താൾ:GaXXXIV5 2.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമോസ് ൮. അ. Amos, VIII. 405

<lg n="">ഇസ്രയേലിന്ന് എതിരേ പ്രവചിക്കൊല്ലാ, ഇഛാക്‌ഗൃഹത്തെക്കൊള്ളേ
</lg><lg n="൧൭"> രുകയും അരുതു എന്നു നീ പറയുന്നു. അതു കൊണ്ടു യഹോവ ഇവ്വ
ണ്ണം പറയുന്നു: നിന്റേ ഭാൎയ്യ നഗരത്തിൽ പുലയാടും, നിന്റേ മക്കളും,
മകളരും വാളാൽ വീഴും, നിന്റേ നിലമ്പറമ്പു അളത്തച്ചരടുകൊണ്ടു
വിഭാഗിച്ചുപോകും, നീയോ അശുദ്ധരാജ്യത്തു മരിക്കും, ഇസ്രയേൽ തനതു
നാട്ടിൽനിന്നു പ്രവസിച്ചുപോകയും ആം.

</lg>

<lg n="൮, ൧"> യഹോവാകൎത്താവ് എനിക്ക് ഇവ്വണ്ണം കാണിച്ചു: ഇതാ ഒരു കൊട്ട
</lg><lg n="൨"> പഴുത്ത പഴം. ആമോസേ നീ എന്തു കാണുന്നു? എന്ന് അവൻ പറ
ഞ്ഞാറേ ഒരു കൊട്ട പഴം എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ എ
ന്നോടു പറഞ്ഞു: എൻജനമായ ഇസ്രയേലിന്ന് അവസാനം വന്നു, ഞാൻ
</lg><lg n="൩"> ഇനി അവനെ കടന്നു വിട്ടേക്കയില്ല (൭, ൮). അന്നു മന്ദിരത്തിലേ
പാട്ടുകൾ ഓളിയായി തിരിയും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു,
പിണങ്ങൾ പെരുത്തു, അവൻ അവറ്റെ എല്ലവിടത്തും എറിഞ്ഞുകള
</lg><lg n="൪"> യുന്നു, മിണ്ടല്ലേ!— എന്നുള്ളതു കേൾപ്പിൻ ദരിദ്രനെ വിഴുങ്ങുവാനും
</lg><lg n="൫"> ഭൂമിയിലേ സാധുക്കളെ മുടിപ്പാനും കപ്പുന്നവരേ! ഞങ്ങൾ നെല്ലു വി
ല്ക്കേണ്ടതിന്നു വാവും ധാന്യശാലയെ തുറക്കേണ്ടതിന്നു ശബ്ബത്തും എപ്പോൾ
കഴിയും? ഏഫയെ കുറെച്ചു ശേക്കലിനെ വലുതാക്കി വ്യാജത്തുലാസ്സു
</lg><lg n="൬"> മറിച്ചുകളഞ്ഞുവല്ലോ? പണത്തിന്നായി എളിയവരെയും ഒരുജോടു ചെരി
പ്പുഹേതുവായി അഗതിയെയും വാങ്ങുകയും, (൨,൬) നെല്ലിൻ ചണ്ടിയെ
</lg><lg n="൭"> വില്ക്കയും വേണ്ടത് എന്നുള്ളോരേ!— അവരുടേ പ്രവൃത്തികൾ എല്ലാ
റ്റെയും ഞാൻ എന്നും മറക്ക ഇല്ല എന്നു യഹോവ യാക്കോബിൻ വമ്പാ
</lg><lg n="൮"> യവനാണ (ഹോ. ൫, ൫) സത്യം ചെയ്തു. ഇതു നിമിത്തം ഭൂമി കുലു
ങ്ങുകയും അതിൽ വസിക്കുന്നവൻ എല്ലാം ഖേദിക്കയും ഇല്ലയോ?
ഇതു വിശ്വം കാരാറു പോലേ ഏറി കവിഞ്ഞും മിസ്രനദിപ്പരിശ് ഓളം
</lg><lg n="൯"> പൊങ്ങി താണും തുളുമ്പും. അന്നാൾ സംഭവിപ്പതു: ഞാൻ സൂൎയ്യനെ
ഉച്ചെക്ക് അസ്തമിപ്പിച്ചു പട്ടാപകലിൽ ഭൂമിക്ക് ഇരുട്ട് ആക്കുകയും,
</lg><lg n="൧൦"> നിങ്ങളുടേ പെരുന്നാളുകളെ ഖേദവും എല്ലാ പാട്ടുകളെയും വിലാപവും
ആക്കി മാറ്റി എല്ലാ അരകളിലും രട്ടുകെട്ടും എല്ലാ തലമേലും കഷണ്ടിയും
വരുത്തി ആ നാളിനെ ഒറ്റമകന്റേ ഖേദം പോലേയും അതിൻശേഷ
ത്തെ കൈപ്പുള്ള ദിവസവും ആക്കിവെക്കയും ചെയ്യും എന്നു യഹോവാ
കൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൧"> ഇതാ ഞാൻ ദേശത്തേക്ക് ഒരു ക്ഷാമത്തെ അയക്കുന്ന നാളുകൾ വരു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/411&oldid=192554" എന്ന താളിൽനിന്ന് ശേഖരിച്ചത്