന്ന ഒച്ച (കേൾക്ക)!
</lg>

<lg n="൪"> എൻദൈവമായ യഹോവ ഇവ്വണ്ണം പറഞ്ഞു: കുലെക്ക് അടുത്ത ആ
</lg><lg n="൫"> ട്ടിങ്കൂട്ടത്തെ മേയ് ച്ചുകൊൾക! ആയവ കൊണ്ടവർ അവ കൊന്നിട്ടും
കുറ്റക്കാർ എന്നു വരുന്നില്ല, അവറ്റെ വില്ക്കുന്നവരോ: യഹോവ വാഴ്ത്ത
പ്പെട്ടവനാക! ഞാൻ മുതൽ ഉണ്ടാക്കി എന്നു പറയുന്നു, അവറ്റെ മേയ്ക്കു
</lg><lg n="൬"> ന്നവർ ആരും അവ ആദരിക്കുന്നതും ഇല്ല. ഞാനാകട്ടേ ഭൂനിവാസി
കളെ ഇനി ആദരിക്ക ഇല്ല എന്നു യഹോവയുടേ അരുളപ്പാടു; ഇതാ
ഞാൻ മനുഷ്യരെ അവനവന്റേ കൂട്ടുകാരന്റേ കയ്യിലും സ്വരാജാവിൻ
കയ്യിലും അകപ്പെടുത്തും, ഇവർ ഭൂമിയെ ചതെച്ചുകളയും അവരുടേ
</lg><lg n="൭"> കയ്യിൽനിന്നു ഞാൻ ഉദ്ധരിക്കയും ഇല്ല.— എന്നാറേ ഞാൻ കുലയാടുക
ളെ വിശേഷാൽ കൂട്ടത്തിൽ എളിയവറ്റെ മേചുകൊണ്ട് എനിക്കു രണ്ടു
ദണ്ടുകളെ എടുത്തു; ഒന്നിന്നു മാധുൎയ്യം എന്നും മറ്റേതിന്നു സംബന്ധം
</lg><lg n="൮"> എന്നും പേരുകൾ ഇട്ടു ആടുകളെ മേച്ചുപോന്നു. പിന്നേ ഇടയരിൽ
മൂവരെ ഞാൻ ഒരു മാസത്തിൽ തന്നേ ഇല്ലാതാക്കി. എങ്കിലും എനിക്ക്
അവറ്റോടു ക്ഷമ ചുരുങ്ങിപ്പോയി, അവറ്റിന്നും എന്നിൽ ഉഴപ്പു തോ
</lg><lg n="൯"> ന്നിയപ്പോൾ, ഞാൻ പറഞ്ഞു: നിങ്ങളെ (ഇനി) മേയ്ക്ക ഇല്ല, ചാകുന്ന
തു ചാക, ഇല്ലാതാകുന്നത് ഇല്ലാതാക! ശേഷിച്ചവ തമ്മിൽ തന്നേ (പി
</lg><lg n="൧൦"> ണങ്ങി) മാംസം തിന്നുക! എന്നിട്ടു മാധുൎയ്യം എന്ന ദണ്ഡിനെ ഞാൻ എ
ടുത്ത് ഒടിച്ചുകൾഞ്ഞതു ഞാൻ സകലവംശങ്ങളോടും ചെയ്ത നിയമത്തെ
</lg><lg n="൧൧"> (ഹോ. ൨, ൨൦) ഭംഗം ചെയ്‌വാനത്രേ. അന്നാളിൽ അതു ഭഗ്നമായി, ഉ
ടനേ ആടുകളിൽ എളിയവ എന്നെ സൂക്ഷിക്കുന്നവ തന്നേ: ഇതു യഹോ
</lg><lg n="൧൨"> വാവചനം എന്ന് അറികയും ചെയ്തു.— അനന്തരം ഞാൻ: നിങ്ങൾക്കു
നന്നെന്നു തോന്നിയാൽ എന്റേ കൂലിയെ തരുവിൻ, തോന്നാഞ്ഞാൽ
വേണ്ടാ! എന്നു പറഞ്ഞാറേ എനിക്കു കൂലിയായി മുപ്പതു വെള്ളിശ്ശെക്കൽ
</lg><lg n="൧൩"> തൂക്കി തന്നു. യഹോവ എന്നോടു പറഞ്ഞു: അവർ എന്നെ മതിച്ചുള്ള
ആശ്ചൎയ്യവിലയെ കുശവന്നു ചാടുക! എന്നാറേ ഞാൻ വെള്ളിയെ എടുത്തു
</lg><lg n="൧൪"> യഹോവാലയത്തിൽ കുശവങ്കലേക്കു ചാടി, സംബന്ധം എന്നുള്ള ര
ണ്ടാം ദണ്ഡിനെയും ഒടിച്ചതു യഹൂദെക്കും ഇസ്രയേലിന്നും തമ്മിലുള്ള സ
</lg> [ 463 ] <lg n="൧൫"> ഹോതരത്യെ ഭംഗം ചെയ്‌വാൻ തന്നേ.- അനന്തരം യഹോവ എന്നോ
ടു പറഞ്ഞു: ഇനി മൂൎഖനായ ഇടയന്റേ കോപ്പ് എടുത്തുകൊൾക.
</lg><lg n="൧൬"> ഞാൻ ഇതാ ദേശത്തിൽ എഴുന്നീല്പിക്കുന്ന ഇടയനാകട്ടേ ഇല്ലാതാകുന്നവ
സന്ദൎശിക്ക ഇല്ല ചിന്നിയതു തിരക ഇല്ല മുറിഞ്ഞതിന്നു ചികിത്സിക്കയും
ഇല്ല, നില്ക്കുന്നതു പോറ്റുകയും ചെയ്യാതേ തടിച്ചതിന്റേ മാംസം തിന്നു
</lg><lg n="൧൭"> കുളമ്പുകളെ കൂടേ കീറിക്കളയും. ആടുകളെ കൈ വിടുന്ന നിസ്സാര
നായ ഇടയന്നു ഹാ കഷ്ടം! അവന്റേ ഭുജത്തിന്മേലും വലങ്കൺമേലും
വാൾ (കൊൾക)! അവന്റേ ഭുജം തീരേ വറണ്ടും വലങ്കണ്ണു തീരേ
പൊലിഞ്ഞും പോക!

</lg>

൧൨. അദ്ധ്യായം. (—൧൩, ൬.)

അന്ത്യയുദ്ധത്തിൽ യഹൂദ ലോകരാജ്യങ്ങളെ ജയിപ്പാൻ (൫) അതിശയ
ശക്തി പൂണ്ടും (൧൦) കൃപാത്മാവ് ഇറങ്ങീട്ടു ദൈവഹത്യാദോഷം അറിഞ്ഞ് അ
നുതപിച്ചും (൧൩, ൧) എല്ലാ വിഗ്രഹാൎച്ചനയും അശുദ്ധിയും അകറ്റി വെടിപ്പു
വരുത്തും.

