താൾ:GaXXXIV5 2.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോനാ ൨. അ. jonah, II. 411

<lg n="൯"> ത്തിലുള്ളവൻ? — അവരോടിവൻ പറഞ്ഞു: ഞാൻ എബ്രായൻ തന്നേ,
സമുദ്രത്തെയും കരയെയും ഉണ്ടാക്കിയ യഹോവ എന്ന സ്വൎഗ്ഗദൈവ
</lg><lg n="൧൦"> ത്തെ ഭജിക്കുന്നവൻ ഞാൻ. എന്നതു കൂടാതേ (യാത്രാഹേതുവിനെയും)
ഗ്രഹിപ്പിക്കയാൽ യഹോവയുടേ സന്നിധിയിൽനിന്നു ഇവൻ മണ്ടുന്നു
എന്ന് ആയാളുകൾ അറിഞ്ഞു ഏറ്റവും ഭയപ്പെട്ടു: എന്ത് ഈ ചെയ്തത്!
എന്നു പറഞ്ഞു. കടൽ ഇളകി മറിഞ്ഞു പോരുകയാൽ അവർ അവ
നോടുചോദിച്ചു: നിന്നെ എന്തൊന്നു ചെയ്തുവേണം കടൽ ഇളെച്ച്
</lg><lg n="൧൨"> അമൎന്നു വരുവാൻ? എന്നതിന് അവരോടു പറഞ്ഞു: ഞാൻ മുതലായിട്ടു
ഈ കൊടിയ വിശറു നിങ്ങടേ മേൽ വന്നപ്രകാരം ഞാൻ അറിയു
ന്നു, അതുകൊണ്ട് കടൽ ഇളെച്ച് അമരുവാൻ എന്നെ എടുത്തു കടലിൽ
തള്ളിവിടുവിൻ.

</lg>

<lg n="൧൩"> എന്നാറേ ആയാളുകൾ കര പറ്റുവാൻ എത്ര വലിച്ചു ദണ്ഡിച്ചിട്ടും ക
</lg><lg n="൧൪"> ടൽ എതിരേ തള്ളി മറികയാൽ ആവത് ഇല്ലാഞ്ഞു, യഹോവയെ നോ
ക്കി വിളിച്ചു പറഞ്ഞു: അല്ലയോ യഹോവേ ഈ പുരുഷന്റേ പ്രാണൻ
നിമിത്തം ഞങ്ങൾ കെട്ടുപോകരുതേ! നിൎദോഷരക്തത്തെ ഞങ്ങളിൽ
ചുമത്തരുതേ! യഹോവേ നിണക്കു തോന്നിയപ്രകാരമല്ലോ നീ ചെയ്തു.
</lg><lg n="൧൫"> എന്നിട്ടു യോനാവെ എടുത്തു കടലിൽ തള്ളിവിട്ടു, ഉടനേ സമുദ്രക്ഷോഭം
</lg><lg n="൧൬"> ശമിച്ചു നിലയായി. അപ്പോൾ ആ ആളുകൾ യഹോവയെ എത്ര
യും ഭയപ്പെട്ടു യഹോവെക്ക് എന്നു യാഗം കഴിച്ചു നേൎച്ചകളെ നേരു
കയും ചെയ്തു.

</lg>

൨. അദ്ധ്യായം.

ചുറാവിൻ വയറ്റിൽനിന്നു യോനാ പ്രാൎത്ഥിച്ചു കരയേറി.

<lg n="൧"> യോനാവെ വിഴുങ്ങുവാൻ യഹോവ ഒരു വലിയ മീനിനെ കല്പിച്ചാ
ക്കി, പിന്നേ യോനാ മീനിന്റേ വയറ്റിൽ മൂന്നു രാപ്പകൽ ആയ്നിന്നു.
</lg><lg n="൨"> യോനാ മീനിൻ കടലിൽനിന്നു തൻദൈവമാകുന്ന യഹോവയോടു പ്രാ
ൎത്ഥിച്ചു പറഞ്ഞു:

</lg>

<lg n="൩"> എന്റേ ഞെരുക്കത്തിൽനിന്നു യഹോവയോടു നിലവിളിച്ചപ്പോൾ
അവൻ ഉത്തരം അരുളി, ഞാൻ പാതാളവയറ്റിൽനിന്നു കൂക്കിയ ഒച്ച
യെ നീ കേട്ടു. സമുദ്രഹൃദയമാകുന്ന അഗാധത്തിൽ നീ എന്നെ തള്ളി
വിട്ടതാൽ പ്രവാഹം എന്നെ ചുറ്റി, നിന്റേ തിരകളും അലകളും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/417&oldid=192565" എന്ന താളിൽനിന്ന് ശേഖരിച്ചത്