താൾ:GaXXXIV5 2.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീകാ ൬. അ. Micah, VI. 421

<lg n="൪"> മടുപ്പുവരുത്തി? എന്റേ നേരേ (സങ്കടം) ബോധിപ്പിക്കാ! ഞാനോ
മിസ്രദേശത്തുനിന്നു നിന്നെ കരേറ്റി അടിമവീട്ടിൽനിന്നു മോചിച്ചു.
</lg><lg n="൫"> മോശെ അഹരോൻ മിൎയ്യാം നിന്റേ മുമ്പിൽ അയച്ചുവല്ലോ? എൻജന
മേ മോവാബ് രാജാവായ ബാലാക് മന്ത്രിച്ചത് എന്ത് എന്നും ബയോർ
പുത്രനായ ബില്യാം അവനോടു പറഞ്ഞ ഉത്തരം എന്തെന്നും ശിത്തിംമു
തൽ ഗില്ഗാൽവരേ (ഉണ്ടായതും) ഓൎത്തുകൊണ്ടാലും! യഹോവയുടേ നീ
</lg><lg n="൬"> തിക്രിയകളെ അറിയേണ്ടതിന്നായേ!— (ജനം ചോദിക്കുന്നു:) " എന്തൊ
ന്നു കൊണ്ടുവന്നു ഞാൻ യഹോവയെ എതിരേറ്റു ഉന്നതദൈവത്തിന്നു
കുമ്പിടേണ്ടു? ഹോമങ്ങൾകൊണ്ടോ ഒരു വയസ്സുള്ള കന്നുകളെക്കൊണ്ടോ
</lg><lg n="൭"> വരേണ്ടതു? യഹോവെക്കു രുചിക്കുന്നതു ആയിരം മുട്ടാടുകളോ ലക്ഷം
എണ്ണത്തോടുകളോ? എൻദേഹത്തിന്നു മുങ്കുട്ടിയെയോ ഈ ദേഹിയുടേ
</lg><lg n="൮"> പാപത്തിന്നു ഗൎഭഫലത്തെയോ കൊടുക്കേണ്ടത് എന്നോ?"— ഹേ മനുഷ്യ
നല്ലത് ഇന്നത് എന്നും യഹോവ നിന്നോട് അ‌ന്വേഷിക്കുന്നത് ഇന്ന
ത് എന്നും നിന്നോട് അറിയിച്ചിട്ടുണ്ടല്ലോ. ന്യായം ചെയ്കയും ദയയെ
സ്നേഹിക്കയും നിൻദൈവത്തോടു വിനയമായി നടക്കയും വേണ്ടു
ന്നതേ ഉള്ളു.

</lg> <lg n="൯"> യഹോവയുടേ ശബ്ദം പട്ടണത്തോടു വിളിക്കുന്നു, തത്വബോധത്തെ
നിന്തിരുനാമം നോക്കുന്നുവല്ലോ, (ശാസിക്കുന്ന) വടിയെയും അതിനെ
</lg><lg n="൧൦"> നിയോഗിച്ചത് ആർ എന്നും കേൾപ്പിൻ! ദുഷ്ടന്റേ ഭവനത്തിൽ ദുഷ്ട
താനിധികളും വ്യസനത്തിൻപാത്രമായ ചുരുങ്ങിയ നാഴിയും ഇനിയും
</lg><lg n="൧൧"> ഉണ്ടോ? ദുഷ്ടത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയും ഇരിക്കേ ഞാൻ
</lg><lg n="൧൨"> നിൎമ്മലൻ എന്നു വരുമോ? അതിലേ ധനവാന്മാർ സാഹസം നിറ
ഞ്ഞും കുടിയാന്മാർ ചതി പറഞ്ഞും വരുന്നു, അവരുടേ നാവുവായിൽ
</lg><lg n="൧൩"> വ്യാജസ്വരൂപമത്രേ.— എന്നിട്ടു നിൻപാപങ്ങളേ ഹേതുവായി നിന്നെ
</lg><lg n="൧൪"> പാഴാക്കുവോളം ഞാൻ നിന്നെ അടിക്കുന്നതു, കലശൽ ആക്കുന്നു. നീ ഉ
ണ്ടാലും തൃപ്തി ആക ഇല്ല, നിൻഉള്ളിൽ വെറുമ നില്ക്കും, (വല്ലതും) അക
റ്റിവെച്ചാലും അതിനെ വിടുവിക്ക ഇല്ല, നീ വിടുവിക്കുന്നതും കൂടേ
</lg><lg n="൧൫"> ഞാൻ വാളിന്ന് എല്പിക്കും. വിതെച്ചാലും നീ മൂരുക ഇല്ല, ഒലിവ
ഫലങ്ങളെ മെതിച്ചാലും എണ്ണതേക്ക ഇല്ല. ദ്രാക്ഷരസത്തെ (ആട്ടിയാ
</lg><lg n="൧൬"> ലും) വീഞ്ഞു കുടിക്കയും ഇല്ല. ഒമ്രി വെച്ച വെപ്പുകളും അഹാബ് ഗൃഹ
ത്തിൻനടപ്പുകളും എല്ലാം കരുതി പ്രമാണിക്കയും അവരുടേ ആലോച
നകളെ നിങ്ങൾ ആചരിക്കയും ഉണ്ടല്ലോ ഞാൻ നിന്നെ വിസ്മയവും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/427&oldid=192585" എന്ന താളിൽനിന്ന് ശേഖരിച്ചത്