<lg n="൧"> ഇസ്രയേലിന്മേൽ യഹോവാവചനത്തിൻ ആജ്ഞ. വാനങ്ങളെ പര
ത്തുകയും ഭൂമിയെ സ്ഥാപിക്കയും മനുഷ്യാത്മാവിനെ അവന്റേ ഉള്ളിൽ
</lg><lg n="൨"> നിൎമ്മിക്കയും ചെയ്യുന്ന യഹോവയുടേ അരുളപ്പാടാവിതു: ഇതാ ഞാൻ
യരുശലേമിനെ ചുറ്റുമുള്ള സകലവംശങ്ങൾക്കും ചഞ്ചലിപ്പിക്കുന്ന കല
ശമാക്കി വെക്കുന്നു(യശ. ൫൧, ൧൭); യരുശലേമിനെ വളഞ്ഞുകൊള്ളു
</lg><lg n="൩"> മ്പോൾ യഹൂദമേലും തട്ടും. അന്നാളിൽ സംഭവിപ്പിതു: ഞാൻ യരുശ
ലേമിനെ സകലവംശങ്ങൾക്കും ചുമട്ടുകല്ലാക്കും, അതിനെ എടുക്കുന്നവർ
ഏവരും പരിക്കുമുറി ഏല്ക്കും; ഭൂമിയിലേ ജാതികൾ ഒക്കയും അവളെ
</lg><lg n="൪"> ക്കൊള്ളേ കൂടുമല്ലോ. അന്നാളിൽ ഞാൻ ഏതു കുതിരയെയും കൂശൽ
കൊണ്ടും അതിന്മേൽ കയറിയവനെ ഭ്രാന്തുകൊണ്ടും അടിക്കും, എന്നു
യഹോവയുടേ അരുളപ്പാടു; എങ്കിലും യഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണു
മിഴിച്ചു വംശങ്ങളുടേ എല്ലാ കുതിരയെയും കുരുടുകൊണ്ട് അടിക്കും,-
അപ്പോൾ യഹൂദത്തലവന്മാർ തങ്ങളുടേ ഹൃദയത്തിൽ പറയും: യരുശലേം
നിവാസികൾ തങ്ങളുടേ ദൈവമായ സൈന്യങ്ങളുടയ യഹോവയാൽ
</lg><lg n="൬"> എനിക്കു പരാക്രമം ആകുന്നു. അന്നു ഞാൻ യഹൂദത്തലവന്മാരെ വിറ
കുകളിങ്കീഴ് തീച്ചട്ടിയെ പോലേയും കറ്റകളിൽ തീച്ചൂട്ടയെ പോലേയും
ആക്കീട്ടു വലത്തും ഇടത്തും ചൂഴുന്ന സകലവംശങ്ങളെയും അവർ തിന്നു

</lg> [ 464 ] <lg n=""> കളയും, യരുശലേം ഇനിയും യരുശലേം എന്ന സ്വസ്ഥാനത്തിൽ തന്നേ
</lg><lg n="൭"> കുടിയേറി നില്ക്കും. യഹോവ യഹൂദക്കുടിലുകളെ മുമ്പേ തന്നേ രക്ഷി
ക്കും താനും, ദാവീദ്‌ഗൃഹത്തിൻ അഴകം യരുശലേംനിവാസികളുടേ
</lg><lg n="൮"> അഴകും യഹൂദെക്കു മീതേ വലുതാകരുത് എന്നു വെച്ചത്രേ. അന്നു യ
ഹോവ യരുശലേംനിവാസികളെ ആച്ഛാദിക്കും, അവരിൽ വെച്ച് ഇ
ടറുന്നവനും അന്നു ദാവിദിനോടു തുല്യനും ദാവിദ് ഗൃഹം ദൈവത്തോടു
സമവും അവരുടേ മുമ്പിൽ (ചെല്ലുന്ന ൨ മോ. ൨൩, ൨൦) യഹോവാദൂത
</lg><lg n="൯"> നോടു സമവും ആകും. അന്നു സംഭവിപ്പിതു: യരുശലേമിന്ന് എതി
രേ വരുന്ന സകലജാതികളേയും ഞാൻ സംഹരിപ്പാൻ ഭാവിക്കും.

</lg>

<lg n="൧൦"> പിന്നേ ദാവിദ്‌ഗൃഹത്തിന്മേലും യരുശലേംനിവാസികളിന്മേലും ക
രുണായാചനകളുടേ ആത്മാവിനെ പകരും, അവർ കുത്തിക്കളഞ്ഞ എ
ന്നെ നോക്കിക്കൊൾകയും ഒറ്റമകനെ വിചാരിച്ചു തൊഴിക്കും പോലേ
അവനെക്കുറിച്ചു തൊഴിക്കയും ആദ്യജാതനെച്ചൊല്ലി ശോകിക്കുംപോ
</lg><lg n="൧൧"> ലേ അവനെച്ചൊല്ലി ശോകിക്കയും ചെയ്യും. അന്നാൾ യരുശലേമിലേ
അലമുറ വലുതാകും, മെഗിദ്ദോതാഴ്വരയിൽ ഹദാദിമ്മോന്റേ അലമുറ
൧൨യോടു സമം. അതതുകുലം വേറേ നില്‌ക്കേ ദേശം തന്നേ തൊഴിക്കും,
ദാവിദ്‌ഗൃഹത്തിൻകുലം തനിയേ, അവരുടേ സ്രീകളും തനിയേ, നാഥാ
</lg><lg n="൧൩"> ൻഗൃഹത്തിൻകുലം തനിയേ അവരുടേ സ്രീകളും തനിയേ; ലേവിഗൃ
ഹത്തിൻകുലം തനിയേ അവരുടേ സ്രീകളും തനിയേ; ശിമ്യി‌ഗൃഹത്തിൻ
</lg><lg n="൧൪"> (൪ മോ. ൩, ൨൧) കുലം തനിയേ അവരുടേ സ്രീകളും തനിയേ; ശേ
ഷിച്ചുള്ള കുലങ്ങൾ ഒക്കയും അതതുകുലം തനിച്ചും അതിലേ സ്രീകൾ ത
നിച്ചും (തൊഴിക്കും).

