താൾ:GaXXXIV5 2.pdf/467

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജകൎയ്യാ ൧൪. അ. Zechariah, XIV. 461

<lg n="൧൬"> അനന്തരം യരുശലേമിന്ന് എതിരേ വന്ന സകലജാതികളിൽനിന്നും
മിഞ്ചിയത് ഒക്കയും സൈന്യങ്ങളുടേയ യഹോവ എന്ന രാജാവിനെ നമ
സ്കരിപ്പാനും കൂടാരപ്പെരുന്നാളെ കൊണ്ടാടുവാനും ആണ്ടുതോറും കരേറി
</lg><lg n="൧൭"> വരും. സൈന്യങ്ങളുടേയ യഹോവ എന്ന രാജാവെ നമസ്കരിപ്പാൻ
ഭൂകുലങ്ങളിൽ ആരാനും യരുശലേമിലേക്കു കരേറാതിരുന്നാൽ അവരു
</lg><lg n="൧൮"> ടേ മേൽ മാരി പെയ്ക ഇല്ല. മിസ്രക്കുലം കരേറാതേ വരാതേ ഇരുന്നാൽ
അവൎക്കും അങ്ങനേ പെയ്യാ. കൂടാരപ്പെരുന്നാളെക്കൊണ്ടാടുവാൻ കരേ
റാത്ത ജാതികളിൽ യഹോവ തട്ടിക്കുന്ന ബാധ സംഭവിക്കേ ഉള്ളു.
</lg><lg n="൧൯"> ഇതു മിസ്രയുടേ പാപ(ഫല) ആകും, കൂടാരപ്പെരുന്നാൾ കൊണ്ടാടുവാൻ
കരേറാത്ത സകലജാതികളുടേ പാപ(ഫല)വും ഇതത്രേ.

</lg>

<lg n="൨൦"> അന്നു യഹോവെക്കു വിശുദ്ധം എന്നതു (൨ മോ. ൩൯, ൩൦) കുതിരക
ളുടേ മണികൾമേലും ഉണ്ടു, യഹോവാലയത്തേക്കുടങ്ങളും ബലിപീഠ
</lg><lg n="൨൧"> ത്തിന്മുമ്പേ ഉള്ള കലശങ്ങൾ പോലേ ആകും. യരുശലേമിലും യഹൂദ
യിലും കാണുന്ന ഏതു കടവും സൈന്യങ്ങളുടേയ യഹോവെക്കു വിശുദ്ധ
മാകും. യാഗം കഴിക്കുന്നവർ എല്ലാം വന്നു അതിൽനിന്ന് എടുത്തു വേ
വാൻ വെക്കും. അന്നു സൈന്യങ്ങളുടേയ യഹോവയുടേ ആലയത്തിൽ
ഇനി (വ്യാപാരി) കണാന്യൻ ഇരിക്കയും ഇല്ല.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/467&oldid=192708" എന്ന താളിൽനിന്ന് ശേഖരിച്ചത്