താൾ:GaXXXIV5 2.pdf/469

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലാകീ ൧. അ. Malachi, I. 463

<lg n="">ങ്ങളോടു ചോദിക്കുന്നു പുരോഹിതന്മാരേ! എൻനാമത്തെ ധിക്കരിക്കുന്ന
വർ എങ്കിലും: നിൻനാമത്തെ ഏതുകൊണ്ടു ധിക്കരിച്ചു? എന്നു പറയു
</lg><lg n="൭"> ന്നോരേ! എൻബലിപീഠത്തിന്മേൽ തീണ്ടിയ ആഹാരം അടുപ്പിക്കുന്ന
വർ, എങ്കിലും: നിന്നെ തീണ്ടിച്ചത് ഏതുകൊണ്ടു? എന്നു പറയുന്നോ
രേ! (തീണ്ടിച്ചതോ) യഹോവയുടേ മേശ മാനക്കുറവുള്ളതത്രേ എന്നു നി
</lg><lg n="൮"> ങ്ങൾ പറകകൊണ്ടു തന്നേ. യാഗത്തിന്നായി നിങ്ങൾ കുരുടായത് അടു
പ്പിച്ചാൽ ദൂഷ്യം ഇല്ല, മുടവും ദീനവുമുള്ളത് അടുപ്പിച്ചാലും ദൂഷ്യം ഏതും
ഇല്ല! അല്ലയോ നിന്റേ നാടുവാഴിക്കു കാഴ്ച വെച്ചാലും! അവൻ നിന്നെ
രുചിക്കുമോ? നിൻമുഖത്തെ അംഗീകരിക്കുമോ? എന്നു സൈന്യങ്ങളുടേയ
</lg><lg n="൯"> യഹോവ പറയുന്നു. ഇപ്പോൾ ദൈവം നമ്മെ കനിഞ്ഞുകൊൾവാൻ
അവന്റേ മുഖപ്രസാദം തേടുവിൻ! നിങ്ങളുടേ കയ്യിൽനിന്ന് ഈ വക
ഉണ്ടായ ശേഷം നിങ്ങടേ മുഖത്തെ അംഗീകരിക്കുമോ? എന്നു സൈന്യ
ങ്ങളുടേയ യഹോവ പറയുന്നു.
</lg>

<lg n="൧൦"> എന്റേ ബലിപീഠത്തെ വെറുതേ (കത്തിച്ചു) പ്രകാശിപ്പിക്കാതവണ്ണം
നിങ്ങളിൽ ആരാൻ കതകുകളെ അടെച്ചു പൂട്ടിയാൽ കൊള്ളാം! എനിക്കു
നിങ്ങളിൽ ഇഷ്ടം ഇല്ല എന്നു സൈന്യങ്ങളുടേയ യഹോവ പറയുന്നു;
</lg><lg n="൧൧"> നിങ്ങടേ കയ്യിൽനിന്നു വഴിപാടു രുചിക്കയും ഇല്ല. എന്തുകൊണ്ടെ
ന്നാൽ സൂൎയ്യോദയം മുതൽ അസ്തമയംവരേ എന്റേ നാമം ജാതികളിൽ
വലിയത് (ആകും), എല്ലാവിടത്തും എന്നാമത്തിന്നു ധൂപം കാട്ടിയും ശുദ്ധ
വഴിപാടു തന്നേ അടുപ്പിച്ചും പോരുന്നുണ്ടു, എന്റേ നാമം ജാതികളിൽ
</lg><lg n="൧൨"> വലിയതു സത്യം, എന്നു സൈന്യങ്ങളുടേയ യഹോവ പറയുന്നു. നിങ്ങ
ളോ: യഹോവയുടേ മേശ തീണ്ടിയത് എന്നും അതിന്റേ വരവ് എങ്കി
ലോ അതിലേ ആഹാരം മാനക്കുറവുള്ളത് എന്നും പറകയാൽ എന്നാമ
</lg><lg n="൧൩"> ത്തെ ബാഹ്യമാക്കിക്കളയുന്നു. കാൺ(എന്തൊരു) അദ്ധ്വാനം! എന്നു
ചൊല്ലിക്കൊണ്ടു നിങ്ങൾ (എൻമേശയെ) ഊതികളയുന്നു, എന്നു സൈ
ന്യങ്ങളുടേയ യഹോവ പറയുന്നു; കവൎന്നതും മുടവും ദീനവും ഉള്ളതിനെ
യും നിങ്ങൾ കൊണ്ടുവന്നു വഴിപാടു കഴിക്കുന്നു. നിങ്ങളുടേ കയ്യിൽനി
</lg><lg n="൧൪"> ന്ന് ആയതിനെ രുചിക്കുമോ? എന്നു യഹോവ പറയുന്നു. (ആട്ടു)കൂട്ട
ത്തിൽ ആൺ ഇരിക്കേ (പെൺ കഴിച്ചു) ചതിക്കുന്നവനും നേൎന്ന ശേ
ഷം കൎത്താവിന്നു കേടുള്ളതു യജിക്കുന്നവനും ശപിക്കപ്പെട്ടവൻ. ഞാൻ
വലിയ രാജാവല്ലോ, ജാതികളിൽ എന്റേ നാമം ഭയകാരണവും തന്നേ
എന്നു യഹോവ പറയുന്നു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/469&oldid=192712" എന്ന താളിൽനിന്ന് ശേഖരിച്ചത്