</lg>

<lg n="൧൩, ൧ "> അന്നാളിൽ ദാവിദ് ഗൃഹത്തിന്നും യരുശലേംനിവാസികൾക്കും പാ
</lg><lg n="൨"> പത്തിന്നും പുലെക്കും ആയിക്കൊണ്ട് ഒരു ഉറവു തുറന്നിരിക്കും. അന്നു
സംഭവിപ്പതു: ഞാൻ വിഗ്രഹങ്ങളുടേ നാമങ്ങളെയും ഇനി ഒട്ടും ഓൎക്കാ
തവണ്ണം ദേശത്തുനിന്ന് അറുതിചെയ്യും എന്നു സൈന്യങ്ങളുടയ യഹോ
വയുടേ അരുളപ്പാടു; പ്രവാചകരെയും അശുദ്ധിയുടേ ആത്മാവിനെയും
</lg><lg n="൩"> ഞാൻ ദേശത്തിങ്കന്നു കടത്തിവിടും. പിന്നേയും ഒരു ആൾ പ്രവചിച്ചു
എന്നുവന്നാൽ അവന്റേ പെറ്റവരായ അമ്മയപ്പന്മാർ: നീ യഹോവാ
നാമത്തിൽ ചതി ഉരെച്ചതുകൊണ്ടു ജീവിക്കരുത് എന്ന് അവനോടു പറ
ഞ്ഞു പെറ്റമ്മയപ്പന്മാരും അവനെ പ്രവചനംഹേതുവായി കുത്തിക്കള
</lg><lg n="൪"> കയും ആം. അന്നു പ്രവാചകർ അവനവൻ പ്രവചിക്കുമ്പോൾ ദൎശ
</lg> [ 465 ] <lg n="">നം നിമിത്തം നാണിക്കും, വഞ്ചിപ്പാൻ രോമപ്പുതെപ്പിനെ (൨ രാ. ൧, ൮)
</lg><lg n="൫"> ഇനി ഉടുക്കയും ഇല്ല. ഞാൻ പ്രവാചകനല്ല കൃഷിപ്പണിക്കാരനത്രേ,
ചെറിയന്നേ ഒരു ആൾ എന്നെ മേടിച്ചിട്ടുണ്ടു എന്നു (അങ്ങനേ ഉള്ളവൻ)
</lg><lg n="൬"> പറയും. നിന്റേ കൈകൾക്കു നടുവേ ഈ വെട്ടുകലകൾ എന്ത്
എന്ന് അവനോടു ചോദിച്ചാൽ: എന്റേ പ്രിയന്മാരുടേ വീട്ടിൽ കൊണ്ട
വ അത്രേ എന്നു പറയും.
</lg>

൧ ൩. അദ്ധ്യായം. (൧൩, ൭— ൧൪ അ.)

(൭) ശുദ്ധിവരുത്തുവാൻ ഇടയന്നും ആട്ടിങ്കൂട്ടത്തിന്നും ന്യായവിധി തട്ടിയ
ശേഷം (൧൪, ൧) മാറ്റാന്മാർ യരുശലേമിൽ കടന്നപ്പോൾ കൎത്താവു പ്രത്യക്ഷ
നായി രക്ഷിക്കയും (൬) നാട്ടിൽ എങ്ങും അനുഗ്രഹങ്ങളെ നിറെച്ചു (൧൨) ശത്രു
ക്കളെ നിഗ്രഹിച്ചു ശേഷിപ്പിനെ മനന്തിരിയിച്ചു (൨൦) പട്ടണത്തെ മുറ്റും വി
ശുദ്ധീകരിക്കയും ചെയ്യും.
</lg>

<lg n="൭"> അല്ലയോ വാളേ എന്റേ ഇടയനും എൻകൂട്ടാളിയും ആയ പുരുഷനെ
ക്കൊള്ളേ ഉണരുക! എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാ
ടു; ഇടയനെ വെട്ടുക, ആടുകൾ (൧൧, ൪) ചിന്നിപ്പോക! ചെറിയവരു
</lg><lg n="൮"> ടേ മേൽ ഞാൻ തിരിക്കും താനും (യശ. ൧, ൨൫). അശേഷദേശത്തി
ലോ രണ്ടുകൂറ് അറുതിവന്നു കഴിഞ്ഞുപോകും, മൂന്നാമതു മാത്രം അതിൽ
</lg><lg n="൯"> മിഞ്ചിപ്പോരും എന്നു യഹോവയുടേ അരുളപ്പാടു. ആ മൂന്നാംകൂറിനെ
ഞാൻ തീയിൽ ആക്കി വെള്ളി ഉരുക്കുമ്പോലേ അവരെ ഉരുക്കി പൊ
ന്ന് ഊതിക്കഴിക്കുമ്പോലേ ഊതിക്കഴിക്കയും ചെയ്യും. ഈ കൂറു എൻനാമ
ത്തെ വിളിക്കയും ഞാൻ ഉത്തരം ചൊല്കയും ആം; ഇത് എന്റേ ജനം
എന്നു ഞാൻ പറകയും യഹോവ എന്റേ ദൈവം എന്ന് അതു പറക
യും ചെയ്യും.
</lg>

<lg n="൧൪, ൧"> ഇതാ യഹോവെക്ക് ഒരു ദിവസം വരുന്നു, അന്നു നിന്റേ കൊള്ള
</lg><lg n="൨"> (യരുശലേമേ) നിന്നടുവിൽ പകക്കപ്പെടും. യരുശലേമിനോടു പടകൂ
ടുവാനല്ലോ ഞാൻ സകലജാതികളെയും കൂട്ടിച്ചേൎക്കും, പട്ടണം പിടിപെ
ടുകയും വീടുകൾ കവൎച്ച ആകയും സ്രീകളെ പുല്കയും പാതിനഗരം പ്ര
വാസത്തിന്നായി പുറപ്പെടുകയും ആം; ജനത്തിന്റേ ശേഷിപ്പു പട്ടണ
</lg><lg n="൩"> ത്തിൽനിന്ന് അറുതിവരിക ഇല്ല താനും. അനന്തരം യഹോവ പുറ
പ്പെട്ടു പടനാളിൽ പണ്ടു പൊരുതന്ന് പോലേ ആ ജാതികളോടു പോ
</lg><lg n="൪"> രാടും. അന്ന് അവന്റേ കാലുകൾ യരുശലേമിന്നു നേരേ കിഴക്കുള്ള
</lg> [ 466 ] <lg n="">ഒലീവമലമേൽ നില്ക്കും, ഒലീവമല നടുതുടങ്ങി കിഴക്കുപടിഞ്ഞാറു വഴി
യായി എത്രയും വലിയ താഴ്വരയായി വിണ്ടുപോകയും മലയാൽ പാതി
</lg><lg n="൫"> വടക്കോട്ടും പാതി തെക്കോട്ടും വാങ്ങുകയും ചെയ്യും. മലകളുടേ താഴ്വര
അചലോളം (മീക ൧,൧൧) നീളുന്നതു (കണ്ടു) നിങ്ങൾ എന്മലകളുടേ
താഴ്വരയൂടേ മണ്ടും; യഹൂദരാജാവായ ഉജ്ജീയാവിൻനാളുകളിൽ (ആ
മോ. ൧, ൧) നിങ്ങൾ ഭൂകമ്പത്തിങ്കന്നു മണ്ടിയപ്രകാരം മണ്ടും. ഉടനേ
എൻദൈവമായ യഹോവ വരും, സകലവിശുദ്ധന്മാരും നിന്നോട് ഒ
ന്നിച്ചത്രേ.

