താൾ:GaXXXIV5 2.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

418 Micah, Iv. മീകാ ൪. അ.

<lg n="൧൦"> ക്കന്മാരുമായുള്ളോരേ ഇത് (ഒന്നു) കേൾക്കേണമേ! ചീയോനെ രക്തം
</lg><lg n="൧൧"> കൊണ്ടും യരുശലേമിനെ അക്രമംകൊണ്ടും പണിയിക്കുന്നവരേ! അതി
ലേ തലവന്മാർ കൈക്കൂലിക്കായി വിധിക്കുന്നു, പുരോഹിതന്മാർ ദക്ഷി
ണെക്കായി ഉപദേശിക്കുന്നു, പ്രവാചകന്മാർ വെള്ളിക്കായി ലക്ഷണം
പറയുന്നു; എന്നിട്ടും: "യഹോവ നമ്മുടേ ഉള്ളിലല്ലയോ? ദോഷം നമ്മുടേ
മേൽ വരിക ഇല്ല" എന്നുവെച്ചു യഹോവയിൽ ഊന്നികൊണ്ടിരിക്കുന്നു.
</lg><lg n="൧൨"> ആയതുകൊണ്ടു നിങ്ങൾമുതലായിട്ടു ചീയോൻ ഉഴുന്ന വയലും യരുശലേം
കൽക്കൂമ്പലുകളും ആലയപൎവ്വതം കാട്ടുകുന്നുകളും ആയ് ത്തീരും.

</lg>

<lg n="൪, ൧"> ദിവസങ്ങളുടേ അന്ത്യത്തിലോ സംഭവിപ്പതു: യഹോവാലയപൎവ്വതം
മലകളുടേ തലമേൽ സ്ഥാപിക്കപ്പെട്ടും കുന്നുകളെക്കാൾ ഉയൎന്നും ഇരിക്കും,
</lg><lg n="൨"> വംശങ്ങൾ അതിലേക്ക് ഒഴുകിച്ചെല്ലും. അനേകജാതികൾ വന്നു: "അ
ല്ലയോ നാം യഹോവയുടേ മലെക്കും യാക്കോബ് ദൈവത്തിന്റേ ആല
യത്തിലേക്കും കരേറിപ്പോക, അവൻ സ്വമാൎഗ്ഗങ്ങളെ നമുക്ക് ഉപദേശി
ക്കയും അവന്റേ ഞെറികളിൽ നാം നടക്കയും ചെയ്‌വാൻ!" എന്നു പ്രയും.
ചീയോനിൽനിന്നു ധൎമ്മോപദേശവും യരുശലേമിൽനിന്നു യഹോവാ
</lg><lg n="൩"> വചനവും പുറപ്പെടുമല്ലോ. (അന്ന്) അവൻ അനേകവംശങ്ങൾക്കു നടു
തീൎത്തു പ്രബലജാതികൾക്കു ദൂരത്തോളം ശാസന വിധിപ്പതാൽ, ആയ
വർ വാളുകളെ കൊഴുക്കളായിട്ടും കുന്തങ്ങളെ ചെത്തുകത്തികളായിട്ടും അ
ടിച്ചു തീൎക്കും, ജാതിയെകൊള്ളേ ജാതി വാൾ ഓങ്ങുകയില്ല അവർ യു
</lg><lg n="൪"> ദ്ധത്തെ ഇനി അഭ്യസിക്കയും ഇല്ല. താന്താന്റേ വള്ളിയുടേയും അത്തി
യുടേയും കീഴിൽ ആരും അരട്ടാതേകണ്ട് ഇരിക്കും. സൈന്യങ്ങളുടേയ
</lg><lg n="൫"> യഹോവയുടേ വായി ഉരെച്ചുവല്ലോ. സകലവംശങ്ങൾ ആകട്ടേ താ
ന്താന്റേ ദേവരുടേ നാമത്തിൽ നടക്കുന്നു, നാമും നമ്മുടേ ദൈവമായ യ
</lg><lg n="൬"> ഹോവയുടേ നാമത്തിൽ യുഗാദിനിത്യത്തോളം നടക്കും.— അന്നു ഞാൻ
നൊണ്ടിനടക്കുന്നതിനെ കൂട്ടുകയും ഞാൻ ആട്ടി തീമ പിണെച്ചതിനെ
</lg><lg n="൭"> ചേൎക്കുകയും, നൊണ്ടുന്നതിനെ ശേഷിപ്പിക്കുകയും അകറ്റികളഞ്ഞതി
നെ പ്രബലജാതിയാക്കുകയും ചെയ്യും, അവരുടേ മേൽ യഹോവ ചീ
യോൻമലയിൽ അന്നുമുതൽ എന്നേക്കും വാഴുകയുമാം എന്നു യഹോവയു
ടേ അരുളപ്പാടു.

</lg>

<lg n="൮"> ഹേ ആട്ടിങ്കൂട്ടത്തിന്റേ ഗോപുരവും ചീയോൻപുത്രിയുടേ കുന്നും ആ
യുള്ളോവേ! നിന്നോളം വരും മുമ്പേത്ത വാഴ്ച, യരുശലേംപുത്രിക്കു രാജ
</lg><lg n="൯"> ത്വം തന്നേ എത്തുകയും ചെയ്യും. ഇപ്പോഴോ നീ എന്തിന്ന് ഉറക്കേ വി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/424&oldid=192579" എന്ന താളിൽനിന്ന് ശേഖരിച്ചത്