താൾ:GaXXXIV5 2.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

432 Habakkuk, III. ഹബക്കൂൿ ൩. അ.

<lg n="">ആണ്ടുകളുടേ നടുവിൽ (൨, ൩) അറിയിക്ക! ചൊടിയിൽ കനിവും
ഓൎക്കേണമേ!

</lg>

<lg n="൩"> ദൈവം തേമാനിൽനിന്നും വുശുദ്ധൻ പാറാൻമലയിൽനിന്നും (൫ മോ.
൩൩, ൫) വരുന്നു. (സേല.) വാനത്തെ അവന്റേ ഓലക്കം മൂടുന്നു ഭൂ
</lg><lg n="൪">മി അവന്റേ യശസ്സിനാൽ നിറഞ്ഞതു. വെയിൽപോലേ ചുടരൊളി
ഉണ്ടാകുന്നു, അവന്റേ ഭാഗത്തുനിന്നു കതിരുകൾ (കാണും), അതിലോ
</lg><lg n="൫"> അവന്റേ ഈക്കു മറഞ്ഞു വസിക്കുന്നു, അവൻമുമ്പിൽ മഹാരോഗം നട
൬ക്കുന്നു, വഴിയേ എരിപൊരി സഞ്ചരിക്കുന്നു. അവൻ നിന്നുടൻ ഭൂമി
യെ ഉലെക്കുന്നു, കണ്ടുടൻ ജാതികളെ കുലുക്കുന്നു; ശാശ്വതപൎവ്വതങ്ങൾ
വിള്ളുന്നു, നിത്യകുന്നുകൾ കുനിയുന്നു, അവൻ പുരാതന സഞ്ചാരങ്ങൾ
</lg><lg n="൭"> നടക്കുന്നു (സങ്കീ. ൬൮, ൨ ൫). കൂഷ്യന്റേ കൂടാരങ്ങളെ ഞാൻ അനത്ഥ
ത്തിൽ മുഴുകി കണ്ടു, മിദ്യാൻദേശത്തേതിരശീലകൾ നടുങ്ങുന്നു.—
</lg><lg n="൮"> നിൻകുതിരകളോടേ രക്ഷാരഥങ്ങളിന്മേൽ നീ ഏറി വരുന്നതു പുഴകളി
ലോ യഹോവേ പുഴകളിൽ തന്നേ നിൻകോപം എരിഞ്ഞിട്ടോ? കടലിൽ
</lg><lg n="൯"> നിൻക്രോധമോ? നിൻവില്ലു മുറ്റും നഗ്നമായി വരുന്നു, (തിരു) ച്ചൊ
ല്ലാൽ ആണയിട്ടു കിടക്കുന്നതു ശിക്ഷവടികൾ തന്നേ (൫ മോ. ൩൨,
</lg><lg n="൧൦"> ൪൦—൪൨) സേല. നീ ഭൂമിയെ നദികളാക്കി പിളൎക്കുന്നു.— നിന്നെ
കണ്ടു മലകൾ പിടെക്കുന്നു, വെള്ളം പൊഴിയുന്ന വന്മാരി ഊടാടുന്നു,
ആഴി തൻനാദത്തെ കേൾപ്പിച്ചു തൻകൈകളെ ഉയരേ നീട്ടുന്നു.
</lg><lg n="൧൧"> നിൻഅമ്പുകൾ പാറിവിളങ്ങി നിൻകുന്തത്തിൻപിണർ മിന്നുകയാൽ
</lg><lg n="൧൨"> ചന്ദ്രാദിത്യരും ഭവനം പുക്കു നില്ക്കുന്നു.— ചീറ്റത്തിൽ നീ ഭൂമിയുടേ
</lg><lg n="൧൩"> എഴുന്നെള്ളി കോപത്തിൽ ജാതികളെ മെതിക്കുന്നു. നിൻജനത്തിൻ
രക്ഷെക്കായി നിൻഅഭിഷിക്തന്റേ രക്ഷെക്കായി നീ പുറപ്പെട്ടു ദുഷ്ട
ന്റേ മനയിൽനിന്നു തലയെ തകൎക്കയും കഴുത്തോളം അടിസ്ഥാനത്തെ
</lg><lg n="൧൪"> നഗ്നമാക്കുകയും ചെയ്യുന്നു (സേല). എന്നെ പൊടിപെടുപ്പാൻ തള്ളി
വരുന്നവരും ഒളിമറയത്തു എളിയവനെ തിന്മാൻ എന്നപോലേ ഒല്ലസി
ക്കുന്നവരും ആയ അവന്റേ പടച്ചാൎത്തുകളുടേ തലകളേ നീ അവന്റേ
</lg><lg n="൧൫"> സ്വന്തകണകളെക്കൊണ്ടു തുളെക്കുന്നു. പെരുവെള്ളങ്ങളുടേ കൂമ്പൽ
ആകുന്ന സമുദ്രത്തുടേ നിൻകുതിരകളാൽ നീ നടകോള്ളുന്നു (സങ്കീ. ൭൭, ൨൦).

</lg>

<lg n="൧൬"> ഞാൻ കേട്ടുടൻ വയറു വിറെച്ചു, അധരങ്ങൾ ആ ശബ്ദത്തിന്നു കിലു
കില മുഴങ്ങി; അവൻ വംശത്തെക്കൊള്ളേ കരേറി തള്ളിവരുന്ന് അനൎത്ഥ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/438&oldid=192627" എന്ന താളിൽനിന്ന് ശേഖരിച്ചത്