</lg>

<lg n="൬"> അന്നാളിൽ സംഭവിപ്പിതു: വെളിച്ചം ഉണ്ടാക ഇല്ല, അഴകിയ ജ്യോ
</lg><lg n="൭"> തിസ്സുകൾ സ്തംഭിച്ചുപോകും. യഹോവെക്ക് അറിയുന്ന ലോകൈകദി
വസമാകും, പകലുമല്ല രാവുമല്ല, വൈകുന്നേരത്തോ പ്രകാശം ആകും.
</lg><lg n="൮"> ആ നാൾ ജീവനുള്ള വെള്ളങ്ങൾ യരുശലേമിൽനിന്നു പുറപ്പെടും (യ
ഹെ. ൪൭, ൧) അതിൽ പാതി പൂൎവ്വസമുദ്രത്തിലും പാതി പശ്ചിമസമുദ്ര
</lg><lg n="൯"> ത്തിലും ഒഴുകും, വേനല്ക്കാലത്തും ശീതകാലത്തും ആകും. യഹോവ സ
ൎവ്വഭൂമിമേലും രാജാവായിരിക്കും, അന്നു യഹോവ ഒരുവനും അവന്റേ നാ
</lg><lg n="൧൦"> മം ഒന്നും എന്നിരിക്കും. അശേഷദേശവും ഗെബമുതൽ യരുശലേമിന്നു
തെക്കേ രിമ്മോൻവരേയും സമഭൂമിയായി തിരിയും, പട്ടണമോ ഉയൎന്നു
വന്നു ബിന്യാമീൻവാതിലോടു ഒന്നാം വാതിലിൻ സ്ഥലത്തോളവും കോൺ
വാതിൽവരേയും ഹനാനേൽ ഗോപുരംമുതൽ രാജച്ചക്കാലകൾവരേയും
</lg><lg n="൧൧"> സ്വസ്ഥലത്തിൽ കുടികൾ പാൎത്തും ഇരിക്കും. അതിൽ ആൾ വസിക്കും,
പ്രാക്കൽ ഇനി തട്ടുകയും ഇല്ല, യരുശലേം നിൎഭയമായി വസിക്കേ ഉള്ളു.

</lg>

<lg n="൧൨"> പിന്നേ യരുശലേമിനോടു പോരാടിയ സകലവംശങ്ങളെയും ദണ്ഡി
പ്പിക്കും ബാധ ആവിതു: അവനവൻ കാലുകളിന്മേൽ നില്‌ക്കേ അവ
ന്റേ മാംസം പുഴുക്കും, അവന്റേ കണ്ണുകൾ അതതിന്റേ കുഴികളിൽ
</lg><lg n="൧൩"> അഴുകും, നാവ് അവരുടേ വായിൽവെച്ച് അഴുകും. അന്നാളിൽ എ
ങ്കിലോ യഹോവയിങ്കന്നു വലിയ കലക്കം അവരിൽ ഉണ്ടാകും, അവന
വൻ കൂട്ടുകാരന്റേ കൈ പിടിക്കയും അവനവന്റേ കൈ മറ്റവന്റേ
</lg><lg n="൧൪"> കൈക്ക് എതിരേ ഓങ്ങുകയും ചെയ്യും. യഹൂദ കൂടേ യരുശലേമിൽ
പോരാടും, പിന്നേ ചുറ്റുമുള്ള സകലജാതികളുടേ പൊൻ വെള്ളി വ
</lg><lg n="൧൫"> സ്ത്രങ്ങൾ തുടങ്ങിയുള്ള ഏറിയ സമ്പത്തു ചേൎക്കപ്പെടും. ആ പാളയങ്ങ
ളിൽ ഇരിക്കുന്ന കുതിര കോവേർകഴുത ഒട്ടകം കഴുത മുതലായ നാല്ക്കാ
ലികൾക്ക് ഒക്കയും തട്ടുന്ന ബാധ ഈ ബാധ പോലേ ആകും.
</lg> [ 467 ] <lg n="൧൬"> അനന്തരം യരുശലേമിന്ന് എതിരേ വന്ന സകലജാതികളിൽനിന്നും
മിഞ്ചിയത് ഒക്കയും സൈന്യങ്ങളുടേയ യഹോവ എന്ന രാജാവിനെ നമ
സ്കരിപ്പാനും കൂടാരപ്പെരുന്നാളെ കൊണ്ടാടുവാനും ആണ്ടുതോറും കരേറി
</lg><lg n="൧൭"> വരും. സൈന്യങ്ങളുടേയ യഹോവ എന്ന രാജാവെ നമസ്കരിപ്പാൻ
ഭൂകുലങ്ങളിൽ ആരാനും യരുശലേമിലേക്കു കരേറാതിരുന്നാൽ അവരു
</lg><lg n="൧൮"> ടേ മേൽ മാരി പെയ്ക ഇല്ല. മിസ്രക്കുലം കരേറാതേ വരാതേ ഇരുന്നാൽ
അവൎക്കും അങ്ങനേ പെയ്യാ. കൂടാരപ്പെരുന്നാളെക്കൊണ്ടാടുവാൻ കരേ
റാത്ത ജാതികളിൽ യഹോവ തട്ടിക്കുന്ന ബാധ സംഭവിക്കേ ഉള്ളു.
</lg><lg n="൧൯"> ഇതു മിസ്രയുടേ പാപ(ഫല) ആകും, കൂടാരപ്പെരുന്നാൾ കൊണ്ടാടുവാൻ
കരേറാത്ത സകലജാതികളുടേ പാപ(ഫല)വും ഇതത്രേ.

</lg>

<lg n="൨൦"> അന്നു യഹോവെക്കു വിശുദ്ധം എന്നതു (൨ മോ. ൩൯, ൩൦) കുതിരക
ളുടേ മണികൾമേലും ഉണ്ടു, യഹോവാലയത്തേക്കുടങ്ങളും ബലിപീഠ
</lg><lg n="൨൧"> ത്തിന്മുമ്പേ ഉള്ള കലശങ്ങൾ പോലേ ആകും. യരുശലേമിലും യഹൂദ
യിലും കാണുന്ന ഏതു കടവും സൈന്യങ്ങളുടേയ യഹോവെക്കു വിശുദ്ധ
മാകും. യാഗം കഴിക്കുന്നവർ എല്ലാം വന്നു അതിൽനിന്ന് എടുത്തു വേ
വാൻ വെക്കും. അന്നു സൈന്യങ്ങളുടേയ യഹോവയുടേ ആലയത്തിൽ
ഇനി (വ്യാപാരി) കണാന്യൻ ഇരിക്കയും ഇല്ല.
</lg> [ 468 ] MALACHI

മലാകീ.

<lg n="൧">ഇസ്രയേലിന്നു മലാകീമുഖേന യഹോവാവചനത്തിൻ ആജ്ഞ.

</lg>

൧. അദ്ധ്യായം. (—൨, ൯.)

യഹോവ പ്രത്യേകസ്നേഹം കാണിച്ചതു (൬) പുരോഹിതർ മറന്നു ദുൎയ്യാഗ
ങ്ങൾ കഴിക്കയാൽ (൨, ൧) അനുതപിയായ്കിൽ ശിക്ഷ ആസന്നം.

