താൾ:GaXXXIV5 2.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോനാ ൪. അ. Jonah, IV. 413

<lg n="">ഷ്യനും നാല്ക്കാലിയും രട്ടുകളെ പുതെച്ചുകൊണ്ടു ദൈവത്തോട് ഉറക്കേ
വിളിക്കയും അവനവൻ ദുൎവ്വഴിയെയും താന്താന്റേ കൈകളിൽ ഉള്ള സാ
</lg><lg n="൯"> ഹസത്തെയും വിട്ടു തിരികയും വേണം. പക്ഷേ ദൈവം തിരിഞ്ഞു
പശ്ചാത്താപപ്പെട്ടു നാം കെട്ടു പോകായ്‌വാൻ തിരുക്കോപത്തിൻ ഊഷ്മാ
</lg><lg n="൧൦">വിനെ കൈവിടുകിലുമാം ആൎക്കറിയാം!— എന്നാറേ അവർ തങ്ങളുടേ
ദുൎവ്വഴിയെ വിട്ടു തിരിഞ്ഞു ചെയ്യുന്നത് ഒക്കയും ദൈവം കണ്ടപ്പോൾ അ
വൎക്കു ചെയ്‌വാൻ ഉരെച്ച ദോഷത്തെ വിചാരിച്ചു പശ്ചാത്താപപ്പെട്ടു ചെ
യ്യാതേ ഇരുന്നു.

</lg>

൪. അദ്ധ്യായം.

യോനാവിന്റേ മുഷിച്ചലും (൬) ദൈവം ശാസിക്കുന്ന വിധവും.

<lg n="൧"> ആയതു യോനാവിന്ന് എത്രയും വല്ലാത്തത് എന്നു തോന്നി കോപ
</lg><lg n="൨"> വും ഉണ്ടായി. അവൻ യഹോവയോടു പ്രാൎത്ഥിച്ചു: അല്ലയോ യഹോ
വേ, ഞാൻ സ്വന്തനാട്ടിൽ ആയിരുന്നന്നേ ചൊല്ലിയത് ഇതു തന്നേയ
ല്ലോ? ആയതു തടുപ്പാൻ തന്നേ ഞാൻ തൎശീശിലേക്കു മണ്ടിപ്പോയതു,
നീ കൃപയും കനിവും കോപമാന്ദ്യവും ദയാസമ്പത്തും ഉള്ളവൻ ആയി
ദോഷത്തിങ്കൽ അനുതപിക്കുന്നവൻ (യോവേ. ൨, ൧൩) എന്ന് അറി
</lg><lg n="൩"> ഞ്ഞിട്ടല്ലോ. ഇപ്പോഴോ യഹോവേ ഞാൻ ജീവിക്കയിൽ മരിക്ക നല്ലു
എന്നുവരികയാൽ എൻദേഹിയെ എന്നോട് എടുത്തുകൊള്ളേണമേ.
എന്നു പറഞ്ഞാറേ: നിണക്കു ചുടുന്നതു നന്നോ? എന്നു യഹോവ പറഞ്ഞു.
യോനാവോ പട്ടണത്തിൽനിന്നു പുറപ്പെട്ടു പട്ടണത്തിന്നു കിഴക്കേ ഇ
രുന്നു, തനിക്ക് അവിടേ കുടിൽ ഉണ്ടാക്കി പട്ടണത്ത് എന്തുണ്ടാകും
എന്നു കാണുന്നവരയും അതിൻകീഴേ തണലത്ത് ഇരുന്നു.

</lg>

<lg n="൬"> പിന്നേ യോനാവെ മുഷിച്ചലിൽനിന്ന് ഉദ്ധരിക്കേണ്ടതിന്ന് യഹോ
വാദൈവം ഓർ ആമണക്കു കല്പിച്ചാക്കി, ആയത് അവന്റേ തലെക്കു
മീതേ നിഴൽ ഇടുമാറു വളൎന്നു യോനാവിന്ന് ആമണക്കു ഹേതുവായി
</lg><lg n="൭"> വലിയ സന്തോഷവും ഉണ്ടായി. പിറ്റേ ദിവസം പുലരുമ്പോൾ ദൈ
വം ഒരു പുഴുവിനെ കല്പിച്ചാക്കി, അത് ആമണക്കിനെ കടിക്കയാൽ
</lg><lg n="൮"> ഇത് ഉണങ്ങിപ്പോയി. ആദിത്യൻ ഉദിച്ചപ്പോൾ ദൈവം വേവെടുപ്പാ
ന്തക്ക കിഴക്കങ്കാറ്റിനെ കല്പിച്ചാക്കി, വെയിൽ യോനാവിൻതല
യിൽ കൊള്ളുകയാൽ അവൻ മയങ്ങി തൻദേഹി ചാവാൻ ആഗ്രഹിച്ചു:
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/419&oldid=192569" എന്ന താളിൽനിന്ന് ശേഖരിച്ചത്