താൾ:GaXXXIV5 2.pdf/447

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹഗ്ഗായി ൨. അ Haggai, II. 441

<lg n="">യിരിക്കും എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു. ഈ സ്ഥലത്തിൽ
ഞാൻ സമാധാനം കൊടുക്കുകയും ചെയ്യും എന്നു സൈന്യങ്ങളുടയ യഹോ
വയുടേ അരുളപ്പാടു.

</lg>

<lg n="൧൦"> ദാരയവുഷിന്റേ രണ്ടാം ആണ്ടു ഒമ്പതാം മാസം ഇരുപത്തുനാലാം
തിയ്യതി ഹഗ്ഗായിപ്രവാചകൻമുഖേന യഹോവാവചനം ഉണ്ടായിതു:
</lg><lg n="൧൧"> സൈന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പറയുന്നു: അല്ലയോ നീ ചെന്നു
</lg><lg n="൧൨"> പുരോഹിതന്മാരോട് ഒരു ഉപദേശം ചോദിക്ക! ഒരു ആൾ വിശുദ്ധ
മാംസം എടുത്തു തന്റേ വസ്ത്രത്തിൽ കോന്തലയിൽ ഇട്ടാൽ ആ കോന്ത
ലകൊണ്ടു അപ്പത്തിനും വെച്ചതിന്നും വീഞ്ഞിനും നെയ്ക്കും വല്ല ഭക്ഷ്യ
ത്തിനും തട്ടി എങ്കിൽ (തൊട്ടതു) വിശുദ്ധമാകുമോ? എന്നതിന്നു പുരോ
</lg><lg n="൧൩"> ഹിതന്മാർ ഇല്ല എന്ന് ഉത്തരം പറഞ്ഞു. പിന്നേ ശവം തീണ്ടിയവൻ
ആ വക എല്ലാം തൊട്ടാൽ അശുദ്ധമാകുമോ എന്നു ഹഗ്ഗായി പറഞ്ഞാറേ
</lg><lg n="൧൪"> പുരോഹിതന്മാർ അശുദ്ധമാം എന്ന് ഉത്തരം പറഞ്ഞു. അതിന്നു ഹഗ്ഗാ
യി ഉത്തരം പറഞ്ഞിതു: അതേപ്രകാരം ഈ ജനവും ഈ ജാതിയും എ
ന്റേ മുമ്പിൽ ആകുന്നു എന്നു എന്നു യഹോവയുടേ അരുളപ്പാടു. അതേപ്രകാ
രം അവരുടേ കൈവേലയും എല്ലാം അവർ ഇവിടേ അടുപ്പിച്ചു കഴിക്കു
</lg><lg n="൧൫"> ന്നതും ആകുന്നു, അശുദ്ധമത്രേ.— ഇപ്പോഴോ ഇന്നേ നാൾ മുതൽ കീഴോ
ട്ട് (ഉണ്ടായതിന്നു) മനസ്സു വെപ്പിൻ! യഹോവാ മന്ദിരത്തിൽ കല്ലിന്മേൽ൧൬ കല്ലു വെക്കും മുമ്പേ, ഈ പണികൾക്കു മുന്നമേ ഒരുത്തൻ ഇരുപതു
(നാഴി) ഉള്ള കറ്റക്കെട്ടിലേക്കു ചെന്നാൽ പത്തേ കാണ്മാൻ ഉള്ളു, ചക്കി
ലേക്കു ചെന്നു ഉരലിൽനിന്ന് അമ്പതു കോരുവാൻ നിനെക്കുമ്പോൾ ഇ
</lg><lg n="൧൭"> രുപതേ ഉള്ളു. കരുവാളിപ്പും മഞ്ഞളിപ്പും കന്മഴയുംകൊണ്ടു ഞാൻ നി
ങ്ങളെ, നിങ്ങടേ കൈപ്പണി ഒക്കയും തന്നേ, അടിച്ചു (ആമോ. ൪, ൯),
നിങ്ങൾ ആരും എങ്കലേക്കായില്ല താനും എന്നു യഹോവയുടേ അരുള
</lg><lg n="൧൮"> പ്പാടു.— ഇന്നേ നാൾ മുതൽ മേലാൽ (ഉണ്ടാകുന്നതിന്നു) മനസ്സു വെ
പ്പിൻ! ഈ ഒമ്പതാം തിങ്ങളിൽ ഇരുപത്തുനാലാം തിയ്യതിമുതൽ, യഹോ
വാമന്ദിരത്തിന്ന് അടിസ്ഥാനം ഇട്ട നാൾ തുടങ്ങി (ഉണ്ടാവാനുള്ളതിന്നു)
</lg><lg n="൧൯"> മനസ്സു വെപ്പിൻ! നെല്ല് ഇന്നും കളപുരയിൽ (ശേഷിപ്പ്) ഉണ്ടോ?
മുന്തിരി കൂടേ അത്തിയും താളിമാതളവും ഒലിവമരവും കാചിട്ടില്ലല്ലോ?
ഇന്നാൾ തൊട്ടു ഞാൻ അനുഗ്രഹിക്കാം.

</lg>

<lg n="൨൦"> ആ മാസത്തിൽ ഇരുപത്തുനാലാം തിയ്യതി യഹോവാവചനം രണ്ടാ
</lg><lg n="൨൧"> മതും ഹഗ്ഗായ്ക്ക് ഉണ്ടായി വന്നിതു: യഹൂദനാടുവാഴിയായ ജരുബാബ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/447&oldid=192644" എന്ന താളിൽനിന്ന് ശേഖരിച്ചത്