താൾ:GaXXXIV5 2.pdf/451

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Zechariah, III. ജകൎയ്യാ ൩. അ. 445

<lg n="൯"> ഞാനോ അതിന്നു ചൂഴവും അഗ്നിമതിൽ ആകും അതിൻനടുവിൽ
</lg><lg n="൧൦"> തേജസ്സായും നില്ക്കും എന്നു യഹോവയുടേ അരുളപ്പാടു.— അല്ലയോ
അച്ചോ വടക്കൻദേശത്തുനിന്നു മണ്ടിവരുവിൻ! എന്നു യഹോവയുടേ
അരുളപ്പാടു; ഞാനാകട്ടേ വാനത്തേനാലുകാറ്റുകളെ പോലേ നിങ്ങ
</lg><lg n="൧൧"> ളെ പരത്തുന്നുണ്ടു എന്നു യഹോവയുടേ അരുളപ്പാടു. അല്ലയോ ചീ
യോനേ! ബാബെല്പുത്രിയരികത്തു വസിക്കുന്നവളേ വഴുതിപ്പോരുക!
</lg><lg n="൧൨"> കാരണം സൈന്യങ്ങളുടയ യഹോവ ഇവ്വണ്ണം പറയുന്നു: നിങ്ങളെ ക
വൎന്നുകൊണ്ട ജാതികളിലേക്ക് അവൻ എന്നെ (സ്വദൂതനെ) അയച്ചതു
തേജസ്സിന്നായിക്കൊണ്ടത്രേ; നിങ്ങളെ തൊടുന്നവൻ അവന്റേ കണ്മ
</lg><lg n="൧൩"> ണി തൊടുന്നുവല്ലോ. എങ്ങനേഎന്നാൽ ഇതാ ഞാൻ അവരുടേ മേൽ
കൈ വീശുന്നു, അവരും അവരെ സേവിച്ചവൎക്കു കൊള്ള ആകും; സൈ
ന്യങ്ങളുടേയ യഹോവ എന്നെ അയച്ചപ്രകാരം നിങ്ങൾ അറികയും ചെ
</lg><lg n="൧൪"> യ്യും.— ചീയോൻപുത്രിയേ ആൎത്തു സന്തോഷിക്ക! കാരണം ഇതാ ഞാൻ
വന്നു നിൻനടുവിൽ കുടിയിരിക്കും എന്നു യഹോവയുടേ അരുളപ്പാടു.
അന്നാൾ അനേകജാതികൾ യഹോവയെപ്പറ്റിക്കൊണ്ട് എനിക്കു ജന
മായ്‌വരും, ഞാനോ നിൻനടുവിൽ കുടിയിരിക്കും, സൈന്യങ്ങളുടേയ യ
ഹോവ എന്നെ നിങ്കലേക്ക് അയച്ചപ്രകാരം നീ അറികയും ചെയ്യും.
</lg><lg n="൧൬"> യഹോവ വിശുദ്ധനിലത്തിൽ തന്റേ അവകാശാംശമായിട്ടു യഹൂദയെ
</lg><lg n="൧൭"> അടക്കി ഇനിയും യരുശലേമിനെ തെരിഞ്ഞുകൊള്ളും. തന്റേ വിശു
ദ്ധപാൎപ്പിടത്തിങ്കുന്ന് അവൻ ഉണൎന്നുകൊൾകയാൽ ഹേ സൎവ്വജഡമേ
അവൻതിരുമുമ്പിൽ മിണ്ടായ്ക! (ഹബ. ൨, ൨൦).

</lg>

൩. അദ്ധ്യായം.

ഇസ്രയേലിൻപ്രതിനിധി ആകുന്ന മഹാപുരോഹിതന്നു പാപമോചനം വരു
ന്ന നാലാംദൎശനത്തിൽ (൬) ദാവിദ്യത്തളിരിനാൽ പൂൎണ്ണമോചനം എത്തുന്നപ്രകാ
രം കാട്ടിയതു.

<lg n="൧"> പിന്നേ(യഹോവ) എന്നെ കാണിച്ചതു: യഹോവാദൂതന്റേ മുമ്പാകേ
യോശുവ് എന്ന മഹാപുരോഹിതൻ നില്‌ക്കേ അവനോടു ശഠിക്കേണ്ടതി
</lg><lg n="൨"> ന്നു വലഭാഗത്തു സാത്താൻ നില്ക്കുന്നു. യഹോവ സാത്താനോടു പറ
ഞ്ഞു: സാത്താനേ യഹോവ നിന്നെ ഭൎത്സിക്ക! യരുശലേമിനെ തെരി
ഞ്ഞുകൊണ്ടുള്ള യഹോവ തന്നേ നിന്നെ ഭൎത്സിക്ക! ഇവൻ തീയിൽനിന്നു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/451&oldid=192653" എന്ന താളിൽനിന്ന് ശേഖരിച്ചത്