താൾ:GaXXXIV5 2.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

390 Joel, II. യോവേൽ ൨. അ.

<lg n="൧൨">പോകയാൽ കോതമ്പും യവവുംചൊല്ലി കൃഷിക്കാരേ നാണിപ്പിൻ! വ
</lg><lg n="൧൨"> ള്ളിത്തോട്ടക്കാരേ മുറയിടുവിൻ! മുന്തിരി വാടി അത്തി മാഴ്കി, താളി
മാതളം ഈത്ത നാരകം മുതൽ വയലിലേ മരങ്ങൾ എല്ലാം ഉണങ്ങി, ആ
നന്ദം മനുഷ്യപുത്രരെ സാക്ഷാൽ വിട്ടു മങ്ങി എന്നേ വേണ്ടു.

</lg>

<lg n="൧൩"> ഹേ പുരോഹിതരരേ നിങ്ങളുടേ ദൈവത്തിൻ ഭവനത്തിൽനിന്നു കാ
ഴ്ചയും ഊക്കക്കഴിക്കയും മുടങ്ങിയതാൽ അര കെട്ടി തൊഴിപ്പിൻ! ബലി
പീഠത്തെ ശുശ്രൂഷിക്കുന്നവരേ മുറയിടുവിൻ! എൻ ദൈവത്തെ ഉപാ
</lg><lg n="൧൪"> സിക്കുന്നവരേ രട്ടുടുത്തു വന്നു രാപാൎപ്പിൻ! നോമ്പിനെ സംസ്കരി
പ്പിൻ! സഭായോഗത്തെ ക്ഷണിപ്പിൻ! മൂപ്പർ തുടങ്ങി ദേശത്തേകുടിയാ
ന്മാർ എല്ലാവരെയും നിങ്ങളുടേ ദൈവമായ യഹോവയുടേ ആലയത്തിൽ
</lg><lg n="൧൫"> കൂട്ടി യഹോവയോടു കൂക്കുവിൻ!— ആ ദിവസം അയ്യയ്യോ! യഹോവാ
ദിവസം സമീപമല്ലോ, അതുകെല്പനിൽനിന്നു കലാപംപോലേ വരും.
</lg><lg n="൧൬"> നമ്മുടേ കണ്ണുകൾ കാൺങ്കേ അന്നവും നമ്മുടേ ദൈവാലയത്തിന്നു സ
</lg><lg n="൧൭"> ന്തോഷവും ഉല്ലാസവും അറുതി വന്നില്ലയോ? മൺങ്കട്ടകളുടേ കീഴേ വി
ത്തുമണികൾ നുലഞ്ഞു, ധാന്യം വാടിപ്പോയതാൽ പാണ്ടിശാലകൾ ശൂ
</lg><lg n="൧൮"> ന്യമായി, കളപ്പുരകളും ഇടിഞ്ഞു. മൃഗങ്ങൾ എത്ര ഞരങ്ങുന്നു! കന്നുകാ
ലിക്കൂട്ടങ്ങൾ മേച്ചൽ ഇല്ലായ്കയാൽ അമ്പരന്നിരിക്കുന്നു; ആട്ടിങ്കൂട്ടങ്ങളും
</lg><lg n="൧൯"> കൂടേ (കുറ്റഞ്ചുമന്നു) പാഴായിപ്പോകുന്നു.— അല്ലയോ യഹോവേ നി
ന്നോടു ഞാൻ വിളിക്കുന്നു, മരുവിലേ പുലങ്ങളെ അഗ്നി തിന്നു, വയലി
</lg><lg n="൨൦"> ലേ മരങ്ങൾ എല്ലാറ്റെയും ജ്വാല കരിച്ചും ഇരിക്കുന്നുവല്ലോ. നീൎത്തോ
ടുകൾ വറ്റി മരുവിലേ പുലങ്ങളെ അഗ്നി തിന്നുപോകയാൽ വയലിലേ
മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു.

</lg>

<lg n="൨, ൧ ">അല്ലയോ ചീയോനിൽ കാഹളം ഊതി എൻ വിശുദ്ധമലമേൽ കൂവി
ടുവിൻ! ദേശനിവാസികൾ എല്ലാം കുലുങ്ങുക! എന്തെന്നാൽ യഹോവാ
</lg><lg n="൨"> ദിവസം വരുന്നു, അത് അടുത്ത സത്യം. ഇരിട്ടും അന്ധകാരവും ഉള്ള
നാൾ, മേഘവും കാർമുകിലും ഉള്ള നാൾ; അരുണോദയം മലകളിന്മേൽ
വിരിയുമ്പോലേ പണ്ട് ഒരു നാളും തുല്യമില്ലാത്തതും തലമുറ തലമുറകളു
ടേ ആണ്ടുകൾവരേ ഇനി വരാത്തതും ആയി പെരുമയും ബലവും ഉള്ള
</lg><lg n="൩"> വംശം തന്നേ. അതിൻമുമ്പാകേ അഗ്നി തിന്നും അതിൻപിറകേ
ജ്വാല കത്തുന്നു, ദേശം അതിൻമുമ്പിൽ ഏദൻതോട്ടംപോലേ, അതിൻ
പിന്നിൽ പാഴായ മരുവത്രേ, ഒഴിഞ്ഞുപോന്നതു നാട്ടിന്ന് ആയതും ഇല്ല്.
കുതിരരൂപം പോലേ അതിന്റേ രൂപം, അശ്വബലം കണക്കേ ഓടുന്നു;
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/396&oldid=192528" എന്ന താളിൽനിന്ന് ശേഖരിച്ചത്