താൾ:GaXXXIV5 2.pdf/466

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

460 Zechariah, XIV. ജകൎയ്യാ ൧൪. അ.

<lg n="">ഒലീവമലമേൽ നില്ക്കും, ഒലീവമല നടുതുടങ്ങി കിഴക്കുപടിഞ്ഞാറു വഴി
യായി എത്രയും വലിയ താഴ്വരയായി വിണ്ടുപോകയും മലയാൽ പാതി
</lg><lg n="൫"> വടക്കോട്ടും പാതി തെക്കോട്ടും വാങ്ങുകയും ചെയ്യും. മലകളുടേ താഴ്വര
അചലോളം (മീക ൧,൧൧) നീളുന്നതു (കണ്ടു) നിങ്ങൾ എന്മലകളുടേ
താഴ്വരയൂടേ മണ്ടും; യഹൂദരാജാവായ ഉജ്ജീയാവിൻനാളുകളിൽ (ആ
മോ. ൧, ൧) നിങ്ങൾ ഭൂകമ്പത്തിങ്കന്നു മണ്ടിയപ്രകാരം മണ്ടും. ഉടനേ
എൻദൈവമായ യഹോവ വരും, സകലവിശുദ്ധന്മാരും നിന്നോട് ഒ
ന്നിച്ചത്രേ.

</lg>

<lg n="൬"> അന്നാളിൽ സംഭവിപ്പിതു: വെളിച്ചം ഉണ്ടാക ഇല്ല, അഴകിയ ജ്യോ
</lg><lg n="൭"> തിസ്സുകൾ സ്തംഭിച്ചുപോകും. യഹോവെക്ക് അറിയുന്ന ലോകൈകദി
വസമാകും, പകലുമല്ല രാവുമല്ല, വൈകുന്നേരത്തോ പ്രകാശം ആകും.
</lg><lg n="൮"> ആ നാൾ ജീവനുള്ള വെള്ളങ്ങൾ യരുശലേമിൽനിന്നു പുറപ്പെടും (യ
ഹെ. ൪൭, ൧) അതിൽ പാതി പൂൎവ്വസമുദ്രത്തിലും പാതി പശ്ചിമസമുദ്ര
</lg><lg n="൯"> ത്തിലും ഒഴുകും, വേനല്ക്കാലത്തും ശീതകാലത്തും ആകും. യഹോവ സ
ൎവ്വഭൂമിമേലും രാജാവായിരിക്കും, അന്നു യഹോവ ഒരുവനും അവന്റേ നാ
</lg><lg n="൧൦"> മം ഒന്നും എന്നിരിക്കും. അശേഷദേശവും ഗെബമുതൽ യരുശലേമിന്നു
തെക്കേ രിമ്മോൻവരേയും സമഭൂമിയായി തിരിയും, പട്ടണമോ ഉയൎന്നു
വന്നു ബിന്യാമീൻവാതിലോടു ഒന്നാം വാതിലിൻ സ്ഥലത്തോളവും കോൺ
വാതിൽവരേയും ഹനാനേൽ ഗോപുരംമുതൽ രാജച്ചക്കാലകൾവരേയും
</lg><lg n="൧൧"> സ്വസ്ഥലത്തിൽ കുടികൾ പാൎത്തും ഇരിക്കും. അതിൽ ആൾ വസിക്കും,
പ്രാക്കൽ ഇനി തട്ടുകയും ഇല്ല, യരുശലേം നിൎഭയമായി വസിക്കേ ഉള്ളു.

</lg>

<lg n="൧൨"> പിന്നേ യരുശലേമിനോടു പോരാടിയ സകലവംശങ്ങളെയും ദണ്ഡി
പ്പിക്കും ബാധ ആവിതു: അവനവൻ കാലുകളിന്മേൽ നില്‌ക്കേ അവ
ന്റേ മാംസം പുഴുക്കും, അവന്റേ കണ്ണുകൾ അതതിന്റേ കുഴികളിൽ
</lg><lg n="൧൩"> അഴുകും, നാവ് അവരുടേ വായിൽവെച്ച് അഴുകും. അന്നാളിൽ എ
ങ്കിലോ യഹോവയിങ്കന്നു വലിയ കലക്കം അവരിൽ ഉണ്ടാകും, അവന
വൻ കൂട്ടുകാരന്റേ കൈ പിടിക്കയും അവനവന്റേ കൈ മറ്റവന്റേ
</lg><lg n="൧൪"> കൈക്ക് എതിരേ ഓങ്ങുകയും ചെയ്യും. യഹൂദ കൂടേ യരുശലേമിൽ
പോരാടും, പിന്നേ ചുറ്റുമുള്ള സകലജാതികളുടേ പൊൻ വെള്ളി വ
</lg><lg n="൧൫"> സ്ത്രങ്ങൾ തുടങ്ങിയുള്ള ഏറിയ സമ്പത്തു ചേൎക്കപ്പെടും. ആ പാളയങ്ങ
ളിൽ ഇരിക്കുന്ന കുതിര കോവേർകഴുത ഒട്ടകം കഴുത മുതലായ നാല്ക്കാ
ലികൾക്ക് ഒക്കയും തട്ടുന്ന ബാധ ഈ ബാധ പോലേ ആകും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/466&oldid=192706" എന്ന താളിൽനിന്ന് ശേഖരിച്ചത്