താൾ:GaXXXIV5 2.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

420 Micah, VI. മീകാ ൬. അ.

<lg n="൬"> അനതരം യാക്കോബിൻശേഷിപ്പു ബഹുവംശങ്ങളുടേ ഇടയിൽ യ
ഹോവയിൽനിന്നുള്ള മഞ്ഞുപോലേയും ഒരാൾക്കും കാത്തിരിക്കാതേ മനു
ഷ്യപുത്രരെ പാൎക്കാതേയും പുല്ലിന്മേൽ (പൊഴിയുന്ന) വൎഷധാരകൾ
</lg><lg n="൭"> പോലേയും ആകും. പിന്നേ കാട്ടുജന്തുക്കളിൽ സിംഹവും ആട്ടിങ്കൂട്ടങ്ങ
ളിൽ പാഞ്ഞ ഉടനേ ഉദ്ധരിപ്പവൻ ഇല്ലാതേ ചവിട്ടി ചീന്തുന്ന ചെറു
കോളരിയും ഏതുപ്രകാരം, അപ്രകാരം യാക്കോബിൻശേഷിപ്പു ജാതി
</lg><lg n="൮"> കളിൽ ബഹുവംശങ്ങളുടേ ഇടയിൽ തന്നേ ആകും. നിന്റേ കൈ
മാറ്റാന്മാരുടേ മേൽ ഉയൎന്നിരിക്ക! നിൻശത്രുക്കൾ എല്ലാം ഛേദിക്ക
പ്പെടാക!

</lg>

<lg n="൯"> അന്നു സംഭവിപ്പതു, എന്നു യഹോവയുടേ അരുളപ്പാടു, ഞാൻ നിൻ
</lg><lg n="൧൦"> നടുവിലേ കുതിരകളെ ഛേദിച്ചു നിൻതേരുകളെ കെടുക്കയും, നിൻ
</lg><lg n="൧൧"> ദേശത്തേപട്ടണങ്ങളെ ഛേദിച്ചു കോട്ടകളെ ഒക്കയും ഇടിക്കയും, മന്ത്ര
വാദങ്ങളെ നിൻകൈക്കൽനിന്നു മുടിച്ചു ശകുനക്കാർ നിണക്ക് ഇല്ല
</lg><lg n="൧൨"> എന്നു വരുത്തുകയും, നിന്റേ തിടമ്പുകളേയും നാട്ടക്കല്ലുകളെയും നിൻ
ഉള്ളിൽനിന്നു മുടിക്കയും ചെയ്യും, സ്വന്തകൈകളുടേ പണിയെ നീ
</lg><lg n="൧൩"> ഇനി നമസ്കരിക്കയും ഇല്ല. നിൻ ഉള്ളിൽനിന്നു ശ്രീപ്രതിമകളെ ഞാൻ
</lg><lg n="൧൪"> പൊരിച്ചു നിൻനഗരങ്ങളെ നിൎമ്മൂലമാക്കും. കേളാതേ പോയ ജാതി
കളിലോ ഞാൻ കോപത്തോടും ഊഷ്മാവോടും പ്രതിക്രിയ നടത്തും.

</lg>

൬. അദ്ധ്യായം. (—൭.)

കൃതഘ്നവംശത്തോടു യഹോവ വ്യവഹരിച്ചു (൬) കൎമ്മങ്ങളെ അല്ല നീതി
ദയതാഴ്മകളെ ചോദിച്ചു (൯) അനുതപിക്കാത്തവരെ അരട്ടി ശിക്ഷിക്കുന്നു.
(൭, ൧) സഭ സങ്കടപ്പെട്ടു പ്രാൎത്ഥിച്ചശേഷം (൭) കൃപാജയത്തെ ആശിച്ചു
(൧൫) പുതിയ വാഗ്ദത്തം അംഗീകരിച്ചു(൧൮)നിത്യകരുണയെ സ്തുതിക്കുന്നു.

<lg n="൧"> അല്ലയോ യഹോവ പറയുന്നതിനെ കേൾക്കണമേ! എടോ എഴുനീ
റ്റു മലകളുടേ മുമ്പാകേ വാദിക്ക, കുന്നുകൾ നിന്റേ ശബ്ദം കേൾക്കാവു!
</lg><lg n="൨"> യഹോവെക്കു തൻജനത്തോടു വാദം ഉണ്ടു, ഇസ്രയേലിനോട് അവൻ
വ്യവഹരിപ്പാൻ പോകയാൽ, മലകളും ഭൂമിയുടേ അടിസ്ഥാനങ്ങളായ
അചലങ്ങളും ആയുള്ളോവേ യഹോവയുടേ വാദത്തെ കേൾപ്പിൻ: —
</lg><lg n="൩"> എൻജനമേ ഞാൻ നിണക്ക് എന്തു ചെയ്തു? ഏതൊന്നിനാൽ നിണക്കു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/426&oldid=192583" എന്ന താളിൽനിന്ന് ശേഖരിച്ചത്