താൾ:GaXXXIV5 2.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നഹും ൨. അ. Nahum, II. 425

<lg n="">ങ്ങൾ എന്തു പോൽ നിനെക്കുന്നു? അവൻ തീരേ മുടിവു വരുത്തും, ഞെ
</lg><lg n="൧൦"> രുക്കം രണ്ടുവട്ടം എഴുന്നുകാൺകയില്ല. (അശ്ശൂരർ) മുള്ളുകൾകണക്കേ
കെട്ടി പിണഞ്ഞും അവരുടേ മദ്യം കുടിച്ച മത്തരെ പോലേ ലഹരിപി
</lg><lg n="൧൧"> ടിച്ചിട്ടും ഉണങ്ങിയ താളടി പോലേ തീരേ (തീക്ക്) ഇരയാകും. യഹോ
വെക്ക് എതിരേ ദോഷം ചിന്തിച്ചു വല്ലായ്മ മന്ത്രിക്കുന്നവൻ നിങ്കൽനി
ന്ന് ഉളവായ്‌വന്നു.

</lg>

<lg n="൧൨"> യഹോവ ഇവ്വണ്ണം പറയുന്നു: അവർ ബലം കുറയാതേ എത്ര ബഹു
ക്കളായിരുന്നാലും വെറുതേ മൂൎന്നുപോയി കഴിഞ്ഞു എന്നു വരും, (യഹൂ
</lg><lg n="൧൩"> ദേ) നിന്നെയോഞാൻ താഴ്ത്തീട്ടുണ്ടു ഇനി താഴ്ത്തുകയും ഇല്ല. നിന്മേ
ലേ അവന്റേ നുകത്തെ ഞാൻ ഇപ്പോൾ ഒടിച്ചു നിന്റേ കെട്ടുകളെ
</lg><lg n="൧൪"> അറുത്തു തരും (അശ്ശൂരേ) നിന്റേ മേൽ കല്പിച്ചതു: ഇനി
നിന്റേ നാമം ഒട്ടും വിതെക്കപ്പെടുക ഇല്ല, നിൻദേവസ്ഥാനത്തുനിന്നു
കൊത്തിയും വാൎത്തും തീൎത്തതിനെ ഞാൻ അറുതി വരുത്തി, നീ കനം
കുറഞ്ഞവനായി കാൺകയാൽ നിന്റേ ശ്മശാനത്തെ ഒരുക്കും.

</lg>

൨. അദ്ധ്യായം.

യഹോവ നീനവയെ കൊള്ളേ ഉരത്ത പടയെ നിയോഗിച്ചു (൬) പട്ടണ
ത്തെ പിടിപ്പിച്ചു (൧൨) മൂലനാശം വരുത്തും.

<lg n="൧"> സമാധാനം കേൾപ്പിക്കുന്ന സുവാൎത്തക്കാരുടേ കാലുകൾ ഇതാ മലക
ളിന്മേൽ കണ്ടാലും! വല്ലായ്മക്കാരൻ ഇനി നിന്നിൽ കടക്കാതവണ്ണം
അശേഷം അറുതിവന്നു പോയതാൽ യഹൂദേ നിന്റേ ഉത്സവങ്ങളെ
</lg><lg n="൨"> കൊണ്ടാടുക: നിന്റേ നേൎച്ചകളെ ഒപ്പിക്ക!— (നീനവേ) നിന്മുഖത്തി
ന്നു നേരേ ഒരു മൎദ്ദകൻ കരേറി വന്നു; കൊത്തളം സൂക്ഷിക്ക! നിരത്തി
നെ കാത്തുനോക്ക ! അരകളെ മുറുക്കുക. ഊക്കിനെ ഏറേ ഉറപ്പിക്ക!
</lg><lg n="൩"> എങ്ങനേഎന്നാൽ യാക്കോബിൻപ്രാഭാവത്തിലേക്കു മടങ്ങി അതിനെ
ഇസ്രയേലിൻപ്രഭാവത്തോടു സമമാക്കി വെക്കും, വെറുമ വരുത്തുന്നവർ
അവരെ വെറുമയാക്കി അവരുടെ വള്ളികളെ കെടുക്കയാൽ തന്നേ.—
</lg><lg n="൪"> പട ഒരുക്കനാൾ അവന്റേ വീരന്മാരുടേ പലിശ ചുവപ്പിച്ചിട്ടും പോരാ
ളികൾ അരെക്കു വസ്ത്രം ധരിച്ചും രഥങ്ങൾ ഉരുക്കലങ്ങളുടേ മിന്നൽ പൂ
</lg><lg n="൫"> ണ്ടും കുന്തങ്ങളാംകാടു ഓങ്ങിയും നിൽക്കുന്നു. (അകത്തു) തെരുക്കളിൽ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/431&oldid=192593" എന്ന താളിൽനിന്ന് ശേഖരിച്ചത്