താൾ:GaXXXIV5 2.pdf/444

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

438 Haggai, I. ഹഗ്ഗായി ൧. അ.

<lg n="">വ രക്ഷിക്കുന്ന വീരനായി നിന്റകത്ത് ഉണ്ടു, അവൻ നിന്റേ മേൽ
സന്തോഷത്തോടേ ആനന്ദിക്കും, തൻപ്രേമത്തിൽ മിണ്ടാതേ ഇരിക്കും,
</lg><lg n="൧൮"> നിങ്കൽ ആൎപ്പോളം മകിഴും.— ഉത്സവസംഘത്തോട് അകന്നു മറുകുന്ന
വരെ ഞാൻ ചേൎക്കുന്നു, നിന്ദ അവരുടേ മേൽ പാരിച്ചു, അവർ നി
</lg><lg n="൧൯">ന്നിൽ ഉണ്ടായവരല്ലോ. അക്കാലം കാൺങ്ക നിന്നെ താഴ്ത്തുന്നവർ എല്ലാ
വരോടും ഞാൻ വ്യാപരിക്കയും നൊണ്ടിനടക്കുന്നതിനെ രക്ഷിക്കയും
ആട്ടിയതിനെ ചേൎക്കയും(മീ. ൪, ൬) അവൎക്ക് അപമാനം വന്ന സകല‌
</lg><lg n="൨൦"> ദേശത്തും അവരെ പുകഴും പേരും ആക്കിവെക്കയും ചെയ്യും. അക്കാലം
നിങ്ങളെ പൂകിക്കും അക്കാലം നിങ്ങളെ ചേൎക്കയുമാം, നിങ്ങളുടേ കണ്ണു
കാൺങ്കേ ഞാൻ നിങ്ങളുടേ അടിമയെ മാറ്റുകയിൽ ഭൂമിയിലേ എല്ലാ വം
ശങ്ങളിലും നിങ്ങളെ പേരും പുകഴും ആക്കും സത്യം എന്നു യഹോവ
പറയുന്നു.

</lg>

HAGGAI.

ഹഗ്ഗായി.

൧. അദ്ധ്യായം.

ദിവ്യാനുഗ്രഹം സാധിക്കേണ്ടതിന്നു ദൈവാലയത്ത പണിവാൻ ഉത്സാ
ഹിപ്പിക്കുന്ന ഒന്നാം പ്രബോധനം (൧൨) സഫലമായി.

<lg n="൧"> ദാരയവുഷ് രാജാവിന്റേ രണ്ടാം ആണ്ടു ആറാം മാസത്തിൽ ഒന്നാം
തിയ്യതി ഹഗ്ഗായി എന്ന പ്രവാചകന്മുഖേന ശയല്ത്തിയേലിൻ പുത്രൻ
(പൗത്രൻ) ആയ ജരുബാബൽ എന്ന യഹൂദനാടുവാഴിക്കും യഹോചദാ
ക്കിൻപുത്രനായ യഹോശുവ എന്ന മഹാപുരോഹിതന്നും യഹോവാവച
നം ഉണ്ടായി പറഞ്ഞിതു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/444&oldid=192639" എന്ന താളിൽനിന്ന് ശേഖരിച്ചത്