<lg n="൨"> ഞാൻ നിങ്ങളെ സ്നേഹിച്ചു എന്നു യഹോവ പറയുന്നു. ഏതിനാൽ
ഞങ്ങളെ സ്നേഹിച്ചു? എന്നു നിങ്ങൾ പറയുന്നുവല്ലോ. ഏസാവ് യാ
ക്കോബിന്നു സഹോദരൻ അല്ലയോ? എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൩"> ഞാനോ യാക്കോബെ സ്നേഹിച്ചു ഏസാവെ പകെച്ചു അവന്റേ മലകളെ
പാഴാക്കി അവന്റേ അവകാശത്തെ മരുവിലേ കുറുക്കന്മാൎക്കു കൊടുത്തു
</lg><lg n="൪"> വിട്ടു. നാം ഇടിഞ്ഞുപോയിട്ടും അഴിഞ്ഞവ തിരികേ പണിയും എന്ന്
എദോം പറകിലും സൈന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പറയുന്നു: അ
വർ പണിയട്ടേ ഞാൻ തകൎക്കും താനും, അവൎക്കു ദുഷ്ടതാസീമ എന്നും യ
ഹോവ എന്നേക്കും ക്രുദ്ധിക്കുന്ന ജനം എന്നും പേർ വരികയും ആം.
</lg><lg n="൫"> നിങ്ങളുടേ കണ്ണുകൾ കണ്ടു: യഹോവ ഇസ്രയേൽസീമെക്കു മീതേ വലി
യവനായി കാട്ടുന്നു എന്നു നിങ്ങൾ പറകയും ചെയ്യും.

</lg>

<lg n="൬"> മകൻ അച്ശനെയും ദാസൻ ഉടയവനെയും ബഹുമാനിക്കും. ഞാ
നോ അച്ശൻ എങ്കിൽ എന്റേ ബഹുമാനം എവിടേ? ഞാൻ ഉടയവൻ
എങ്കിൽ എന്റേ ഭയം എവിടേ? എന്നു സൈന്യങ്ങളുടേയ യഹോവ നി
</lg> [ 469 ] <lg n="">ങ്ങളോടു ചോദിക്കുന്നു പുരോഹിതന്മാരേ! എൻനാമത്തെ ധിക്കരിക്കുന്ന
വർ എങ്കിലും: നിൻനാമത്തെ ഏതുകൊണ്ടു ധിക്കരിച്ചു? എന്നു പറയു
</lg><lg n="൭"> ന്നോരേ! എൻബലിപീഠത്തിന്മേൽ തീണ്ടിയ ആഹാരം അടുപ്പിക്കുന്ന
വർ, എങ്കിലും: നിന്നെ തീണ്ടിച്ചത് ഏതുകൊണ്ടു? എന്നു പറയുന്നോ
രേ! (തീണ്ടിച്ചതോ) യഹോവയുടേ മേശ മാനക്കുറവുള്ളതത്രേ എന്നു നി
</lg><lg n="൮"> ങ്ങൾ പറകകൊണ്ടു തന്നേ. യാഗത്തിന്നായി നിങ്ങൾ കുരുടായത് അടു
പ്പിച്ചാൽ ദൂഷ്യം ഇല്ല, മുടവും ദീനവുമുള്ളത് അടുപ്പിച്ചാലും ദൂഷ്യം ഏതും
ഇല്ല! അല്ലയോ നിന്റേ നാടുവാഴിക്കു കാഴ്ച വെച്ചാലും! അവൻ നിന്നെ
രുചിക്കുമോ? നിൻമുഖത്തെ അംഗീകരിക്കുമോ? എന്നു സൈന്യങ്ങളുടേയ
</lg><lg n="൯"> യഹോവ പറയുന്നു. ഇപ്പോൾ ദൈവം നമ്മെ കനിഞ്ഞുകൊൾവാൻ
അവന്റേ മുഖപ്രസാദം തേടുവിൻ! നിങ്ങളുടേ കയ്യിൽനിന്ന് ഈ വക
ഉണ്ടായ ശേഷം നിങ്ങടേ മുഖത്തെ അംഗീകരിക്കുമോ? എന്നു സൈന്യ
ങ്ങളുടേയ യഹോവ പറയുന്നു.
</lg>

