താൾ:GaXXXIV5 2.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

398 Amos , III. ആമോസ് ൩. അ.

൩. അദ്ധ്യായം. (-൬)

പ്രവാചകൻ ദൈവനിയുക്തനായി അറിയിക്കേണ്ടുന്നതു: (൯) ഇസ്രയേലി
ലേ ശിക്ഷാസന്ദൎശനം (൪, ൧) ശമൎയ്യയുടേ നിൎവ്വാസവും. (൪) ബിംബസേവ
ചെയ്തുപോന്നാൽ ശിക്ഷകൾ പെരുകും (൫, ൧) മനന്തിരിയാഞ്ഞാൽ (൬, ൧) മൂല
ച്ഛേദമേ ഉള്ളു.

<lg n="൧"> അല്ലയോ ഇസ്രയേൽപുത്രന്മാരേ നിങ്ങൾക്കു നേരേ യഹോവ ഉരെ
</lg><lg n="൨"> ക്കുന്ന ഈ വചനത്തെ കേൾപ്പിൻ! ഊഴിയിലേ സകലഗോത്രങ്ങളി
ലും ഞാൻ നിങ്ങളെ മാത്രം അറിഞ്ഞുകൊൾകയാൽ തന്നേ നിങ്ങളുടേ എ
ല്ലാ അകൃത്യങ്ങളെയും നിങ്ങടേ മേൽ സന്ദൎശിച്ചു വരുത്തും എന്നുള്ളതു
ഞാൻ മിസ്രദേശത്തുനിന്നു കരേറ്റിയ സൎവ്വ്കഗോത്രത്തിന്നും കൊള്ളുന്നു.

</lg>

<lg n="൩"> ഇരുവർ തമ്മിൽ പറഞ്ഞൊത്തിട്ട് അല്ലാതേ ഒന്നിച്ചു നടക്കുമോ?
</lg><lg n="൪"> കാട്ടിൽ സിംഹം അലറുന്നത് ഇര ഇല്ലാഞ്ഞിട്ടോ? വല്ലതും പിടിച്ചിട്ട്
</lg><lg n="൫"> ഒഴികേ ചെറുകോളരി തൻപടപ്പിൽനിന്നു നാദം ഇടുമോ? കടുക്ക്
ഏതും ഇല്ലാതേ കണ്ടോ പുള്ളു നിലത്തേവലയിൽ കുടുങ്ങുന്നതു? വാലനി
</lg><lg n="൬"> ലത്തുനിന്നു പൊങ്ങുന്നതു വല്ലതും പിടികൂടീട്ട് അല്ലാതേ കണ്ടോ? അല്ല
നഗരത്തിൽ കാഹളം ഊതിയാൽ ജനം ഞെട്ടിപ്പോക ഇല്ലയോ? അല്ല
യഹോവ ചെയ്യാതേകണ്ടു പട്ടണത്തിൽ വല്ലതിന്മ ഉണ്ടാകുമോ?
</lg><lg n="൭"> യഹോവാകൎത്താവാകട്ടേ സ്വദാസരാകുന്ന പ്രവാചകന്മാൎക്കു തന്റേ രഹ
</lg><lg n="൮"> സ്യത്തെ വെളിപ്പെടുത്തീട്ട് ഒഴികേ ഒന്നും ചെയ്ക ഇല്ല. സിംഹം അ
ലറി, ആർ ഭയപ്പെടാതിരിക്കും? യഹോവാകൎത്താവ് ഉരെച്ചു, ആർ പ്രവ
ചിക്കാതിരിക്കും?

</lg>

<lg n="൯"> (ഹേ പ്രവാചകരേ) അഷ്ടോദിലേ അരമനകളിലും മിസ്രദേശത്തേ
അരമനകളിലും കേൾപ്പിക്കേണ്ടുന്നിതു: അല്ലയോ ശമൎയ്യമലകളിന്മേൽ
വന്നു കൂടി അതിന്നറ്റുവിലുള്ള പെരിയ അലോസരങ്ങളെയും (ദീനരെ)
</lg><lg n="൧൦"> ഞെരുക്കുന്ന വിധങ്ങളെയും കാണ്മിൻ എന്നത്രേ. തങ്ങളുടേ അരമന
കളിൽ സാഹസവും കിണ്ടവും നിക്ഷേപിച്ചുംകൊണ്ടു ചൊവ്വുള്ളതു ചെ
</lg><lg n="൧൧"> യ്‌വാൻ അവർ അറിയാ എന്നു യഹോവയുടേ അരുളപ്പാടു.— അതുകൊ
ണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ദേശത്തിൻചൂഴവും മാ
റ്റാൻ അതാ! നിന്റേ ശക്തിയെ നിന്മേൽനിന്നു കിഴിച്ചു അരമന
</lg><lg n="൧൨"> കളെ കവൎന്നുകളയും. യഹോവ ഇവ്വണ്ണം പറയുന്നു: ഇടയൻ സിംഹ
ത്തിൻവായിൽനിന്നു രണ്ടു കാലോ ഒരു ചെവിത്തട്ടോ പറിച്ച് ഉദ്ധരി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/404&oldid=192542" എന്ന താളിൽനിന്ന് ശേഖരിച്ചത്