താൾ:GaXXXIV5 2.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമോസ് ൯. അ. Amos, IX. 407

<lg n="">ന്റേ കണ്ണുകൾ പാപമുള്ളരാജ്യത്തിന്ന് എതിരേ ആകുന്നു, അതിനെ
ഞാൻ മന്നിടത്തിൽനിന്നു മുടിക്കും, യാക്കോബ് ഗൃഹത്തെ മുറ്റടിക്ക
</lg><lg n="൯"> ഇല്ല താനും എന്നു യഹോവയുടേ അരുളപ്പാടു. എങ്ങനേഎന്നാൽ
അരിപ്പയിൽ അരിച്ചാൽ ഒരു നെന്മണിയും നിലത്തു വീഴാത്തതു പോ
ലേ ഞാൻ കല്പിച്ചു ഇസ്രയേൽഗൃഹത്തെ സകലജാതികളുടേ ഇടയിലും
</lg><lg n="൧൦"> തുറ്റിപ്പാറ്റും. ദോഷം ഞങ്ങളെ എത്തിപ്പിടിക്കയും ചുറ്റുകയും ഇല്ല
എന്നു പറയുന്ന എൻജത്തിലേപാപികൾ എല്ലാവരും വാളാൽ ചാ
കേ ഉള്ളു.

</lg> <lg n="൧൧"> ആ ദിവസത്തിൽ ഞാൻ ജീൎണ്ണിച്ചുപോയ ദാവിദിൻകുടിലിനെ നി
വിൎത്തി അതിന്റേ വിള്ളുകളെ അറ്റേച്ചു ഇടിവുകളെ കെട്ടി പണ്ടേത്ത
</lg><lg n="൧൨"> നാളുകളെ പോലേ അതിനേ പണിയും, (ഇസ്രയേലർ) എദോമിൻശേ
ഷിപ്പിനെയും ആരുടേ മേൽ എൻനാമം വിളിക്കപ്പെട്ടത് ആ സകല
ജാതികളെയും അടക്കേണ്ടതിന്നത്രേ, എന്ന് ഇവ അനുഷ്ഠിക്കുന്ന യഹോ
</lg><lg n="൧൩"> വയുടേ അരുളപ്പാടു. ഇതാ ഉഴുതവൻ കൊയ്യുന്നവനോടും മുന്തിരിങ്ങാ
പ്പഴങ്ങളെ മെതിക്കുന്നവൻ വിത്തു വാളുന്നവനോടും എത്തുന്ന നാളുകൾ
വരുന്നു, അന്നു മലകൾ രസം തുളിക്കയും എല്ലാകുന്നുകളും (പാലും തേനും,
യോ. ൪, ൧൮.) ഒലിക്കയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൪"> എൻജനമായ ഇസ്രയേലിൻ അടിമയെ ഞാൻ മാറ്റുകയാൽ അവർ ശൂ
ന്യമായിപ്പോയ പട്ടണങ്ങളെ പണിതു കുടിയിരുന്നു വള്ളിപ്പറമ്പുകളെ
നടന്നു അതിലേ വീഞ്ഞു കുടിക്കയും തോട്ടങ്ങളെ ഉണ്ടാക്കി അതിൻഫലം
</lg><lg n="൧൫"> ഭുജിക്കയും ചെയ്യും. അവരുടേ നാട്ടിൽ ഞാൻ അവരെ നടും, അവൎക്കു
കൊടുത്ത സ്വദേശത്തുനിന്ന് അവർ ഇനി പൊരിക്കപ്പെടുകയും ഇല്ല
എന്നു നിന്റേ ദൈവമായ യഹോവ പറയുന്നു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/413&oldid=192557" എന്ന താളിൽനിന്ന് ശേഖരിച്ചത്