താൾ:GaXXXIV5 2.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

406 Amos, IX. ആമോസ് ൯. അ.

<lg n="">ന്നു എന്നു യഹോവാകൎത്താവിൻ അരുൾപ്പാടു, അപ്പത്തിന്നു ക്ഷാമവും അല്ല
വെള്ളത്തിന്നു ദാഹവും അല്ല, യഹോവയുടേ വചനങ്ങളെ കേൾപ്പാൻ
</lg><lg n="൧൨"> (പൈദാഹം) അത്രേ. അവർ യഹോവാവചനത്തെ അൻവേഷിക്കേ
ണ്ടതിന്നു കടലോടു കടലോളവും ചാഞ്ചാടി ഉത്തരദിക്കാദി കിഴക്കു വരേ
</lg><lg n="൧൩"> ഉഴന്നലയും കണ്ടെത്തുകയും ഇല്ല. അന്നു സുന്ദരകന്യമാർ മയങ്ങി യു
</lg><lg n="൧൪"> വാക്കൾ ദാഹത്താൽ മാഴ്കി വീഴും. ശമൎയ്യയുടേ കുറ്റമൂൽത്തെ പിടിച്ച്
ആണയിട്ടും ദാനേ നിൻദേവതാജീവനാണ എന്നും ബേൎശബായാ
ത്രാജീവനാണ എന്നും പറഞ്ഞും വരുന്നവർ വീഴും, ഇനി എഴുന്നിൽക്ക
യും ഇല്ല.

</lg>

<lg n="൯, ൧"> ബലിപീഠത്തിന്നരികേ യഹോവ നിൽക്കുന്നതു ഞാൻ കണ്ടു. അവൻ
പറഞ്ഞു: (ദൂതാ) ഉമ്മരപ്പടികൾ കലങ്ങുമാറു തൂൺപോതികയെ അടിച്ചു
എല്ലാവരുടേ തലമേലും ചതെച്ചുകളക! അവരുടേ ശേഷിപ്പിനേ ഞാൻ
വാൾകൊണ്ടു കൊല്ലും, അതിൻ മണ്ടുന്നവൻ ആരും വഴുതിപ്പോരുക ഇല്ല,
</lg><lg n="൨"> ചാടുന്നവൻ ഒഴിക്കയും ഇല്ല. അവർ പാതാളത്തിലേക്കു തുരന്നാൽ അ
വിടുന്നു എൻകൈ അവരെ എടുക്കും, വാനത്തിൽ കയറി ചെന്നാൽ അ
</lg><lg n="൩"> വിടുന്നു ഞാൻ അവരെ ഇറക്കും, കൎമ്മലിൻമുകളിൽ ഒളിച്ചാൽ അവി
ടുന്നു ഞാൻ അവരെ ആരാഞ്ഞു പറിക്കും, എൻസമക്ഷത്തുനിന്നു കടലടി
യിൽ പതുങ്ങിയാൽ അവിടുന്നു ഞാൻ പാമ്പിനോടു കല്പിക്കും അത് അ
</lg><lg n="൪"> വരെ കടിക്കയും ചെയ്യും; ശത്രുക്കളുടേ മുമ്പാകേ അടിമയിലേക്കു പോയാ
ൽ അവിടുന്നു ഞാൻ വാളോടു കല്പിക്കും. അത് അവരെ കൊല്ലും,
നന്മെക്കല്ല തിന്മെക്കായത്രേ എൻകണ്ണിനെ അവരുടേ മേൽ വെക്കുന്നു
</lg><lg n="൫"> ണ്ടു. (ഇങ്ങനേ ചെയ്യുന്നതു) സൈന്യങ്ങളുടയ യഹോവാകൎത്താവു, അ
വൻ ഭൂമിയെ തൊട്ടാൽ അത് ഉരുകിപ്പോയിട്ടു അതിൽ വസിക്കുന്ന
വരൊക്കയും ഖേദിക്കും, അതു വിശ്വം കാരാറു പോലേ പൊങ്ങി കവി
</lg><lg n="൬"> ഞ്ഞും മിസ്രനദിപ്പരിശു താണും പോകുന്നു(൮, ൮); വാനത്തിൽ തൻമാ
ളികകളെ പണിതു ഭൂമിക്കു മീതേ തന്റേ വളവിന്ന് അടിസ്ഥാനം ഇടു
ന്നവൻ, കടലിലേ വെള്ളങ്ങളെ വിളിച്ചു ഭൂമിയുടേ പരപ്പിന്മേൽ പൊ
ഴിക്കുന്നവൻ, യഹോവ എന്ന് അവന്റേ പേർ.

</lg> <lg n="൭"> ഇസ്രയേൽപുത്രന്മാരേ നിങ്ങൾ എനിക്കു കൂശ്യരുടേ പുത്രർകണക്ക
നേ അല്ലോ? എന്നു യഹോവയുടേ അരുളപ്പാടു. ഞാൻ ഇസ്രയേലിനെ
മിസ്രദേശത്തുനിന്നും ഫലിഷ്ടരെ കപ്തോരിൽനിന്നും അറാമിനെ കീ
</lg><lg n="൮"> റിൽനിന്നും കരേറ്റി വരുത്തി ഇല്ലയോ? ഇതാ യഹോവാകൎത്താവി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/412&oldid=192556" എന്ന താളിൽനിന്ന് ശേഖരിച്ചത്