താൾ:GaXXXIV5 2.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

430 Habakkuk, II. ഹബക്കൂൿ ൨. അ.

൨. അദ്ധ്യായം.

അരുളപ്പാടിൻനിവൃത്തി താമസിച്ചാലും എത്തും നിശ്ചയം (൪) വിശ്വാസ
ത്താലേ ജീവൻ വരൂ (൬) കല്ദയന്ന് ദ്രോഹാധിക്യം നിമിത്തം മൂലനാശം നി
ൎണ്ണയം.

<lg n="൧"> എന്റേ കാവലിൽ ഞാൻ നിന്നു ഗോപുരത്തിന്മേൽ സ്ഥിതികൊണ്ടു,
എന്റേ ഉള്ളിൽ അവൻ എന്ത് ഉരിയാടും എന്നും എന്റേ ആവലാധി
</lg><lg n="൨"> ക്ക് എന്തൊരു ഉത്തരം കിട്ടും എന്നും എത്തി നോക്കട്ടേ! എന്നാറേ യ
ഹോവ എന്നോട് ഉത്തരം പറഞ്ഞിതു: ദൎശനത്തെ എഴുതുക! ഓടി വാ
</lg><lg n="൩"> യിക്കുംവണ്ണം പലകകളിൽന്മേൽ തെളിയ വരെക്ക! കാരണം: ദൎശനം
ഇനി(ദൂരമുള്ള) അവധിക്ക് ആകുന്നു, ആ ലാക്കിലേക്കു കിഴെച്ച് ഓടുന്നു,
ചതിക്കയും ഇല്ല; താമസിക്കുന്നെങ്കിൽ അതിനെ പാൎത്തിരിക്ക, അതു
വരുന്നുണ്ടു നിശ്ചയം, പിൻപെടുക ഇല്ല.

</lg> <lg n="൪"> ഇതാ (കല്ദയൻ) അവന്റേ ദേഹി വീങ്ങിപ്പോയതു, അവനിൽ നേ
</lg><lg n="൫"> രുള്ളതല്ല; നീതിമാനോ തന്റേ വിശ്വാസത്താൽ ജീവിക്കും. വിശേ
ഷിച്ചും വീഞ്ഞു തോല്പിക്കുന്നു; ചിൎത്തു കൊള്ളുന്ന പുരുഷൻ നിലനില്ക്ക
യില്ല. (അങ്ങനേ) പാതാളം പോലേ വായി ചാല പിളൎന്നുള്ള കൊതി
യൻ, മരണംകണക്കേ തൃപ്തിവരാതേ സൎവ്വജാതികളെയും തങ്കലേക്കു
ചേൎത്തു സകലവംശങ്ങളെയും തങ്കലേക്കു ശേഖരിച്ചു കൊള്ളുന്നവൻ.

</lg>

<lg n="൬"> ഇവനെച്ചൊല്ലി അവർ എല്ലാവരും സദൃശവും കവിതയും കടങ്കഥക
ളും എടുക്കുക ഇല്ലയോ? എന്നാൽ പറവിതു: തനിക്കല്ലാത്തതിനെ വൎദ്ധി
പ്പിച്ചു പണയപ്പാടു തന്റേ മേൽ കനമാക്കി പോരുന്നവന്നു ഹാ കഷ്ടം!
</lg><lg n="൭"> എത്രോടം പോൽ? നിന്നെ കടിപ്പവർ പെട്ടന്ന് എഴുനീല്ക്കയും നിന്നെ
</lg><lg n="൮"> ഉലെപ്പവർ ഉണൎകയും നീ അവൎക്കു കൊള്ള ആകയും ഇല്ലയോ? അനേക
വംശങ്ങളെ നീ കവൎന്നുവല്ലോ? വംശങ്ങളുടേ ശേഷിപ്പ് എല്ലാം നി
ന്നെയും കവൎന്നുകളയും, മനുഷ്യരക്തങ്ങൾ പകൎന്നു ഭൂമിയിലും നഗരങ്ങ
ളിലും അതതിൽ വസിക്കുന്ന ഏവരിലും സാഹസം ചെയ്ത് നിമിത്തം
</lg><lg n="൯"> തന്നേ.— തൻകൂടിനെ ഉയരത്തിൽ വെച്ചു തിന്മയുടേ കൈയിൽനി
ന്നു തന്നെ ഉദ്ധരിക്കേണ്ടതിന്നു തൻഗൃഹത്തിന്നു ദുൎലാഭം നേടുന്നവന്നു
</lg><lg n="൧൦"> ഹാ കഷ്ടം! അനേകവംശങ്ങളുടേ സംഹാരം നീ ആലോചിച്ചതു നിൻ
ഗൃഹത്തിന്നു തന്നേ നാണവും നീ നിന്നിൽ തന്നേ പാപിയും ആയിച്ച
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/436&oldid=192603" എന്ന താളിൽനിന്ന് ശേഖരിച്ചത്