താൾ:GaXXXIV5 2.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോവേൽ ൨. അ. Joel, II. 391

<lg n="൫"> മലകളുടേ മുകളിലേ തേരൊലിപോലേ തത്തുന്നു, താളടി തിന്നുന്ന ജ്വാ
ലയുടേ ഒച്ചപോലേ, പടെക്ക് ഒരുങ്ങിയ ബലത്ത വംശംപോലേ.
</lg><lg n="൬"> അതിൻമുമ്പിൽനിന്നു വംശങ്ങൾ വിറെക്കുന്നു, എല്ലാ മുഖങ്ങൾക്കും ചുവ
</lg><lg n="൭"> പ്പു മങ്ങുന്നു. അവ വീരന്മാരെപ്പോലേ ഓടും, പടയാളികൾ കണക്കേ
</lg><lg n="൮"> മതിലേറും, നാടകളെ മാറ്റാതേ താന്താന്റേ വഴിക്കേ ചെല്ലും. തങ്ങ
ളിൽ തിക്കിത്തിരക്കാതേ ഓരോന്നു തന്റേ നിരത്തിന്മേ നടക്കും, ആയു
</lg><lg n="൯"> ധങ്ങളൂടേ ചാടിയാലും തുണ്ടങ്ങൾ ആക ഇല്ല. പട്ടണത്തിൽ ഊടാടി
മതിലിന്മേൽ ഓടും, വീടുകളിൽ കയറും, ചാലകങ്ങളൂടേ കള്ളനെപ്പോലേ
</lg><lg n="൧൦"> കടക്കും.— അതിൻമുമ്പിൽ ഭൂമി വിറെച്ചു വാനങ്ങൾ മുഴങ്ങി ചന്ദ്രാദി
ത്യന്മാർ കറുത്തു നക്ഷത്രങ്ങൾ തങ്ങളുടേ തെളക്കത്തെ അടക്കിവെച്ചു.
</lg><lg n="൧൧"> യഹോവ തൻസൈന്യത്തിന്നുമുമ്പാകേ മുഴക്കം ഇടുന്നു, അവന്റേ
പാളയം ഏറ്റം പെരുതല്ലോ, അവന്റേ വചനത്തെ നടത്തുന്നവൻ
ബലവാനല്ലോ, യഹോവാദിവസം വലിയതും അതിഭയങ്കരവും അല്ലോ,
അതിനെ പൊറുപ്പത് ആർ?

</lg>

<lg n="൧൨"> എങ്കിലും ഇന്നും കൂടേ നിങ്ങൾ സൎവ്വഹൃദയത്തോടും നോമ്പു കരച്ചൽ
തൊഴിയോടും എന്നോളം തിരിവിൻ എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൩"> നിങ്ങളുടേ വസ്ത്രങ്ങളേ അല്ല താനും ഹൃദയത്തെ ചീന്തി നിങ്ങളുടേ ദൈ
വമായ യഹോവയിലേക്കു തിരിവിൻ! അവൻ കൃപയും കനിവും കോ
പമാന്ദ്യവും ദയാസമ്പത്തും ഉള്ളവനല്ലോ, ദോഷത്തിങ്കൽ അനുതപിക്ക
</lg><lg n="൧൪"> യും ചെയ്യും. പക്ഷേ അവൻ തിരിഞ്ഞ് അനുതപിച്ചു നിങ്ങളുടേ ദൈ
വമായ യഹോവെക്കു കാഴ്ചയും ഊക്കയും (കഴിപ്പാൻ) ഓർ അനുഗ്രഹ
</lg><lg n="൧൫"> ത്തെ വിട്ടേക്കും, ആൎക്ക് അറിയാം!— ചീയോനിൽ കാഹളം ഊതുവിൻ!
</lg><lg n="൧൬"> നോമ്പു സംസ്കരിപ്പിൻ! മഹാസംഘത്തെ ക്ഷണിപ്പിൻ!(൧, ൧൪) ജന
ത്തെ ശേഖരിച്ചു തിരുസഭയെ കൂട്ടുവിൻ! മൂത്തോരെ ചേൎത്തു ശിശുക്കളെ
യും മുലയുണ്ണികളെയും കൂട്ടുവിൻ! കാന്തൻ തന്മുറിയെയും കാന്ത അറ
</lg><lg n="൧൭"> യെയും വിട്ടു പുറത്തുവരിക! മണ്ഡപത്തിനും ബലിപീഠത്തിന്നും
നടുവേ യഹോവയെ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ കരഞ്ഞും നിന്നു:
"അല്ലയോ യഹോവേ നിൻജനത്തെ ആദരിച്ചു നോക്കുക! ജാതികൾ
അവരിൽ അധികരിപ്പാൻ നിൻ അവകാശത്തെ നിന്ദയാക്കൊല്ലോ!
ഇവരുടേ ദൈവം എവിടേ? എന്നു ജാതികളിൽ എന്തിന്നു പറവൂ?"
എന്നു ചൊൽവൂതാക!
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/397&oldid=192530" എന്ന താളിൽനിന്ന് ശേഖരിച്ചത്