താൾ:GaXXXIV5 2.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹഗ്ഗായി ൧. അ. Haggai, I. 439

<lg n="൨"> സൈന്യങ്ങളുടയ യഹോവ ഇവ്വണ്ണം പറയുന്നു: യഹോവാലയത്തെ
പണിവാൻ വരേണ്ടൗന്ന സമയം ആയില്ല എന്ന് ഈ ജനം പറയുന്നു
</lg><lg n="൩"> വല്ലോ. എന്നാറേ ഹഗ്ഗായിപ്രവാചകൻമുഖേന യഹോവാവചനം ഉ
</lg><lg n="൪"> ണ്ടായി പറഞ്ഞിതു: ഈ ഭവനം അഴിഞ്ഞു കിടക്കേ നിങ്ങൾ തന്നേ
മച്ചു പടുത്ത ഭവനങ്ങളിൽ വസിപ്പാൻ സമയം നിങ്ങൾക്ക് ആയിട്ടുണ്ടോ?
</lg><lg n="൫"> ഇപ്പോഴോ സൈന്യങ്ങളുടയ യഹോവ ഇവ്വണ്ണം പറയുന്നു: നിങ്ങടേ വ
</lg><lg n="൬"> ഴികൾക്കു മനസ്സു വെപ്പിൻ! നിങ്ങൾ വളരേ വിതെച്ചിട്ടും വരവ് അ
ല്പമായി, ഉണ്ടാലും തൃപ്തിക്കു പോര, കുടിച്ചാലും ലഹരിക്ക് എത്താതു, ഉടു
ത്താലും തനിക്കു ചൂടു പിടിക്കാ, കൂലിയെ സമ്പാദിക്കുന്നവൻ ഓട്ടയുള്ള
</lg><lg n="൭"> മടിശീലയിലേ സമ്പാദിക്കുന്നുള്ളു.— നിങ്ങളുടേ വഴികൾക്കു മനസ്സു
</lg><lg n="൮"> വെപ്പിൻ! എന്നു സൈന്യങ്ങളുടയ യഹോവ പറയുന്നു. മലമേൽ കയ
റി മരം കൊണ്ടുവന്നു ആലയത്തെ കെട്ടുവിൻ! ആയതിൽ ഞാൻ പ്ര
സാദിച്ചു എന്നെ തന്നേ തേജസ്കരിക്കും എന്നു യഹോവ പറയുന്നു.
</lg><lg n="൯"> നിങ്ങൾ അധികത്തിന്നായി നോക്കി, ഇതാ അസാരമായിപ്പോയി; അ
കത്തേക്കു നിങ്ങൾ കൊൺറ്റുവന്നിട്ടും ഞാൻ അതിനെ ഊതികളഞ്ഞു;
അത് എന്തുകൊണ്ടു? എന്നു സൈന്യങ്ങളുടയ യഹോവയുടേ അരുളപ്പാ
ടു. നിങ്ങൾ താന്താന്റേ ഭവനത്തിന്നായി ഓടുമ്പോൾ എൻഭവനം അ
</lg><lg n="൧൦"> ഴിഞ്ഞുകിടക്ക നിമിത്തമത്രേ. അതുകൊണ്ടു വാനം നിങ്ങളുടേ മേൽ
</lg><lg n="൧൧"> മഞ്ഞിനെ മുടക്കി, ഭൂമിയും തന്റേ വിളവിനെ മുടക്കി; ഞാനും ഭൂമി
മേലും മലകളിൻമേലും ധാന്യരസതൈലങ്ങൾമേലും നിലം പുറപ്പെടീ
ക്കുന്നതിന്മേലും മനുഷ്യന്റേ മേലും നാല്ക്കാലിയുടേ മേലും കൈകളുടേ
സൎവ്വപ്രയത്നത്തിന്മേലും വറൾചയെ വിളിച്ചു (വരുത്തി) ഇരിക്കുന്നു.

</lg>

<lg n="൧൨"> എന്നറേ ശയല്ത്തീയേലിൻപൗത്രനായ ജരുബാബലും യഹോചദാ
ക്കിൻപുത്രനായ യോശു എന്ന മഹാപുരോഹിതനും ജനത്തിൻശേഷി
പ്പും എല്ലാം തങ്ങളുടേ ദൈവമായ യഹോവയുടേ ശബ്ദത്തെ കേട്ടു സ്വ
ദൈവമായ യഹോവ നിയോഗിച്ചപ്രകാരം ഹഗ്ഗായി പ്രവാചകന്റേ
വാക്കുകളെ (കുറിക്കൊണ്ടു) ജനക്കൂട്ടം യഹോവമുമ്പിൽ ഭയപ്പെടുകയും
</lg><lg n="൧൩"> ചെയ്തു. അപ്പോൾ യഹോവാദൂതനായ ഹഗ്ഗായി യഹോവ ജനത്തിന്നു
അയച്ച ദൂതിൽ പറഞ്ഞിതു: ഞാൻ നിങ്ങളോടു കൂടി ഇരിക്കുന്നു എന്നു
</lg><lg n="൧൪"> യഹോവയുടേ അരുളപ്പാടു. ഉടനേ ശയല്ത്തിയേലിൻപൗത്രനായ ജരു
ബാബൽ എന്ന യഹൂദനാടുവാഴിയുടേ ആത്മാവെയും യഹോചദാ
ക്കിൻപുത്രനായ യോശു എന്ന മഹാപുരോഹിതന്റേ ആത്മാവെയും ജ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/445&oldid=192641" എന്ന താളിൽനിന്ന് ശേഖരിച്ചത്