<lg n="൧൦"> എന്റേ ബലിപീഠത്തെ വെറുതേ (കത്തിച്ചു) പ്രകാശിപ്പിക്കാതവണ്ണം
നിങ്ങളിൽ ആരാൻ കതകുകളെ അടെച്ചു പൂട്ടിയാൽ കൊള്ളാം! എനിക്കു
നിങ്ങളിൽ ഇഷ്ടം ഇല്ല എന്നു സൈന്യങ്ങളുടേയ യഹോവ പറയുന്നു;
</lg><lg n="൧൧"> നിങ്ങടേ കയ്യിൽനിന്നു വഴിപാടു രുചിക്കയും ഇല്ല. എന്തുകൊണ്ടെ
ന്നാൽ സൂൎയ്യോദയം മുതൽ അസ്തമയംവരേ എന്റേ നാമം ജാതികളിൽ
വലിയത് (ആകും), എല്ലാവിടത്തും എന്നാമത്തിന്നു ധൂപം കാട്ടിയും ശുദ്ധ
വഴിപാടു തന്നേ അടുപ്പിച്ചും പോരുന്നുണ്ടു, എന്റേ നാമം ജാതികളിൽ
</lg><lg n="൧൨"> വലിയതു സത്യം, എന്നു സൈന്യങ്ങളുടേയ യഹോവ പറയുന്നു. നിങ്ങ
ളോ: യഹോവയുടേ മേശ തീണ്ടിയത് എന്നും അതിന്റേ വരവ് എങ്കി
ലോ അതിലേ ആഹാരം മാനക്കുറവുള്ളത് എന്നും പറകയാൽ എന്നാമ
</lg><lg n="൧൩"> ത്തെ ബാഹ്യമാക്കിക്കളയുന്നു. കാൺ(എന്തൊരു) അദ്ധ്വാനം! എന്നു
ചൊല്ലിക്കൊണ്ടു നിങ്ങൾ (എൻമേശയെ) ഊതികളയുന്നു, എന്നു സൈ
ന്യങ്ങളുടേയ യഹോവ പറയുന്നു; കവൎന്നതും മുടവും ദീനവും ഉള്ളതിനെ
യും നിങ്ങൾ കൊണ്ടുവന്നു വഴിപാടു കഴിക്കുന്നു. നിങ്ങളുടേ കയ്യിൽനി
</lg><lg n="൧൪"> ന്ന് ആയതിനെ രുചിക്കുമോ? എന്നു യഹോവ പറയുന്നു. (ആട്ടു)കൂട്ട
ത്തിൽ ആൺ ഇരിക്കേ (പെൺ കഴിച്ചു) ചതിക്കുന്നവനും നേൎന്ന ശേ
ഷം കൎത്താവിന്നു കേടുള്ളതു യജിക്കുന്നവനും ശപിക്കപ്പെട്ടവൻ. ഞാൻ
വലിയ രാജാവല്ലോ, ജാതികളിൽ എന്റേ നാമം ഭയകാരണവും തന്നേ
എന്നു യഹോവ പറയുന്നു.
</lg> [ 470 ] <lg n="൨, ൧"> ഇപ്പോൾ പുരോഹിതന്മാരേ ഈ കല്പന നിങ്ങൾക്ക് (ഉണ്ടായി):
</lg><lg n="൨"> നിങ്ങൾ എന്നാമത്തിന്നു തേജസ്സു കൊടുക്കത്തക്കവണ്ണാം കേളാതേയും മന
സ്സിൽ വെക്കാതേയും പോയാൽ ഞാൻ ശാപത്തെ നിങ്ങളിലേക്ക് അയ
ച്ചു നിങ്ങളുടേ അനുഗ്രഹങ്ങളെ ശപിച്ചുകളയും, എന്നു സൈന്യങ്ങളുടേയ
യഹോവ പറയുന്നു. അതേ നിങ്ങൾ ഒട്ടും മനസ്സിൽ വെക്കായ്കയാൽ
</lg><lg n="൩"> അതിനെ ശപിച്ചിട്ടുണ്ടു. ഇതാ ഞാൻ നിങ്ങൾക്കു ഭുജത്തെ നിൎഭൎത്സി
ക്കുന്നു, നിങ്ങളുടേ മുഖങ്ങളിൽ മലം ചിതറും, നിങ്ങടേ പെരുനാളുകളു
ടേ ചാണകം തന്നേ; അതിനോടു നിങ്ങളെ എടുത്തു കൂട്ടുകയും ചെയ്യും.
</lg><lg n="൪"> ഞാൻ ഈ കല്പന ലേവിയോടുള്ള എന്റേ നിയമം ആവാൻ നിങ്ങൾക്ക്
അയച്ചപ്രകാരം നിങ്ങൾ അറികയുമാം, എന്നു സൈന്യങ്ങളുടേയ യഹോ
</lg><lg n="൫"> വ പറയുന്നു.- അവനോടു (മുമ്പേ) ഉള്ള എന്റേ നിയമമായതു ജീവ
നും സമാധാനവും തന്നേ. ഇവ ഞാൻ അവന്നു ഭയഹേതുവാവാൻ
</lg><lg n="൬"> കൊടുത്തു, അവനും എന്നെ ഭയപ്പെട്ടു എന്നനാമത്തിങ്കൽ കൂശി. സത്യത്തി
ന്റേ ധൎമ്മോപദേശം അവന്റേ വായിൽ ഉണ്ടായി, അവന്റേ അധര
ങ്ങളിൽ വക്രത കണ്ടതും ഇല്ല, അവൻ സമാധാനത്തിലും നേരിലും എ
</lg><lg n="൭"> ന്നോടു കൂടി നടന്നു അനേകരെ അകൃത്യത്തിൽനിന്നു മടക്കി. പുരോ
ഹിതന്റേ അധരങ്ങൾ അറിവിനെ കാത്തുകൊള്ളേണ്ടതല്ലോ, അവൻ
സൈന്യങ്ങളുടേയ യഹോവയുടേ ദൂതൻ ആകയാൽ അവന്റേ വായിൽ
</lg><lg n="൮"> നിന്നു ധൎമ്മോപദേശം അന്വേഷിപ്പാറും ഉണ്ടു. നിങ്ങളോ വഴിയെ
വിട്ടു മാറി, പലരെയും ധൎമ്മോപദേശത്തിങ്കൽ ഇടറിച്ചു ലേവ്യരുടേ നി
യമത്തെ കെടുത്തുകളഞ്ഞു, എന്നു സൈന്യങ്ങളുടേയ യഹോവ പറയുന്നു.
</lg><lg n="൯"> അതുകൊണ്ടു നിങ്ങൾ എന്റേ വഴികളെ കാക്കാതേ ധൎമ്മവെപ്പിൽ മുഖ
പക്ഷം എടുക്കയാൽ ഞാനും നിങ്ങളെ എല്ലാ ജനത്തോടും മാനക്കുറവുള്ള
വരും ഹീനരും ആക്കിവെക്കുന്നുണ്ടു.

</lg>

൨. അദ്ധ്യായം.

(൧൦) അന്യമതക്കരത്തികളെ വേക്കുന്നതിനെയും (൧൩) ഭാൎയമാരെ ഉ
പേക്ഷിക്കുന്നതിനെയും (൧൭) ദൈവത്തിൽ വിരക്തി പരക്കുന്നതിനെയും ശാ
സിക്കുന്നു.

<lg n="൧൦"> നമുക്ക് എല്ലാവൎക്കും ഒരു പിതാവ് .ഇല്ലയോ (൧, ൬)? ഒരു ദേവൻ ത
ന്നേ നമ്മെ സൃഷ്ടിച്ചില്ലയോ? പിന്നേ നമ്മിൽ വിശ്വാസവഞ്ചനം കാട്ടി

</lg> [ 471 ] <lg n="൧൧"> നമ്മുടേ അഛ്ശന്മാരുടേ നിയമത്തെ ബാഹ്യമാക്കുവാൻ എന്തു? യഹൂദ
വിശ്വാസവഞ്ചനം ചെയ്യുന്നു, ഇസ്രയേലിലും യരുശലേമിലും അറെപ്പു
നടക്കുന്നു; യഹോവ സ്നേഹിക്കുന്ന അവന്റേ വിശുദ്ധസഭയെ യഹൂദ
</lg><lg n="൧൨"> ബാഹ്യമാക്കി അന്യദേവന്റേമകളെ കെട്ടിയല്ലോ. ഇതു ചെയ്യുന്ന
ആൾക്കു യഹോവ ഉണൎച്ചയുള്ളവനെയും ഉത്തരം കൊടുക്കുന്നവനെയും
സൈന്യങ്ങളുടയ യഹോവെക്കു വഴിപാട് അടുപ്പിക്കുന്നവനെയും
യാക്കോബിൻകൂടാരങ്ങളിൽനിന്നു ഛേദിച്ചുകളയാവു!

