താൾ:GaXXXIV5 2.pdf/470

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

464 Malachi, II. മലാകീ ൨. അ.

<lg n="൨, ൧"> ഇപ്പോൾ പുരോഹിതന്മാരേ ഈ കല്പന നിങ്ങൾക്ക് (ഉണ്ടായി):
</lg><lg n="൨"> നിങ്ങൾ എന്നാമത്തിന്നു തേജസ്സു കൊടുക്കത്തക്കവണ്ണാം കേളാതേയും മന
സ്സിൽ വെക്കാതേയും പോയാൽ ഞാൻ ശാപത്തെ നിങ്ങളിലേക്ക് അയ
ച്ചു നിങ്ങളുടേ അനുഗ്രഹങ്ങളെ ശപിച്ചുകളയും, എന്നു സൈന്യങ്ങളുടേയ
യഹോവ പറയുന്നു. അതേ നിങ്ങൾ ഒട്ടും മനസ്സിൽ വെക്കായ്കയാൽ
</lg><lg n="൩"> അതിനെ ശപിച്ചിട്ടുണ്ടു. ഇതാ ഞാൻ നിങ്ങൾക്കു ഭുജത്തെ നിൎഭൎത്സി
ക്കുന്നു, നിങ്ങളുടേ മുഖങ്ങളിൽ മലം ചിതറും, നിങ്ങടേ പെരുനാളുകളു
ടേ ചാണകം തന്നേ; അതിനോടു നിങ്ങളെ എടുത്തു കൂട്ടുകയും ചെയ്യും.
</lg><lg n="൪"> ഞാൻ ഈ കല്പന ലേവിയോടുള്ള എന്റേ നിയമം ആവാൻ നിങ്ങൾക്ക്
അയച്ചപ്രകാരം നിങ്ങൾ അറികയുമാം, എന്നു സൈന്യങ്ങളുടേയ യഹോ
</lg><lg n="൫"> വ പറയുന്നു.- അവനോടു (മുമ്പേ) ഉള്ള എന്റേ നിയമമായതു ജീവ
നും സമാധാനവും തന്നേ. ഇവ ഞാൻ അവന്നു ഭയഹേതുവാവാൻ
</lg><lg n="൬"> കൊടുത്തു, അവനും എന്നെ ഭയപ്പെട്ടു എന്നനാമത്തിങ്കൽ കൂശി. സത്യത്തി
ന്റേ ധൎമ്മോപദേശം അവന്റേ വായിൽ ഉണ്ടായി, അവന്റേ അധര
ങ്ങളിൽ വക്രത കണ്ടതും ഇല്ല, അവൻ സമാധാനത്തിലും നേരിലും എ
</lg><lg n="൭"> ന്നോടു കൂടി നടന്നു അനേകരെ അകൃത്യത്തിൽനിന്നു മടക്കി. പുരോ
ഹിതന്റേ അധരങ്ങൾ അറിവിനെ കാത്തുകൊള്ളേണ്ടതല്ലോ, അവൻ
സൈന്യങ്ങളുടേയ യഹോവയുടേ ദൂതൻ ആകയാൽ അവന്റേ വായിൽ
</lg><lg n="൮"> നിന്നു ധൎമ്മോപദേശം അന്വേഷിപ്പാറും ഉണ്ടു. നിങ്ങളോ വഴിയെ
വിട്ടു മാറി, പലരെയും ധൎമ്മോപദേശത്തിങ്കൽ ഇടറിച്ചു ലേവ്യരുടേ നി
യമത്തെ കെടുത്തുകളഞ്ഞു, എന്നു സൈന്യങ്ങളുടേയ യഹോവ പറയുന്നു.
</lg><lg n="൯"> അതുകൊണ്ടു നിങ്ങൾ എന്റേ വഴികളെ കാക്കാതേ ധൎമ്മവെപ്പിൽ മുഖ
പക്ഷം എടുക്കയാൽ ഞാനും നിങ്ങളെ എല്ലാ ജനത്തോടും മാനക്കുറവുള്ള
വരും ഹീനരും ആക്കിവെക്കുന്നുണ്ടു.

</lg>

൨. അദ്ധ്യായം.

(൧൦) അന്യമതക്കരത്തികളെ വേക്കുന്നതിനെയും (൧൩) ഭാൎയമാരെ ഉ
പേക്ഷിക്കുന്നതിനെയും (൧൭) ദൈവത്തിൽ വിരക്തി പരക്കുന്നതിനെയും ശാ
സിക്കുന്നു.

<lg n="൧൦"> നമുക്ക് എല്ലാവൎക്കും ഒരു പിതാവ് .ഇല്ലയോ (൧, ൬)? ഒരു ദേവൻ ത
ന്നേ നമ്മെ സൃഷ്ടിച്ചില്ലയോ? പിന്നേ നമ്മിൽ വിശ്വാസവഞ്ചനം കാട്ടി

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/470&oldid=192714" എന്ന താളിൽനിന്ന് ശേഖരിച്ചത്