താൾ:GaXXXIV5 2.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീകാ ൧. അ. Micah, I. 415

<lg n="൪"> ഇറങ്ങി ഭൂമിയുടേഅഗ്രങ്ങളിന്മേൽ സഞ്ചരിക്കുന്നു. തീമുന്നൽ മെഴുകു
എന്ന പോലേ അവന്റേ കീഴിൽ മലകൾ ഉരുകി, ചരിവിൽ പൊഴി
</lg><lg n="൫"> ഞ്ഞ വെള്ളം പോലേ താഴ്വരകൾ വിണ്ടുപോകുന്നു.— ഇത് ഒക്കയും
യാക്കോബിൻ ദ്രോഹത്താലും ഇസ്രയേൽഗൃഹത്തിൻ പാപങ്ങളാലും
(വരുന്നു). യാക്കോബിന്നു ദ്രോഹ(കാരണം) ആർ? ശമൎയ്യ അല്ലയോ?
യഹൂദയിൽ കന്നുകാവുകളുടേ (കാരണം) ആർ? യരുശലേം അല്ലയോ?
</lg><lg n="൬"> എന്നിട്ടു ഞാൻ ശമൎയ്യയെ വയലിൽ കൽക്കൂമ്പലും പറമ്പിലേ നടുതലയും
ആക്കും, അതിലേ കല്ലുകളെ താഴ്വരയിൽ ചൊരിയും, ജഗതികളെ വെ
</lg><lg n="൭"> ളിവാക്കും. അതിന്റേ ശിലാപ്രതിമകൾ ഒക്കയും ഇടിഞ്ഞുംവേശ്യാ
സമ്മാനം എല്ലാം തീയിൽ ചുട്ടുപോകും, എല്ലാ തിടമ്പുകളെയും ഞാൻ
പാഴാക്കി വെക്കും. വേശ്യയുടേ കൂലിയിൽനിന്നു സ്വരൂപിച്ചുകൊണ്ടതു
(വേറു) വേശ്യക്കൂലിയായി തന്നേ തിരിയുമല്ലോ.

</lg>

<lg n="൮"> ഇവനിമിത്തം ഞാൻ തൊഴിച്ചു മുറയിടും (ശത്രു) ഉടുപ്പു പറിച്ച നഗ്ന
നായി നടക്കും, കുറുക്കനെ പോലേ ഓരിയിടും തീവിഴുങ്ങിയെ പോലേ
</lg><lg n="൯"> വിലപിക്കും. പൊറുക്കാതല്ലോ ശമൎയ്യയുടേ മുറിവുകൾ. ആയതു യഹൂ
ദയോളം വന്നു, എൻജനം കൂടുന്ന വാതിൽവരേ യരുശലേം ഓളവും
</lg><lg n="൧൦"> തട്ടി ഇരിക്കുന്നു. ഗത്ഥിൽ അതിനെ കഥിക്കരുതു ('2 ശമു. ൧, ൨൦),
അക്കോവിൽ കരയരുതു, ഒഫ്ര എന്ന പൂഴിയകത്തു ഞാൻ പൂഴി പിരണ്ടു.
</lg><lg n="൧൧"> ശഫീരിലേ നിവാസിനിയേ നിന്ദ്യയായ നഗ്നതയോടും കടന്നുപോ,
ചനാനിൽ പാൎക്കുന്നവൾ (പോരിന്നായി) പുറപ്പെടുന്നില്ല ഏചൽ (അയ
</lg><lg n="൧൨"> ല്‌വക്കത്ത്) ഉള്ള വിലാപം നിങ്ങൾക്ക് ഇടം മുടക്കുന്നു. യരുശലേം
വാതിലിന്നു നേരേ യഹോവയിൽനിന്നു ദോഷം ഇറങ്ങുകകോണ്ടു, മാ
രോഥ് നിവാസിനി (പോയ്പ്പോയ്) ഗുണത്തിന്നായി പിടെക്കുന്നു.
</lg><lg n="൧൩"> ലാക്കീശ് നിവാസിനിയേ തേരിൽ കുതിര പൂട്ടുക, ഇസ്രയേലിൻ ദ്രോഹ
ങ്ങൾ നിങ്കൽ കാണപ്പെടുകകൊണ്ടു ചീയോൻപുത്രിക്കു പാപാരംഭം ഇ
</lg><lg n="൧൪"> തത്രേ. അതുകൊണ്ടു (ചീയോനേ) നീ ഗത്ഥിലേ മോരഷ്ടിന്നു വിടക്കാ
ഴ്ച കൊടുക്കും; അക്സീബിലേ ഭവനങ്ങൾ ഇസ്രയേൽരാജാക്കന്മാൎക്കു ചതി
</lg><lg n="൧൫"> പ്പുഴ പോലേ ചമയും. മരേശനിവാസിനിയേ നിന്നെ രണ്ടാമത് അ
ടക്കുന്നവനെ ഞാൻ നിണക്കു വരുത്തും, അടുല്ലത്തോളം ഇസ്രയേലിൻ
</lg><lg n="൧൬"> സാന്നിദ്ധ്യം മണ്ടിപ്പോകും; എടീ (ചീയോനേ) നിന്റേ ഓമനപ്പൈ
തങ്ങൾ നിന്നെ വിട്ടു പ്രവസിക്കയാൽ അവരെ വിചാരിച്ചു ക്ഷൗരം
ചെയ്തു മൊട്ടയാക്കി പരന്തു പോലേ കഷണ്ടിയെ പരത്തുക.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/421&oldid=192573" എന്ന താളിൽനിന്ന് ശേഖരിച്ചത്