</lg>

<lg n="൧൩"> രണ്ടാമതും നിങ്ങൾ ചെയ്യുന്നിതു: യഹോവ വഴിപാടിനെ നോക്കി
തിരയാതേയും നിങ്ങടേ കൈയിൽനിന്നു രുചിക്കുന്നതു കൈക്കൊള്ളാ
തേയും ഇരിപ്പോളം, അവന്റേ ബലിപീഠത്തെ കണ്ണുനീർ കേഴ്ച ഞര
</lg><lg n="൧൪"> ക്കവും കൊണ്ടു മൂടുക തന്നേ. ഏതുകൊണ്ടു? എന്നു നിങ്ങൾ ചോദിക്കുന്നു.
നിന്റേ കൂറ്റുകാരത്തിയും നിയമത്താൽ കെട്ടിയവളും (സദൃ. ൨, ൧൭)
ആയിട്ടും നീ വിശ്വാസവഞ്ചനം ചെയ്ത നിന്റേ ബാല്യത്തിലേ ഭാൎയ്യെ
</lg><lg n="൧൫"> ക്കും നിണക്കും യഹോവ സാക്ഷി ആകകൊണ്ടത്രേ. ആത്മാവിൻ ശേ
ഷിപ്പു മാത്രം ഉള്ളവൻ ഒരുത്തനും ഇതു ചെയ്യാതു. ആ ഏകൻ ചെയ്ത
തോ (൧ മോ. ൨൧) എന്തു? ആയവവൻ ദൈവത്തിൻസന്തതിയെ
അന്വേഷിക്കുന്നവനത്രേ. എങ്കിൽ നിങ്ങളുടേ ആത്മാവിന്നായി കരു
തികൊൾവിൻ! നിന്റേ ബാല്യത്തിലേ ഭാൎയ്യയോടു വിശ്വാസക്കേടു കാ
</lg><lg n="൧൬"> ട്ടുകയും ഒല്ലാ. ഞാനാകട്ടേ ഉപേക്ഷിക്കുന്നതിനെ പകെക്കുന്നു എന്ന്
ഇസ്രയേലിൻദൈവമായ യഹോവ പറയുന്നു; അങ്ങനേ ചെയ്യുന്നവൻ
തന്റേ വസ്ത്രത്തെ സാഹസത്താൽ മൂടും എന്നു സൈന്യങ്ങളുടയ യഹോ
വ പറയുന്നു. എങ്കിൽ നിങ്ങളുടേ ആത്മാവിന്നായി കരുതിക്കൊണ്ടു വി
ശ്വാസക്കേടു കാട്ടായ്‌വിൻ!

</lg>

<lg n="൧൭"> നിങ്ങളുടേ വാക്കുകളെക്കൊണ്ടു യഹോവയെ മുഷിപ്പിക്കുന്നു. ഏതി
നാൽ മുഷിപ്പിച്ചു? എന്നു നിങ്ങൾ പറയുന്നു. തീമ ചെയ്യുന്ന ഏവനും
യഹോവയുടേ കണ്ണുകൾക്കു നല്ലവൻ എന്നും, ഈ വകയിൽ അവന്ന്
ഇഷ്ടം തോന്നുന്നു എന്നും അല്ലായ്കിൽ ന്യായവിധിയുടേ ദൈവം എവി
ടേ? എന്നും നിങ്ങൾ പറകകൊണ്ടു തന്നേ.
</lg> [ 472 ] ൩. അദ്ധ്യായം.

യഹോവാദിവസത്തിന്ന് ഒരു ദൂതൻ വഴി ഒരുക്കിയ ശേഷം നിയമ
ദൂതൻ എത്തി ന്യായവിധിയെ നടത്തും. (൭) അനുഗ്രഹക്കുറവിന്നു പിശുക്കും
(൧൩) പൊറുമയില്ലാത്ത പിറുപിറുപ്പും തന്നേ കാരണം. (൧൯) ദുഷ്ടൎക്കും സാധു
ക്കൾക്കും ഉള്ള വ്യത്യാസം ന്യായവിധിയിൽ വെളിപ്പെടും. (൨൨) മോശയെ
കുറിക്കൊണ്ടു ഏലിയാവിൻവരവിനെ കാത്തിരിക്കണം.

<lg n="൧"> ഇതാ എന്റേ മുമ്പിൽ വഴിയെ ഒരുക്കുവാൻ (യശ. ൪൦, ൩) ഞാൻ എ
ന്റേ ദൂതനെ അയക്കുന്നുണ്ടു; പിന്നേ നിങ്ങൾ അന്വേഷിക്കുന്ന കൎത്താ
വും നിങ്ങൾ ആഗ്രഹിക്കുന്ന നിയമദൂതനും ആയവൻ പെട്ടന്നു തന്റേ
മന്ദിരത്തിലേക്കു വരും; ഇതാ വരുന്നു, എന്നു സൈന്യങ്ങളുടയ യഹോ
</lg><lg n="൨"> വ പറയുന്നു. എന്നാൽ അവന്റേ വരവിൻനാളിനെ പൊറുപ്പത്
ആർ? അവൻ കാണാകുമ്പോൾ നില്ക്കുന്നത് ആർ? അവൻ ആകട്ടേ
ഊതിക്കഴിക്കുന്നവന്റേ തീയോടും അലക്കുന്നോരുടേ ചവൎക്കാരത്തോടും
</lg><lg n="൩"> സമം. അവൻ ഇരുന്നുകൊണ്ടു വെള്ളിയെ ഊതിക്കഴിച്ചു ശുദ്ധമാക്കും,
ലേവീപുത്രന്മാരെ പൊൻവെള്ളിയെ പോലേ ഉരുക്കി ശോധന ചെയ്യും'
അവർ നീതിയിൽ യഹോവെക്കു വഴിപാട് അടുപ്പിക്കുന്നവർ ആവോളം
</lg><lg n="൪"> തന്നേ. അപ്പോൾ യഹൂദയും യരുശലേമും കഴിക്കുന്ന വഴിപാടു പണ്ടേ
നാളുകളിലും പുരാതനവൎഷങ്ങളിലും എന്ന പോലേ യഹോവെക്കു നിര
</lg><lg n="൫"> ക്കും.- ന്യായവിധിക്കായി ഞാൻ നിങ്ങളോട് അണഞ്ഞു ക്ഷുദ്രക്കാൎക്കും
വ്യഭിചാരികൾക്കും കള്ളസ്സത്യക്കാൎക്കും കൂലിക്കരന്റേ കൂലിയെയും വിധ
വ അനാഥനെയും ഞെരുക്കി പരദേശിയെ പിഴുക്കി എന്നെ ഭയപ്പെടാ
</lg><lg n="൬"> തേ നടക്കുന്നവൎക്കും എതിരേ വിരയുന്ന സാക്ഷി ആകും. കാരണം:
യഹോവയായ ഞാൻ മാറാത്തവൻ, യാക്കോബ് പുത്രരായ നിങ്ങൾ മുടി
യാത്തവർ എന്നത്രേ.

</lg>

<lg n="൭"> നിങ്ങടേ അഛ്ശന്മാരുടേ നാളുകൾമുതൽ തന്നേ നിങ്ങൾ എൻവെപ്പു
കളെ കാത്തുകൊള്ളാതേ വിട്ടുമാറി; എങ്കലേക്കു മടങ്ങുവിൻ, ഞാനും നി
ങ്ങളിലേക്കു മടങ്ങും, എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു. ഏ
</lg><lg n="൮"> തിൽ മടങ്ങേണ്ടു? എന്നു നിങ്ങൾ ചോദിക്കുന്നു. മനുഷ്യൻ ദൈവത്തോ
ടു വൎഗ്ഗിക്കാം എന്നുവെച്ചോ നിങ്ങൾ എന്നോടു വൎഗ്ഗിച്ചെടുക്കുന്നതു? എ
ന്നാൽ ഏതിൽ നിന്നോടു വൎഗ്ഗിച്ചു? എന്നു നിങ്ങൾ ചോദിക്കുന്നു. ദശാം
</lg><lg n="൯"> ശത്തിലും മീത്തിലും തന്നേ. നിങ്ങൾ ശാപംകൊണ്ടു ശപിക്കപ്പെട്ടിട്ടും

