താൾ:GaXXXIV5 2.pdf/453

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജകൎയ്യാ ൫. അ. Zechariah, V. 447

<lg n="">ങ്കൽ ഏഴു വിളക്കുകളും തലെക്കുള്ള വിളക്കുകൾക്കായി ഏഴേഴു കുഴലുകളും
</lg><lg n="൩"> തന്നേ. അതിനരികിൽ രണ്ട് ഒലിവമരങ്ങളും നെയ്‌വട്ടയുടേ വലത്തും
</lg><lg n="൪"> ഒന്നു ഇടത്തും ഒന്നു.— എന്നാറേ എന്നോടു സംസാരിക്കുന്ന ദൂതനോടു:
</lg><lg n="൫"> കൎത്താവേ ഇവ എന്ത്? എന്നു ചൊല്ലിത്തുടങ്ങിയപ്പോൾ, എന്നോടു
സംസാരിക്കുന്ന ദൂതൻ: ഇവ എന്തെന്ന് അറിയുന്നില്ലയോ എന്നു ചോദി
</lg><lg n="൬"> ച്ചതിന്നു: ഇല്ല കൎത്താവേ എന്നു പറഞ്ഞു. അവനും എന്നോട് ഉത്തരം
പറഞ്ഞിതു: ജരുബാബേലോടുള്ള യഹോവാവചനം എന്തെന്നാൽ: പ്രാ
പ്തിയാലുമല്ല ഊക്കിനാലും അല്ല എന്റേ ആത്മാവിനാലത്രേ എന്നു സൈ
</lg><lg n="൭"> ന്യങ്ങളുടയ യഹോവ പറയുന്നു. അല്ലയോ ജരുബാബലിന്നു മുമ്പിലു
ള്ള വന്മലയേ നീ ആർ? സമഭൂമിയായി (പോക)! അവൻ തലക്കല്ലി
നെ ഇതിന്നു കൃപ കൃപ എന്നുള്ള ആൎപ്പുകുറ്റുകളോടും പുറത്തു വരുത്തു
</lg><lg n="൮"> കയും ചെയ്യും.— പിന്നേ യഹോവാവചനം എനിക്ക് ഉണ്ടായിതു:
</lg><lg n="൯"> ജരുബാബലിൻ കൈകൾ ഈ ആലയത്തിന്ന് അടിസ്ഥാനം ഇട്ടു, അ
വന്റേ കൈകൾ അതിന്നു സമാപ്തി വരുത്തും, എന്നാൽ സൈന്യങ്ങളു
</lg><lg n="൧൦"> ടയ യഹോവ എന്നെ നിങ്ങളിലേക്ക് അയച്ചു എന്നു നീ അറിയും. എ
ങ്ങനേ എന്നാൽ ചെറുകാൎയ്യങ്ങളുടേ നാളിനെ തുച്ഛീകരിക്കുന്നത് ആർ?
എന്നിട്ട് ആ എഴുവർ ജരുബാബലിൻകൈയിലേ തൂക്കുകട്ടിയെ സ
ന്തോഷിച്ചു കാണുന്നു, സൎവ്വഭൂമിയിലും ഊടാടുന്ന യഹോവയുടേ കണ്ണു
</lg><lg n="൧൧"> കൾ തന്നേ.— ഞാൻ ഉത്തരം പറഞ്ഞു: വിളക്കുതണ്ടിന്നു ഇടവലത്തും
</lg><lg n="൧൨"> ഉള്ള രണ്ട് ഒലിവമരങ്ങൾ എന്ത്? എന്നും, രണ്ടുപൊല്ക്കുഴലുകളോടു
പറ്റി (നെയ്‌വട്ടയിൽ) തങളുടേ പൊന്നെയി പകരുന്ന ഒലിവശാഖ
</lg><lg n="൧൩"> കൾ രണ്ടും എന്ത്? എന്നും രണ്ടാമതും അവനോടു ചോദിച്ചു. ഇവ എ
ന്തെന്ന് അറിയുന്നില്ലയോ? എന്ന് എന്നോടു ചൊല്ലിയാറേ: ഇല്ല കൎത്താ
</lg><lg n="൧൪"> വേ എന്നു ഞാൻ പറഞ്ഞു. അവനും സൎവ്വഭൂമിയുടേ കൎത്താവിന്മുമ്പിൽ
നില്ക്കുന്ന രണ്ടു നെയ്പുത്രന്മാർ ഇവർ തന്നേ എന്നു പറഞ്ഞു.

</lg>

൫. അദ്ധ്യായം.

പാറുന്ന ശാപച്ചുരുളും (൫) ഏഫയിലേ ദുഷ്ടത ആകുന്ന സ്ത്രീയും സഭയിൽ
നിന്നു പാപികളെ നീക്കുന്നതിനെ കാട്ടുന്ന ആറാം ദൎശനം.

<lg n="൧"> ഞാൻ തിരികേ കണ്ണുയൎത്തി നോക്കുമ്പോൾ ഒരു ചുരുൾ പാറി കണ്ടു.
</lg><lg n="൨"> അവനും എന്നോടു: നീ എന്തു കാണുന്നു? എന്നു പറഞ്ഞാറേ, ഇരുപതു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/453&oldid=192680" എന്ന താളിൽനിന്ന് ശേഖരിച്ചത്