താൾ:GaXXXIV5 2.pdf/472

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

466 Malachi, III. മലാകീ ൩. അ.

൩. അദ്ധ്യായം.

യഹോവാദിവസത്തിന്ന് ഒരു ദൂതൻ വഴി ഒരുക്കിയ ശേഷം നിയമ
ദൂതൻ എത്തി ന്യായവിധിയെ നടത്തും. (൭) അനുഗ്രഹക്കുറവിന്നു പിശുക്കും
(൧൩) പൊറുമയില്ലാത്ത പിറുപിറുപ്പും തന്നേ കാരണം. (൧൯) ദുഷ്ടൎക്കും സാധു
ക്കൾക്കും ഉള്ള വ്യത്യാസം ന്യായവിധിയിൽ വെളിപ്പെടും. (൨൨) മോശയെ
കുറിക്കൊണ്ടു ഏലിയാവിൻവരവിനെ കാത്തിരിക്കണം.

<lg n="൧"> ഇതാ എന്റേ മുമ്പിൽ വഴിയെ ഒരുക്കുവാൻ (യശ. ൪൦, ൩) ഞാൻ എ
ന്റേ ദൂതനെ അയക്കുന്നുണ്ടു; പിന്നേ നിങ്ങൾ അന്വേഷിക്കുന്ന കൎത്താ
വും നിങ്ങൾ ആഗ്രഹിക്കുന്ന നിയമദൂതനും ആയവൻ പെട്ടന്നു തന്റേ
മന്ദിരത്തിലേക്കു വരും; ഇതാ വരുന്നു, എന്നു സൈന്യങ്ങളുടയ യഹോ
</lg><lg n="൨"> വ പറയുന്നു. എന്നാൽ അവന്റേ വരവിൻനാളിനെ പൊറുപ്പത്
ആർ? അവൻ കാണാകുമ്പോൾ നില്ക്കുന്നത് ആർ? അവൻ ആകട്ടേ
ഊതിക്കഴിക്കുന്നവന്റേ തീയോടും അലക്കുന്നോരുടേ ചവൎക്കാരത്തോടും
</lg><lg n="൩"> സമം. അവൻ ഇരുന്നുകൊണ്ടു വെള്ളിയെ ഊതിക്കഴിച്ചു ശുദ്ധമാക്കും,
ലേവീപുത്രന്മാരെ പൊൻവെള്ളിയെ പോലേ ഉരുക്കി ശോധന ചെയ്യും'
അവർ നീതിയിൽ യഹോവെക്കു വഴിപാട് അടുപ്പിക്കുന്നവർ ആവോളം
</lg><lg n="൪"> തന്നേ. അപ്പോൾ യഹൂദയും യരുശലേമും കഴിക്കുന്ന വഴിപാടു പണ്ടേ
നാളുകളിലും പുരാതനവൎഷങ്ങളിലും എന്ന പോലേ യഹോവെക്കു നിര
</lg><lg n="൫"> ക്കും.- ന്യായവിധിക്കായി ഞാൻ നിങ്ങളോട് അണഞ്ഞു ക്ഷുദ്രക്കാൎക്കും
വ്യഭിചാരികൾക്കും കള്ളസ്സത്യക്കാൎക്കും കൂലിക്കരന്റേ കൂലിയെയും വിധ
വ അനാഥനെയും ഞെരുക്കി പരദേശിയെ പിഴുക്കി എന്നെ ഭയപ്പെടാ
</lg><lg n="൬"> തേ നടക്കുന്നവൎക്കും എതിരേ വിരയുന്ന സാക്ഷി ആകും. കാരണം:
യഹോവയായ ഞാൻ മാറാത്തവൻ, യാക്കോബ് പുത്രരായ നിങ്ങൾ മുടി
യാത്തവർ എന്നത്രേ.

</lg>

<lg n="൭"> നിങ്ങടേ അഛ്ശന്മാരുടേ നാളുകൾമുതൽ തന്നേ നിങ്ങൾ എൻവെപ്പു
കളെ കാത്തുകൊള്ളാതേ വിട്ടുമാറി; എങ്കലേക്കു മടങ്ങുവിൻ, ഞാനും നി
ങ്ങളിലേക്കു മടങ്ങും, എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു. ഏ
</lg><lg n="൮"> തിൽ മടങ്ങേണ്ടു? എന്നു നിങ്ങൾ ചോദിക്കുന്നു. മനുഷ്യൻ ദൈവത്തോ
ടു വൎഗ്ഗിക്കാം എന്നുവെച്ചോ നിങ്ങൾ എന്നോടു വൎഗ്ഗിച്ചെടുക്കുന്നതു? എ
ന്നാൽ ഏതിൽ നിന്നോടു വൎഗ്ഗിച്ചു? എന്നു നിങ്ങൾ ചോദിക്കുന്നു. ദശാം
</lg><lg n="൯"> ശത്തിലും മീത്തിലും തന്നേ. നിങ്ങൾ ശാപംകൊണ്ടു ശപിക്കപ്പെട്ടിട്ടും

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/472&oldid=192716" എന്ന താളിൽനിന്ന് ശേഖരിച്ചത്