താൾ:GaXXXIV5 2.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീകാ ൩. അ. micah, III. 417

<lg n="">രുടേ മുമ്പിൽ, കരേറ്റുന്നു; അവർ (മതിൽ) തകൎത്തു പടിവാതിലൂടേ കട
ന്നു, അതൂടേ പുറപ്പെടും, അവരുടേ രാജാവു മുമ്പനായും യഹോവ അ
വരുടേ തലെക്കലും കടന്നു ചെല്ലുന്നു.

</lg>

൩. അദ്ധ്യായം. (-൫)

പ്രഭുക്കൾ (൫) കള്ളപ്രവാദികൾ (൯) മുതലായവരുടേ ദ്രോഹം നിമിത്തം
യരുശലേം നശിച്ചുപോയാലും (൪, ൧) മശീഹയുടേ രാജ്യം സ്ഥാപിപ്പാൻ
(൮) ദാവിദിൻപുത്രൻ എഴുനീല്ക്കയും (൫, ൧) ബേത്ത്ലഹെമിൽനിന്നു പുറപ്പെട്ടു
സമാധാനത്തെ നടത്തുകയും ചെയ്യും.

<lg n="൧"> പിന്നേ ഞാൻ പറഞ്ഞു: അല്ലയോ യാക്കോബിൻതലവന്മാരും ഇസ്ര
യേൽഗൃഹത്തിൻന്യായകൎത്താക്കന്മാരും ആയുള്ളോരേ, കേൾപ്പിൻ! ന്യാ
</lg><lg n="൨"> യത്തെ അറിയുന്നതു നിങ്ങളുടേ കാൎയ്യമല്ലയോ? ഗുണം ദ്വേഷിച്ചു ദോ
ഷത്തെ സ്നേഹിച്ചുംകൊണ്ട് അവരിൽനിന്നു തോലിനെയും അസ്ഥിക
</lg><lg n="൩"> ളിൽനിന്നു മാംസത്തെയും ഉരിക്കുന്നവരും. എൻജനത്തിൻമാംസ
ത്തെ തിന്നും മേലേത്തോൽ പോളിച്ചും അസ്ഥികളെ ഉടെച്ചും കലത്തി
ലും കുട്ടകത്തിലും ഇറച്ചിയെ ഇടുന്ന വിധത്തിൽ നുറുക്കുന്നവരും (നി
</lg><lg n="൪"> ങ്ങൾ അല്ലയോ). അന്ന് അവർ യഹോവയോടു നിലവിളിക്കും, എ
ങ്കിലും അവൻ ഉത്തരം അരുളുക ഇല്ല, അവർ സ്വക്രിയകളെ ദോഷമാ
ക്കുകകൊണ്ടു അവരിൽനിന്നു തിരുമുഖത്തെ മറെപ്പൂതാക!

</lg>

<lg n="൫"> എൻജനത്തെ തെറ്റിക്കുന്ന് പ്രവാചകന്മാരെക്കൊള്ളേ യഹോവ ഇ
വ്വണ്ണം പറയുന്നു: അവൎക്കു പല്ലുകൾകൊണ്ടു കടിപ്പാൻ ഉണ്ടാകുമ്പോൾ
സമാധാനം ഘോഷിച്ചും, വായിൽ ഒന്നും ഇടാത്തവന്റേ നേരേ പോർ
</lg><lg n="൬"> സംസ്കരിച്ചുംകൊള്ളുന്നവർ. ആകയാൽ, നിങ്ങൾക്കു ദൎശനം നിമിത്തം
രത്രിയും ലക്ഷണം പറകനിമിത്തം ഇരിട്ടും (ഉണ്ടാക)! പ്രവാചകരി
</lg><lg n="൭"> ന്മേൽ ആദിത്യൻ അസ്തമിച്ചു പകൽ ഇരുണ്ടുപോകും. ദൈവത്തിൻ
ഉത്തരം ഇല്ലായ്കയാൽ ദൎശനക്കാർ നാണിച്ചു ലക്ഷണം പറന്നുവർ ല
</lg><lg n="൮"> ജ്ജിച്ചുപോകും, എല്ലാവരും താടിമീശ മൂടും (൩ മോ. ൧൩, ൯൫). ഞാനോ
യാക്കോബോടു സ്വദ്രോഹത്തെയും ഇസ്രയേലിനോടു സ്വപാപത്തെയും
അറിയിപ്പാൻ യഹോവയുടേ ആത്മാവു തുണെച്ചിട്ട് ഊക്കും ന്യായവി
ധിയും വീൎയ്യവും നിറഞ്ഞിരിക്കുന്നു സത്യം.

</lg> <lg n="൯"> ന്യയത്തെ അറെച്ചു നേരേയുള്ളത് എല്ലാം വളെച്ചുകളയുന്ന യാ
ക്കോബ് ഗൃഹത്തിലേ തലവന്മാരും ഇസ്രയേൽഗൃഹത്തിലേ ന്യായകൎത്താ

</lg>27

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/423&oldid=192577" എന്ന താളിൽനിന്ന് ശേഖരിച്ചത്