താൾ:GaXXXIV5 2.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

392 Joel, III. യോവേൽ ൩. അ.

൨. അദ്ധ്യായം. (൨, ൧൮-൪, ൨൧.)

യഹോവ കനിഞ്ഞു ബാധയുടേ മാറ്റവും നീതിയുടേ ഉപദേഷ്ടാക്കളെയും
ദേശപുഷ്ടിയെയും അല്ലാതേ (൩, ൧) സകലജഡത്തിന്നും ദൈവാത്മദാനത്തെ
യും (൪, ൧) ജാതികൾക്കു ന്യായവിധിയെയും (൧൬) യഹൂദെക്കു തേജസ്കരണ
ത്തെയും വാഗ്ദത്തം ചെയ്തു.

<lg n="൧൮"> അനന്തരം യഹോവ തൻദേശത്തിന്നു വേണ്ടി എരിവു കാട്ടി സ്വജ
</lg><lg n="൧൯"> നത്തിങ്കൽ മനമലിഞ്ഞു. യഹോവ തൻജനത്തോട് ഉത്തരം പറഞ്ഞി
തു: ഇതാ ഞാൻ നിങ്ങൾക്കു തൃപ്തിയായവനായി ധാന്യവും രസവും എണ്ണ
യും ഇറക്കുന്നുണ്ടു, ഇനി നിങ്ങളെ ജാതികളിൽ നിന്ദ ആക്കുകയും ഇല്ല.
</lg><lg n="൨൦"> വടക്കനെ ഞാൻ നിങ്ങടേ മേൽനിന്ന് അകറ്റി ഉണക്കൻപാഴ്‌ദേശ
ത്തിലേക്കു തള്ളി വിടും, മുമ്പടയെ കിഴക്കുകടലിലും പിമ്പടയെ പടി
ഞ്ഞാറുകടലിലും (ആക്കും). അവൻ വമ്പുകൾ കാട്ടുകയാൽ അവന്റേ
</lg><lg n="൨൧"> നാറ്റം പൊങ്ങും ചീച്ചൽ കിളരും.— ഹേ നിലമേ ഭയപ്പെടരുതേ, ഉ
</lg><lg n="൨൨"> ല്ലസിച്ചു സന്തോഷിക്ക! യഹോവ വമ്പുകൾ കാട്ടുന്നുവല്ലോ. വയലി
ലേ മൃഗങ്ങളേ ഭയപ്പെടൊല്ലാ! മരുവിലേ പുലങ്ങൾ പച്ച പിടിക്കുന്നു
വല്ലോ, മരം തൻഫലത്തെ കായ്ക്കുന്നു, അത്തിയും വള്ളിയും സ്വവീൎയ്യ
</lg><lg n="൨൩"> ത്തെ കൊടുക്കുന്നു. വിശേഷാൽ ചീയോൻപുത്രിമാരേ നിങ്ങളുടേ ദൈ
വമായ യഹോവയിൽ ഉല്ലസിച്ചു സന്തോഷിപ്പിൻ! അവൻ ആകട്ടേ
നിങ്ങൾക്കു നീതിക്കായി ഉപദേഷ്ടാവെ തരുന്നു, ആരഭത്തിലോ മുന്മഴ
</lg><lg n="൨൪"> യും പിന്മഴയും ആകുന്ന മാരിയെ നിങ്ങൾക്ക് ഇറക്കുന്നു. കളങ്ങളിൽ
</lg><lg n="൨൫"> നെല്ലു നിറയും, ചക്കുരലുകളിൽ രസവും എണ്ണയും വഴിയും. തുള്ളൻ
നക്കി നുകരി വെട്ട് ക്കിളി ഇങ്ങനേ നിങ്ങളിൽ അയച്ച എന്റേ വമ്പട
തിന്നുകളഞ്ഞ ആണ്ടുകളേയും ഞാൻ നിങ്ങൾക്ക് ഒപ്പിച്ചു തരും.
</lg><lg n="൨൬"> അപ്പോൾ നിങ്ങൾ ഉണ്ടുണ്ടു തൃപ്തരായി, നിങളോട് അതിശയത്തോളം
ചെയ്ത നിങ്ങളുടേ ദൈവമായ യഹോവയുടേ നാമത്തെ സ്തുതിക്കും, എൻ
</lg><lg n="൨൭"> ജനം എന്നും നാണിക്കയും ഇല്ല. ഇസ്രയേലിൻ ഉള്ളിൽ ഞാൻ ഉണ്ടെ
ന്നും, നിങ്ങളുടേ ദൈവമായ യഹോവ ഞാൻ തന്നേ, മറ്റാരും ഇല്ലെന്നും
നിങ്ങൾ അറിയും, എൻജനം എന്നും നാണിക്കയും ഇല്ല.

</lg>

<lg n="൩, ൧"> അതിൽ പിന്നേ ഉണ്ടാവിതു: ഞാൻ എല്ലാ ജഡത്തിന്മേലും എന്റേ
ആത്മാവെ പകരും, നിങ്ങളുടേ പുത്രരും പുത്രിമാരും പ്രവചിക്കും, നി
ങ്ങടേ മൂത്തോർ സ്വപ്നങ്ങളേ കാണും, യുവാക്കൾ ദൎശനങ്ങളെ ദൎശിക്കും;
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/398&oldid=192532" എന്ന താളിൽനിന്ന് ശേഖരിച്ചത്