</lg> [ 473 ] <lg n="൧൦"> എന്നോടു വൎഗ്ഗിച്ചുപോരുന്നു, ഈ ജാതി ഒക്കയും തന്നേ.- എന്റേ ഭവ
നത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു സകലദശാംശത്തെയും പാണ്ടി
ശാലയിലേക്കു കൊണ്ടുവരുവിൻ! ഇതുകൊണ്ട് എന്നെ പരീക്ഷിച്ചു നോ
ക്കുവിൻ: ഞാൻ നിങ്ങൾക്കു വാനത്തിൻചാലകങ്ങളെ തുറന്നു ആശീൎവ്വാ
ദത്തെ മതിയാവോളം പൊഴിക്ക ഇല്ലയോ? എന്നു സൈന്യങ്ങളുടയ യ
</lg><lg n="൧൧"> ഹോവ പറയുന്നു. തിന്നിത്തുള്ളനെയും നിലത്തു വിളവിനെ കെടുക്കാ
തവണ്ണം ഞാൻ നിങ്ങൾക്കായി ശാസിക്കും, വയലിലേ വള്ളിക്കു ഫലം
ചൊട്ടിപ്പോകയും ഇല്ല, എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു
</lg><lg n="൧൨"> സകലജാതികളും നിങ്ങളെ ധന്യർ എന്നു പുകഴും, നിങ്ങൾ പ്രസാദദേ
ശം ആകുമല്ലോ എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു.

</lg>

<lg n="൧൩"> നിങ്ങളുടേ വാക്കുകൾ എന്റേ നേരേ പ്രബലിച്ചുപോയി, എന്നു യ
ഹോവ പറയുന്നു. നിന്റേ നേരേ ഞങ്ങളിൽ ഏതു വാക്ക് ഉണ്ടായി?
</lg><lg n="൧൪"> എന്നു നിങ്ങൾ ചോദിക്കുന്നു. ദൈവത്തെ സേവിക്കുന്നതു വ്യൎത്ഥം എ
ന്നും അവന്റേ വിചാരണ നാം കാത്തുകൊണ്ടതിനാലും സൈന്യങ്ങളു
ടയ യഹോവയുടേ മുമ്പാകേ കറുത്തു നടന്നതിനാലും എന്തൊരു ലാഭം?
</lg><lg n="൧൫"> എന്നും, ഇപ്പോൾ ഞങ്ങൾ അഹങ്കാരികളെ ധന്യർ എന്നു പുകഴുന്നു,
ദുഷ്ടത ചെയ്യുന്നവർ പണിയപ്പെട്ടുവന്നതല്ലാതേ അവർ ദൈവത്തെ
പരീക്ഷിച്ചുപോയിട്ടും വഴുതിപ്പോരുകയും ചെയ്തുവല്ലോ എന്നും നിങ്ങൾ
</lg><lg n="൧൬"> പറയുന്നു. അപ്പോൾ യഹോവയെ ഭയപ്പെടുന്നവർ ഓരോരുത്തൻ ത
മ്മിൽ സംസാരിച്ചു യഹോവയും കുറിക്കൊണ്ടു കേട്ടു; യഹോവയെ ഭയ
പ്പെടുന്നവൎക്കും അവന്റേ നാമത്തെ നണ്ണുന്നവൎക്കും ഒരു ഓൎമ്മപുസ്തകം
</lg><lg n="൧൭"> അവന്റേ മുമ്പാകേ എഴുതപ്പെടുകയും ചെയ്തു. സൈന്യങ്ങളുടയ യ
ഹോവ പറയുന്നിതു: ഇവർ ഞാൻ ഉണ്ടാക്കുന്ന നാളിലേക്ക് എനിക്കു
ഭണ്ഡാരം ആകും (൨ മോ. ൧൯,൫) ഓർ ആൾ തന്നെ സേവിക്കുന്ന മക
</lg><lg n="൧൮"> നെ ആദരിക്കുമ്പോലേ ഞാൻ അവരെ ആദരിച്ചുകൊള്ളും. അപ്പോൾ
നിങ്ങൾ തിരിഞ്ഞു നീതിമാന്നും ദുഷ്ടന്നും തമ്മിലും ദൈവത്തെ സേവി
ക്കുന്നവന്നും സേവിക്കാത്തവന്നും തമ്മിലും ഉള്ള ഭേദത്തെ കാണും.
</lg><lg n="൧൯"> എങ്ങനേഎന്നാൽ ചൂളപോലേ കത്തുന്ന നാൾ വരുന്നു, അന്ന് എല്ലാ
അഹങ്കാരികളും ദുഷ്ടത ചെയ്യുന്നവരും ഏവരും (൧൫) താളടി ആകും,
വരുന്ന നാൾ അവരെ വേരും കൊമ്പും ശേഷിപ്പിക്കാതേ ദഹിപ്പിക്കും
</lg><lg n="൨൦"> എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു, എൻനാമത്തെ ഭയപ്പെടു
ന്ന നിങ്ങൾക്കോ നീതിസൂൎയ്യൻ ചിറകുകളിൽ ആരോഗ്യവുമായി ഉദിക്കും;
</lg> [ 474 ] <lg n="">നിങ്ങളും ആലയത്തിലേ കുന്നുകൾകണക്കേ പുറത്തുവന്നു തുള്ളി ദുഷ്ടരെ
</lg><lg n="൨൧"> മെതിക്കും; ഞാൻ ഉണ്ടാക്കുന്ന നാളിൽ അവർ സാക്ഷാൽ നിങ്ങളുടേ
ചുവട്ടടികൾക്കു കീഴേ ഭസ്മമായിരിക്കും എന്നു സൈന്യങ്ങളുടയ യഹോ
വ പറയുന്നു.

</lg>

<lg n="൨൨"> ഞാൻ ഹോരേബിൽ വെച്ചു എല്ലാ ഇസ്രയേലിന്നും വെപ്പുകളെയും
ന്യായങ്ങളെയും കല്പിച്ചുള്ള മോശെ എന്ന എൻദാസന്റേ ധൎമ്മോപദേ
</lg><lg n="൨൩"> ശത്തെ ഓൎത്തുകൊൾവിൻ. യഹോവയുടേ വലുതും ഭയങ്കരവും ആയ
നാൾ വരുംമുമ്പേ(യോ. ൩, ൪) ഇതാ ഞാൻ നിങ്ങൾക്കു പ്രവാചകനാ
</lg><lg n="൨൪"> യ ഏലിയാവെ അയക്കുന്നുണ്ടു. ഞാൻ വന്നു ദേശത്തെ പ്രാക്കൽകൊ
ണ്ട് അടിക്കാതേ ഇരിപ്പാൻ അവൻ അഛ്ശന്മാരുടേ ഹൃദയത്തെ മക്കളി
ലേക്കും മക്കളുടേ ഹൃദയത്തെ അഛ്ശന്മാരിലേക്കും തിരിപ്പിക്കും.
</lg>

"https://ml.wikisource.org/w/index.php?title=പ്രവാചകലേഖകൾ/2&oldid=211165" എന്ന താളിൽനിന്ന് ശേഖരിച്ചത്