താൾ:GaXXXIV5 2.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജകൎയ്യാ ൧. അ. Zechariah, I. 443

<lg n=""> ളിൽനിന്നും ദുഷ്ക്രിയകളിൽനിന്നും തിരിഞ്ഞുകൊൾവിൻ എന്നു സൈന്യ
ങ്ങളുടയ യഹോവ ചൊല്ലുന്നു, എന്നിങ്ങനേ മുമ്പേത്ത പ്രവാചകന്മാർ
</lg><lg n="൫"> പറഞ്ഞു വിളിച്ചുള്ള നിങ്ങടേ പിതാക്കന്മാൎക്കു തുല്യരാകരുതേ! നിങ്ങ
ടേ അഛ്ശന്മാർ എവിടേ? പ്രവാചകന്മാരും എന്നേക്കും ജീവിക്കുമോ?
</lg><lg n="൬"> എങ്കിലോ എന്റേ ദാസന്മാരായ പ്രവാചകരോടു ഞാൻ ഞാൻ കല്പിച്ചുള്ള എ
ന്റേ വചനങ്ങളും വെപ്പുകളും നിങ്ങളുടേ അഛ്ശന്മാരെ എത്തിപ്പിടിച്ചി
ല്ലയോ? അവരും (മനം) തിരിഞ്ഞു സൈന്യങ്ങളുടയ യഹോവ നമ്മുടേ
വഴികൾക്കും ക്രിയകൾക്കും തക്കവണ്ണം നമുക്കു ചെയ്‌വാൻ ഭാവിച്ച പോലേ
തന്നേ നമ്മോട് അനുഷ്ഠിച്ചു സത്യം (വിലാപ. ൨, ൧൭) എന്നു പറഞ്ഞു
വല്ലോ?

</lg>

<lg n="൭"> ദാരയവുഷിന്റേ രണ്ടാം ആണ്ടു ശബാട്ട് എന്ന പതിനൊന്നാം മാസ
ത്തിൽ ഇരുപത്തുനാലാം തിയ്യതി ഇദ്ദോപുത്രനായ ബരക്യയുടേ പുത്ര
</lg><lg n="൮"> നാകുന്ന ജകൎയ്യാപ്രവാചകന്നു യഹോവാവചനം ഉണ്ടായിതു: രാത്രി
യിൽ ഞാൻ കണ്ടത് ഇതാ ചുവന്ന കുതിരമേൽ ഏറിയ പുരുഷൻ ചോ
ലയിലേ കൊഴുന്തു (പെരിഞ്ഞാറ) മരങ്ങളുടേ നടുവിൽ നില്ക്കുന്നു. അവ
ന്റേ പിന്നിൽ ചുവപ്പും പുള്ളിയും വെള്ളയും ഉള്ള കുതിരകൾ ഉണ്ടു.
</lg><lg n="൯"> എൻകൎത്താവേ ഇവർ എന്തു? എന്നു ഞാൻ പറഞ്ഞാറേ, എന്നോടു സം
സാരിക്കുന്ന ദൂതൻ: ഇവർ എന്തെന്നു ഞാൻ കാണിച്ചു തരാം, എന്ന് എ
</lg><lg n="൧൦"> ന്നോടു പറഞ്ഞു. അപ്പോൾ കൊഴുന്തുകൾഇടയിൽ നില്ക്കുന്ന പുരുഷൻ:
ഇവർ ഭൂമിയിൽ ഉടാടുവാൻ യഹോവ അയച്ചവരത്രേ എന്ന് ഉത്തരം
</lg><lg n="൧൧"> പറഞ്ഞു. കൊഴുന്തുകൾഇടയിൽ നില്ക്കുന്ന യഹോവാദൂതനോട് അവ
രും പറഞ്ഞു തുടങ്ങി: ഞങ്ങൾ ഭൂമിയിൽ ഊടാടി വന്നു, ഇതാ സൎവ്വഭൂമി
</lg><lg n="൧൨"> യും സ്വസ്ഥവും സ്വൈരവും ആയ്‌വസിക്കുന്നു. ഉടനേ യഹോവാദൂതൻ
ഉത്തരം പറഞ്ഞിതു: സൈന്യങ്ങളുടേയ യഹോവേ ഈ എഴുപതു വൎഷം
കൊണ്ടു നീ ഈറിപ്പോന്ന യരുശലേമിനെയും യഹൂദപട്ടണങ്ങളെയും
</lg><lg n="൧൩"> കനിഞ്ഞുകൊള്ളാതിരിക്കുന്നത് എത്രത്തോളം? എന്നാറേ എന്നോടു
സംസാരിക്കുന്ന ദൂതനോടു യഹോവ നല്ല വാക്കുകൾ ആശ്വാസവാക്കുകൾ
</lg><lg n="൧൪"> തന്നേ ഉത്തരമായി പറഞ്ഞു.— എന്നോടു സംസാരിക്കുന്ന ദൂതനും എ
ന്നോടു പറഞ്ഞു: നീ ഘോഷിക്കേണ്ടത് എന്തെന്നാൽ: സൈന്യങ്ങളുടയ
യഹോവ ഇപ്രകാരം പറയുന്നു: യരുശലേമിന്നും ചീയോന്നും ആയ്ക്കൊ
</lg><lg n="൧൫"> ണ്ടു ഞാൻ വലിയ എരിവിനാൽ എരിഞ്ഞിരിക്കുന്നു. സ്വൈരപ്രമത്ത
രായ ജാതികളോടോ ഞാൻ കടുഞ്ചിനമായി ക്രുദ്ധിക്കുന്നു; ഞാനാകട്ടേ ക്ഷ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/449&oldid=192648" എന്ന താളിൽനിന്ന് ശേഖരിച്ചത്