താൾ:GaXXXIV5 2.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

422 micah, VII. മീകാ ൭. അ.

<lg n=""> കുടിയാന്മാരെ ചീറ്റുന്നതും ആക്കിവെക്കേണ്ടതിനത്രേ; എൻജനത്തി
ന്റേ നിന്ദയെ നിങ്ങൾ തന്നേ വഹിക്കും.
</lg>

<lg n="൭, ൧"> ഹാ ഹാ എനിക്കു കഷ്ടം! പഴുത്ത പഴത്തിൻ എടുപ്പിനും മുന്തിരിങ്ങ
കാലയിൽ പറിക്കുന്നതിനും ഞാൻ ഒത്തു ചമഞ്ഞുവല്ലോ തിന്മാൻ നല്ലൊ
രു കുല പിന്നേ ഇല്ല! ആദ്യം പഴുത്ത അത്തിക്കയെ എൻദേഹി കൊ
</lg><lg n="൨"> തിക്കുന്നതു (കാണ്മാനില്ല) ഭക്തൻ ഭൂമിയിൽനിന്നു മുടിഞ്ഞു, മനുഷ്യ
രിൽ നേരുള്ളവൻ ഇല്ല; എല്ലാവരും രക്തങ്ങൾക്കായി പതിയിരിക്കുന്നു,
</lg><lg n="൩"> സഹോദരർ ഏവരും തമ്മിൽ വലവെച്ചു നായാടുന്നു. തിന്മയെ നന്നാ
യി നടത്തുവാൻ കൈയിണ നീട്ടും ; പ്രഭു ചോദിക്കുന്നു, ന്യായാധിപൻ
പ്രത്യുപകാരത്തിന്നായി (ചെയ്യുന്നു), മഹാൻ കൊതിക്കുന്ന കിണ്ടത്തെ
</lg><lg n="൪"> ഉരെക്കുന്നു, (മൂവരും) അതു നൂലാക്കി പിരിക്കുന്നു. അവരിൽ ഉത്തമൻ
ചുണ്ടകണക്കേ, നേരുള്ളവൻ വേലിക്കള്ളിയെക്കാളും (ആക). നിന്റേ
കാവല്ക്കാർ (ഘോഷിച്ച) ദിവസം ആകുന്ന സന്ദൎശനം വരുന്നു, അന്ന്
</lg><lg n="൫"> അവരുടേ തിക്കും തിരക്കും കാണും. കൂട്ടുകാരനെ വിശ്വസിക്കായ്‌വിൻ!
ചങ്ങാതിയിൽ തേറൊല്ലാ! തഴുകിക്കിടക്കുന്നവളിൽനിന്നു മുഖദ്വാരത്തെ
</lg><lg n="൬"> സൂക്ഷിക്ക! മകൻ ആകട്ടേ അഛ്ശനെ അലക്ഷ്യമാക്കുന്നു, മകൾ അമ്മ
യോടും മരുമകൾ അമ്മാവിയോടും മറുത്തു നില്ക്കുന്നു, പുരുഷന്റേ ശത്രു
ക്കൾ തൻ ‌വീട്ടിലേ ആളുകൾ അത്രേ.

</lg>

<lg n="൭"> ഞാനോ യഹോവയിലേക്കു നോക്കിക്കൊണ്ട് എൻരക്ഷയുടേ ദൈ
</lg><lg n="൮"> വത്തിന്നു കാത്തിരിക്കും, എൻദൈവം എന്നെ കേൾക്കും. എന്റേ വി
രോധിനിയേ എന്മേൽ സന്തോഷിക്കേണ്ട, ഞാൻ വീണു എങ്കിൽ എഴു
നീല്ക്കുമല്ലോ, ഇരിട്ടത്ത് ഇരിക്കുമ്പോൾ യഹോവയല്ലോ എനിക്കു പ്ര
</lg><lg n="൯"> കാശം. യഹോവയോടു ഞാൻ പിഴെച്ചതുകൊണ്ടു അവന്റേ രോഷ
ത്തെ വഹിക്കും, അവൻ എന്റേ വ്യവഹരത്തെ എൻന്യായത്തെ നട
ത്തുംവരേ തന്നേ. അവൻ വെളിച്ചത്തിലേക്ക് എന്നെ പുറപ്പെടുവി
</lg><lg n="൧൦"> ക്കും, ഞാൻ അവന്റേ നീതിയെ കാണും. നിൻദൈവമായ യഹോവ
എവിടേ? എന്ന് എന്നോടുപറയുന്ന വിരോധിനി അതുകൊണ്ടു ലജ്ജ
പൂണ്ടിരിക്ക! എൻകണ്ണുകൾ അവളെ (യഥേഷ്ടം) കാണും, അന്ന് അ
</lg><lg n="൧൧"> വൾ തെരുക്കളിലേ ചളിപോലേ ചവിട്ടുവാൻ മാത്രം ആകും.— (പട്ടണ
മേ), നിൻമതിലുകളെ മാടുവാനുള്ളദിവസം (ഇതാ വരുന്നു), ആ ദിവ
</lg><lg n="൧൨"> സം വെപ്പിന്നു നീക്കം വരും. അന്ന് അശ്ശൂരിൽനിന്നും മിസ്രനഗരങ്ങ
ളിൽനിന്നും, മിസ്രതൊട്ടു പ്രാത്ത് നദിപൎയ്യന്തവും, കടലോടു കടലോള
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/428&oldid=192587" എന്ന താളിൽനിന്ന് ശേഖരിച്ചത്