താൾ:GaXXXIV5 2.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

NAHUM

നഹൂം.

എൽക്കോശ്യനായ നഹൂമിൻദൎശനപുസ്തകം. നീനവയെകൊണ്ടുള്ള
ആജ്ഞ. (മനശ്ശെ രാജാവിൻകാലത്തു.)

൧. അദ്ധ്യായം.

നീതിനിധിയായ യഹോവ (൭) നിനവയെ സംഹരിച്ചു (൧൨) സ്വജനത്തിന്മേൽ ഉള്ള ഭാരത്തെ കുറെക്കും

<lg n="൨"> യഹോവ എരിവുള്ള ദേവനും പകവീളൗന്നവനും തന്നേ. യഹോവ
പകവീളുന്നവനും ഊഷ്മാവാണ്ടവനും തന്നേ. യഹോവ തൻമാറ്റാന്മാ
രിൽ പകവീളുവോനും സ്വശത്രുക്കൾക്കു (വൈരം) സംഗ്രഹിപ്പവനും
</lg><lg n="൩"> തന്നേ. യഹോവ കോപമാന്ദ്യവും ഊക്കിൻവലിപ്പവും ഉള്ളവനായി
(ദണ്ഡ്യനെ) കേവലം നിർദ്ദോഷീകരിക്ക ഇല്ല (൨ മോ. ൩൪, ൭). കൊടു
ങ്കാറ്റിലും വിശറുകോളിലും വെച്ചു യഹോവയുടേ വഴി; അവന്റേ കാൽ
</lg><lg n="൪"> പ്പൊടി കാർമുകിൽ തന്നേ. അവൻ കടലിനെ ഭൎത്സിച്ചു(കൊണ്ടു) വറ
ട്ടുന്നു, എല്ലാ പുഴകളെയും ഉണക്കി വെക്കുന്നു, ബാശാനും കൎമ്മലും വാ
</lg><lg n="൫"> ടി ലിബനോനിലേ പൂവൽ മാഴ്ക്കുന്നു. അവന്മുമ്പിൽ മലകൾ കുലുങ്ങി
കുന്നുകൾ ഉരുകിപ്പോകുന്നു, തന്മുഖത്തുനിന്നു ഭൂമി പൊങ്ങുന്നു, പാരിടവും
</lg><lg n="൬"> അതിൽ പാൎക്കുന്നവരും എല്ലാം കൂടേ. അവന്റേ ഈറലിന്ന് ആർ
നില്ക്കും? അവൻകോപത്തിൻചൂടിൽ ആർ നിവിരും! തീപ്പോലേ
അവന്റേ ഊഷ്മാവ് ചൊരിഞ്ഞു വരുന്നു, പാറകൾ അവനാൽ പൊ
രിഞ്ഞു പോകുന്നു.

</lg>

<lg n="൭"> യഹോവ നല്ലവൻ, ഞെരുക്കനാളിൽ ശരണമായിക്കൊള്ളാം, തങ്കൽ
</lg><lg n="൮"> ആശ്രയിക്കുന്നവരെ അറിയുന്നു. (നീനവ) ആയവളുടേ സ്ഥാനമോ
അവൻ കവിഞ്ഞു തള്ളുന്ന ഓളംകൊണ്ടു മുടിച്ചുകളയും തന്റേ ശത്രുക്കളെ
</lg><lg n="൯"> ഇരിട്ടിൽ പിന്തുടൎന്നും കൊള്ളും. (യഹൂദരേ) യഹോവയെ ചൊല്ലി നി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/430&oldid=192591" എന്ന താളിൽനിന്ന് ശേഖരിച്ചത്