താൾ:GaXXXIV5 2.pdf/473

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

467 മലാകീ ൩. അ. Malachi, III.

<lg n="൧൦"> എന്നോടു വൎഗ്ഗിച്ചുപോരുന്നു, ഈ ജാതി ഒക്കയും തന്നേ.- എന്റേ ഭവ
നത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു സകലദശാംശത്തെയും പാണ്ടി
ശാലയിലേക്കു കൊണ്ടുവരുവിൻ! ഇതുകൊണ്ട് എന്നെ പരീക്ഷിച്ചു നോ
ക്കുവിൻ: ഞാൻ നിങ്ങൾക്കു വാനത്തിൻചാലകങ്ങളെ തുറന്നു ആശീൎവ്വാ
ദത്തെ മതിയാവോളം പൊഴിക്ക ഇല്ലയോ? എന്നു സൈന്യങ്ങളുടയ യ
</lg><lg n="൧൧"> ഹോവ പറയുന്നു. തിന്നിത്തുള്ളനെയും നിലത്തു വിളവിനെ കെടുക്കാ
തവണ്ണം ഞാൻ നിങ്ങൾക്കായി ശാസിക്കും, വയലിലേ വള്ളിക്കു ഫലം
ചൊട്ടിപ്പോകയും ഇല്ല, എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു
</lg><lg n="൧൨"> സകലജാതികളും നിങ്ങളെ ധന്യർ എന്നു പുകഴും, നിങ്ങൾ പ്രസാദദേ
ശം ആകുമല്ലോ എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു.

</lg>

<lg n="൧൩"> നിങ്ങളുടേ വാക്കുകൾ എന്റേ നേരേ പ്രബലിച്ചുപോയി, എന്നു യ
ഹോവ പറയുന്നു. നിന്റേ നേരേ ഞങ്ങളിൽ ഏതു വാക്ക് ഉണ്ടായി?
</lg><lg n="൧൪"> എന്നു നിങ്ങൾ ചോദിക്കുന്നു. ദൈവത്തെ സേവിക്കുന്നതു വ്യൎത്ഥം എ
ന്നും അവന്റേ വിചാരണ നാം കാത്തുകൊണ്ടതിനാലും സൈന്യങ്ങളു
ടയ യഹോവയുടേ മുമ്പാകേ കറുത്തു നടന്നതിനാലും എന്തൊരു ലാഭം?
</lg><lg n="൧൫"> എന്നും, ഇപ്പോൾ ഞങ്ങൾ അഹങ്കാരികളെ ധന്യർ എന്നു പുകഴുന്നു,
ദുഷ്ടത ചെയ്യുന്നവർ പണിയപ്പെട്ടുവന്നതല്ലാതേ അവർ ദൈവത്തെ
പരീക്ഷിച്ചുപോയിട്ടും വഴുതിപ്പോരുകയും ചെയ്തുവല്ലോ എന്നും നിങ്ങൾ
</lg><lg n="൧൬"> പറയുന്നു. അപ്പോൾ യഹോവയെ ഭയപ്പെടുന്നവർ ഓരോരുത്തൻ ത
മ്മിൽ സംസാരിച്ചു യഹോവയും കുറിക്കൊണ്ടു കേട്ടു; യഹോവയെ ഭയ
പ്പെടുന്നവൎക്കും അവന്റേ നാമത്തെ നണ്ണുന്നവൎക്കും ഒരു ഓൎമ്മപുസ്തകം
</lg><lg n="൧൭"> അവന്റേ മുമ്പാകേ എഴുതപ്പെടുകയും ചെയ്തു. സൈന്യങ്ങളുടയ യ
ഹോവ പറയുന്നിതു: ഇവർ ഞാൻ ഉണ്ടാക്കുന്ന നാളിലേക്ക് എനിക്കു
ഭണ്ഡാരം ആകും (൨ മോ. ൧൯,൫) ഓർ ആൾ തന്നെ സേവിക്കുന്ന മക
</lg><lg n="൧൮"> നെ ആദരിക്കുമ്പോലേ ഞാൻ അവരെ ആദരിച്ചുകൊള്ളും. അപ്പോൾ
നിങ്ങൾ തിരിഞ്ഞു നീതിമാന്നും ദുഷ്ടന്നും തമ്മിലും ദൈവത്തെ സേവി
ക്കുന്നവന്നും സേവിക്കാത്തവന്നും തമ്മിലും ഉള്ള ഭേദത്തെ കാണും.
</lg><lg n="൧൯"> എങ്ങനേഎന്നാൽ ചൂളപോലേ കത്തുന്ന നാൾ വരുന്നു, അന്ന് എല്ലാ
അഹങ്കാരികളും ദുഷ്ടത ചെയ്യുന്നവരും ഏവരും (൧൫) താളടി ആകും,
വരുന്ന നാൾ അവരെ വേരും കൊമ്പും ശേഷിപ്പിക്കാതേ ദഹിപ്പിക്കും
</lg><lg n="൨൦"> എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു, എൻനാമത്തെ ഭയപ്പെടു
ന്ന നിങ്ങൾക്കോ നീതിസൂൎയ്യൻ ചിറകുകളിൽ ആരോഗ്യവുമായി ഉദിക്കും;
</lg>30*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/473&oldid=192717" എന്ന താളിൽനിന്ന് ശേഖരിച്ചത്