താൾ:GaXXXIV5 2.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീകാ ൭. അ. Micah, VII. 423

<lg n="൧൩"> വും മലയോടു മലയോളവും (എല്ലാം) നിങ്കലേക്കു വരും. ഭൂമിയോ അ
തിൽ വസിക്കുന്നവർ മുതലായിട്ടു അവരുടേ ക്രിയാഫലം നിമിത്തം പാ
</lg><lg n="൧൪"> ഴായിപ്പോകും.— അല്ലയോ നിന്റേ അവകാശത്തിലേ ആടുകളായ
നിൻജനത്തെ തിരുക്കോൽകൊണ്ടു മേയ്ക്കണമേ, കൎമ്മൽനടുവിൽ അ
വർ കാട്ടിൽ തനിച്ചു വസിക്കുമാറു തന്നേ; പണ്ടേ നാളുകളിൽ എന്ന
പോലേ അവർ ബാശാൻ ഗില്യാദിലും മേഞ്ഞുകൊള്ളാവു!

</lg>

<lg n="൧൫"> നീ മിസ്രയിൽനിന്നു പുറപ്പെട്ട നാളുകളെ പോലേ ഞാൻ അതിന്നു
</lg><lg n="൧൬"> അതിശയങ്ങളെ കാണിക്കും. ജാതികൾ കണ്ടു സകലശൗൎയ്യത്തിലും
നാണിച്ചു കൈകൊണ്ടു വായി പൊത്തി ചെവികൾ അടെച്ചുപോകും.
</lg><lg n="൧൭"> അവർ പാമ്പു പോലേ മണ്ണു നക്കി, നിലത്ത് ഇഴയുന്നവകണക്കേ
തങ്ങളുടേ മാടങ്ങളെ വിട്ടു നടുങ്ങി നമ്മുടേ ദൈവമായ യഹോവയിലേക്കു
</lg><lg n="൧൮"> പേടിച്ചു ചേരും നിന്നെ മാത്രം ഭയപ്പെടുകയും ചെയ്യും.— നിന്നെപ്പോ
ലേ ദൈവം ആർ ഉള്ളു? അകൃത്യം ക്ഷമിച്ചും തന്റേ അവകാശത്തിലേ
ശേഷിപ്പിന്നു ദ്രോഹത്തെ കടന്നും കൊള്ളുന്നവനേ! ദയയിൽ പ്രിയപ്പെ
</lg><lg n="൧൯"> ടുകകൊണ്ടു സ്വകോപത്തെ എന്നേക്കും ഉറപ്പിക്കുന്നില്ല. അവൻ മട
ങ്ങി നമ്മിൽ കരളലിഞ്ഞു നമ്മുടേ അകൃത്യങ്ങളെ കാല്ക്കീഴാക്കും! അവ
രുടേ സകലപാപങ്ങളേയും നീ കടലാഴങ്ങളിലേക്ക് ഇട്ടുകളയും.
</lg><lg n="൨൦"> പുരാതനദിവസങ്ങൾമുതൽ നീ ഞങ്ങടേ പിതാക്കന്മാരോട് ആണയി
ട്ടിട്ടുള്ള സത്യത്തെ യാക്കോബിന്നും (വാഗ്ദത്തം ചെയ്ത) ദയയെ അബ്രഹാ
മിന്നും കാട്ടിത്തരണമേ!
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/429&oldid=192589" എന്ന താളിൽനിന്ന് ശേഖരിച്ചത്